ഇത് കാല്‍വരിമൌണ്ട്, നട്ടുച്ചക്ക് പോലും മുട്ടും പല്ലും കൂട്ടിയിടിക്കത്തക്ക തണുപ്പ് നിറഞ്ഞ പ്രദേശം. കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളും ചെടികളും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 ഓളം മി. ഉയരം. ഒരു ഭാഗത്തായി ഇടുക്കി ജലസംഭരണിയുടെയും മറുവശത്തു കട്ടപ്പന, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ മനോഹര ദൃശ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഇടം. അധികാരികളുടെ കണ്ണ് തുറന്നാല്‍ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം വഹിക്കാന്‍ അവകാശമുള്ള സ്ഥലം.
ഇന്നത്തെ നമ്മുടെ യാത്ര ഈ മനോഹാരിതയിലെക്കാകാം
കട്ടപ്പന - ഇടുക്കി റൂട്ടില്‍ ഇരുവശത്തുനിന്നും പത്ത് കി. മി. അകലയായി ഇതു സ്ഥിതി ചെയ്യുന്നു അതിനാന്‍ കാല്‍വരി മൌണ്ടിന്റെ കവാടമായ സ്ഥലത്തെ പത്താംമൈല്‍ എന്നാണു അറിയപ്പെടുന്നത്.
നമ്മുക്ക് ഇടുക്കിയില്‍ നിന്നും തുടങ്ങാം. ഇടുക്കിയില്‍ നിന്നും കട്ടപ്പനക്കുള്ള ബസ്സില്‍ കയറുക. കയറ്റം തുടങ്ങുന്നതനുസരിച്ചു കാലാവസ്ഥയില്‍ മാറ്റാം വരുന്നത് നമ്മുക്ക് അനുഭവിച്ചറിയാന്‍ പറ്റും. ഇടുക്കി ഭാഗം ചൂട് കൂടുതല്‍ ഉള്ള മേഖലയാണ്. നാരകക്കാനം കഴിയുമ്പോള്‍ മുതല്‍ നല്ല തണുപ്പ് ആരംഭിക്കും. മഴക്കാലമോ മഞ്ഞുള്ള കാലമോ ആണെങ്കില്‍ അവിടെ മുതല്‍ പതിയെ മഞ്ഞു മൂടാന്‍ തുടങ്ങും. അടുത്തതു ഡബിള്‍കട്ടിംഗ് റോഡിന്റെ രണ്ടു വശത്തും കട്ടിങ്ങ് ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് നല്കിയതാനീ പേര്. അടുത്ത സ്റ്റോപ്പ് പത്താം മൈല്‍.
അവിടെ ഇറങ്ങുന്ന നമ്മെ സ്വാഗതം ചെയ്യുന്നത് ഈ അടുത്തയിടെ പണി തീരത്ത മനോഹരമായ ഒരു കുരിശു പള്ളിയാണ്. ഇവിടെ നിന്നും അത്യാവിശം വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങാം. ഇനി നമ്മള്‍ കയറ്റം കയറാന്‍ പോവുകയാണ്. ബസ് സ്റ്റോപ്പില്‍ നിന്നും ഇടുക്കി റൂട്ടില്‍ അല്‍പ്പം നടന്നാല്‍ നമ്മെ സ്വാഗതം ചെയ്തുകൊണ്ട് നില്‍ക്കുന്ന നിറം മങ്ങിയ ഒരു കമാനം കാണാം. വളരെ സൂക്ഷിച്ചു നോക്കിയാല്‍. "സ്വാഗതം കാല്‍വരി മൌണ്ട് ടൂറിസ്റ്റു കേന്ദ്രം എന്ന് കാണാം" ഈ സ്ഥലത്തിന്റെ ശോചനീയാവസ്ഥ ഇതില്‍ നിന്നും വ്യക്തമാകും.
