പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത്, സാറന്മാര്ക്കും ടീച്ചര്‍മാര്‍ക്കും ഒരു പരിപാടിയുണ്ട് ചുമ്മാ പിള്ളേരെ ചുറ്റിക്കാന്‍.
"നിനക്ക് വലുതാകുമ്പോ ആരാകണം" എന്ന അടിപ്പന്‍ ചോദ്യമാണ് അത്. മാവേതാ മാങ്ങാണ്ടിയേതാ എന്നറിയില്ലാത്ത പിറുങ്ങാണിപ്പിള്ളേരോടാണ് ഈ ചോദ്യം.
ഞാന്‍ നാലാം ക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഈ ചോദ്യത്തെ നേരിടുന്നത്. അന്ന് ഞാനും രാജീവും മാത്രമാണ് ഒറ്റപ്പെട്ട ഉത്തരം പറഞ്ഞത്. പെണ്‍കുട്ടികളില്‍ ഒരു 75% പേരും അന്ന് കന്യാസ്ത്രീ ആകാന്‍ തീരുമാനിച്ചു (അവര്‍ക്കെല്ലാം തന്നെ ഇപ്പൊ 2 നു മേലെ പിള്ളേരായിട്ടുണ്ട് അതില്‍ രണ്ടെണ്ണം ഇരട്ടയും പെറ്റു .. അത് വേറെ കാര്യം) ബാക്കി 25% ടീച്ചര്‍ ആകാനും തീരുമാനിച്ചു
ആണ്‍കുട്ടികള്‍ക്ക് കൃഷി, ഡോക്ടര്‍, സാര്‍, പോലിസ് പിന്നെ ഒരന്‍പതു ശതമാനം പള്ളീലച്ചനും.
രാജീവിന് കുറച്ചുകൂടെ വിവരം ഉണ്ടായിരുന്നു. കാരണം അവന്റെ അപ്പന് ഞങ്ങളുടെ നാട്ടിലെ അന്നത്തെ വലതുപക്ഷ രഷ്ട്രീയത്തിന്റെ ഭീകരനായ ഒരു പുലി ആയിരുന്നു. കലുങ്കേലിരുന്നു പാവം നാട്ടുകാരോട് രാജീവ് ഗാന്ധിയുടെയും, കരുണാകരന്റെയും, മന്ത്രിമാരുടെയും എല്ലാം കാര്യങ്ങള്‍ വര്‍ണിക്കുന്ന പൌരപ്രമുഖന്. അതുകൊണ്ട് അവനു മന്ത്രി ആയാല്‍ മതി.
ഞാന്‍ അന്നും ഭയങ്കര സംഭവമായിരുന്നു. അതുകൊണ്ട് ഞാന്‍ ശരിക്കും ആലോചിച്ചു
"ആരാകണം വലുതാകുമ്പോള്‍"
Saturday, December 18, 2010
Monday, December 13, 2010
വല്ലോ സംസ്കാരവും ഉണ്ടോ......?
ഈയിടെ ഒരാള്‍ എന്നോട് ചോദിച്ചതാണ് ഈ ചോദ്യം. ഹോ..! അപ്പോഴാ എനിക്ക് മനസ്സിലായത് എനിക്കാ സാധനം കുറവാണെന്ന്. അല്ല അതെന്തുവാ. സിന്ധുനദീതട സംസ്കാരം, മെസോപോട്ടോമിയന്‍ സംസ്കാരം, നൈല്‍നദീതട സംസ്കാരം എന്നെല്ലാം ചരിത്ര ക്ലാസ്സുകളില്‍ കേട്ടിട്ടുണ്ട് അതെങ്ങാനും ആണോ ഈ സാധനം. അതോ ഈ ശവം മറവുചെയ്യുന്നതാണോ. എന്തായാലും എനിക്ക് കുറവാ ഉറപ്പ്.
കാര്യമിതാണ് ഈയിടെ ഞാനും എന്റെയൊരു മാന്യനായ സുഹൃത്തും (ഒരുമിച്ച് പഠിച്ചതാന്) യാദൃശ്ചികമായി കോട്ടയം KSRTC സ്റ്റാന്‍ഡില്‍ വച്ച് കണ്ടു മുട്ടുന്നു. ഒത്തിരി നാളുകൂടി കണ്ടതിനാല്‍ എനിക്ക് ഭയങ്കര സന്തോഷം.
" എന്തുണ്ട് അളിയാ.. " എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവനാണെ വലിയ താല്പര്യമൊന്നുമില്ലാത്ത രീതിയില്‍ മറുപടിയും തന്നു കൊണ്ടിരുന്നു. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ശരിക്കും എന്റെ കാല് കഴക്കുവാന്‍ തുടങ്ങി എവിടെങ്കിലും ഒന്നിരുന്നാല്‍ മതി എന്ന അവസ്ഥ അവനും സെയിം പിച്ച്. എന്തു ചെയ്യാം ശബരിമല സീസണ് ആയതിനാല്‍ ഒരു ബഞ്ച് പോലും കാലിയില്ല. പിന്നെ ഒറ്റ മാര്‍ഗമേ ഉള്ളൂ നടയില്‍ ഇരിക്കുക. ഞാന്‍ ഒന്നും നോക്കിയില്ല കിട്ടിയ ഒരു വിടവില്‍ കയറിക്കൂടി. തിക്കിത്തിരക്കി ഒരു ഇത്തിരി ഇടകൂടി ഉണ്ടാക്കി അവനെ ക്ഷണിച്ചു

Friday, December 10, 2010
ഡാവിഞ്ചിയും മംഗളവും
പഞ്ചപാണ്ഡവന്മാര് കട്ടില് കാലുപോലെ ഒന്ന് എന്ന് പറഞ്ഞത് പോലെയാണ് മംഗളത്തിന്റെ പിള്ളേരെ പഠിപ്പീര്. ഈ ആഴ്ചയിലെ മംഗളം പത്രത്തിന്റെ കൂടെയുള്ള പള്ളിക്കൂടം എന്ന ഏച്ചുകെട്ട് വായിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ തപ്പിപിടിച്ചു വായിച്ചിരിക്കണം. പുതിയ പുതിയ അറിവുകള്‍ കിട്ടും.
രാജശില്പികള് എന്ന തലക്കെട്ടോടെ ലോകപ്രശസ്ത ചിത്രകാരാന്മാരെ പള്ളിക്കൂടം പിള്ളര്‍ക്കായി പരിചയപ്പെടുത്തുന്ന ആ ലേഖനം സൂപ്പര്‍.... വലിയവര്‍ക്കും വായിക്കാം
ദാ അതിലെ ഒരു സാമ്പിള്‍
ഇത് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രമാണ്.
എന്റെ പൊന്നു മംഗളമേ... ഇതൊരു ' ഒടുക്കത്തെ അത്താഴമായിപ്പോയല്ലോ' .....

