പേജുകള്‍‌

Thursday, October 28, 2010

ഈ സ്വയംഭോഗം എന്ന് പറഞ്ഞാലെന്താ ?

 രണ്ടു ദിവസമായി ആവശ്യമില്ലാത്ത പുലിവാല് പിടിച്ച്, മെയിലിലൂടെ മാന്യമായ തെറിവിളികളൊക്കെ മേടിച്ചുകെട്ടി, ഇന്നാരുടെ മുതുകത്ത് കേറി ഒന്ന് പോസ്റ്റുക എന്നോര്‍ത്തിരിക്കുമ്പോഴാണ്, എന്റെ ഒരു സുഹൃത്ത്‌ കുശലാന്യേഷണത്തിനായി വിളിക്കുന്നത്‌.
          രാജീവ്‌ ആള് പുലിയാണ്, ഇപ്പൊ എന്ജിനീയരാന്.  സാമാന്യം നല്ല തലയും അതിലേറെ മണ്ടത്തരങ്ങളും, കാണിച്ചിട്ടുള്ള ശുദ്ധന്‍. അവന്റെ ഒരു മണ്ടത്തരമാവട്ടെ ഇന്ന്.
           അവന്റെ സ്വഭാവം മനസ്സിലാക്കാനുള്ള ഒരു ചെറിയ സംഭവം
          ആശാന്‍ കോളേജില്‍ പഠിക്കുന്ന സമയം അവനൊരു ആത്മാര്‍ത്ഥ കൂട്ടുകാരനുണ്ട് എപ്പോഴും രണ്ട് പേരും ഒരുമിച്ചേ നടക്കാറുള്ളൂ. ഇരട്ടകളെന്നാണ് കോളേജില്‍ അറിയപ്പെടുന്നത്. ഒരു ദിവസം ആശാന്‍ തന്നെ നടന്നു വരുന്നു.  ഞങ്ങള്‍ ഇതെന്തുപറ്റി എന്നോര്‍ത്ത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. ആള് നേരെ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു

