പേജുകള്‍‌

Thursday, December 29, 2011

അരിയാന്‍ രാജമാന്നാന് ആദരാഞ്ജലികള്‍.ഇരുപത്തിഎട്ടാം വയസില്‍ തന്റെ ഈ ലോകത്തെ ജീവിതവും മൂന്നു വര്ഷം മാത്രം നീണ്ട തന്റെ ഭരണവും അവസാനിപ്പിച്ച്‌ ഈ ലോകത്തെ വിട്ടുപിരിഞ്ഞ അരിയാന്‍ രാജമാന്നാന് ആദരാഞ്ജലികള്‍.

Friday, October 28, 2011

അരുത് തിന്നരുത് !


കേരളത്തിലെ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന സാമൂഹിക പ്രതിസന്ധി എന്താണ് ? സ്ത്രീപീഡനം, ഗുണ്ടായിസം , അഴിമതി, എന്‍ഡോസള്‍ഫാന്‍, മുല്ലപ്പെരിയാര്‍, വര്‍ഗീയത, തീവ്രവാദം ഇതിലെന്തെങ്കിലുമായിരിക്കും നമ്മുടെ ഉത്തരം. എങ്കില്‍ അപ്പികളേ നമ്മുക്ക് പാടെ തെറ്റി. ഇതൊന്നുമല്ല ശരിയായ പ്രശ്നം.

              മലയാള ജനതയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു കൊണ്ട് അവന്‍റെ ആയുസ്സിനെ പത്തുകൊണ്ട് ഹരിക്കുന്ന ഭീകരമായ ആ വിപത്തിനെക്കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങിയിട്ട് അധികനാളായില്ല. എന്തൊരു ഭീകരനാ അവന്‍. ഹോ.. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഞാന്‍ അതനുസരിച്ച് ഇപ്പോള്‍ പൂജ്യത്തിനും താഴെയുള്ള ആയുസ്സുമായാണ് ജീവിക്കുന്നത്. എന്താണെന്ന് പുടികിട്ടിയോ യെവനാണ് അവന്‍ നമ്മുടെ മൈദാ മാവേ...

                 അല്ല അറിയാന്‍ വയ്യാന്നിട്ടു ചോദിക്കുവാ ഇവനൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ. പണ്ടാരാണ്ടും പറഞ്ഞപോലെ ഒരു പണിയുമില്ലാതെ ബോറടിച്ചിരുന്നപ്പോളാ അപ്പന്‍ ചത്തെ പിന്നെ ശവോടക്കായി ബന്ധുക്കളായി നാട്ടുകാരായി ബഹളവും ഒച്ചപ്പാടും അടിയന്തിരവും ചാത്തവും എല്ലാമായി ഒരു മേളമായി എന്നപോലെ തിന്നു എല്ലിന്റെ ഇടെക്കൂടി കേറിയവന്മാരുടെ പുതിയ കഴപ്പ് എന്നെ എനിക്ക് പറയാന്‍ പറ്റൂ... ഇതിനെ.. കാരണം ഞാന്‍ ഒരു മുപ്പത്തഞ്ചു വര്‍ഷമായി ഇത് ഉപയോഗിക്കുന്നു എനിക്ക് ഒരു ആരോഗ്യ പ്രശ്നവും ഇതിനാല്‍ ഉണ്ടായിട്ടില്ല. ഇന്നും ഞാന്‍ രണ്ടു നേരം കഴിച്ചത് പോറോട്ടയാണ്.

Friday, August 5, 2011

അമ്മാ..... എന്തെങ്കിലും തരണേ !


