പേജുകള്‍‌

Friday, October 1, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ അവസാന ഭാഗം

             ഭയം എല്ലാവരിലും ഉള്ള വികാരമാണ്. ഭയമില്ല എന്ന് അവകാശപ്പെടുന്നവരിലും ഭയം ഉറങ്ങിക്കിടക്കുന്നു. രാത്രി തനിച്ച് വിജനമായ പാതയിലൂടെ നടക്കെണ്ടിവരുമ്പോള്‍ ഏതു നിരീശ്വര വാദിയും അറിയാതെ ദൈവമേ എന്ന് വിളിച്ചു പോകും. അത് മനുഷ്യസഹജം. ഒരു കൊച്ചുകുട്ടിയെങ്കിലും കൂട്ടിനുണ്ടെങ്കില്‍ എന്നാ ഗ്രഹിച്ചുപോകും. എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും. പകലാനെന്കില്പോലും വിജനമായ ഒരു പ്രദേശം നമ്മെ ഭയപ്പെടുത്തും. ഉത്തരേന്ത്യയിലെ ചില വിജനമായ ഗ്രാമങ്ങള്‍, ഏക്കറുകണക്കിനു സമനിലമായിരിക്കും മൊത്തം ഏതെന്കിലും ഒരു കൃഷിയും, നടുക്ക് ഒന്നോ രണ്ടോ വേപ്പ്‌ മരവും ആ വിജനത ശരിക്കും ഭയപ്പെടുത്തും. രാത്രിയാനെന്കില്‍ കൂടുതലും. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് രണ്ടു പേര്‍ക്ക് ഉണ്ടായ അനുഭവം കൊണ്ട് നമ്മുക്ക് റോഡിലെ ഈ ചെകുത്താന്‍ കളി തല്‍ക്കാലത്തേക്ക് നിറുത്താം


            ജീപ്പ് ഡ്രൈവര്‍ സുബിന്‍ പറഞ്ഞ കഥ
          ' തൊണ്ണൂറ്റിഎട്ടു കാലം രാത്രി ഓട്ടം കഴിഞ്ഞു വണ്ടി ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടുപോയി ഒതുക്കി. കരിമ്പന്‍-മുരിക്കാശ്ശേരി റോഡ്‌ വഴി വീട്ടിലേക്കു സുമാര്‍ ഒരു കി. മി. നടക്കണം. വീട്ടിലേക്കു വണ്ടി കയറില്ലാത്തതിനാലാണ് ഈ പൊല്ലാപ്പ്.  അന്ന് സമയം രണ്ടു മണിയോളം ആയിരുന്നു.

