പേജുകള്‍‌

Sunday, July 31, 2022

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ്



......... ........ ഈ പ്രപഞ്ചത്തിലുള്ള ഏതെങ്കിലും ഒന്ന് നശിച്ചാൽ അത് പരമാണുക്കളായി പിരിഞ്ഞു ജലം, വായു, ഭൂമി, അഗ്നി എന്നിവയിൽ ലയിക്കുന്നു. ഏതെങ്കിലും ഒരിക്കൽ ആ പരമാണുക്കൾ എല്ലാം ഒന്ന് ചേർന്നാൽ അവിടെ പുനർജ്ജന്മം സാധ്യമാകും .......................

(ബുദ്ധ മത ചിന്ത)


"നീ എന്തിനു ഭയക്കുന്നു, ഈ ലോകത്തിന്റെ ഭാവിയെ പ്രകാശമാനാമാക്കാനുള്ള അവസരം നിനക്ക് വന്നതിൽ ആഹ്ലാദിക്കുകയല്ലേ വേണ്ടത് "

മുകളിലായി പ്രകാശിക്കുന്ന ലൈറ്റിൽ നിന്നുമുള്ള വെളിച്ചത്തിൽ ഭയന്ന കണ്ണുകളോടെ അനങ്ങാൻ പോലുമാവാതെ ആറടിക്കു മേൽ നീളമുള്ള ഒരു മേശമേൽ  നഗ്ന മേനിയുമായി മലർന്നു കിടക്കുന്ന പുരുഷനെ സമീപിച്ചു കൊണ്ട് അയാൾ പറഞ്ഞു.

"നിസ്സാരമായ നമ്മുടെ ഈ ലോകത്തുനിന്നുമുള്ള യാത്ര നിനക്ക് തുടങ്ങാം. ചെറിയ വേദന മാത്രം നിന്റെ മുഖത്തു പ്രകൃതി പതിച്ചു തന്ന ആ മനോഹരമായ ചർമ്മം ഞാനിപ്പോൾ  എടുക്കും. മനുഷ്യന്റെ തൊലി പൊളിക്കുവാൻ വളരെ എളുപ്പമാണ്. എന്റെ അനുഭവം വച്ച് ഞാൻ പറയുന്നതാണ്. വളരെ ചെറിയ വേദന മാത്രം. ഒരു തുള്ളി ചോര പോലും പോകാതെ ഞാൻ നോക്കും. എന്നെ വിശ്വസിക്കൂ. വരുന്ന കാലം നിന്നിലൂടെ ആയിരിക്കും "

കയ്യിലിരിക്കുന്ന മൂർച്ചയേറിയ കത്തി നിസഹായനായി കിടക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് അയാൾ അടുപ്പിച്ചു.

*------------------------------------------------------------------------------*

"ഇങ്ങേർക്കിതെന്നാത്തിന്റെ കഴപ്പാ. പുതിയ ഡിപ്പാർട്ടമെന്റ് വേണം പോലും. ഇപ്പോഴുള്ളതൊന്നും പോരാഞ്ഞിട്ട് "

തന്റെ മുന്നിലിരിക്കുന്ന ഐ ജി പി രവികുമാർ IPS നോടായി എഡിജിപി തോമസ് കുര്യൻ 

"എന്താന്ന് സാർ തെളിച്ചു പറ "

"മുഖ്യൻ എന്ത് മൊഴിയുന്നോ അത് വിഴുങ്ങാനായി ഒരു ഗോസായി ഡിജിപി "

"സർ"

"എഡോ അദ്ധ്യാന വർഗ്ഗത്തിന്റെ പടത്തലവന് ഇപ്പോൾ സിബിഐ പോലെ കേരളത്തിൽ അങ്ങേരുടെ അണ്ടറിൽ നിൽക്കുന്ന, വിവാദമായ കേസുകൾ അന്വേഷിക്കാൻ ഒരു പുതിയ ഏജൻസി വേണം. അതിനു നമ്മൾ ഒരു  IPS ഓഫീസറെയും ഒരു CI യെയും മൂന്ന് ഓഫീസർ മാരെയും അതുപോലെ അവന്മാർക്ക് നിരങ്ങാൻ ഓഫീസും ഒണ്ടാക്കി കൊടുക്കണം "

"അപ്പൊ ക്രൈം ബ്രാഞ്ചോ ?"