ഈ ബ്ലോഗ്‌ വായിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
                  ഈ ബ്ലോഗ്ഗ് എഴുതുന്ന ---------എന്ന ആള്‍ ജന്മന രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അന്ധനാകുന്നു. ഇയാളുടെ വലതു കൈ ഒരു വണ്ടി അപകടത്തില്‍ പെട്ട് മുട്ടിനു മുകളിലേക്ക് മുറിഞ്ഞു പോയതാകുന്നു, ഇടതു കൈ ജന്മനാ ഇല്ലാത്തതും, കാലുകള്‍ രണ്ടും പോളിയോ വന്നു തളര്‍ന്നു പോയതും, അരക്കുമെലോട്ടു ചലനമില്ലാത്തതും ആകുന്നു. ഇയാളുടെ മാതാപിതാക്കള്‍ക്ക് കാലും കയ്യും കണ്ണും ജന്മനാ ഇല്ലാത്തതും, മൂന്നു സഹോദരന്മാര്‍ ഉള്ളത് പാറമടയില്‍ വച്ചുണ്ടായ അപകടം മൂലം പണിയെടുക്കാന്‍ പറ്റാത്ത വിധം വികലാഗരായി പോയവരും ആണ്. ഇയാളുടെ ഇളയ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന പണിയെടുക്കാന്‍ പറ്റാത്ത ഏഴ് സഹോദരിമാരുടെ വിവാഹം നടത്തി വിടെണ്ടത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. അതുകൊണ്ട് ഇങ്ങേര്‍ക്ക് വേണ്ട സഹായങ്ങള്‍ പണമായി നല്‍കണമെന്ന് അഭ്യര്‍ത്തിക്കുന്നു. നിങ്ങള്ക്ക് പുണ്യം കിട്ടുന്നതും അതോടൊപ്പം സ്വര്‍ഗത്തില്‍ ഒരു സീറ്റും ഉറപ്പായും ഉണ്ടായിരിക്കുന്നതുമാണ്
എന്ന് 
വിന്‍സെന്റ്‌ വാന്‍ഗോഗ്,
ഇടുക്കി ജില്ലാ കലക്ടര്‍
ഒപ്പ്

ഇത് നിങ്ങള്ക്ക് വിശ്വാസമാകുന്നില്ലേ. ഓക്കേ കുഴപ്പമില്ല.

Wednesday, June 22, 2011

കല്ലറയിലെ കോട്ടിട്ട കറുമ്പന്‍ രൂപം


               ഞാന്‍ കുറച്ചു ഡീസന്റ് ആകാന്‍ തീരുമാനിച്ചു. (ഒന്തോടിയാല്‍ വേലിയോളം ആണെങ്കിലും) . നാട്ടുകാരുടെ കുറ്റം പറച്ചിലും ചീത്തവിളിയും എല്ലാം കുറച്ചുനാള്‍ നിറുത്തിവച്ചു പ്രേതങ്ങളുടെയും പിശാച്ചുക്കളുടെയും പുറകെ പോയി അവയുടെ കൈക്ക് (കയ്യുണ്ടോ ?) പണിയുണ്ടാക്കാന്‍ തീരുമാനിച്ചു. എപ്പടി ഐഡിയ ?

          ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മൂന്നുപേരില്‍ നിന്നായി കെട്ടുള്ള അറിവാണ്. ഈ സംഭവം നടക്കുന്ന സ്ഥലം എനിക്ക് നല്ല പരിചയമുള്ള ഇടമാണ്. ഇതുവഴി പലപ്പോഴും രാത്രിയും പകലും ഞാന്‍ നടന്നിട്ടുള്ളതുമാണ്, എന്നാല്‍ ഞാന്‍ യാതൊന്നും അസ്വോഭാവികമായി കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഞാന്‍ പറയുന്ന ഈ കഥ നടക്കുന്ന പ്രദേശവും അതിന്റെ ചുറ്റുവട്ടവും തമ്മില്‍ ബന്ധപ്പെട്ട് കുറെ അധികം കഥകള്‍ ഉണ്ട്. അവക്ക് പരസ്പരം ബന്ധവും ഉണ്ട്. 