Thursday, December 2, 2010
വീണ്ടും ഒരു പ്രേത കഥ കൂടി

എന്റെ നാടിന്റെ സമീപ പ്രദേശത്ത് നടന്നതായി പറഞ്ഞു കേട്ട ഒരു കഥയാണിത്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് നടന്നതാണെന്കിലും ഞാന്‍ ഈ അടുത്ത ഇടെയാണ് കേള്‍ക്കുന്നത്. ഇതില്‍ പങ്കാളികളായിരിക്കുന്ന രണ്ടു പേരില്‍ നിന്നും വെവ്വേറെയായി ഞാന്‍ ഇത് കേള്‍ക്കാനിടയായി. അപ്പൊ നമ്മുക്ക് പ്രേതങ്ങളുടെ കൂടെ വീണ്ടും ഒന്ന് കറങ്ങാം അല്ലെ...!
കാലം 1984
ഉപ്പുതോട് എന്ന ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമം. നല്ലവരായ ആളുകള്‍. അവിടെ നിന്നും പ്രകാശ് എന്ന സ്ഥലത്തേക്കുള്ള വഴിയിലൂടെ, ഒരു സുപ്രഭാതം മുതല്‍ ആളുകള്‍ രാത്രി സഞ്ചാരം നിറുത്തിവച്ചു. ആ റോഡിനു ഇരുവശത്തുമുള്ള വീട്ടുകാര്‍ എട്ടുമണി ആകുന്നതെ പുരക്കകത്ത് കയറി വാതിലടക്കാന്‍ തുടങ്ങി. ചെറുപ്പക്കാര്‍ സെകണ്ട് ഷോ പരിപാടികള്‍ നിറുത്തി. കുടിയന്മാര് എന്നാ കിക്ക് ആണെങ്കിലും ഒരു കാരണവശാലും വഴിയില്‍ കിടക്കാതെ തെറ്റിയും തെറിച്ചും ആണെങ്കിലും എട്ടുമണിക്ക് മുന്‍പ് വീടെത്താന്‍ നോക്കും അല്ലേല്‍ കുടി രാവിലത്തേക്ക് മാറ്റും. രാത്രി രഹസ്യക്കാരികളുടെ അടുത്ത് പോയ്ക്കൊണ്ടിരുന്നവര്‍ കമിഴ്ന്നുകിടന്നു രാമനാമം ജപിക്കാന്‍ തുടങ്ങി. ആസ്ഥാന കച്ചവടക്കാരി പട്ടിണിയായി.
Friday, November 26, 2010
ഒരു പാവം ഭീകരന്
ഞങ്ങളുടെ നാട്ടിലെ ഒരു പാവം ഭീകരനെ പരിചയപ്പെടുത്താം. അങ്ങേര് അഭിനയിച്ച ഒരു വീഡിയോ കണ്ടു നോക്ക് എങ്ങനുന്ടെന്നു.
ബയോഡാറ്റ
പേര്: ഇട്ടിട്ടില്ല (എന്തും വിളിക്കാം തിരിച്ചു കമാന്നു മിണ്ടില്ല)
വയസ്സ് : അറിയിച്ചു കാണും പക്ഷെ നമ്മുക്ക് അറിയില്ല. (എന്നാലും എത്ര കാണും... )
തൂക്കം: 30 കിലോ (സത്യം കുട്ടാ....)
സ്ഥലം: കത്തിപ്പാറ അടിമാലി ( പെട്ട് പോയതാ...)
Friday, November 19, 2010
ചെകുത്താന് വേദമോതുന്നു അഥവാ ദയാഭായിക്ക് ഒരു തുറന്ന കത്ത്

ഭവതിയെ കുറിച്ച് ഞാന്‍ ഈ അടുത്തയിടെയാണ് അറിഞ്ഞത്, എങ്കിലും സ്വന്തം ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ആദിവാസികളുടെ ഇടയില്‍ അവരിലൊരാളെ പോലെ ജീവിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലുള്ള സ്നേഹവും ബഹുമാനവും ആദ്യമേ അറിയിക്കട്ടെ.
ഭവതി ഈയിടെ കേരളത്തില്‍ വന്നു നടത്തിയ ഒരു പ്രസ്താവനയാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. അങ്ങ് ചെറുപ്പത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കഞ്ഞി വയ്ക്കുമായിരുന്നു അല്ലെ, കഞ്ഞി വെന്തോ എന്നറിയാന്‍ അതില്‍ ഒരു വറ്റെടുത്തു നോക്കിയാല്‍ മതിയാകും എന്നും അവിടുന്ന് പഠിച്ചുകാണും അല്ലെ. ആ അളവുകോല്‍ വച്ചാണോ അവിടുന്ന് കേരളം ചെകുത്താന്മാരുടെ നാടാണ് എന്ന് വിലയിരുത്തിയത്. അപ്പോള്‍ അവിടുത്തെ അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും എല്ലാം ചെകുത്താന്മാര് തന്നെയാണോ ? അറിയാന്‍ മേലാഞ്ഞിട്ടാ... അതോ അങ്ങേക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളൊന്നും ഇല്ലേ....!
Wednesday, November 17, 2010
കന്യാകത്വത്തിന്റെ ലൈംഗിക വിപണി മൂല്യം
ഈ ലോകത്ത് പല ജോലികള്‍ ഉണ്ട്. അവക്കെല്ലാം തന്നെ തൊഴില്‍ പരിചയം അത്യാവിശമാണ്. ജോലി പരിചയത്തിനനുസരിച്ചു അവര്‍ക്ക് മൂല്യവും കൂടും. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കുടില്‍ വ്യവസായമായ ലൈംഗിക ചന്തയില്‍ മാത്രം തൊഴില്‍ പരിചയമില്ലാത്ത തൊഴിലാളികള്‍ക്കാണ് ഡിമാന്‍ഡ്. അവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും ഓടാത്ത വണ്ടിക്ക് പറയുന്നതാണ് വില. നല്ല മോഡല്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ടാ. അധികം ഒടാത്തതാനെന്കിലും കുഴപ്പമില്ല. ഇവിടെ മാത്രം തൊഴില്‍ പരിചയമുള്ളവര്‍ താപ്പാനയുടെ പണിയാണ് ചെയ്യുന്നത്. പുതിയ പിള്ളേരെ പണികള്‍ പഠിപ്പിക്കുന്ന പണി.
ഈ തൊഴില്‍ മേഘലയിലേക്ക് മാത്രം ഇറങ്ങിച്ചെല്ലാന്‍ നമ്മുടെ നാട്ടില്‍ ആരും തന്നെ ഇഷ്ടപ്പെടാറില്ല. ഈ മേഘലയിലെ തൊഴിലാളികള്‍ ഭൂരിപക്ഷവും തന്നെ സാഹചര്യങ്ങള്‍ മൂലവും, നിവൃത്തികെടുകൊണ്ടും, കെണിയില്‍ അകപ്പെട്ടും, വൃത്തികെട്ട മത ആചാരങ്ങളുടെ പേരിലും ഇവിടേയ്ക്ക് വലിചിഴക്കപ്പെട്ടവരാണ്.