            ഞാന്‍ പതിയെ നടക്കുകയാണ്. ആകാശത്തു നിലാവ് പൊഴിച്ചുകൊണ്ട് ഒടിചെടുത്ത പപ്പടം പോലെ അമ്പിളിക്കല. കുറച്ചു നടന്നു ഇപ്പോള്‍ ഞാനൊരു റബര്‍ തോട്ടത്തിനുള്ളിലൂടെയാണ് പോകുന്നത്. രണ്ടു വശത്തും വളര്‍ന്നു മുറ്റിയ മരങ്ങള്‍ വഴിക്ക് നിലാവില്‍ ഒരു ഗോതിക്‌ ലുക്ക് നല്‍കുന്നു.  സ്ഥിരം നടക്കുന്ന വഴി ആയതിനാല്‍ ചെറിയൊരു മൂളിപ്പാട്ടും പാടി ഒരു ബീടിയൊക്കെ കത്തിച്ചു പതിയെ ഞാന്‍ മുന്നോട്ടു നടന്നു.
              പുറകിലെന്തോ അനങ്ങിയതുപോലെ, പെട്ടെന്ന് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു. നിലാവത്ത് എന്തോ ഒന്ന് റോഡില്‍ നില്‍ക്കുന്നത് കണ്ടു.സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പട്ടിയാണെന്ന് പിടികിട്ടി. തൊട്ടു മുകളിലുള്ള വീടുകാരുടെ ആയിരിക്കും എന്ന് വിചാരിച്ചു ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു. വീണ്ടും ഞാന്‍ തലതിരിച്ചു നോക്കിയപ്പോള്‍ അത് എന്‍റെ പിന്നാലെ വരുന്നതാണ് കാണുന്നത്.  എന്നാ പിന്നെ വിട്ടിട്ട് കാര്യമില്ല എന്ന് തീരുമാനിച്ച് ഞാന്‍ തിരിഞ്ഞു. അതിന്റെ നേരെ നോക്കികൊണ്ട് തന്നെ ഒരു കല്ലെടുക്കുവാനായി പതിയെ കുനിഞ്ഞു. അപ്പോള്‍ ഞാന്‍ നോക്കിനില്‍ക്കെ തന്നെ അതെന്റെ അടുക്കലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ മാത്രമാണ് ഞാന്‍ അതിന്റെ വലിപ്പം ശ്രദ്ധിക്കുന്നത്. സാധാരണ വലിയ പട്ടിയെക്കാള്‍ ഇരട്ടി വലിപ്പം. ഇരുട്ടിലും തിളങ്ങുന്ന കണ്ണുകള്‍.
എന്‍റെ ധൈര്യമെല്ലാം എങ്ങോ പോയി മറഞ്ഞു. കാലിന്റെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് പയ്യെ മുകളിലേക്ക് കയറാന്‍ തുടങ്ങി. പെട്ടന്ന് അതെന്റെ നേരെ നോക്കി അതിന്റെ വായ പൊളിച്ചു, പല്ലുകള്‍ തിളങ്ങുന്നതായി എനിക്ക് തോന്നി. കുനിഞ്ഞു നിന്നപടി തന്നെ ഞാന്‍ കാലിലെ ചെരിപ്പ്‌ ഊരി കയ്യിലെടുത്തു. ഒറ്റ ശ്വാസത്തിന് തന്നെ നൂരുകയും തിരിഞ്ഞ് ഓട്ടവും നടത്തി.
             പിന്നെ പിന്നിലെന്ത് സംഭവം നടന്നെന്നോ ഒന്നും എനിക്കറിയില്ല. വീട്ടില്‍ ചെന്നാണ് ഞാന്‍ നിന്നത്. ഞാന്‍ കണ്ടത് തോന്നലല്ലാ എന്നാണു ഇപ്പോഴും എന്‍റെ വിശ്വാസം. '

            ഇത്തരത്തില്‍ ഒരു ജീവിയെ ഈ വഴിയില്‍ കണ്ടതായി മറ്റാരും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. എങ്കിലും സുബിന്റെ വിവരണം അവന്‍ ശരിക്കും കണ്ടതാണ് എന്ന രീതിയില്‍ ആയിരുന്നു.

ഇനി ഈ വഴിയില്‍ വച്ച് മറ്റൊരാള്‍ക്ക്‌ ഉണ്ടായ അനുഭവം. രാജന്‍ തടിപ്പണി ആണ് തൊഴില്‍.