           ഇടുക്കി ജില്ലയിലെ അധികം പഴക്കമില്ലാത്ത ഒരു ഹൈസ്കൂള്‍. സ്കൂളിന് പുതിയ മൈതാനം പണിയുവാന്‍ തീരുമാനമായി. സ്കൂളിന്റെ മുന്‍വശത്തായി മുട്ടുകാല്‍ മടക്കി കിടക്കുന്ന ആനയുടെ പുറം പോലുള്ള ഒരു ചെറിയ കുന്നുണ്ട്. അത് നിരത്തി മൈതാനമാക്കുവാന്‍ PTA യും മാനേജുമെന്റും കൂടി തീരുമാനിച്ചു. ആ കുന്നില്‍ ഒരു ചെറിയ കല്‍ഗുഹ ഉണ്ട്. നാല് പരന്ന കല്ല്‌ കുത്തിനാട്ടി നിറുത്തി അതിനു മുകളില്‍ മറ്റൊരു കല്ല്‌ നിരക്കി വച്ചത് പോലെ. അതിന്റെ പുറമേ കാണാവുന്ന ചെറിയ ഭാഗത്തിലൂടെ കുട്ടികള്‍ നൂഴ്ന്നു ഇറങ്ങി അകത്ത് കുത്തി ഇരിക്കാരുള്ളതാണ്. മധ്യകാല ശിലായുഗത്തിലെ മുനിയറകള്‍ ആണ് അവ എന്ന വിശ്വാസത്തില്‍ എല്ലാവരും തന്നെ അതിനെ കാര്യമായി എടുത്തില്ല.

Friday, June 17, 2011

വല്യമ്മച്ചി അക്കത്തിലെ അക്കത്തിലെ മണ്ട്, കുഞ്ചിക്കാടെല്ലാം പഞ്ചാനെഅരിയാന്‍ രാജമാന്നാന്‍
  • അശകോ നിന്താര് ഏടെച്ചാ ?
  • തിക്കിലാത്തതി ?
  • ഏടെക്ക് മണ്ടിനാ ?
  • നെശമാന കുഞ്ഞിക്കാട് 
  • ശരിയാന മോകര്‍ 
  • മത്താളം ചൂടാ കൊള്ളി കൊണ്ടു ബരീ 
  • തീക്കൊള്ളി ഏടുത്തു ബരീനാ
  • ചെന്നെല്ലാം ഏടെ കൂരേന്നു ബന്തു ?

           വെളിയനുക്ക് തിക്കിലാത്തതി ?   ഒഹ്.....; ----- ഇവനെന്താ പാതിരാത്രിക്ക് പേടി സ്വപ്നം കണ്ടെഴുന്നേറ്റവന്റെ പോലെ പിച്ചും പേയും പറയുന്നേ എന്ന് വിചാരിക്കേണ്ട. ഇത് ഒരു ജനതതിയുടെ സംസാര ഭാഷയാണ്‌. ഇന്ത്യന്‍ മഹാരാജ്യത്തിനുള്ളില്‍ തന്നെ സ്വന്തമായി രാജ്യവും, രാജാവും, മന്ത്രിയും, പോലീസും, പ്രജകളും രാജകൊട്ടരവും ഉള്ള ഒരു വിഭാഗത്തിന്‍റെ - മന്നാന്‍ സമുദായത്തിന്റെ.

        ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കോഴിമല ആണ് ഇവരുടെ ആസ്ഥാനം. ഇവിടിരുന്നുകൊണ്ടാണ് ഇടുക്കിയുടെ പലഭാഗങ്ങളിലായി ചിതറികിടക്കുന്ന പ്രജകളെ രാജാവ് ഭരിക്കുന്നത്. അരിയാന്‍ (ആര്യന്‍) രാജമാന്നാന്‍ ആണ് ഇപ്പോഴത്തെ രാജാവ്. കാണിക്കാരന്‍ എന്നറിയപ്പെടുന്ന മന്ത്രിമാരാണ് ഓരോ കുടികളുടെയും ഭരണകര്‍ത്താക്കള്‍. കൊലപാതകം ഒഴിച്ചുള്ള എല്ലാ കേസുകളും ഇവരുടെ ഊരുകൂട്ടം തീര്‍പ്പ് കല്പിക്കും. മണിയാറന്കുടി,തോപ്രാങ്കുടി, വാത്തിക്കുടി, മുരിക്കാട്ടുകുടി, മണിപ്പാറ,പണിക്കംകുടി,പഴയരിക്കണ്ടം തുടങ്ങിയ കുടികളിലായി ഇവര്‍ ചിതറിക്കിടക്കുന്നു.

