പേജുകള്‍‌

Monday, November 29, 2010

ദളിത്‌ നേതാക്കന്മാരും ദളിതരും വിമര്‍ശനങ്ങള്‍ക്ക് അതീതാരോ ?

നമ്മളൊരു ഉത്സവ പറമ്പിലൂടെ നടന്നു പോകുന്നു നൂറുകണക്കിന് ആളുകള്‍ നമ്മുടെ എതിരെ വരുന്നു ചിലര്‍  നമ്മെ നോക്കുന്നു നമ്മളും നോക്കുന്നു പരിചയക്കാരെ കാണുമ്പോള്‍ ചിരിക്കുന്നു കുശലം പറയുന്നു. യാതൊരു പരിചയവും ഇല്ലാത്തവരെ കണ്ടാല്‍ നമ്മളുടെ മുഖത്ത് യാതൊരു വികാരവും വരില്ല. അതാണ്‌ മനുഷ്യന്റെ സ്വഭാവം അല്ലെ....!
            ഞാന്‍ ഇത് പറയാന്‍ കാരണം നൂറുകണക്കായ മലയാളം ബ്ലോഗ്ഗെര്‍മാരില്‍ എന്നോട് മാത്രം അതും തുടക്കക്കാരന്‍ മാത്രമായ എന്നോട് " പുച്ഛം" എന്ന വികാരം ഒരു ബ്ലോഗര്‍ക്ക് തോന്നണമെന്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ആരെങ്കിലും ആയിരിക്കും അല്ലെ ?  ഒരു വികാരവും തൊന്നാത്തതിലും നല്ലതാണല്ലോ എന്തെങ്കിലും തോന്നുന്നത്. പറഞ്ഞു വന്നത് നമ്മുടെ ചാര്‍വാകന്‍ സാറിനെ കുറിച്ചാണ് ഞാന്‍ എഴുതിയ രണ്ടു പോസ്റ്റുകള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.  'ദളിതന്റെ വാലും സംവരണം എന്ന കുഴലും',  ' ദളിതനില്‍ നിന്നും ദളിത്‌ ക്രിസ്ത്യാനിയിലേക്കുള്ള ദൂരം'  എന്നിവയാണ് അത്. അതിനദ്ദേഹം നല്ല ചുട്ടമറുപടിയും തന്നു എങ്കിലും അവസാനം തന്ന മറുപടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും എനിക്ക് ഉറപ്പാണ്. ദാ വായിച്ചു നോക്കിക്കേ.
           "വിനോദിനോടെനിക്ക് പുച്ഛമാണുള്ളത്.കാരണം ദലിത്/ആദിവാസി വികസന പദ്ധതികൾ ഒന്നും ഫലപ്രഥമാകാത്തതിനു കാരണം,ഇവനൊന്നും ഒരുകാലത്തും നന്നാകത്തില്ലന്ന് ഒരു’പൊതുബോധം’പ്രക്ഷേപിക്കുന്നുണ്ട്.അതേ വാദഗതിതന്നെയാണ് അനുഭവ വാദപരമായി ചില വ്യക്തികൾ/സന്ദർഭങ്ങൾ ചൂണ്ടി ,താനീ പറഞ്ഞതും. പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞിരിക്കും. എന്ന പഴമൊഴി ഇവിടെ പോസ്റ്റുമ്പോൾ അവശക്രിസ്ത്യാനി(?)എന്ന് ജാമ്യമെടുക്കുകയും,ഒപ്പം മലർന്ന് കിടന്നു തുപ്പുകയും ചെയ്യുന്ന കാഴ്ച് അറപ്പുണ്ടാക്കുന്നത്.ഒരുകാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നു.മുലപ്പാലിന് ഉപ്പുനോക്കുന്ന മകൻ അമ്മയുടെ വേദനയാണ്.രാഷ്ട്രീയ/സാമൂഹ്യ വിഷയങ്ങളിൽ അല്പംകൂടി പക്വത കാണിക്കണമെന്ന് ഉപദേശിക്കാനല്ലേ എനിക്കു കഴിയൂ." 

Friday, November 26, 2010

ഒരു പാവം ഭീകരന്‍


ഞങ്ങളുടെ നാട്ടിലെ ഒരു പാവം ഭീകരനെ പരിചയപ്പെടുത്താം. അങ്ങേര് അഭിനയിച്ച ഒരു വീഡിയോ കണ്ടു നോക്ക് എങ്ങനുന്ടെന്നു.