        " കാലം 1990  മാര്‍ച്ച്
        അന്ന് അവിടെ അടുത്തു തീയേറ്ററുകള്‍ ഉള്ളത് മുരിക്കാശ്ശേരിയിലും തടിയന്പാടും ആണ്. അന്ന് രണ്ടു പടമാണ് ഒരു തീയേറ്ററില്‍ ഓടിയിരുന്നത്. അതും ഫസ്റ്റ് ഷോയും സെകന്ടു ഷോയും മാത്രം.  വല്ലപ്പോഴുമാണ് അന്ന് സിനിമക്ക് പോകുന്നത്. അങ്ങനെ പോയാല്‍ രണ്ടു ഷോയും കണ്ടിട്ടേ പോരൂ.  അന്നൊരു ഞായറാഴ്ച. ഞങ്ങള്‍ രണ്ടു പേര്‍ ഞാനും ജോര്‍ജും സിനിമക്ക് പോകാന്‍ തീരുമാനിച്ചു.
             രാത്രി ഒരു മണിയോടെ യാണ് പടം കഴിഞ്ഞത്. പിന്നെ നടപ്പാണ് വീട്ടിലേക്കു ഏകദേശം ഏഴു കി.മി. യോളം. ഞങ്ങള്‍ പതിനാരാംകണ്ടം കഴിഞ്ഞുള്ള ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കുംപോള്‍ ഞങ്ങളുടെ കുറെ മുന്‍പിലായി ആരോ നടന്നു പോകുന്നത് നിലാവില്‍ കണ്ടു. ഒരു കൂട്ട് കൂടിയായല്ലോ എന്ന് എന്ന് വിചാരിച്ചു ആ ആളുടെ ഒപ്പമെത്താന്‍ ഞങ്ങളും വേഗത കൂട്ടി.  എന്നാല്‍ ഞങ്ങളെത്ര വേഗത്തില്‍ നടന്നിട്ടും ആ ആളും ഞങ്ങളുമായുള്ള അകലം കുറയുന്നില്ല അതങ്ങനെ തന്നെ നില്‍ക്കുന്നു.
               അപ്പോള്‍ ഞങ്ങള്‍ ചരളന്‍കാനം എത്തി. അപ്പോഴും ആ ആള്‍ രൂപം ഞങ്ങള്‍ക്ക് മുന്‍പിലുണ്ട്. ഞങ്ങള്‍ കൂവി വിളിച്ചു നോക്കി, ഉമ്ഹും അതിനൊരു വത്യാസവുമില്ല. ഞങ്ങളും അതിനെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. കാരണം ഞങ്ങള്‍ക്ക്‌ പോകേണ്ട വഴിയിലൂടെ തന്നെ ആണല്ലോ അത്തും പോകുന്നത്. പ്രത്യേകിച്ച് അപ്പോള്‍ ഞങ്ങള്‍ക്ക് ഭയമോന്നും തോന്നിയില്ല അസോഭാവികതയും.
              ഗൌരിസിറ്റി കഴിഞ്ഞതോടെ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് വഴിയില്‍ നിന്നും മാറി റോഡിനു മുകളിലുള്ള പറമ്പിലൂടെയായി യാത്ര.
           "എടാ വല്ല കള്ളനുമായിരിക്കും എങ്കില്‍ നമ്മുക്ക് വിടരുതെടാ " ഞാന്‍ ജോര്‍ജിനോടായി പറഞ്ഞു
            "അല്ലടാ ഈ പോക്കില്‍ ഒരു പന്തികെടുണ്ടല്ലോ "പെട്ടന്ന് ജോര്‍ജ്‌ എന്തോ ആലോചിച്ചിട്ടു എന്നോടായി പറഞ്ഞു
         "എന്ത് പന്തികേട് " എനിക്കൊന്നും മനസ്സിലായില്ല
         "അത് ഞാന്‍ പറയാം നീ എന്റെ ഒപ്പം ഓടി വാ " പറച്ചിലും അതിനെ തന്നെ നോകികൊണ്ട് അവന്‍ ഓട്ടവും കഴിച്ചു. ഒന്നും മനസ്സിലാകാതെ ഞാന്‍ പുറകെയും
             പെട്ടന്നാരൂപം ഞങ്ങള്‍ക്ക് മുന്‍പിലായി റോഡിലേക്കിറങ്ങി നടക്കാന്‍ തുടങ്ങി.        ഇപ്പോളതിനെ കൂടുതല്‍ വ്യക്തമായി കാണാം പോലീസുകാരുടെ പോലുള്ള വേഷമാണ് അത് ധരിച്ചിരിക്കുന്നത്‌. തൊപ്പി ഇല്ല എന്ന് മാത്രം.
         "ഞാന്‍ കരുതിയത്‌ തന്നെ" എന്നെ ഞെട്ടിച്ചുകൊണ്ട് ജോര്‍ജ് പറഞ്ഞു
       "എന്നതാ നീ യൊന്നു തെളിച്ചുപറ"ഞാന്‍
       "നിനക്കിപ്പോള്‍ മനസ്സിലാകും"അവന്‍ എനിക്കാണെങ്കില്‍ പതിയെ പെടിയാകാനും തുടങ്ങി
 വീണ്ടും മുന്നില്‍ പോയ്കൊണ്ടിരുന്ന രൂപം വഴിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തുടങ്ങി
പെട്ടന്ന് ജോര്‍ജ് എന്റെ കയ്യില്‍ പിടിച്ചുകൊണ്ടു മുന്നോട്ടു ഓടി ഒരു കുറുക്കു വഴിയെ ചുറ്റിവരുന്ന താഴത്തെ വഴിയിലെക്കോടി ഇപ്പോള്‍ അതിനെ കാണാനില്ല എന്നിട്ടും ജോര്‍ജ് ഓട്ടം നിര്‍ത്തിന്നില്ല.
          "നീ അങ്ങോട്ട്‌ നോക്കടാ "പെട്ടന്ന് നിന്ന് കൊണ്ട് എന്നെ അവന്‍ ആ കാഴ്ച കാണിച്ചു തന്നു
ഉപ്പുതോടിന് കുറുകെ ഉള്ള പാലത്തിനു കുറെ താഴെയായി തോടിനു വട്ടം അന്തരീക്ഷത്തിലൂടെ ആ രൂപം നീങ്ങുന്നതാണ് ഞാന്‍ കാണുന്നത്. തോടിനക്കാരെ കടന്നു വീണ്ടും അത് പറമ്പിലൂടെ മുന്നോട്ടു നീങ്ങുന്നു.എന്റെ ഓരോ രോമകൂപങ്ങള്‍ വഴിയും ഒരു തരിപ്പുണ്ടായി.
         അപ്പോഴാണ്‌ എനിക്ക് ബോധം വരുന്നത്  അത് പോകുന്നത് പഴയ വഴിയിലൂടെയാണ്. പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപയോഗിച്ചിരുന്ന വഴിയിലൂടെ.  പുതിയ വഴി വന്നതോടെ പഴയ വഴിയില്‍ ദേഹന്നങ്ങളായി എന്നിട്ടും.
          "നിനക്കിപ്പോ പിടികിട്ടിയോ" ജോര്‍ജ്‌
           'ഉം" ഞാന്‍ തലയാട്ടി
           "എന്റെ ചാച്ചന്‍ പറഞ്ഞു ഞാന്‍ ഇതിനു മുന്‍പ് ഇതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടായിരുന്നു, ഇത് പണ്ടെങ്ങോ ആന ചവിട്ടികൊന്ന ഒരു ഫോറസ്റ്റ്കാരന്റെ ആത്മാവാനത്രേ, ഇതാരെയും ഉപദ്രവിക്കുകയില്ലത്രേ പഴയ വഴിയിലൂടെ ഇത് മണിപ്പാറ യിലുള്ള ഫോറസ്റ്റ്‌ ഓഫിസ് വരെ പോകുമാത്രേ." ജോര്‍ജ് എന്നോടായി പറഞ്ഞു. എന്താണെങ്കിലും എന്റെ നല്ല ജീവന്‍ അപ്പോള്‍ പോയിനില്‍ക്കുകയായിരുന്നു. പിന്നെ മുന്നോട്ടുഒരടി പോലും വയ്ക്കാന്‍ എന്നെ ക്കൊണ്ടാവില്ലയിരുന്നു. ഒരു മണിക്കൂറോളം അവിടെ ഇരുന്നതിന് ശേഷമാണ് എനിക്ക് നടക്കരായത്. പിന്നീട് ജീവിതത്തിലൊരിക്കലും ഞാനിതിനെ കണ്ടിട്ടില്ല. ഒത്തിരി തവണ ഞാന്‍ ആ വഴിയെ രാത്രിയില്‍ നടന്നിട്ടുണ്ടെ ഒറ്റക്കും അല്ലാതയും."