Friday, June 3, 2011

അമ്മയെ തല്ലിയാല്‍...........................


ഇപ്പോള്‍ ബ്ലോഗുകളിലും പത്രങ്ങളിലും എല്ലാം ഭയങ്കരമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സൌമ്യ വധക്കേസിലെ പ്രതിക്ക് വേണ്ടി ആളൂര്‍ വക്കീല്‍ ഹാജരായിരിക്കുന്നത്. ആ വക്കീലിനെ ആര് നിയമിച്ചു എന്നുള്ളതല്ല ഞാന്‍ പറയാന്‍ പോകുന്നത്, അതിലെ സന്മാര്‍ഗികതയും അല്ല. ഗോവിന്ദ ചാമി മതം മാറിയോ ഇല്ലയോ എന്നതുമല്ല.

            സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന അഡ്വ ബിജു ആന്റണി ആളുര്‍ എന്ന വക്കീല്‍ ആ കേസ്‌ ഏറ്റെടുത്തതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാരണം ഇത്രയ്ക്കു പ്രമാദമായ ഒരു കേസ്‌ അതിലെ തെളിവുകളും കാര്യങ്ങളും എല്ലാം പ്രതിക്കെതിരും, അത്തരമൊരു കേസിലെ പ്രതിയെ നിയമത്തിന്റെ മുന്‍പില്‍ നിന്നും ഊരിയെടുക്കാം എന്ന വിശ്വാസവും അതിനുള്ള ധൈര്യത്തെയും ആണ് ഞാന്‍ അഭിനന്ധിക്കുന്നത്.  


               ഒരു വക്കീലിനെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലില്‍ വെല്ലുവിളിയും വിജയിച്ചാല്‍ തന്റെ കരിയര്‍ ഗ്രാഫ് കുത്തനെ മേലോട്ട് ഉയര്‍ത്താനും സഹായിക്കുന്ന ഒന്നാണ് ഈ കേസ്‌. ഈ കേസ്‌ ആളൂര്‍ വിജയിപ്പിച്ചാല്‍ ഇപ്പോള്‍ അങ്ങേരെ തെറി വിളിക്കുന്നവര്‍ അങ്ങേരുടെ ഓഫീസിന്‍റെ മുന്‍പില്‍ കാത്തുകെട്ടി നില്‍ക്കും എന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടോ ?

Monday, May 30, 2011

മൊബൈല്‍ ഞരമ്പ് രോഗികള്‍


രോഗം ശാരീരികം ആണെങ്കില്‍ ചികിത്സ ഫലിക്കും, മാനസികമായി ബാധിച്ച രോഗവും ചികല്‍സിച്ചു മാറ്റാന്‍ പറ്റും. എന്നാല്‍ ഞരമ്പ്‌ രോഗം ആണെങ്കിലോ ? തല്ലി തന്നെ മാറ്റണം.  വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടെ വാലിന്റെ അറ്റത്ത് വരെ മൊബൈല്‍ ഫോണ്‍ കെട്ടി ഞാത്തി പൊങ്ങച്ചം കാണിച്ചു സദാ കണക്റ്റ്‌ ആയിരിക്കുന്ന മലയാളി മൈകുണെശന്‍മാര്‍ക്ക്‌ മൊബൈല്‍ ഇറങ്ങിയ കാലം തൊട്ടു തുടങ്ങിയ ഒരു ഞരമ്പ് രോഗം ഉണ്ട്. 