Thursday, October 28, 2010
ഈ സ്വയംഭോഗം എന്ന് പറഞ്ഞാലെന്താ ?
.jpg)
രാജീവ് ആള് പുലിയാണ്, ഇപ്പൊ എന്ജിനീയരാന്. സാമാന്യം നല്ല തലയും അതിലേറെ മണ്ടത്തരങ്ങളും, കാണിച്ചിട്ടുള്ള ശുദ്ധന്‍. അവന്റെ ഒരു മണ്ടത്തരമാവട്ടെ ഇന്ന്.
അവന്റെ സ്വഭാവം മനസ്സിലാക്കാനുള്ള ഒരു ചെറിയ സംഭവം
ആശാന് കോളേജില്‍ പഠിക്കുന്ന സമയം അവനൊരു ആത്മാര്‍ത്ഥ കൂട്ടുകാരനുണ്ട് എപ്പോഴും രണ്ട് പേരും ഒരുമിച്ചേ നടക്കാറുള്ളൂ. ഇരട്ടകളെന്നാണ് കോളേജില്‍ അറിയപ്പെടുന്നത്. ഒരു ദിവസം ആശാന് തന്നെ നടന്നു വരുന്നു. ഞങ്ങള്‍ ഇതെന്തുപറ്റി എന്നോര്‍ത്ത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. ആള് നേരെ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു
Monday, October 18, 2010
ഞങ്ങള്‍ക്ക് നിങ്ങള്‍ പ്രിയപ്പെട്ടവരായിരുന്നു.....

ഈ അടുത്തകാലത്തെ പത്രങ്ങളെടുത്തു നോക്കിയാല്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുങ്ങി മരണത്തെക്കുരിച്ചാണ്.
Thursday, October 7, 2010
കോര്‍പറേറ്റ് ലോകത്ത് ഒരിടത്തും കാണാത്തത്

Tuesday, October 5, 2010
കാല്വരിമൌണ്ട്-- പ്രകൃതിയുടെ മടിത്തട്ടില്‍

Friday, October 1, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ അവസാന ഭാഗം
ഭയം എല്ലാവരിലും ഉള്ള വികാരമാണ്. ഭയമില്ല എന്ന് അവകാശപ്പെടുന്നവരിലും ഭയം ഉറങ്ങിക്കിടക്കുന്നു. രാത്രി തനിച്ച് വിജനമായ പാതയിലൂടെ നടക്കെണ്ടിവരുമ്പോള്‍ ഏതു നിരീശ്വര വാദിയും അറിയാതെ ദൈവമേ എന്ന് വിളിച്ചു പോകും. അത് മനുഷ്യസഹജം. ഒരു കൊച്ചുകുട്ടിയെങ്കിലും കൂട്ടിനുണ്ടെങ്കില്‍ എന്നാ ഗ്രഹിച്ചുപോകും. എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും. പകലാനെന്കില്പോലും വിജനമായ ഒരു പ്രദേശം നമ്മെ ഭയപ്പെടുത്തും. ഉത്തരേന്ത്യയിലെ ചില വിജനമായ ഗ്രാമങ്ങള്‍, ഏക്കറുകണക്കിനു സമനിലമായിരിക്കും മൊത്തം ഏതെന്കിലും ഒരു കൃഷിയും, നടുക്ക് ഒന്നോ രണ്ടോ വേപ്പ് മരവും ആ വിജനത ശരിക്കും ഭയപ്പെടുത്തും. രാത്രിയാനെന്കില്‍ കൂടുതലും. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് രണ്ടു പേര്‍ക്ക് ഉണ്ടായ അനുഭവം കൊണ്ട് നമ്മുക്ക് റോഡിലെ ഈ ചെകുത്താന് കളി തല്‍ക്കാലത്തേക്ക് നിറുത്താം
ജീപ്പ് ഡ്രൈവര്‍ സുബിന് പറഞ്ഞ കഥ
' തൊണ്ണൂറ്റിഎട്ടു കാലം രാത്രി ഓട്ടം കഴിഞ്ഞു വണ്ടി ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടുപോയി ഒതുക്കി. കരിമ്പന്‍-മുരിക്കാശ്ശേരി റോഡ് വഴി വീട്ടിലേക്കു സുമാര്‍ ഒരു കി. മി. നടക്കണം. വീട്ടിലേക്കു വണ്ടി കയറില്ലാത്തതിനാലാണ് ഈ പൊല്ലാപ്പ്. അന്ന് സമയം രണ്ടു മണിയോളം ആയിരുന്നു.

Tuesday, September 28, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 5
കാലം 1992
ശ്രീധരന്‍വീട്ടിലേക്കുള്ള വഴിയിലൂടെ പതിയെ നടന്നു. രാവിലെ പാലാ വരെ പോകാന്‍ഇറങ്ങിയതാണ്. അടിമാലിയില്‍നിന്നും കയറിയ ബസ്സ്ഇരുമ്പുപാലത്ത് വച്ച് വേറൊരു ബസ്സുമായി കൂട്ടിയിടിച്ചു. മുന്‍വശത്ത് ഇരുന്നിരുന്ന കുറേപ്പേര്‍ക്ക് പരുക്കുണ്ട്. ശ്രീധരന്റെ നെറ്റി പോയി തട്ടിയ വകേല്‍ചെറിയ ഒരു മുഴയുണ്ട്. മറ്റു കുഴപ്പമൊന്നും ഇല്ല. അതുകൊണ്ട് യാത്ര നാളത്തേക്ക് മാറ്റി, തിരിച്ചു വീട്ടിലേക്കു പോന്നു.
പാലായില്‍നിന്നും ഇവിടെ വന്നു സ്ഥലം വാങ്ങിയതാണ്. ഭാര്യ രാധ മാത്രമേ വീട്ടിലുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷത്തോളം ആയി. കുട്ടികള്‍ഒന്നും ഇല്ല. അതില്‍രണ്ടുപേര്‍ക്കും വിഷമമുണ്ട്. പരിശോധനയില്‍കുഴപ്പം ഭാര്യക്കാന് എന്ന് അറിഞ്ഞു. എന്നാല്‍ഭാര്യയെ ജീവനായ ശ്രീധരന്‍അവളെ വിഷമിപ്പിക്കാതിരിക്കാന്‍തന്റെയാണ് കുറ്റം എന്നാണു പറഞ്ഞിരിക്കുന്നത്. പുര പണി നടക്കുന്ന തിനാല്‍ ഇപ്പോള്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്