ബയോഡാറ്റ
     പേര്: ഇട്ടിട്ടില്ല (എന്തും വിളിക്കാം തിരിച്ചു കമാന്നു മിണ്ടില്ല)
      വയസ്സ് : അറിയിച്ചു കാണും പക്ഷെ നമ്മുക്ക് അറിയില്ല. (എന്നാലും എത്ര കാണും... )
      തൂക്കം: 30 കിലോ (സത്യം കുട്ടാ....)
      സ്ഥലം: കത്തിപ്പാറ അടിമാലി ( പെട്ട് പോയതാ...)


Tuesday, November 23, 2010

ഫിഷിംഗ് - ബജാജ് കാപ്പിറ്റല്‍ വെര്‍ഷന്‍

ഈ ഫിഷിംഗ് എന്ന് പറഞ്ഞാല്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന പരിപാടിയാണെന്നാണ് ഞാന്‍ കരുതിയിരുന്നെ. മീനിനും കൂടി തോന്നിയാല്‍ മാത്രം എന്തെങ്കിലും ചൂണ്ടക്കാരന് കിട്ടും. IT  പഠിക്കാന്‍ പോയപ്പോള്‍ ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചു 'ഫിഷിംഗ് എന്താണെന്ന്'  നാലുപേരുടെ മുന്‍പില്‍ ആളാകാന്‍ കിട്ടിയ അവസരമാണല്ലോ എന്ന് കരുതി ഞാന്‍ കേറി കൊത്തി. " എനിക്കറിയാം ടീച്ചറെ ഞങ്ങള്‍ ചെറുപ്പത്തില്‍ ഒത്തിരി ഫിഷിങ്ങിനു പോയിട്ടുള്ളതാ വട്ടോനാ കൂടുതലും കിട്ടുക എന്നെ ഉള്ളൂ..." ഞാന്‍ വിവരണം ആരംഭിച്ചപ്പോഴേക്കും പിള്ളേരും ടീച്ചറും എല്ലാം ചിരിതുടങ്ങി (' അനുരാധെ നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്  നീയാ ഏറ്റവും കൂടുതല്‍ ചിരിച്ചത്' ) പിന്നീടാ എനിക്ക് പിടികിട്ടിയത് ഫിഷിംഗ് എന്താണെന്ന്. ഞങ്ങളൊക്കെ വട്ടോനെ ഇട്ടു വാളെ പിടിക്കുന്ന ഫിഷിംഗ് ആയിരുന്നു എന്നാല്‍ ഇവടെ വാളെ ഇട്ടു വട്ടോനെ ആണല്ലോ പിടിക്കുന്നത്‌
         എന്നാലും ഇതൊക്കെ ആ നൈജീരിയന്‍ തെണ്ടികളെ ചെയ്യുകയുള്ളൂ എന്നാ ഞാന്‍ വിചാരിച്ചിരുന്നെ. അതുകൊണ്ടിപ്പോ വണ്ടിന് പണികിട്ടി അല്ല നമ്മളെ ഒന്ന് വടിയാക്കി എന്ന് പറഞ്ഞാ മതി.  വേറെ ആരും അല്ല നമ്മുടെ സ്വന്തം ബജാജ് കാപ്പിറ്റോള്‍. എന്റെ ദൈവമേ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ എന്നപോലെ ഞാന്‍ കരുതിയിരുന്നതാ.... എന്നാ ചെയ്യാനാ എല്ലാം പോയില്ലേ...!!!

Friday, November 19, 2010

ചെകുത്താന്‍ വേദമോതുന്നു അഥവാ ദയാഭായിക്ക് ഒരു തുറന്ന കത്ത്

സ്നേഹം നിറഞ്ഞ ദയാ ഭായിക്ക്,
           ഭവതിയെ കുറിച്ച് ഞാന്‍ ഈ അടുത്തയിടെയാണ് അറിഞ്ഞത്, എങ്കിലും സ്വന്തം ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ആദിവാസികളുടെ ഇടയില്‍ അവരിലൊരാളെ പോലെ ജീവിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലുള്ള സ്നേഹവും ബഹുമാനവും ആദ്യമേ അറിയിക്കട്ടെ.
        ഭവതി ഈയിടെ കേരളത്തില്‍ വന്നു നടത്തിയ ഒരു പ്രസ്താവനയാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.  അങ്ങ് ചെറുപ്പത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കഞ്ഞി വയ്ക്കുമായിരുന്നു അല്ലെ, കഞ്ഞി വെന്തോ എന്നറിയാന്‍ അതില്‍ ഒരു വറ്റെടുത്തു നോക്കിയാല്‍ മതിയാകും എന്നും അവിടുന്ന് പഠിച്ചുകാണും അല്ലെ.  ആ അളവുകോല്‍ വച്ചാണോ അവിടുന്ന് കേരളം ചെകുത്താന്മാരുടെ നാടാണ് എന്ന് വിലയിരുത്തിയത്. അപ്പോള്‍ അവിടുത്തെ അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും എല്ലാം ചെകുത്താന്മാര്‍ തന്നെയാണോ ?  അറിയാന്‍ മേലാഞ്ഞിട്ടാ... അതോ അങ്ങേക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളൊന്നും ഇല്ലേ....!