          എവിടെ നിന്നെങ്കിലും ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുക അതിനോട് കുറെ ഞരമ്പ് വര്‍ത്തമാനം പറയുക. അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ ഇങ്ങനെ സംസാരിച്ചാല്‍ ഇവനൊക്കെ രതിമൂര്‍ച്ഛ ഉണ്ടാകുമോ, അതോ ആ പരുവത്തില്‍ ഇവന്റെ ഒക്കെ തളം കെട്ടി തുളുമ്പി നില്‍ക്കുകയാണോ ? പെണ്ണിന്റെ ശബ്ദം കേട്ടാല്‍ തന്നെ ഔട്ട്‌ അടിച്ചു പോകാന്‍ ( അതായിരിക്കാം കേരളത്തില്‍ ഇത്രയധികം ലൈഗിക ഉത്തേജക മരുന്നുകള്‍ വിറ്റുപോകുന്നത്. പെണ്ണിനെ കാണുമ്പോള്‍ തന്നെ തളര്‍ന്നു കുത്തുമല്ലോ ഇവന്റെ ഒക്കെ പൌരുഷം, പിന്നെ കാന്താരിമുളക് അടുപ്പിലിട്ടാല്‍ പോലും അനങ്ങില്ലല്ലോ, അപ്പൊ മരുന്ന് വേണ്ടിവരും)

            ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചാല്‍. എന്റെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും എല്ലാം ഉണ്ട്. അവിടെ കേറി കണ്ട ഞരമ്പുകള്‍ നിരങ്ങാന്‍ ഞാന്‍ അനുവദിക്കില്ല. അവിടെ കേറി മൊബൈല്‍ വഴി നിരങ്ങാന്‍ നോക്കിയ രണ്ടു മാന്യ ഞരമ്പുകളുടെ നമ്പര്‍ ഞാന്‍ പരിചയപ്പെടുത്താം. ഒരുത്തന്‍ രണ്ടു മാസം മുന്‍പാണ് തുടങ്ങിയത്. അടുത്ത സാര്‍ രണ്ടു ദിവസമേ ആയുള്ളൂ തുടങ്ങിയിട്ട്.

Friday, May 27, 2011

എന്തുകൊണ്ട് ഞാന്‍ സര്‍ക്കാര്‍ ബസ്‌ ഇഷ്ടപ്പെടുന്നു


         കഴിഞ്ഞദിവസം ഞാന്‍ അബദ്ധവശാല്‍ കട്ടപ്പനയില്‍ നിന്നും പത്ത് രൂ. അകലേക്ക്‌ പോകേണ്ടതിനായി ഒരു സ്വകാര്യ ബസില്‍ കയറി. കണ്ടക്ടര്‍ വന്നു, ടിക്കറ്റ് എടുക്കാന്‍ ഞാന്‍ സ്ഥലം പറഞ്ഞു. 
        "ചേട്ടാ ഇത് (എന്റെ അച്ഛന്‍റെ പ്രായമുണ്ട് അയാള്‍ക്ക്‌) കോട്ടയത്തിനുള്ള വണ്ടിയാണ് ബോര്‍ഡു നോക്കിയല്ലേ കേറിയത്"
          "അതെ എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് കൂടിയാണല്ലോ ഈ വണ്ടി പോകുന്നത് ?"
     "അതൊക്കെ ശരി പക്ഷെ മുണ്ടക്കയത്തിനു മുന്‍പ് ഒരിടത്തും വണ്ടി നിറുത്തില്ല ചേട്ടനിറങ്ങിക്കെ ചുമ്മാ ആളെ മിനക്കെടുത്താതെ"
         ഏതോ പീഡന കേസിലെ പ്രതിയെ നോക്കുന്നത് പോലെ ചില ദീര്‍ഘദൂര സാറുംമാര്‍ എന്നെ നോക്കുന്നു. എന്തോ വലിയ അപരാധം ചെയ്തവനെ പോലെ ഞാന്‍ ഇറങ്ങി.
             "അപ്പൊ ____ സ്ഥലത്ത് ഈ വണ്ടി നിറുത്തില്ലല്ലോ അല്ലെ ?"