"ആ ! എന്നാൽ ഒരു കാര്യം അറിയാം ഇത് ആറുമാസം കൊണ്ട് വിജയിച്ചാൽ നമ്മുടെ ഒക്കെ കാര്യം ഗോവിന്ദ "

"സർ, ഞാനൊരു കാര്യം പറയട്ടെ  "

"താൻ പറഞ്ഞു തോലക്കടോ "എഡിജിപി

"വല്യ റെക്കോർഡ് ഒന്നുമില്ലാത്ത ഒരുത്തനെ പിടിച്ചു തലപ്പത്തിരുത്തിയാലോ ?"

"അതിനു പറ്റിയ ആളെ കിട്ടാനാ തന്നെ വിളിപ്പിച്ചേ "

"എങ്കിൽ നമ്മുടെ ബാംബൂ കോര്പറേഷനിൽ ഈറ്റവെട്ടി നടക്കുന്ന സുബ്രു വിനെ പൊക്കിയാലോ. അതാകുമ്പോൾ അവനേതോ സംവരണ കോട്ട കേസാ. സാറ് ഡിജിപി യെ പറഞ്ഞു വീഴിച്ചാൽ മതി "

"അത് കൊള്ളാം. ബാക്കി ഞാനേറ്റഡോ " സന്തോഷത്തോടു കൂടി തൊപ്പി എടുത്തു തലയിൽ വച്ചുകൊണ്ടു എഡിജിപി തോമസ് കുര്യൻ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.

(തുടരും) 

Monday, January 24, 2022

നീരാടുന്ന വന ദേവതമാര്‍



കാലം 1986

വളഞ്ഞുപുളഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് പെരിയാറിനെ തേടി ഒഴുകുന്ന ചെറിയൊരു പുഴ ഉപ്പുതോട്‌. രണ്ടുവശത്തും മനോഹരമായി പച്ചപ്പട്ടുടുത്ത കുന്നുകളുടെ നിര. പുഴയുടെ ഇരുകരകളിലുമായി  സമാധാനമായി ജീവിക്കുന്ന ജനങ്ങള്‍.

നാട്ടുകാര്‍ കാണാതെ ഒരു പുകയെടുക്കാനായി  തോട്ടീണ്ടിയിലേക്കിറങ്ങിയതാണ്  ഞങ്ങള്‍. വളര്‍ന്നു മുറ്റി നില്‍ക്കുന്ന ഈറ്റക്കാടാണ് ലക്ഷ്യം.

"ഡാ പിള്ളേരേ ഇങ്ങോട്ട് വാ ഒരു പൊക എനിക്കും താടാ" മത്തായിചേട്ടന്‍

പുഴയിലെ ചെറിയ കയത്തില്‍ചൂണ്ടയും കൊരുത്തിട്ടു മീന്‍ കൊത്തുന്നതും കാത്ത് ഇരിക്കുന്ന ഇരിപ്പാണ്.

"മീന്‍ വല്ലോം കിട്ടിയോ ?" ഞാന്‍

"അതിനു മത്തായിചേട്ടന്‍ മീന്‍ പിടിക്കുവാണോ  കുളിസീന്‍ പിടിക്കുവാണോ ആര്‍ക്കറിയാം ?" ഷിബു

"ഡാ മക്കളെ മത്തായിക്ക് ഈ പ്രായത്തില്‍ ഇനി കുളിസീന്‍ കാണണ്ട ആവശ്യമില്ല അതും അതില്‍ കൂടുതലും കണ്ടതാ ഈ മത്തായി "

"പിണങ്ങല്ലേ മത്തായിച്ചേട്ടാ അവന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ" സുനില്‍

