ഞങ്ങളുടെ നാട്ടിലെ ഒരു പാവം ഭീകരനെ പരിചയപ്പെടുത്താം. അങ്ങേര് അഭിനയിച്ച ഒരു വീഡിയോ കണ്ടു നോക്ക് എങ്ങനുന്ടെന്നു.
ബയോഡാറ്റ
പേര്: ഇട്ടിട്ടില്ല (എന്തും വിളിക്കാം തിരിച്ചു കമാന്നു മിണ്ടില്ല)
വയസ്സ് : അറിയിച്ചു കാണും പക്ഷെ നമ്മുക്ക് അറിയില്ല. (എന്നാലും എത്ര കാണും... )
തൂക്കം: 30 കിലോ (സത്യം കുട്ടാ....)
സ്ഥലം: കത്തിപ്പാറ അടിമാലി ( പെട്ട് പോയതാ...)
അടിമാലിക്കടുത്തുള്ള കത്തിപ്പാറ എന്ന സ്ഥലത്തുനിന്നും തിങ്കളാഴ്ച കണ്ടുകിട്ടിയതാണ്. പാവം നാടുകാണാനിറങ്ങിയതാണ്. ഒരു പോലീസ്കാരന്റെ പറമ്പില്‍ നിന്നും ആണ് കിട്ടിയത്. ഫോരസ്റ്റുകാര്‍ക്ക് കൈമാറി ഇപ്പൊ ചട്ടിയില്‍ കയറിയോ അതോ കാട്ടില്‍ അഴിച്ചുവിട്ടോ എന്ന് അറിയില്ല.
എന്റെ സുഹൃത്ത് ശ്രീ എബിന്‍ ആണ് ഈ വീഡിയോ അയച്ചു തന്നത്. ഇത് യഥാര്‍ത്ഥ പെരുമ്പാമ്പ് തന്നെയാണ് സാധാരണ പാറപ്പുളവന്‍ എന്ന് അറിയപ്പെടുന്ന ഒരു പാമ്പിനെയാണ് പെരുമ്പാബെന്നു തെറ്റിദ്ധരിച്ച് ആളുകള്‍ പിടിക്കുന്നതും ചിലപ്പോഴൊക്കെ പങ്കുവച്ച് തിന്നുന്നതും. അതിനു വിഷമുള്ളതാണ്. എന്നാല്‍ പെരുമ്പാമ്പിന് വിഷം ഇല്ല, നിരുപദ്രവകാരിയുമാണ്.
ഞങ്ങളുടെ നാട്ടുകാരനെ ഇഷ്ടപ്പെട്ടെന്കില്‍ അറിയിക്കണേ.......
NB: ആ ഹിസ് എന്ന പടം പിടിച്ച പെണ്ണുമ്പിള്ളയെ കണ്ടാല്‍ എന്‍റെ വക ഒരു പൊട്ടീര് കൊടുത്തേക്കണേ..... അറ്റ് ലീസ്റ്റ് രണ്ടു ചീത്ത എങ്കിലും. സിനിമയാണത്രേ സിനിമ.......
കൊള്ളാം.
ReplyDelete@ഒഴാക്കന്‍.
ReplyDelete@കുമാരന്‍ | kumaran
thanks and welcome
മച്ചാ ഈ പെരുമ്പാമ്പും പാറപ്പുളവനും തമ്മിലുള്ള വ്യത്യ്യാസം(കാഴ്ചക്ക്) എന്നതാ ??????
ReplyDelete