        "എടാ അവനെ കണ്ടായിരുന്നോ ?"
         "ആരെ ?" ഞങ്ങള്‍
        "അവന്റെ പേരൊന്നും എനിക്കറിയില്ല എപ്പോഴും എന്‍റെ കൂടെ കാണില്ലേ അവനെ " എന്തുപറയണമെന്നറിയാതെ ഞങ്ങള്‍ വാ പൊളിച്ചു നിന്ന് പോയി. ഇതാണാള് എങ്ങനെയുണ്ട്?
          ഈ സംഭവത്തിന്റെ വീട് കൊല്ലം ജില്ലയിലാണ്. ആള് പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് പുള്ളിക്ക് ഭയങ്കര പ്രേമം. അവളിത്തിരി അകലെ നിന്നും വരുന്നതിനാലും അവളുടെ നാട്ടില്‍ നിന്നും അങ്ങോട്ടേക്ക് രാവിലെ ഒരു ബസ്സ് മാത്രമുള്ളതിനാലും പെങ്കൊച്ച് എട്ടരയാകുംപോഴേക്കും സ്കൂളിലെത്തും. അതുകൊണ്ട് അവനും തന്റെ സ്കൂള്‍ പ്രവേശം ആ സമയത്താക്കി. അപ്പൊ നമ്മളോര്‍ക്കും ആ സമയത്ത് ക്ലാസില്‍ എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന്.
       "നേരത്തേ വന്നോ ?"
      "ആ, ഇന്നും രാജീവ്‌ നേരത്തേ ആണല്ലോ !!"
      "ഉം"
        തീര്‍ന്നു പ്രേമ പരവശമായ സംഭാഷണങ്ങള്‍, ഇനി ആശാന്‍ ഏതെങ്കിലും ബഞ്ചില്‍ ചെന്നിരിക്കും. അവളെന്തെങ്കിലും പുസ്തകമെടുത്തു പഠിക്കാന്‍ തുടങ്ങും. മറ്റു കുട്ടികള്‍വരുന്നത് വരെ ആശാന്‍ മേലോട്ടും നോക്കി അവിടിരിക്കും. ഇപ്പൊ മനസ്സിലായല്ലോ വണ്‍വേ ആണെന്ന്. ഈ രഹസ്യം അവനല്ലാതെ അവന്റെ ഒരു കൂട്ടുകാരന് മാത്രമാണ് ലോകത്ത് അറിയാവുന്നത്.
പിന്നുള്ള പ്രണയ പ്രവര്‍ത്തനങ്ങള്‍ ഭിത്തിയില്‍ പേരെഴുതുക, ആടുതനും അമ്പും വരക്കുക, പിന്നെ അവളറിയാതെ എടുക്കുന്ന അവളുടെ ബുക്കില്‍ i love u എന്നെഴുതുക മുതലായവയാണ്.
              ഒരു ദിവസം രാജീവിന്‍റെ കൂട്ടുകാരന്‍ വലിയ ഒരു പ്രഹേളികയുമായാണ് ക്ലാസില്‍ വന്നത്.  വീട്ടില്‍ പലചരക്ക് സാമാനം പൊതിഞ്ഞു വന്ന 'മനോരമ' ആഴ്ചപതിപ്പിന്‍റെ ഒരു പേപ്പറിലെ ഡോക്ടറോട് ചോദിക്കുക പക്തിയിലെ ഒരു വാക്കാണ്‌ ഈ കീറാമുട്ടി അവന്‍ ആവുന്നത് തലകുത്തിമറിഞ്ഞു നോക്കി കിട്ടിയില്ല. കൂട്ടുകാരന്‍റെ വിദക്ത ഉപദേശത്തിനായി കൊണ്ടുവന്നതാണ്. 'സ്വയംഭോഗം' , അതാണ്‌ വാക്ക്. രണ്ടു പേരും കൂടി ആലോചിച്ചുനോക്കി ഉമ്ഹും കിം ഫലം. ക്ലാസ്സിലെ പ്രധാന പഠിപ്പിസ്റ്റുകളോട് ചോദിച്ചു നോക്കി. അവര്‍ക്കും അറിയില്ല. (പഠിപ്പിസ്റ്റുകളോട് ചോദിച്ചിട്ട് കാര്യമില്ല ഏറ്റവും അലമ്പന്‍മാരോട് ചോദിച്ചിരുന്നെങ്കില്‍ ഉത്തരം കിട്ടിയേനേ അത് വേറെ കാര്യം)
               അവസാനം ഒരു തീരുമാനത്തിലെത്തി സാറിനോട് തന്നെ ചോദിക്കാം. ആ കൃത്യം അഭിമാനത്തോടെ നമ്മുടെ രാജീവ് ഏറ്റെടുത്തു. ആദ്യ പിരിയഡ് കണക്കാണ്. സാറ് വന്നു ക്ലാസെടുക്കാന്‍ തുടങ്ങി. ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. സ്വയംഭോഗം ഉള്ളില്‍കിടന്നു തിക്കുമുട്ടുകയാണ്. എങ്ങനെയെങ്കിലും സാര്‍ ക്ലാസ്‌ തീര്‍ത്തിരുന്നെങ്കില്‍ എന്നാണു ചിന്ത. എന്നിട്ട് വേണമല്ലോ സാറിനോട് സംഭവം എന്താണെന്ന് ചോദിക്കാന്‍. അങ്ങനെ സാര്‍ ക്ലാസ്‌ നിറുത്തി. രാജീവ്‌ പയ്യെ എഴുന്നേറ്റു
         "സാര്‍ ഒരു സംശയം" സാറ് അതിശയത്തോട് കൂടി അവന്റെ നേരെ തിരിഞ്ഞു
        "ഉം എന്താ ചോദിച്ചോളൂ" സാറ് ഇത്തിരി ഗമയില്‍ തന്നെ പ്രതിവചിച്ചു.
         "ഈ സ്വയംഭോഗം എന്ന് പറഞ്ഞാലെന്താ ?" വളരെ നിഷ്കളങ്കമായി അവന്‍ ചോദിച്ചു.
         മസ്സില്‍ പിടിച്ചു നിന്നിരുന്ന സാറിന്‍റെ മസിലൊക്കെ കാറ്റ് കുത്തിയ ബലൂണ്‍ പോലെയായിപ്പോയി. മുഖം വിളറി വെളുത്തു.എന്ത് മറുപടി നല്കണമെന്നറിയാതെ അദ്ദേഹം നിന്നനില്‍പില്‍ വിയര്‍ത്തുപോയി.
          "ഇതാരാ നിന്നോട് പറഞ്ഞത് ?"ധൈര്യം സംഭരിച്ചുകൊണ്ട് സാര്‍ തിരിച്ചു ചോദിച്ചു.
          "ദേ ഇവനാ സാറേ" എന്തോ കുഴപ്പമാണെന്ന് കരുതി പരുങ്ങാന്‍ തുടങ്ങിയ കൂട്ടുകാരനെ ചൂണ്ടിക്കാട്ടി