Tuesday, May 24, 2011

പതിനെട്ടു കഴിഞ്ഞവര്‍ക്കുമാത്രം-നല്ല ഒന്നാന്തരം ബഹുഭാഷാ ചീത്തവിളി


മുന്നറിയിപ്പ്: സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം വായിക്കുക എനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല


പല നാടുകളില്‍ ജോലി ചെയ്യുന്ന നമ്മള്‍ മലയാളികളെ അവരുടെ ഭാഷയില്‍ ആ നാട്ടുകാര്‍ തെറിവിളിച്ചാല്‍ പറഞ്ഞതെന്താണെന്ന്  മനസ്സിലാക്കാതെ പല്ലിളിച്ചു കാണിക്കുക എന്ന അവസ്ഥയില്‍ നിന്നും ഇതാ ഒരു മോചനം. ബഹുഭാഷാ തെറി നിഘണ്ടു.
 ഇതും സായിപ്പിന്‍റെ കണ്ടുപിടുത്തം തന്നെ. പക്ഷെ ഭാഗ്യത്തിന് നമ്മുടെ മലയാളം തെറി മാത്രം അതിലില്ല. അതുകൊണ്ട് ധൈര്യമായി മലയാളത്തില്‍ വച്ചു താങ്ങിക്കോ(കിട്ടുന്നത് മേടിചോണം-no thanks എനിക്ക് പങ്ക് വേണ്ട)

ഭയമുള്ളവര്‍ ഇവിടെ നിര്‍ത്തിക്കോ. അല്ലാത്തവര്‍ മുന്നോട്ട്.

Monday, May 23, 2011

ചിരിക്കരുത് പ്ലീസ്‌...........


ഞാന്‍ വളരെ സീരിയസ് ആയ ഒരു ചിത്രം കാണിച്ചു തരാം. ദൈവത്തെ ഓര്‍ത്തു നിങ്ങള്‍ ചിരിക്കരുത് ഇത് വളരെ ഗൌരവം ഏറിയ ഒന്നാണ്.

ഇതൊരു സ്കൂള്‍ ഐ. ഡി. കാര്‍ഡ് ആണ്.

നിങ്ങള്‍ക്ക്  വിവരം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ചിരിക്കണമെന്നു തോന്നുന്നത്.  ഇതില്‍ നിന്നും ആളെതിരിച്ചരിയാനുള്ള സാങ്കേതിക വിദ്യയൊക്കെ ഞങ്ങളുടെ കയ്യിലുണ്ട്. അതുകൊണ്ട് ആരും കളിയാക്കുകയോന്നും വേണ്ടാ. ആ വിദ്യ ഞാങ്ങളാരെയും പഠിപ്പിക്കുന്നതുമല്ല.

 അള്ളാ ഈ ഇബിലീസുകളെ കാത്തോളണേ!!!!!!.


NB: ഇത് ദാ ഈ സൈറ്റില്‍ നിന്നും കിട്ടിയതാണ് അവര് ചീത്ത വിളിക്കുമോ ആവോ ഇതുപോലുള്ള ഒരുപാട് അവിടിനിയും ഉണ്ട്. 

Friday, May 20, 2011

നല്ല പത്തു മലയാള സിനിമകള്‍ (?)


സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കിട്ടി ആദാമിന്‍റെ മകന്‍ അബുവിലെ അഭിനയത്തിന്, പുറകെ വിവാദങ്ങളും, ആളുകളുടെ ചര്‍ച്ചയും ബഹളവും കണ്ടിട്ട് ആ സിനിമ കാണാത്ത ഏക മലയാളി ഞാനാണെന്നാണ് തോന്നുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമാണ് അത് ആല്ലേ !!! ?
              ഈ ബഹളത്തിനിടയില്‍ എന്റെ ഒരു തലതിരിഞ്ഞ ചിന്ത വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന നല്ല പത്തു ശുദ്ധ മലയാള സിനിമകളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയാലോ എന്ന്. ആരോടെങ്കിലും ചോദിച്ചാല്‍ ഏറ്റവും നല്ല മലയാള ചിത്രം "അമ്മ അറിയാന്‍" ആണ് എന്ന് പറയും. അല്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ, അരവിന്ദന്റെ ഒക്കെ പടങ്ങളുടെ പേര് പറയും. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവരുടെയൊക്കെ പടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിന്നെന്തേ അതൊന്നും ഹിറ്റ്‌ ആവാത്തെ. അമ്മ അറിയാന്‍ ആണ് ഏറ്റവും നല്ല ചിത്രമെന്ന് പറഞ്ഞ എന്റെ ഒരു സുഹൃത്തുണ്ട്, എനിക്കറിയാം അവനിന്നെവരെ ആ പടം കണ്ടിട്ടില്ല എന്ന്. ആ ചിത്രം അവന്‍ കാണണമെന്കില്‍ അവനെ കസേരയില്‍ പിടിച്ചു കെട്ടി ഇടണം എന്നാലും ഇരുന്നുറങ്ങും എന്നാണു തോന്നുന്നത്. ഇത്തരം ബുജിത്തരങ്ങളൊന്നും, ഇല്ലാത്ത ബുജി അല്ലാത്ത എനിക്കിഷ്ടപ്പെട്ട പത്തു മലയാള പടങ്ങള്‍ ദാണ്ടെ കിടക്കുന്നു.