Wednesday, November 17, 2010

കന്യാകത്വത്തിന്റെ ലൈംഗിക വിപണി മൂല്യം

ഈ ലോകത്ത് പല ജോലികള്‍ ഉണ്ട്.  അവക്കെല്ലാം തന്നെ തൊഴില്‍  പരിചയം അത്യാവിശമാണ്. ജോലി പരിചയത്തിനനുസരിച്ചു അവര്‍ക്ക് മൂല്യവും കൂടും. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കുടില്‍ വ്യവസായമായ ലൈംഗിക ചന്തയില്‍ മാത്രം തൊഴില്‍ പരിചയമില്ലാത്ത തൊഴിലാളികള്‍ക്കാണ് ഡിമാന്‍ഡ്. അവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും ഓടാത്ത വണ്ടിക്ക് പറയുന്നതാണ് വില. നല്ല മോഡല്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ടാ. അധികം ഒടാത്തതാനെന്കിലും കുഴപ്പമില്ല.  ഇവിടെ മാത്രം തൊഴില്‍ പരിചയമുള്ളവര്‍ താപ്പാനയുടെ പണിയാണ് ചെയ്യുന്നത്. പുതിയ പിള്ളേരെ പണികള്‍ പഠിപ്പിക്കുന്ന പണി.
          ഈ തൊഴില്‍ മേഘലയിലേക്ക് മാത്രം ഇറങ്ങിച്ചെല്ലാന്‍ നമ്മുടെ നാട്ടില്‍ ആരും തന്നെ ഇഷ്ടപ്പെടാറില്ല. ഈ മേഘലയിലെ തൊഴിലാളികള്‍ ഭൂരിപക്ഷവും തന്നെ സാഹചര്യങ്ങള്‍ മൂലവും, നിവൃത്തികെടുകൊണ്ടും, കെണിയില്‍ അകപ്പെട്ടും, വൃത്തികെട്ട മത ആചാരങ്ങളുടെ പേരിലും ഇവിടേയ്ക്ക് വലിചിഴക്കപ്പെട്ടവരാണ്.

Wednesday, November 10, 2010

നക്സലുകളെ വായിക്കുമ്പോള്‍..........2

            മലയാള സിനിമകളില്‍ ലൈംഗിക അതിപ്രസരനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ആദിവാസി ജീവിതവും കുടികളും. ഈ സിനിമകളില്‍ കാണുന്ന തരത്തിലുള്ള ഒരു ആദിവാസികളെയും നമ്മുടെ കേരളത്തില്‍ നോക്കിയാല്‍ കാണില്ല. എന്നാല്‍ ഇത്തരത്തിലുള്ള ആളുകളെ കാണണമെന്കില്‍ നക്സലുകള്‍ക്ക് വേരോട്ടമുള്ള ആന്ധ്ര, ഒറിസ്സ, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളിലൂടെ ചുമ്മാ കണ്ണോടിച്ചാല്‍ മതി. ഇന്ത്യയിലെ വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവയാണ് ഈ പ്രദേശങ്ങള്‍
           ഈ പ്രദേശങ്ങളില്‍ ഒരാളെയും നക്സലുകള്‍ വെറുതെ കൊല്ലാറില്ല. എത്ര ജന്മിയാനെങ്കിലും പാവങ്ങളോട് ദയ കാനിക്കുന്നവനാനെന്കില്‍ ഒരിക്കലും അവര്‍ ഉപദ്രവിക്കാറില്ല. ശരിക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജീവിക്കാനുള്ള  മത്സരമാണ് ഇതിലൂടെ കാണുന്നത്. അവിടുള്ള പിന്നാമ്പുറത്തേക്ക് മാറ്റപ്പെട്ടിട്ടുള്ള ജനവിഭാഗത്തിന് തൊഴിലും സംരക്ഷണവും നല്‍കുന്ന ഏതൊരു ആളെയും ഇവര്‍ സംരക്ഷിക്കും.

Friday, November 5, 2010

നക്സലുകളെ വായിക്കുമ്പോള്‍....................