Friday, September 17, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 4
ഇന്ന് ഞാന്‍ പറയുന്ന കഥ കുറെയധികം അതിശയോക്തി നിറഞ്ഞ ഒന്നാണ് മുത്തശ്ശിക്കഥകളിലും മലയാളം ഹൊറര്‍ സിനിമകളിലും കാണുന്ന തരത്തിലുള്ള ഒന്ന്. ഇതിലെ കഥാപാത്രങ്ങളെ ഞാന്‍ മനപ്പൂര്‍വം മാറ്റിയിട്ടുണ്ട്, ഇതില്‍ പറയുന്ന സംഭവങ്ങള്‍ ചിലത് ചില മാറ്റങ്ങളോട് കൂടിയാണ് അവതരിപ്പിക്കുന്നത്. കാരണം ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില കുടുംബംങ്ങള്‍ക്ക് ഇപ്പോള്‍ ഈ സംഭവങ്ങള്‍ അപമാനകരമായ ഒന്നാണ്. നമ്മളെന്തിനാ മുറിവില്‍ കുത്തി വേദനിപ്പിക്കുന്നത്. ഇനി പറയുന്ന സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും ഇതുമൂലം എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയ പൂര്‍വം ക്ഷമചോദിക്കുന്നു.
അരവിന്ദിന് ശരിക്കും ജോലി വായി നോട്ടമാണ്. വീട്ടില്‍ അത്യാവിശ്യം പൂര്‍വികര്‍ സമ്പാതിചിട്ടുള്ളതിനാല്‍ എന്തും ആകാം എന്നാണു വിചാരം. വീട് ചേലച്ചുവട്, ഡിഗ്രി വരെ പഠിക്കാന്‍ ആണെന്ന് പറഞ്ഞു പോയാരുന്നു. പഠിച്ചോ ഇല്ലയോ ? ഇഷ്ടന് സ്വന്തമായി ഒരു ബൈക്ക് ഉണ്ട്. ഹീറോ ഹോണ്ട യുണികോണ്‍.
കാലം 2008 ഏപ്രില്‍
അരവിന്ദിന്റെ അമ്മാവന് താമസിക്കുന്നത് 200ഏക്കര്‍ ആണ്. അമ്മാവന്റെ പേര് കുമാരന്. കുമാരനമ്മാവന് മൂന്നു പെണ്മക്കള് മാത്രമേ ഉള്ളൂ. നമ്മുടെ അരവിന്ദനും അമ്മാവന്റെ രണ്ടാമത്തെ മകള്‍ ആതിരയുമായി ചെറിയ ചുറ്റിക്കളി ഒക്കെയുണ്ട്. പോരാത്തതിന് മുറപ്പെണ്ണും. രണ്ടു വീട്ടുകാര്‍ക്കും ഇതില്‍ വലിയ എതിര്‍പ്പൊന്നുമില്ല. ആതിര ബി എസ് സി ക്ക് മൂന്നാറില്‍ ആണ് പഠിക്കുന്നത്. ഹോസ്റ്റലില്‍ ആണ് താമസം. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വരും തിങ്കളാഴ്ച രാവിലെ പോകുകയും ചെയ്യും. അമ്മാവനെ സഹായിക്കാന്‍ മിക്ക ദിവസവും അരവിന്ദന് 200 ഏക്കറിനു പോകും. രണ്ടാണ് ഗുണം അങ്കവും കാണാം സൗകര്യം കിട്ടിയാല്‍ ഇത്തിരി താളീം ഓടിക്കാം ഏത്?

Monday, September 13, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 3
റജി ഓട്ടോ ഡ്രൈവര്‍ ആണ്. അത്യാവിശം ചെറുപ്പക്കാരുടെതായ അലമ്പും ഒക്കെയായി ജീവിതം അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു. ഇപ്പോള്‍ ടിപ്പര്‍ ഓടിക്കുന്നു. കുടുംബവും കുട്ടികളും ആയി ഹാപ്പിയായി തങ്കമണി എന്ന സ്ഥലത്ത് താമസിക്കുന്നു. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം അവന്റെ തന്നെ ഭാഷയില്‍ നമ്മുക്ക് കേള്‍ക്കാം.
കാലം 1996 ഏപ്രില്‍ മാസം. അന്നൊരു ബുധനാഴ്ച, വൈകിട്ട് പോലീസ് സ്റ്റേഷനില്‍ പോയി രാത്രി ഓടുന്നതിനുള്ള ബുക്കില്‍ ഒപ്പിട്ടുകൊടുത്തു. രാത്രി ഓടുന്നതിനാല്‍ ഒരു ജാക്കെറ്റ് ഒക്കെ ഇട്ടിട്ടുണ്ട്
സമയം രാത്രി പത്തുമണി. ഇതുവരെ ആകെ ഇരുനൂറു രൂപക്കെ ഓടിയിട്ടുള്ളൂ. തട്ടുകടയില്‍ കയറി ഒരു കട്ടനോക്കെ കുടിച്ചിട്ടിരിക്കുമ്പോള്‍, എന്റെ കൂട്ടുകാരന് സിജു വന്നു ഓട്ടം വിളിക്കുന്നു എട്ടാംമൈലിന്. അവന്റെ ഭാര്യാ വീട്ടില്‍ പോകണം അമ്മായിയച്ചനു സുഖമില്ല. അവര്‍ രണ്ടു പേരേ ഉള്ളു താനും. ഉടനെ തന്നെ ഞങ്ങള്‍ യാത്ര ആരംഭിച്ചു
ഡബിള്‍കട്ടിംഗ് കഴിഞ്ഞു കുറെ മുകളിലേക്ക് ചെന്നാല്‍ ഒരു ചെറിയ നീര്ച്ചാല് ഉണ്ട് അവിടം കഴിഞ്ഞു ഒരു നൂറു മീറ്റര്‍ മാറിയപ്പോഴേക്കും പെട്ടന്ന് വണ്ടി ഇരച്ചു കൊണ്ടങ്ങു നിന്നു.

Friday, September 10, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 2
ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി സുബൈറിനാണെന്കില്‍ ഒരു ഭാവ വ്യത്യാസവുമില്ല എന്നാല്‍ മറ്റേയാളുടെ ഇരിപ്പ് കണ്ടാലറിയാം എന്റെ അതെ അവസ്ഥയാണെന്ന്.
ലോറി ഈ പറഞ്ഞ സ്ഥലത്തെത്തി
"എന്താ ഇവിടൊന്ന് ഇറങ്ങണമെന്നു തോന്നുന്നുണ്ടോ ? "എന്നോടായി സുബൈര്‍
"ഏയ് ഇല്ലേ ഇല്ല വണ്ടി വിട്ടോ കാലുപോലും അയക്കണ്ടാ" ഞങ്ങള്‍ രണ്ടും ഒരുമിച്ചു പറഞ്ഞു പോയി
ഞാന്‍ റോഡിന്റെ ഇരു വശത്തേക്കും നോക്കി, നല്ല കാറ്റ് വീശുന്നുണ്ട്, രണ്ടു വശവും കട്ടിയേറിയ മഞ്ഞിനാല്‍ പുതപ്പിക്കപ്പെട്ടു യാതൊന്നും അറിയാത്തത് പോലെ കാണപ്പെട്ടു. വണ്ടി നീങ്ങുന്നതനുസരിച്ചു ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അറിയാതെ ദൈവത്തിനൊരു നന്ദിയും പറഞ്ഞു.
-----------------------------------------------------------------------------------------------------
ഇനി ഞാന്‍ നേരിട്ടനുഭവിച്ച ഒന്ന്
കാലം 1998 ഡിസംബര്‍ മാസം. ഞാന്‍ അന്ന് പഠിപ്പൊക്കെ പാതി വഴിയിലിട്ടിട്ടു ലോറി ഓടീരുമായി നടക്കുന്ന സമയം. മഹീന്ദ്രയുടെ ആല്വിന് നിസ്സാന്‍ വണ്ടിയാണ് ഞാന്‍ കൊണ്ട് നടക്കുന്നത്
അന്ന് കാലടിയില്‍ നിന്നും ഒരു ലോഡ് മണല്‍ കട്ടപ്പനക്കടുത്തുള്ള വാഴവര എന്ന സ്ഥലത്ത് എത്തിക്കാനുള്ള ഓര്‍ഡര്‍ കിട്ടി. ഞാന്‍ രാവിലെ തന്നെ കാലടിക്ക് വിട്ടു. തിരിച്ച് ഇടുക്കിയില്‍ എത്തുമ്പോള്‍ സമയം നാല് മണിയായി. ഒരു മണിക്കൂറിനകം വാഴവരയില്‍ എത്താം എന്ന പ്രതീക്ഷയില്‍ പതുക്കെ കയറ്റം കയറാന്‍ ആരംഭിച്ചു.