"ഡാ നിനക്കൊക്കെ നല്ല കുളി കാണണമെങ്കില്‍ സിനിമാതീയെട്ടറില്‍ പോണം. ഉണ്ണി മേരിയോ ഡിസ്കോ ശാന്തിയോ സില്‍കോ ഒക്കെ കാണിക്കുന്നത് കാണാം. പക്ഷെ എന്റെയൊക്കെ നല്ലപ്രായത്തില്‍ ഞങ്ങള്‍ കണ്ട ഒരു കുളി ഉണ്ടാടാ മക്കളെ വനദേവതമാരുടെ " ഓര്‍മ്മകള്‍ അയവിറക്കുന്നതുപോലെ മത്തായിചേട്ടന്‍ പറഞ്ഞ്

"ങേ വനദേവതമാരോ ?" ഞങ്ങള്‍ ഒരുമിച്ചു ചോദിച്ചു

"ങാ" തല്പര്യമില്ലത്തതുപോലെ മത്തായിചേട്ടന്‍

"മത്തായിചേട്ടന്‍ ഇതും അങ്ങ് പൊകചോണ്ട് ആ കഥ ഒന്ന് പറഞ്ഞെ" ഒരു സിഗരറ്റ് കത്തിച്ച് നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു

സിഗരറ്റിന്റെ പുക വലിച്ചിരുത്തിക്കൊണ്ട് മത്തായികഥപറയാന്‍ തുടങ്ങി

അന്നൊരു ജനുവരി  മാസം തോമായുടെ  ഉപദ്രവം  കൂടി വന്നതോടെ  റോസി  ആത്മഹത്യക്ക്  ശ്രമിച്ചു. അതറിഞ്ഞ ഞാനും  ശിവൻകുട്ടിയും കൂടി തോമായെയും കൂട്ടരെയും എടുത്തിട്ട് തല്ലി. റോസിയെയും  വിളിച്ചോണ്ട്  പോന്നു. നാട്ടിൽ നിൽക്കതില്ലാത്ത  അവസ്ഥയിൽ  കാര്യങ്ങൾ  എത്തി. ഞങ്ങൾ  രഹസ്യമായി റോസിയെ  മേമ ചേടത്തിയുടെ അടുത്ത് ഏല്പിച്ചു  കാട്  കേറാന് തീരുമാനിച്ചു. കാട്  വട്ടം കടന്ന്  ഉടുമ്പന്നൂർ ചെന്ന്  ചാക്കോയുടെ  അടുത്തെത്തി  കുറെ നാൾ ഒളിച്ചു നിൽക്കുക അതാണ്  ലക്‌ഷ്യം .

ഒരാഴ്ച  കാട്ടിൽ  കഴിയുക പിന്നെ ഉടുമ്പന്നൂർ . അതാണ് തീരുമാനം . രണ്ട്  തോക്കും സാധനങ്ങളും കുറച്ചു ഭക്ഷണവും ആയി ഞങ്ങൾ കാട് കേറി. അന്ന്  മണിയറൻകുടിയിൽ കാണിയുടെ അടുത്ത്  തങ്ങി. പിറ്റേന്ന് യാത്ര വീണ്ടും തുടങ്ങി.

ഇരുന്നും വിശ്രമിച്ചും ഒക്കെ പ്രധാന വഴി വിട്ടു കാട്ടിലൂടെ ആണ് പോക്ക്. ഓടിച്ചെന്നിട്ട് വലിയ കാര്യമൊന്നും ഇല്ലല്ലോ. പകൽ എന്തെങ്കിലും മൃഗത്തെ വെടിവച്ചു പിടിക്കും അതിനെ ചുട്ടു തിന്നും. 

മൂന്നാമത്തെ ദിവസം പകൽ യാതൊന്നിനെയും കിട്ടിയില്ല. നന്നായി വിശക്കുന്നുമുണ്ട്. എന്തെങ്കിലും കാണുമെന്ന്  വിചാരിച്ചു ഞങ്ങൾ നടക്കുകയാണ്. ചെറിയ ഒരു  അരുവി കണ്ട് അതിന്റെ  ഓരത്തോടു കൂടെ ആയി പിന്നെ നടത്തം. ആ അരുവി ചെന്ന് ഒരു ചെറിയ  ഒരു  തടാകം പോൽ വെള്ളം കെട്ടി കിടക്കുന്ന സ്ഥലത്തു   എത്തി.