ഇന്ന് ദീപാവലി, എല്ലാവരും പരസ്പരം മംഗളാശംസകള്‍ കൈ മാറുന്ന ദിനം.  ഇരുട്ടിനെതിരെ വെളിച്ചം നേടിയ വിജയത്തിന്റെ ദിനം. കോടിക്കണക്കായ ഇന്ത്യന്‍ ജനതയ്ക്ക് ഇന്ന് വെളിച്ചം നേടിയ  ഈ വിജയം പ്രാപ്യമാണോ. അവരിന്നും ഇരുട്ടില്‍ തന്നെയല്ലേ, ജാതീയമായും, മതപരമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയപരമായും എല്ലാം ഇന്നും അന്ധതയില്‍ തന്നെ. അവരെ ഒരിക്കലും ഈ അന്ധതയില്‍ നിന്നും പുറത്തുകടക്കാന്‍ സമ്മതിക്കില്ല എന്നതാണ് സത്യം. ഇരുട്ടില്‍ തന്നെ ഇവരെ തളച്ചിട്ടാല്‍ മാത്രമേ ചിലരുടെ എങ്കിലും ആവശ്യങ്ങള്‍ നിറവേറുകയുള്ളൂ.  തളച്ചിടപ്പെട്ടവര്‍ എന്നെങ്കിലും കെട്ടുപൊട്ടിക്കുവാന്‍ ശ്രമിക്കും. അത് അനുസരണക്കേടായി, ശിഥിലീകരണമായി സര്‍വ്വോപരി  പ്രശനങ്ങളായി മാറും. മാറണമല്ലോ, അതാണല്ലോ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിരിക്കുന്നത്.      
            

Thursday, November 4, 2010

ഇത്തിരി നേരംപോക്ക്.....2 അയ്യോ കണ്ടോ

ഇത് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു അദ്ധ്യാപകന്‍ ക്ലാസ്സില്‍ വച്ച് പറഞ്ഞ കഥയാണ്.
പണ്ട് ഒരു മാദാമ്മ കേരളം കാണാന്‍ എത്തി കൂടെ അവരുടെ പട്ടിയും പട്ടിയുടെ പേര് 'അയ്യോ കണ്ടോ' അവരങ്ങനെ കറങ്ങി ചുറ്റി ഞങ്ങളുടെ നാടിലെത്തി. പെരിയാര്‍ കണ്ടപ്പോള്‍ മാദാമ്മക്ക് ഒന്ന് കുളിച്ചാലെന്താ എന്നൊരു ഉള്‍വിളി. മാദാമ്മ ചുറ്റും ഒന്ന് നോക്കി പരിസരത്തെങ്ങും ഒരു പട്ടിക്കുറുക്കാനും ഇല്ല.
           എങ്കില്‍ പിന്നെ കുളിച്ചിട്ടു തന്നെ കാര്യം. മാദാമ്മ ഉടുതുണിയെല്ലാം പറിച്ചു കരക്ക് വച്ച്  പിറന്ന കോലത്തില്‍ കുളിക്കാന്‍ ആരംഭിച്ചു.  കുറെ നേരം മാദാമ്മയുടെ കുളിസീന്‍ കണ്ടോണ്ടിരുന്ന പട്ടിക്ക് ബോറടിച്ചു 'എന്നും ഇത് തന്നെയാണല്ലോ കാണുന്നത്' അതായിരിക്കും. പട്ടി മാദാമ്മയുടെ തുണിയെല്ലാം കടിചെടുത്തോണ്ട് ഒറ്റ ഓട്ടം വച്ചു കൊടുത്തു.

Wednesday, November 3, 2010

ഇത്തിരി നേരംപോക്ക്...

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ചില ചെറിയ ചെറിയ കഥകള്‍ വാമൊഴിയായി പ്രചരിക്കാറുണ്ട്. കേള്‍ക്കുവാന്‍ രസകരങ്ങളായ അവ കുറച്ച് കുശുമ്പും കുന്നായ്മയും കുറെ അശ്ലീലവും ഒക്കെ കൂടിച്ചേര്‍ന്നതായിരിക്കും. പലരും കേട്ടിട്ടുള്ള അത്തരത്തിലുള്ള അധികം പ്രശ്നങ്ങളൊന്നും ഇല്ലാത്ത രണ്ട് കഥകളാകട്ടെ ഇന്ന്.  ഇതിന്‍റെ സൃഷ്ടാക്കള്‍ ആരാണെന്ന് എനിക്കറിയില്ല. അവരെന്നോട് വഴക്കിന് വരില്ല എന്ന വിശ്വാസത്തോടെ.....

  1 ) പേഴ്സനാലിറ്റിയുടെ വലിപ്പം. 