Thursday, September 9, 2010
മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 1

നമ്മളുടെ പഞ്ചേന്ദ്രിയങ്ങലല്ലാതെ ഏതെന്കിലും ഒരു ഇന്ദ്രിയ ശക്തി നമ്മുക്ക് ജീവിതത്തില്‍ എപ്പോഴെന്കിലും, ഞൊടിനെരത്തേക്കെന്കിലും വികസിച്ചുകിട്ടാറുണ്ട്. ചില അപരിചിത സ്ഥലങ്ങള്‍ കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവിടെ വന്നിട്ടുള്ളതായ ഒരു ഫീലിംഗ് തോന്നിയിട്ടില്ലേ, ചില സമയങ്ങളില്‍ നമ്മോടൊപ്പം ആരോ നടക്കുന്നതായും നമ്മെ ആരോ പിന്തുടരുന്നതായും, ആരോ ശ്രധിക്കുന്നതായും ഒക്കെ തോന്നിയിട്ടില്ലേ,
Wednesday, September 8, 2010
നായാട്ടു കഥകള്‍........ പാമ്പുവേട്ട അവസാനഭാഗം
ചാച്ചന്റെ അടുത്തു നിന്നും അടയാളം കിട്ടി
ഞാന്‍ കാഞ്ചി വലിച്ചു... വെടി പൊട്ടി...
മുന്പില് പുക മാത്രം. എന്തെല്ലാമോ പൊട്ടുന്നതും തകരുന്നതും കേള്‍ക്കാം എന്തൊക്കൊയോ
ദേഹത്ത് വന്നു വീഴുന്നുണ്ട്. ഒന്നും കാണാന്‍ പറ്റുന്നില്ല....
പയ്യെ പുക നീങ്ങിത്തുടങ്ങി.. ഞാന്‍ നിന്നിരുന്നതിന്റെ എതിര് വശത്തുണ്ടായിരുന്ന മറയും പത്താഴവും തകര്‍ന്നു നെല്ല് എന്റെ ചുറ്റും നിരന്നുകിടപ്പുണ്ട് . മുന്പില് തിരമാല അടിക്കുന്നതു പോലെ കിടന്നു പുളയുന്നുണ്ട് പാമ്പ്. വാലില്‍ കുത്തി പൊങ്ങിചാടിക്കൊണ്ടിരിക്കുകയാണ്. മരണ വേദന കൊണ്ടുള്ള പരാക്രമാണങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ ശിവന്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു അടുത്ത വെടി പൊട്ടാത്തതെന്തെന്നറിയാന്‍, പക്ഷെ എന്റെ അടുത്തെങ്ങും ഒറ്റ ഒരു മനുഷ്യന് പോലും ഉണ്ടായിരുന്നില്ല. എല്ലാവരും ഓടി. ഈ ജന്തു കിടന്നു കാണിക്കുന്നത് കണ്ടാല്‍ ആരും ഓടി പോകും. ഞാനും ഓടാന്‍ തീരുമാനിച്ചു കൊണ്ട് തിരിഞ്ഞു. അതെ നിമിഷത്തിലാണ് പാമ്പിന്റെ വാലുകൊണ്ട് ഒരു തട്ട് കിട്ടുന്നത്. ഞാന്‍ തെറിച്ചു ചെന്ന് അതിന്റെ ഇടയിലേക്ക് വീണു. മരണം ഉറപ്പായ നിമിഷം. മരണപരവേശത്തിനിടയില്‍ പോലും ആ ജീവി ക്രൌര്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