             ഇതില്‍ പറഞ്ഞിരിക്കുന്ന രൂപത്തെ കണ്ടതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതുമായി നേര്‍ക്കുനേരെ വന്നപ്പോള്‍ ഇത് അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതായതായും പറഞ്ഞു കേട്ടിട്ടുണ്ട്.

                 ഇത്തരം കഥകളില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ആവോ പടച്ചവനറിയാം!!!!
ഇനി റോഡിലെ പ്രേതങ്ങലെക്കുരിച്ചുള്ള കൂടുതല്‍ കഥകള്‍ കേള്‍ക്കുമ്പോള്‍ അവ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം നിങ്ങള്‍ക്കാര്‍ക്കെങ്കിലും, ഇത്തരം കഥകള്‍ അറിയാമെന്കില്‍ ദയവായി പങ്കുവയ്ക്കുക.
          തല്‍ക്കാലത്തേക്ക് നമ്മുക്ക് പ്രേതങ്ങളെ അതിന്റെ പാട്ടിനു വിടാം
          അടുത്ത ദിവസം തന്നെ നമ്മുക്കൊരു യാത്ര പോയേക്കാം

3 comments:

  1. ഹൈ റേഞ്ജ് കഥകൾ നന്നാകുന്നു,വിനോദ്.ഇനിയും തുടരൂ...

    ReplyDelete
  2. കൂടുതല്‍ പ്രേതകഥകളും പറഞ്ഞു കേട്ടും പൊടിപ്പും തൊങ്ങലും ചേര്‍ത്തും വലുതായിക്കൊണ്ടേയിരിയ്ക്കും.

    ReplyDelete
  3. പ്രേത കഥകളൊക്കെ ഞാനും കേട്ടിട്ടുണ്ട് പക്ഷെ കനറെങ്ങനെ വിശ്വസിക്കും മി. വിനോദ് ഇതൊക്കെ പുലുവല്ലേ?

    ReplyDelete

Related Posts with Thumbnails