 പണ്ട് ഞങ്ങളുടെ നാട്ടില്‍ രാജു എന്ന് പേരുള്ള ഒരു അവിവാഹിതനുണ്ടായിരുന്നു. ആകമൊത്തം പുള്ളിക്ക് സ്വന്തമായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അമ്മക്കാണേ എങ്ങനെ എങ്കിലും മോനെ പെട്ടന്ന് ഒന്ന് പെണ്ണുകെട്ടിക്കുക, ഒരു കുഞ്ഞിക്കാലുകാണുക എന്നതാണ് ആഗ്രഹം. കൊച്ചുമക്കളെ സ്വപ്നം കണ്ടുറങ്ങുന്ന അമ്മയുടെ സ്വപ്നങ്ങള്‍ എല്ലാ ചവുട്ടിമെതിച്ചു കൊണ്ട് രാജുവാണെ ഇടം തിരിഞ്ഞു നില്പാണ്.
        "തള്ളക്ക് അമ്മായിയമ്മ പോര് ചെയ്യാന്‍ കൊതിയായിട്ടാണ് " രാജുവിനോട് ചോദിച്ചാല്‍ മറുപടി ഇതാണ്.

Monday, November 1, 2010

പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല......

ഇവരോട് ക്ഷമിച്ചില്ലെങ്കിലും.. എന്നോട് ക്ഷമിക്കേണമേ.... പറ്റുമെങ്കില്‍ അങ്ങേന്നെയും  ഒരു വിശുദ്ധനാക്കണേ..... വി: വിനോദ്  ഹോ എനിക്ക് കുളിര് കോരുന്നു. അല്ലെങ്കില്‍ ഒരു സഹനദാസന്‍ എങ്കിലും ആക്കണേ... എന്നാ കഷ്ടപ്പാടാ ഞാന്‍ സഹിക്കുന്നത് നീ ഇതൊന്നും കാണുന്നില്ലേ.. കുടുംബം നോക്കണം, പെണ്ണുമ്പിള്ളയുടെ വായിലിരിക്കുന്നത് കേക്കണം, കടക്കാരെ കാണുമ്പോ ഓടണം, ബ്ലേട്‌ പാണ്ടി എന്ന് കേള്‍ക്കുമ്പോഴേ മുട്ട് കൂട്ടിയിടിക്കുവാ.. പകലന്തിയോളം പണിയെടുക്കണം, രാഷ്ട്രീയക്കാര്‍ക്കും, നാട്ടില്‍ കാണുന്ന സര്‍വ പുല്ലന്മാര്‍ക്കും പിരിവ്കൊടുക്കണം ഹോ സഹിക്കാന്‍ പറ്റില്ല, ദേ ഇപ്പൊ ബ്ലോഗും ചെയ്യണം. പിന്നെ ആകെ ഒരു കുറവ് ഞാന്‍ പെണ്ണുപിടിക്കാന്‍ പോയിട്ടില്ല, അവിഹിത ഗര്‍ഭവും ഉണ്ടാക്കാന്‍ പറ്റിയില്ല (നിവര്‍ത്തിയില്ലേ ഞാന്‍ എന്റെ ഭാര്യയെ കൊണ്ട് സാക്ഷ്യം പറയിക്കാം "എന്‍റെ കെട്ടിയോന്‍ എന്റെയടുത്ത് പെണ്ണുപിടിക്കാന്‍ വന്നാരുന്നു, അതിയാന്‍ എനിക്ക് രണ്ടു അവിഹിതഗര്‍ഭം തന്നാരുന്നു ദേ അതുങ്ങള്‍ അതിയാനെ പപ്പാ പപ്പാന്നു വിളിച്ചോണ്ട് അങ്ങേരുടെ എളിയെ കേറിയിരിക്കുന്നു" ഇതുകൊണ്ട് എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യണം) കൊലപാതകം അയ്യോ അതുമാത്രം പറയരുത് ചോരകണ്ടാല്‍ തലകറങ്ങി വീഴും (അതിനു വി: എം. എ ബേബിയുമായി ആലോചിച്ചൊരു മോഡരേഷന്‍ പ്ലീസ്‌.... അങ്ങേരു താഴെ പോണേനിപ്പാട്) ഹോ... ഞാനേ ജീവിച്ചിരിക്കുന്ന വിശുദ്ധന്‍ (മരിക്കാന്‍ ഭയങ്കര പേടിയാ കുറഞ്ഞത് ഞാനൊരു 10-200 കൊല്ലം എങ്കിലും ജീവിക്കും ഒറപ്പാ.. അല്ല പിന്നെ )
Related Posts with Thumbnails