Sunday, September 5, 2010
നായാട്ടു കഥകള്‍........ പാമ്പുവേട്ട ഭാഗം 1
ഹൈറേഞ്ച് കുടിയേറ്റക്കാരുടെ ഇടയില്‍ സംഭവകഥകളായി പറഞ്ഞു പഴകിയ ഒരുപാട് കഥകളുണ്ട് അവ കേള്‍ക്കാനും പറയുവാനും രസകരങ്ങളും അത്ഭുതവും അതിശയോക്തിയും ഉണര്‍ത്തുന്നവയും ആണ് . ഈ കഥകളില്‍അതിശയകരങ്ങളായ മൃഗങ്ങളെയും പ്രേതങ്ങളെയും പിശാച്ചുക്കളെയും മനുഷ്യരെയും ദേവി - ദേവന്മാരെയും എല്ലാം കണ്ടുമുട്ടാം. ഞാന്നിങ്ങളോട് പറയുന്ന ഈ കഥകള്‍എല്ലാം അനുഭവസ്തരും പഴയ നയാട്ടുകാരും മണ്മറിഞ്ഞു പോയ കാരണവന്മാരും അവര്‍നേരിട്ടനുഭവിച്ചതെന്ന പോലെ പറഞ്ഞു തന്നിട്ടുള്ളവയാണ്. ഇതിലെ സത്യാസത്യങ്ങളല്ല ഇവയുടെ വിശ്വാസയോഗ്യമായ അവതരണമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഇതിലെ സ്ഥലങ്ങളും ആളുകളും എല്ലാം മാറ്റിയിട്ടുണ്ട് ചിലതില്‍ ഞാന്‍തന്നെ കഥാപാത്രമായി വരുന്നുണ്ട് സാദരം ക്ഷമിക്കുക
കരിങ്കോളി
50-60 അടിയോളം നീളവും വലിയ കവുങ്ങിനെക്കാള്‍വണ്ണവും ഉള്ള കരിനീല നിറവും വിഷം ചീറ്റിത്തെറിപ്പിക്കാന്‍ശേഷിയുമുള്ള പാമ്പ്. ആണ്‍പാമ്പിനു തലയില്‍പൂവന്‍കോഴിയുടെ പോലെ പൂവും , ഹീറോ പേനയുടെ ആരോ ചിഹ്നം പോലൊരു അടയാളം കഴുത്തിലും ഉണ്ടായിരിക്കും. പെണ്ണിനെ കോളി എന്ന് വിളിക്കും. പൂവ് ഉണ്ടായിരിക്കില്ല. ആണ്‍പാമ്പിന്റെ അത്ര വലിപ്പവും ഇല്ല. ഇണയെ ആകര്‍ഷിക്കുന്നതിനു പരസ്പരം ശബ്ദം ഉണ്ടാക്കും ഇതിനു കൊക്കുക എന്നാണു പറയുന്നത്. അടഞ്ഞ കാടുകളിലാണ് താമസം. മൃഗങ്ങള്‍ആണ് ഭക്ഷണം. പഴയ നായാട്ടുകാരുടെ നാവുകളിലൂടെ ഇപ്പോഴും ജീവിക്കുന്നു. ഇടുക്കി, പെരിയാര്‍, നെല്ലിയാമ്പതി കാടുകളില്‍ഇപ്പോഴും ഉണ്ടെന്നു ചിലര്‍വിശ്വസിക്കുന്നു.
എന്റെ പേര് മത്തായി. ഈരാറ്റുപേട്ടയില്‍നിന്നും ആദ്യ കാലത്ത് കുടിയേറിയതാണ്. ആനയോടും മലംപാമ്പിനോടും രോഗങ്ങളോടും എല്ലാം പടവേട്ടിയാണ് ഇന്നത്തെ ഈ നിലയില്‍എത്തിയത്. പുതുതലമുറക്ക് ഇതുവല്ലോം അറിയണോ. നിങ്ങള്‍ക്കുവേണ്ടി എന്റെ ഒരു അനുഭവകഥ പറയാം
അറുപതുകളുടെ കാലം എന്റെ ചോരത്തിളപ്പിന്റെ സമയം. ഈ ഭാഗമൊക്കെ അന്ന് കൊടുംകാടാണ്. എനിക്കന്ന് എഴാരച്ചാണിന്റെ ഒരു തോക്ക് ഉണ്ട്. അതുമായി ഒന്ന് കറങ്ങി വന്നാല്‍ആവശ്യത്തിന് ഇറച്ചി, അത്രമാത്രം മൃഗങ്ങളുണ്ടായിരുന്നു അന്ന്.

Wednesday, August 11, 2010
പാല്‍ക്കുളം മേട് -കാനന സുന്ദരി
അപ്പൊ നമ്മുക്ക് പാല്‍ക്കുളം മേടിനു പോകാമല്ലേ !!! പിന്നെ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം ഞാനാണു നേതാവ് കാടാണ് മലയാണ് പറയുന്നതൊക്കെ കേട്ട് മര്യാദക്കാരായി എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പോരണം ഓക്കേ !!!!! ചുമ്മാ പറഞ്ഞതാണെ
യാത്രക്കുമുന്പായി നെറ്റിലൊന്ന് സെര്ച്ചിനോക്കിക്കോ paalkkulam medu
KTDC വക
Palkulamedu
(12 km from Idukki) Kochi, Alappuzha and other nearby towns can be seen from this peak which is located 3125 m above sea level. Was this information useful? yes no
ഈ പോസ്റ്റ് വായിച്ചുകഴിയുമ്പോള്‍ KTDC യെ ഒന്ന് സഹായിചെക്കണേ നമ്മളല്ലാതെ ആരാ അവര്‍ക്കുള്ളത് പാവമല്ലേ നമ്മടെ KTDC അല്ലെ
പിന്നേം ഭേദം വിക്കി തന്നെ
This is the one of the most highest peak in idukki.It is becoming a tourist place.
For more details:The Palkulam Medu can be reached by either from Churuly or from Asoka Kavala. പറഞ്ഞത്രോം കാര്യമാ
useful one http://www.peermade.info/travel/palkulamedu