ഇനി മുകളിലേക്ക് കാണുന്ന കൊങ്ക്രീട്ടു ചെയ്ത വഴിയിലൂടെ നമ്മുക്ക് യാത്ര ആരംഭിക്കാം. ഇപ്പൊ നമ്മുടെ വലതു വശത്തായി ഏറ്റവും അടുത്ത് കാണുന്ന കുന്നില്‍, തെയില ചെടികളുടെ ഇടയില്‍ ഒരു ആനയുടെയും ആനകുഞ്ഞിന്റെയും പ്രതിമ കണ്ടില്ലേ. അതിനടുത്തായി കാണുന്ന മോട്ടലിന്റെ പരസ്യമാണ് അതെങ്കിലും മനോഹരം തന്നെ. അതിനടുത്തായി കാണുന്നത് കാല്‍വരി മൌണ്ട് സ്പോര്‍ട്സ് സ്കൂള്‍. അകലെയായി അടുപ്പിച്ച് എട്ടോളം മൊബൈല്‍ ടവര്‍ കാണാം അത് ടവര്‍ കുന്ന്(പുഷ്പഗിരി).
നമ്മുക്ക് ഇനിയും മുന്നോട്ടു നടക്കാം. ഇപ്പോള്‍ നമ്മള്‍ ഒരു മുക്കവലയില്‍ ആണ് നില്‍ക്കുന്നത്. ഇവിടെ നിന്നും നേരെ കിടക്കുന്ന വഴിയെ ആണ് നമ്മള്‍ക്കെ പോകേണ്ടത്. ഇടതു വശത്തു മുകുള്‍ ഭാഗത്തെക്കായി കാണുന്ന വഴി കുരിശുമല യിലേക്കുള്ളതാണ്. അതിന്റെ അടയാളമായി കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും സിമന്റില്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം. കുരിശുമലയിലേക്ക് നമ്മുക്ക് വേണമെങ്കില്‍ പിന്നീട് പോകാം. നേരെയുള്ള വഴിയെ കുറച്ചു ചെല്ലുമ്പോള്‍ ഒരു ചെറിയ കയറ്റം അത് കയറിയാല്‍ നമ്മുടെ ലക്ഷ്യ സ്ഥാനമായി.
കുന്നിന്റെ മുകളിലെത്തുന്ന നമ്മള്‍ ആദ്യം കാണുക തകര്‍ന്നു കിടക്കുന്ന കുറെ ഇരുമ്പിന്റെയും വാര്‍ക്കയുടെയും തൂണുകളും ദ്രവിച്ച് ഇടിഞ്ഞു വീഴാറായ ഒരു ചെറിയ കെട്ടിടവുമാണ്. ഇത് ഒരു അഞ്ചു വര്‍ഷം മുന്‍പ് IDTPC ഇവിടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച വേലിയുടെയും ഒഫിസിന്റെയും ചെറിയ വിശ്രമ സങ്കേതങ്ങളുടെയും അവസിഷ്ടങ്ങലാണ്. നാടുകാരും രാഷ്ട്രീയക്കാരും കൂടി അടിച്ചു തകര്‍ത്ത് കളഞ്ഞതാണ്. തങ്ങള്‍ തലേദിവസം വരെ പ്രാഥമിക ആവശ്യങ്ങള്‍ നടത്തിയിരുന്നിടത്തു ഒരു സുപ്രഭാതത്തില്‍ പാസെടുത്തു വേണം കടക്കാന്‍ എന്നതിനോടുള്ള എതിര്‍പ്പാണോ ആവോ?