          "ഉം രണ്ടും കൂടി ഓഫീസിലേക്ക് വാ"സാര്‍ ഒരു വിധത്തില്‍ അവിടെ നിന്നും രക്ഷപെട്ടു
രാജീവും കൂട്ടുകാരനും ഓഫീസില്‍ ചെല്ലുമ്പോള്‍ സാര്‍ ഒരു ചൂരല്‍ വടിയുമായി റെഡിയായി നില്‍ക്കുകയാണ്. ടീച്ചരുമാരെല്ലാം ഒരു പുച്ഛ ഭാവത്തോട് കൂടി നോക്കുന്നു. ചെന്നപടി രാജീവിന്‍റെ ചന്തിക്കിട്ട് രണ്ടു പൊട്ടിച്ചു. കൂട്ടുകാരനിട്ടും കിട്ടി.
          "ഇപ്പൊ നിനക്കൊക്കെ മനസ്സിലായോടാ സ്വയംഭോഗം എന്താണെന്ന് ?" തന്റെ ധര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയ മട്ടില്‍ സാര്‍ അവരോടു ചോദിച്ചു
         "ഞങ്ങക്ക് അറിയത്തില്ലാത്ത ഒരു കാര്യം ചോദിച്ചതിനെന്തിനാ സാറേ തല്ലുന്നത് ?" കരച്ചിലിനിടയിലും അവന്‍ സാറിനോട് ചോദിച്ചു.
       "നിങ്ങള്‍ക്ക്‌ സത്യമായും അറിയത്തില്ലാത്തതാണോ ?"
       "അതെ സാര്‍"
        "എങ്കില്‍ വാ പറഞ്ഞു തരാം" ശരിക്കും സാറിനപ്പോള്‍ അവരോടു സഹതാപം തോന്നി. പിന്നെ സാര്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു
           "ഇപ്പൊ പിടികിട്ടിയോ ?"
         "ആ ഇതിനല്ലേ സാറേ കോട്ടെടുപ്പെന്നു പറയുന്നത്" സാറ് വീണ്ടും വാ പൊളിച്ചു പോയി.
          ഇത് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഒരു ഹിന്ദി യുടെ പിരിയഡ് ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. രാജീവ് തന്റെ പ്രേമ ഭാജനത്തിന്റെ അടിച്ചുമാറ്റിയ ബുക്കില്‍  i love u എഴുതുന്ന തിരക്കിലാണ്.  പക്ഷെ എവിടെയും അസൂയക്കാരുണ്ടല്ലോ അടുത്തിരുന്നവന്‍ യൂദാസ്സായി മാറി. രാജീവിനെ ടീച്ചര്‍ തൊണ്ടിയോടെ പൊക്കി.  കഥാനായികയെയും എഴുന്നേല്‍പ്പിച്ചു. പെങ്കൊച്ച് കരച്ചിലും തുടങ്ങി.
         "ഒരു കൂക്കച്ചുളെന്നും അറിയത്തുമില്ല എന്നിട്ടൊരുത്തന്‍  പ്രേമിക്കാനിരങ്ങിയെക്കുന്നു. എന്റെ കൊച്ചെ ഇവന്‍റെ കൂടെ കൂടിയാ ജീവിതം കട്ടപ്പോകയാകും ഇരിക്ക് രണ്ടുമവിടെ" ടീച്ചര്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
              ഇത് ഒരു തമാശയായി തോന്നുമെങ്കിലും ഇതിലൊരു യാഥാര്‍ത്ഥ്യം ഉണ്ട്. നമ്മുടെ ഇടയിലുള്ള ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന എത്ര കുട്ടികള്‍ക്ക് ലൈഗികതയെക്കുറിച്ച് ശരിയായ അറിവുണ്ട്. കൂട്ടുകാരുടെ ഇടയില്‍ നിന്നും കൊച്ചുപുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന വികലമായ ചില അറിവുകളും. പിന്നെ ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ കാണുന്ന ലൈംഗിക വൈകൃതങ്ങളും ആണ് അവരുടെ അറിവ്‌. ഇത് ശരിയാണെന്ന് വിചാരിക്കുന്ന ഒരു തലമുറ ശരിക്കും ലൈഗിക ആരാജകത്ത്വത്തിലേക്ക് മാത്രമേ പോകൂ.
            പിന്നെ നിഷ്കളങ്കമായി ഒരു കുട്ടി ലൈംഗികതയെ സംബന്ധിക്കുന്ന ഒരു ചോദ്യം ചോദിച്ചാല്‍ വിയര്‍ക്കാതെയും വിക്കാതെയും അവരെ ശിക്ഷിക്കാതെയും ശരിയായ മറുപടി നല്‍കാന്‍ കെല്പുള്ള എത്ര അധ്യാപകര്‍ നമ്മുക്കുണ്ട്.
           ഏതോ സര്‍ക്കാര്‍ ലൈംഗിക വിദ്യാഭ്യാസം സിലബസ്സിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ സന്തോഷിക്കുകയാനുണ്ടായത്. എന്നാല്‍ മതങ്ങളുടെയും സംസ്കാരമില്ലാത്ത ചില സാംസ്കാരിക നേതാക്കന്മാരുടെയും ജല്പനങ്ങള്‍ക്ക് വഴിപ്പെട്ടു അത് ഉപേക്ഷിചെന്നാണ് തോന്നുന്നത്.
            ഇപ്പൊ അത് കൊണ്ട് കേരളത്തില്‍ എന്തൊരു ലൈംഗിക അച്ചടക്കം. ഒറ്റ കുഞ്ഞാട് പോലും പിഴക്കുന്നില്ല. ലൈംഗികതയെ കുറിച്ച് പടിക്കാത്തതിനാല്‍ എല്ലാവരും നേരെ സ്വര്‍ഗത്തില്‍ ചെല്ലും....പുല്ല്..   അല്ല പിന്നെ അണ്ണാന്‍കുഞ്ഞിനെയാ മരംകേറ്റം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയെക്കുന്നെ... ഇവനൊന്നും ഒരു ബോധോം ഇല്ലേ.... സര്‍ക്കാരാ അത്രേ സര്‍ക്കാര്‍....