മുന്‍വാക്ക്
മലമുകളില്‍ നിന്നും വര്‍ഷകാലത്ത് പതഞ്ഞൊഴുകി പാല് നിറത്തില്‍ താഴ്വാരത്തുള്ള കൊക്കരക്കുളം കയത്തിലേക്ക് പതിക്കുന്ന അരുവിയില്‍ നിന്നുമാണ് പാല്‍ക്കുളം എന്ന പേര് ഈ മലക്ക് കിട്ടിയത് . വര്‍ഷകാലത്ത് നിറഞ്ഞൊഴുകി താഴ്വാരത്തെക്ക് പതിക്കുന്ന ഈ അരുവി വേനല്‍ക്കാലത്ത് വറ്റിവരണ്ടു കിടക്കും . അതിനാല്‍ ഈ മനോഹര ദൃശം കാണണമെങ്കില്‍ മഴക്കലത്തുതന്നെയിവിടെ എത്തണം
ഒന്ന് ചുരുളിയില്‍ നിന്നും ആല്പ്പാര വഴി പാല്ക്കുലത്തിന്റെ വടക്കായി എത്തിച്ചേരുന്ന ജീപ്പ് റോഡു.
രണ്ടു അശോക കവലയില്‍ നിന്നും മുളകുവള്ളിവരയുള്ള ജീപ്പ് റോഡും അവിടെ നിന്നുമുള്ള നടപ്പാതയും
അടുത്തത് തടിയന്പാട് നിന്നും മണിയാരന്കുടി വഴി പല്ക്കുളം ത്തിന്റെ തെക്ക് എത്തിച്ചേരുന്ന ജീപ്പ് റോഡും
സന്ദര്‍ശനത്തിനു പറ്റിയ സമയം
നവംബര്‍ മുതല്‍ മേയ് പകുതി വരെ
അതി രാവിലെ എത്തിചെരുകയാണെങ്കില്‍ വന്യമൃഗങ്ങളെ കാണുവാന്‍ സാധിക്കും (With high risk and no protection )
സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം യാത്രക്ക് പോരാവൂ .കാരണം 4 കി. മി. ഇടുക്കി റിസര്‍വ് വനത്തിനുള്ളിലൂടെയാണ് പോകേണ്ടത് . കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന് , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്പാമ്പ് , മൂര്‍ഖന്‍ , അണലി , രാജവെമ്പാല മുതലായ ഇഴജന്തുക്കളും കരിന്തേള് , പഴുതാര മുതലായവയും ഇവരുടെയെല്ലാം ഫാമിലി മെമബെര്സും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചിലപ്പോള്‍ നമ്മളോട് വിശേഷം തിരക്കാന്‍ വന്നേക്കാം .
രണ്ടു കള്ളികളുള്ള ഒരു sholder ബാഗ് ഒരുകള്ളി സ്വന്തം ജീവനെടുത്തു സൂക്ഷിക്കാനാണ് നിവൃത്തിയില്ലതെവന്നാല് എടുത്തെവിടെയെലും വച്ചിട്ട് ഓടാമല്ലോ !!!!!!
ചെറിയ ഒരു കത്തി (എന്തെങ്കിലും കണ്ടിക്കാമല്ലോ )
ഒരു കുപ്പി കുടിവെള്ളം (ഒന്ന് മതി ബാക്കി വഴിയില്‍ കിട്ടും )
ക്യാമെറ (ചിത്രങ്ങലെടുക്കണമെങ്കില് )
MP3 player , mobile phone(use only silent mod) (പാട്ടുകേല്ക്കാനാനെങ്കില് വീട്ടിലിരുന്നാപ്പോരെ )
കലപില വാചകമടി (ചുമ്മാ മൃഗങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് )
കടും നിറത്തിലുള്ള വസ്ത്രം (വന്ന്യജീവികളുടെ BP കൂട്ടരുത് )
കണ്ണ് , മൂക്ക്, ചെവി എന്നിവ ജഗരൂകമായിരിക്കണം
മഴക്കാലമാണെങ്കില്‍ തോട്ടപ്പുഴുവിനെയും വേനല്‍ക്കാലത്ത് മ്ലാം ചെള്ളിനെയും ആണ് ഏറ്റവും ഭയക്കേണ്ടത് .(തോട്ടപ്പുഴു -രക്തം കുടിക്കുന്ന അട്ട മഴക്കാലത്തും ജലസാമീപ്യം ഉള്ളിടത്ത് കാണപ്പെടുന്നു .വേനല്‍ക്കാലത്ത് മണ്ണിനടിയില്‍ സമാധി ദശയില്‍ കഴിയുന്നു
മ്ലാം ചെള്ള് -ചെറിയ ഒരു പരാദ ജീവി വന്യജീവികളുടെ ദേഹത്ത് താമസം എന്നാലിവ വേനല്‍ക്കാലത്ത് കൂട്ടമായി ബോള്‍ രൂപത്തില്‍ ചെറിയമരങ്ങളിലും മറ്റും തൂങ്ങിക്കിടക്കും ഇതില്‍ പോയി തട്ടുകയോ മറ്റോ ചെയ്താല്‍ നമ്മുടെ ദേഹത്തും ആകും അതുപോലെ നിലത്തും എല്ലാം ഇവയെ ഈ സമയത്ത് കാണാം - ഇവ ശരീരത്ത് കയറിയാല്‍ ദേഹത്ത് തുളച്ചിറങ്ങി താമസം ആരംഭിക്കും നമ്മലരിയുംബോഴേക്കും പെട്ടുപെരുകിയിട്ടുണ്ടായിരിക്കും നീര്, ചൊറിച്ചില്‍ മുതലായവ ഫലം ഓപറേഷന് വേണ്ടിവരും നീക്കം ചെയ്യാന്‍ )
കാട്ടുജീവികള്‍ പേടിച്ചിട്ടാണ് മനുഷ്യരെ ഉപദ്രവിക്കുന്നത് നിവൃത്തിയുണ്ടെങ്കില്‍ മനുഷ്യന്റെ മണമടിച്ചാല്‍ത്തന്നെ അവ ഓടി രക്ഷപെടും.
ഗയ്ടുന്ടെങ്കില് അവരെ അനുസരിക്കുക.
OK LET US START!!!!!!!!!!
മലമുകളില്‍ നിന്നും വര്‍ഷകാലത്ത് പതഞ്ഞൊഴുകി പാല് നിറത്തില്‍ താഴ്വാരത്തുള്ള കൊക്കരക്കുളം കയത്തിലേക്ക് പതിക്കുന്ന അരുവിയില്‍ നിന്നുമാണ് പാല്‍ക്കുളം എന്ന പേര് ഈ മലക്ക് കിട്ടിയത് . വര്‍ഷകാലത്ത് നിറഞ്ഞൊഴുകി താഴ്വാരത്തെക്ക് പതിക്കുന്ന ഈ അരുവി വേനല്‍ക്കാലത്ത് വറ്റിവരണ്ടു കിടക്കും . അതിനാല്‍ ഈ മനോഹര ദൃശം കാണണമെങ്കില്‍ മഴക്കലത്തുതന്നെയിവിടെ എത്തണം
പാല്‍ക്കുളം മേട്ടിലേക്ക് എത്തിച്ചേരാന്‍
പ്രധാനമായും മൂന്നു വഴികലാനുള്ളത് ഇടുക്കി ഏറണാകുളം പാതയില്‍ നിന്നും തിരിഞ്ഞു പോകുന്നവയാനിതെല്ലാംഒന്ന് ചുരുളിയില്‍ നിന്നും ആല്പ്പാര വഴി പാല്ക്കുലത്തിന്റെ വടക്കായി എത്തിച്ചേരുന്ന ജീപ്പ് റോഡു.
രണ്ടു അശോക കവലയില്‍ നിന്നും മുളകുവള്ളിവരയുള്ള ജീപ്പ് റോഡും അവിടെ നിന്നുമുള്ള നടപ്പാതയും
അടുത്തത് തടിയന്പാട് നിന്നും മണിയാരന്കുടി വഴി പല്ക്കുളം ത്തിന്റെ തെക്ക് എത്തിച്ചേരുന്ന ജീപ്പ് റോഡും
സന്ദര്‍ശനത്തിനു പറ്റിയ സമയം
നവംബര്‍ മുതല്‍ മേയ് പകുതി വരെ
അതി രാവിലെ എത്തിചെരുകയാണെങ്കില്‍ വന്യമൃഗങ്ങളെ കാണുവാന്‍ സാധിക്കും (With high risk and no protection )