എന്നാല്‍ അവിടെ ചെറിയ ഒരു മാടക്കട നടത്തിയിരുന്ന ആളെ ഓടിക്കുന്നതിന്റെ ഭാഗമായി വിവരം കെട്ട അധികാരികളും പോലീസും കൂടി നടത്തിയ കൈയാംകളിയുടെ ഭാഗമായി കടക്കാരന്‍ മെഡിക്കല്‍ കോളേജില്‍ ഒരുമാസം കിടക്കേണ്ടി വന്നു. സംഭവം നടന്ന് പിറ്റേന്ന് ഓഫീസില്‍ വന്ന സാറന്മാര്‍ക്ക് ഓഫീസിന്റെ പൊടിപോലും കാണാന്‍ പറ്റിയില്ല പോരാത്തതിന് പുതിയ വഴി വെട്ടിയാണ് ആശാന്മാര് വീട്ടില്‍ പോയതെന്നും അവിടുത്തുകാരോട് ചോദിച്ചാല്‍ പറയും. എന്താണെങ്കിലും പത്താംമൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ IDTPC ലെ സാറന്മാര്‍ ടോയിലട്ടിലേക്ക് ഓടും.
മുന്നോട്ടു ചെല്ലും തോറും നമ്മുടെ കണ്ണുകള്‍ വിടര്‍ന്നു വരുന്ന കാഴ്ചകളാണ് തെളിഞ്ഞു വരിക. അന്തം വിട്ടു നോക്കിനില്‍ക്കാതെ നമ്മള്‍ക്ക് അല്‍പനേരം ആ പാരക്കൂട്ടങ്ങളുടെ മുകളിലിരിക്കാം. ഇനി നമ്മള്‍ക്ക് പ്രകൃതിയെ കാണാം. ഇപ്പൊ നമ്മുടെ മുന്‍പിലായി ഇടുക്കി ജലസംഭാരനിയുടെയും റിസര്‍വ് ഫോരസ്ട്ടിന്റെയും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം.
കിലോമീറ്ററുകളോളം നീളത്തില്‍ നിറഞ്ഞു നീല നില്‍ക്കുന്ന ജലാശയം അതിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടകുന്നുകളും തലയില്‍ നിറയെ പച്ചപ്പ് നിറഞ്ഞ മരങ്ങളും ചെടികലുമായും നില്‍ക്കുന്ന ചെറിയ ചെറിയ ദീപുകളും. ഇടയ്ക്കിടെ നമ്മളെയും ദൃശ്യങ്ങളെയും മറച്ചുകൊണ്ട് കാറ്റിനൊപ്പം കടന്നു വരുന്ന കോടമഞ്ഞ്. നമ്മെ തലോടുകയും ചിലപ്പോള്‍ എടുത്തുകൊണ്ട് പോകാന്‍ വരെ ശ്രമിച്ചുകലയുന്ന തരം തണുത്ത കാറ്റ്. മഞ്ഞിനാല്‍ മൂടിയാല്‍ പോലും ഒളിച്ചേ കണ്ടേ കളിക്കുന്ന ലാഖവത്തോടെ പെട്ടന്ന് തന്നെ തെളിയുന്ന പ്രകൃതി. ഉറപ്പായും പണ്ടൊരു സായിപ്പ് ഇവിടെ വന്നു പുല്ലിനകത്ത് മലര്‍ന്നു കിടന്നു "ഇതാണ് സ്വര്‍ഗം, ഇതുതന്നെ സ്വര്‍ഗം, ഇത് ദൈവം നേരിട്ട് വന്നു സൃഷ്ടിച്ചതാണ്" എന്ന് പറഞ്ഞതുപോലെ നമ്മളും പറഞ്ഞു പോകും
കയ്യില്‍ ബൈനാക്കുലര്‍ ഉണ്ടെങ്കില്‍ അകലയുള്ള വനത്തിലൂടെ ആനയും മറ്റു ജീവികളും മേഞ്ഞുനടക്കുന്നത്കാണാം. താഴെ ജലത്തിനരികെ വെള്ളം കുടിക്കാന്‍ അവ വന്നിട്ടുണ്ടെങ്കില്‍ നമ്മുക്ക് വളരെ വ്യക്തമായി കാണാന്‍ സാധിക്കും. അതോടൊപ്പം തന്നെ അകലെയായി ഉള്‍ക്കാടിനുളില്‍ കുറെ കൂരകള്‍ കാണാം കാടിനുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ കുടിയാണ് അത്.