"നമ്മൾ നല്ല കൊടും കാട്ടിലാണല്ലേടാ  മത്തായി " ശിവൻകുട്ടി 

"ആ  ഇരുട്ടും വീഴാറായല്ലോ, മൈര്  വിശക്കുന്നുമുണ്ടല്ലോ ! " ഞാൻ 

"അല്ലേലും ഇന്നൊരു ഊമ്പിയ ദിവസമാണല്ലോ "ശിവൻകുട്ടി 

"ആ ഇന്നിവിടെ കൂടാം  ഇരുട്ടത്ത് കറങ്ങിയാൽ ഒള്ള ബാറ്ററി കൂടെ തീരും "

"നമ്മക്ക്  ഏതേലും  വെല്യ മരത്തേൽ കേറി ഇരിക്കാം വെള്ളം കുടിക്കാൻ എന്തായാലും ഏതേലും ജീവികൾ വരാതിരിക്കില്ല "ശിവൻകുട്ടി 

അത്യാവശ്യം നല്ല വലിപ്പമുള്ള  ഒരു തടാകം ഒന്നൊന്നര ആൾ താഴ്ച കാണും സാധാരണ കാട്ടിലെ തടാകങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല തെളിഞ്ഞ വെള്ളം. ചുറ്റുവട്ടവും  ചെറിയ കല്ലുകളാൽ  നിറഞ്ഞിരിക്കുന്നു, തടാകത്തിനു അണികെട്ടിയതുപോലെ. ഒരുകോണിലായി കരയോട് പറ്റി ആറ്റു ആമ്പൽ വളർന്നു നിൽക്കുന്നു.

തടാകത്തിനു ചുറ്റും അസ്തമന സൂര്യന്റെ കിരണങ്ങൾ വീണു പവിഴങ്ങൾ പോലെ തിളങ്ങുന്ന കുഞ്ഞു ഓളങ്ങൾ .

അവിടൊരു  പാറപ്പുറത്തു ഇരുന്നു  ഞങ്ങൾ ആ വന്യ മനോഹര കാഴ്ച ആസ്വദിച്ചു. പതിയെ കാഴ്ചയെ മറച്ചുകൊണ്ട്  ഇരുട്ട് പടർന്നു തുടങ്ങി.

ഞങ്ങൾ   നേരത്തെ കണ്ടുവച്ച വലിയ ഒരുമരത്തില്‍ കയറി കവരക്കലായി ഇരുപ്പുറപ്പിച്ചു . 

"കോപ്പ് ഇന്ന് പൌര്‍ണമി ആണെന്ന് തോന്നുന്നല്ലോ " കിഴക്കു മാനത്തു ഉദിച്ചു വരുന്ന ചന്ദ്രനെ നോക്കി ശിവൻകുട്ടി  പല്ലിറുമ്മി 

"എങ്കിൽ പാതിരാ കഴിയും എന്തെങ്കിലും ജീവി പുറത്തിറങ്ങണമെമെങ്കിൽ  ഇന്ന് പട്ടിണി "

"ഒന്നും കിട്ടിയില്ലേ രാവിലെ കൊളത്തീന്നു ഒള്ള പരലിനെ ഉടുമുണ്ടിനു  കോരി ചുടാം "

സമയം ഒച്ചിഴയുന്നതുപോലെ  നീങ്ങിക്കൊണ്ടിരുന്നു. വിശപ്പ് കാരണമോ എന്തോ ഞങ്ങൾ പയ്യെ മയങ്ങി പോയി 

"എടാ  എഴുന്നേറ്റേ " പതിഞ്ഞ ശബ്ദത്തിൽ  എന്നെ തോണ്ടി വിളിച്ചുകൊണ്ട്  ശിവൻകുട്ടി 

മയക്കത്തിൽ നിന്നും ഉണർന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മനം മയക്കുന്ന തരത്തിലുള്ള പാലപ്പൂവിന്റെ ഗന്ധമാണ് സ്വാഗതം ചെയ്തത് 

"ഇതെന്താടാ ?"