സന്നാഹം
നമ്മള് യാത്രക്ക് തിരഞ്ഞെടുക്കുന്നത് മൂന്നാമത്തെ വഴിയാണ് . ഈ പാതയകുംപോള്‍ കാടിനുള്ളിലൂടെ ഒരു ട്രാക്കിങ്ങും ആകും പല പുതിയ കാഴ്ചകളും കാണുവാനും സാധിക്കും. പോരാത്തതിന് ഒരു സാഹസിക യാത്രകൂടിയാണ്. ഇതുവഴി കാല്‍നടയായിട്ടാണ് പോവേണ്ടത്. മണിയരന്കുടി വരെ വാഹനത്തിലും അതിനുശേഷം സ്വന്തം കാലിലും.സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം യാത്രക്ക് പോരാവൂ .കാരണം 4 കി. മി. ഇടുക്കി റിസര്‍വ് വനത്തിനുള്ളിലൂടെയാണ് പോകേണ്ടത് . കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന് , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്പാമ്പ് , മൂര്‍ഖന്‍ , അണലി , രാജവെമ്പാല മുതലായ ഇഴജന്തുക്കളും കരിന്തേള് , പഴുതാര മുതലായവയും ഇവരുടെയെല്ലാം ഫാമിലി മെമബെര്സും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചിലപ്പോള്‍ നമ്മളോട് വിശേഷം തിരക്കാന്‍ വന്നേക്കാം .
സാധന സാമാഗ്രികള്‍
രണ്ടു കള്ളികളുള്ള ഒരു sholder ബാഗ് ഒരുകള്ളി സ്വന്തം ജീവനെടുത്തു സൂക്ഷിക്കാനാണ് നിവൃത്തിയില്ലതെവന്നാല് എടുത്തെവിടെയെലും വച്ചിട്ട് ഓടാമല്ലോ !!!!!!
ചെറിയ ഒരു കത്തി (എന്തെങ്കിലും കണ്ടിക്കാമല്ലോ )
ഒരു കുപ്പി കുടിവെള്ളം (ഒന്ന് മതി ബാക്കി വഴിയില്‍ കിട്ടും )
ക്യാമെറ (ചിത്രങ്ങലെടുക്കണമെങ്കില് )
ഒഴിവാക്കേണ്ടവ
സിഗരെട്ട്, മദ്യം (എന്തിനാ കാട്ടുജീവികളെ വേണ്ടാതീനം പഠിപ്പിക്കുന്നെ )MP3 player , mobile phone(use only silent mod) (പാട്ടുകേല്ക്കാനാനെങ്കില് വീട്ടിലിരുന്നാപ്പോരെ )
കലപില വാചകമടി (ചുമ്മാ മൃഗങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് )
കടും നിറത്തിലുള്ള വസ്ത്രം (വന്ന്യജീവികളുടെ BP കൂട്ടരുത് )
മുന്നറിയിപ്പ്
വഴിയില്‍ വച്ച് കാട്ടാനയെ കാണുകയാണെങ്കില്‍ ഒരു കാരണവശാലും ബഹളമുണ്ടാക്കുകയോ ഓടുകയോ ചെയ്യരുത് കാരണം ചിലപ്പോള്‍ അവകൂട്ടത്തോടെയായിരിക്കും നമ്മള് പേടിചോടിചെല്ലുന്നത് മറ്റുള്ളവയുടെ വായിലേക്കായിരിക്കും.കണ്ണ് , മൂക്ക്, ചെവി എന്നിവ ജഗരൂകമായിരിക്കണം
മഴക്കാലമാണെങ്കില്‍ തോട്ടപ്പുഴുവിനെയും വേനല്‍ക്കാലത്ത് മ്ലാം ചെള്ളിനെയും ആണ് ഏറ്റവും ഭയക്കേണ്ടത് .(തോട്ടപ്പുഴു -രക്തം കുടിക്കുന്ന അട്ട മഴക്കാലത്തും ജലസാമീപ്യം ഉള്ളിടത്ത് കാണപ്പെടുന്നു .വേനല്‍ക്കാലത്ത് മണ്ണിനടിയില്‍ സമാധി ദശയില്‍ കഴിയുന്നു
മ്ലാം ചെള്ള് -ചെറിയ ഒരു പരാദ ജീവി വന്യജീവികളുടെ ദേഹത്ത് താമസം എന്നാലിവ വേനല്‍ക്കാലത്ത് കൂട്ടമായി ബോള്‍ രൂപത്തില്‍ ചെറിയമരങ്ങളിലും മറ്റും തൂങ്ങിക്കിടക്കും ഇതില്‍ പോയി തട്ടുകയോ മറ്റോ ചെയ്താല്‍ നമ്മുടെ ദേഹത്തും ആകും അതുപോലെ നിലത്തും എല്ലാം ഇവയെ ഈ സമയത്ത് കാണാം - ഇവ ശരീരത്ത് കയറിയാല്‍ ദേഹത്ത് തുളച്ചിറങ്ങി താമസം ആരംഭിക്കും നമ്മലരിയുംബോഴേക്കും പെട്ടുപെരുകിയിട്ടുണ്ടായിരിക്കും നീര്, ചൊറിച്ചില്‍ മുതലായവ ഫലം ഓപറേഷന് വേണ്ടിവരും നീക്കം ചെയ്യാന്‍ )
കാട്ടിലെ രണ്ടു പാവം അന്തേവാസികള്‍
ഒരു ജീവിയെപ്പോലും ഉപദ്രവിക്കരുത് കാട് അവരുടെ വീടാണ് വീട്ടില്‍പ്പോലും കേറിത്തല്ലുകാന്നുവച്ചാല് കഷ്ടമാണ്കാട്ടുജീവികള് പേടിച്ചിട്ടാണ് മനുഷ്യരെ ഉപദ്രവിക്കുന്നത് നിവൃത്തിയുണ്ടെങ്കില്‍ മനുഷ്യന്റെ മണമടിച്ചാല്‍ത്തന്നെ അവ ഓടി രക്ഷപെടും.
ഗയ്ടുന്ടെങ്കില് അവരെ അനുസരിക്കുക.
OK LET US START!!!!!!!!!!
Thursday, July 22, 2010
ഇടുക്കി ദൈവത്തിന്റെ സ്വന്തം ഭൂമി
തുടക്കം സ്വന്തം നാട്ടില്‍ നിന്ന് തന്നെയാവട്ടെ അല്ലെ. God's own country ലെ God's Own Land ല്‍ നിന്നും . ഇടുക്കിക്ക് ദൈവം വാരിക്കോരി തന്നിട്ടുണ്ട് പ്രകൃതി ഭംഗിയും, മനോഹാരിതയും,ശുദ്ധ വായുവും, നന്മയും , കുടിയേറ്റക്കാരുടെതായ സഹകരണവും , ധീരതയും എല്ലാം . ഒപ്പം ഇടി, മഴ (ഭീകരമഴ- അതുകൊണ്ടാണല്ലോ നമ്മളു വെട്ടം കാണുന്നെ ) , ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ , എന്ന് വേണ്ട കുറെ വാലായും. ഇതിനെയെല്ലാം അതിജീവിക്കാനും മുന്നേറാനും പഠിച്ച ഒരു ജനത ജീവിക്കുന്ന മണ്ണ്.
കേരളത്തിന് കാര്‍ഷിക മേഖലയില്‍ ഏറ്റവുമധികം വരുമാനം നേടിത്തരുന്ന ജില്ല . കേരളത്തിന്റെ ഊര്‍ജ്ജ്യ ആവശ്യങ്ങള്‍ ഭൂരിഭാഗവും നിറവേറ്റിത്തരുന്നതും ഈ ജില്ലയാണ് . എന്നാല്‍ നിലനില്പിനുവേണ്ടി ഇവിടുള്ള കര്‍ഷകര്‍ ഇന്ന് പോരാട്ടത്തിന്റെ പാതയിലാണ് . മാറി മാറി വരുന്ന സര്‍ക്കാരോ അധികാരികള്‍ക്കോ ഇതൊന്നും ശ്രെധിക്കാന്‍ നേരവുമില്ല . ഓക്കേ അതൊക്കെ പോട്ടെ അറിയാതെ പറഞ്ഞു പോകുന്നതാ , എന്തുചെയ്യാം ഞാനും ഇടുക്കിക്കാരനായിപ്പോയില്ലേ .

Subscribe to:
Posts (Atom)