ഇനി ഇടതുവശത്തു കാണുന്ന കുന്നിന്‍ മുകളിലേക്ക് പോകാം അവിടെ ആദ്യം നമ്മെ വരവേല്‍ക്കുന്നത് ഒരു കുരിശാണ്. ഇത്കുരിശുമല.(നാട്ടിലുള്ള മുഴുവന്‍ മലയും ഇപ്പോള്‍ കുരിശുമലയാണല്ലോ) ഇവിടെ ഒരു മൈക്രോവേവ് ടവര്‍ കാണാം. പോരാത്തതിന് ഹൈറേഞ്ചിലെ ഒട്ടു മിക്ക സ്ഥലങ്ങളും ഇവിടെ നിന്നാല്‍ കാണാം. അവിടെ നിന്നും അല്പം കൂടി മുന്നോട്ടു പോയി കുറച്ചു താഴെക്കിരങ്ങിയാല്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു ഗുഹയുണ്ട് തന്റേടവും വെളിച്ചവും ഉണ്ടെങ്കില്‍. അതിനുള്ളില്‍ കയറാം ഇല്ലെങ്കില്‍ തിരിച്ചുപോരാം. നമ്മള്‍ ആദ്യം വന്നിടത്തെക്ക് തന്നെ വരാം.
ഇവിടെ നിന്നും വലതു ഭാഗത്തേക്ക് ന്നീങ്ങിയാല്‍ മനോഹരമായ തേയില തോട്ടത്തില്‍ എത്താം. അതിനുള്ളില്‍ പിള്ളേരു തള്ളിപ്പോട്ടിച്ചു കളഞ്ഞിരിക്കുന്ന ജനലുകളും ഒക്കെയായി പ്രേതാലയം പോലെ നില്‍ക്കുന്ന ഒരു റിസോര്‍ട്ടും കാണാം.
ഇനി നമ്മള്‍ക്ക് വേണമെങ്കില്‍ തിരിച്ചു പോരാം. അല്ലെങ്കില്‍ മലയാളികള്‍ മാത്രമേ ഉള്ളൂ എങ്കിലും അത്യാവിശം ധൈര്യവും ഉണ്ടെങ്കില്‍ താഴെ ജലാശയത്തിന്റെ കരയിലേക്ക് ഇറങ്ങാം. ഇത്തിരി സാഹസികമാണ്. താഴെ ഇറങ്ങി ജലാശയത്തിന്റെ കരയിലൂടെ നടന്നു നാരകക്കാനം തുരങ്കം വഴി പുറത്തു വരാം. എങ്ങനെ നമ്മള്‍ പോകുകയല്ലേ?
(തുടരും......)
കൊള്ളാം...കാണാൻ കൊതിപ്പിക്കുന്ന പ്രദേശം.
ReplyDelete(ചിത്രത്തിൽ ക്ലിക്കിയതു മിച്ചം)
@അലി
ReplyDeleteചിത്രത്തില്‍ അല്ല താഴത്തെ ലിങ്കില്‍ ക്ലിക്കി നോക്കൂ(Click here for Full View)
Vinod... nammal aa thurangathiloode poyathinnale kazhinjathupole thonnunnu... damil chadiathum.. okke... really missing those days..
ReplyDeleteഅലിചേട്ടന്‍ പറഞ്ഞത് പോലെ പടവും ലിങ്കും ക്ളികിയത് മാത്രം മിച്ചം...വിവരണം നന്നായിട്ടുണ്ട് .ഞാന്‍ അവിടെ പോയിടുണ്ട്..ബട്ട് വര്‍ണിക്കാന്‍ വാകുകള്‍ ഇല്ല .അതാ.
ReplyDeleteithinte baakki vaayikkuvaan enthaanu maargam
ReplyDelete