"ആ എനിക്കറിയില്ല  എന്തോ  ഒരു പന്തികേട് "

തലക്കുമുകളിലായി തെളിഞ്ഞു നിൽക്കുന്ന തിങ്കളിന്റെ പ്രഭയിൽ  ഞങ്ങൾ ഇരിക്കുന്ന പ്രദേശവും  തടാകവും ആരെയും വശീകരിക്കാൻ തക്കവണ്ണം വശ്യമനോഹരി ആയിരിക്കുന്നു. പാലപ്പൂവിന്റെ മനം മയക്കുന്ന ഗന്ധത്തിന്റെ  കട്ടി കൂടിക്കൂടി വന്നു . പൊട്ടിമുളച്ചതുപോലെ ഇളം  കാറ്റും. എന്നാൽ ആ കാഴ്ചകളെ എല്ലാം മറച്ചുകൊണ്ട് കട്ടകൊടമഞ്ഞു അവിടമാകെ നിറഞ്ഞു. പാലപ്പൂവിന്റെ ഗന്ധം രൂക്ഷമായി തലകറങ്ങുന്ന രീതിയിൽ എത്തി.

മൂടൽ മഞ്ഞിനുള്ളിൽ നിന്നും ശക്തമായി  ചിറകടിക്കുന്ന ഒച്ച.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ  ഞങ്ങളും അന്തം വിട്ടിരിക്കുകയാണ് . പതിയെ  ഒച്ചകൾ എല്ലാം നിന്നു. സ്ത്രീകളുടെ  പൊട്ടിച്ചിരി പോലെ എന്തെല്ലാമോ കേൾക്കുന്നു. പതിയെ മഞ്ഞിന്റെ കട്ടി കുറഞ്ഞു  വന്നു . ഞങ്ങളുടെ മുന്നിൽ സിനിമാ സ്‌ക്രീനിൽ  എന്ന വണ്ണം തടാകം തെളിഞ്ഞു  വന്നു.

അതി മനോഹാരികളായ അഞ്ചു യുവതികൾ തടാകത്തിന്റെ  കരയിൽ നിൽ ക്കുന്നു. കടഞ്ഞെടുത്തപോലുള്ള അവരുടെ അംഗവടിവുകളെ ആ പൂനിലാവിൽ നിന്നും മറക്കുവാൻ അവരുടെ ശരീരത്തിൽ യാതൊന്നും ഉണ്ടായിരുന്നില്ല.അതിമനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ  ആ കാഴച ഇമചിമ്മാതെ വായും പൊളിച്ചു ഞങ്ങൾ നോക്കിയിരുന്നു.

പതിയെ അവർ എന്തെല്ലാമോ പറഞ്ഞു  ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി.

"എടാ മയിരേ ഇത് പണിയാകും, തോക്കിൽ പഴംതുണി തടയിടടാ "ശിവൻകുട്ടി മന്ത്രിക്കുന്നത് പോലെ എന്നോട് പറഞ്ഞു 

അവൻ സഞ്ചിയിൽ നിന്നും പഴംതുണി തപ്പിയെടുത്തു കുഴലിലേക്കു അച്ചുകമ്പി കൊണ്ട് പതിയെ തിരുകിക്കേറ്റി. ഞാനും പഴംതുണി എടുക്കാനായി സഞ്ചിയിലേക്കു  കയ്യിട്ടു. ഞങ്ങളുടെ കഷ്ടകാലത്തിനോ  എന്തോ എന്റെ തിരിയലിൽ മരത്തിന്റെ ഉണങ്ങിയ തൊലി ഒരു കഷ്ണം പൊട്ടി  നിശബ്ദതയെ പങ്കിലമാക്കിക്കൊണ്ടു താഴേക്കു പതിച്ചു.

കഴുത്തോളം വെള്ളത്തിൽ നിന്നിരുന്ന ആ യുവതികളുടെ നോട്ടം ഞങ്ങളുടെ നേരെ തിരിഞ്ഞു.

(തുടരും)

Related Posts with Thumbnails