7 comments:

 1. This comment has been removed by the author.

  ReplyDelete
 2. ലൈംഗികതയെ കുറിച്ച് പടിക്കാത്തതിനാല്‍ എല്ലാവരും നേരെ സ്വര്‍ഗത്തില്‍ ചെല്ലും....പുല്ല്..ഈ പ്രയോഗം കൊള്ളാം..
  ഒരു മത വിഭാഗം മാത്രമാണ് സ്വയംഭോഗം പാപമാണെന്ന് പറയുന്നത്. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കേട്ടറിവേ ഉളൂ എങ്കിലും പഴയ മറിയക്കുട്ടി സംഭവം ഓര്‍ത്തുപോയി.

  ReplyDelete
 3. good...
  valare nannayirikkunnu...

  ReplyDelete
 4. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. ഈ തെറ്റിദ്ധാരണകളും വികലമായ അറിവുകളും മാറ്റപ്പെട്ടാല്‍ സമൂഹത്തിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ കുറെ എങ്കിലും വ്യത്യാസം വരുമെന്ന് തോന്നുന്നു

  ReplyDelete
 5. പണ്ടൊക്കെ അങ്ങിനെയാ...അധ്യാപകന് ഉത്തരം അറിയാത്ത ചോദ്യം ചോദിച്ചാല്‍ അടിയാണ് ഉത്തരം...ലൈംഗിക വിദ്യാഭ്യാസം പധിപ്പിക്കെണ്ടാത്തിന്റെ ആവശ്യകതയിലേക്ക് കഥ കൊണ്ടുപോയത് നന്നായി..ആശംസകള്‍.!

  ReplyDelete

Related Posts with Thumbnails