Wednesday, April 20, 2011

ഈസ്റ്റര്‍ പാര - വായിക്കുക അനുഭവിക്കുകവിശ്വാസമെന്നതോ കാണാത്തതിലുള്ള ഉറപ്പും അറിയപ്പെടാത്തതിലുള്ള നിശ്ചയവും ആകുന്നു. പ്രപഞ്ച നിയന്ത്രിതാവില്‍ ഞാന്‍ വിശ്വസിക്കുന്നു ദൈവത്തിലും, എന്നാല്‍ കോലംകെട്ടില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനെ ഞാന്‍ എന്നും എതിര്‍ക്കും. അതിനാല്‍ എന്റെ പോസ്റ്റുകള്‍ വായിച്ച ആര്‍ക്കെങ്കിലും അവരുടെ മതവികാരം (വിശ്വാസത്തിനു ഒരിക്കലും കേടുപാടുണ്ടാവില്ല) വൃണപ്പെട്ടെന്കില്‍ ഞാന്‍ മരുന്ന് വയ്ക്കുന്നതല്ല.  നിങ്ങള്‍ സ്വന്ത ഇഷ്ടപ്രകാരം മാത്രമാണ് വന്നത് എന്നും ഓര്‍ക്കുക. നിങ്ങള്ക്ക് എന്തെങ്കിലും വിഷമം ഉണ്ടായെന്കില്‍ ഇനി ഇവിടേയ്ക്ക് വരാതിരിക്കുക                  ഇന്ന് എനിക്ക് ഈസ്റര്‍ സമ്മാനമായി കിട്ടിയ ഇ-മെയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാന്‍ വീതം വയ്ക്കുന്നു. എനിക്കും ജീവ ഭയമുണ്ടേ....! 
               "ഇത് എനിക്കായി വന്ന പുപുതിയ നിയമപ്രകാരമുള്ള ഇ-മെയില്‍ ഇത് നിങ്ങള്‍ക്കായി ഞാന്‍ ഫോര്‍വേഡ് ചെയ്യുന്നു. ഇത് കണ്ടു വായിച്ചു അനുഭവിക്കുവിന്‍.... ആമേന്‍"

Thursday, April 14, 2011

പോര്‍ണോ കുടുംബജീവിതം :1


എന്റെ കാര്യങ്ങള്‍ എല്ലാം ഇങ്ങനെയാണ്.. എന്ത് ചെയ്യാനാ വിധി അല്ലാതെന്താ. നേരെ ചൊവ്വിനു ചെയ്യേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങള്‍ താമസിച്ചേ അറിയൂ.. അല്ലേല്‍ ചെയ്യൂ.  പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോയിട്ട് ഒരു ബിരുദം എടുക്കാന്‍ പത്തുവര്‍ഷത്തെ താമസം ഉണ്ടായി. അങ്ങനെയാ എല്ലാം......... ങീ.... :(
           ഈ നല്ലോരു വിഷുവായിട്ടു ഇവനെന്തിനാ ഇരുന്നു കരയുന്നത് എന്ന് വിചാരിക്കുന്നവരോടും, ഇതെന്താ കുംബസാരക്കൂടോ എന്ന് വിചാരിക്കുന്നവരോടും ഞാന്‍ കാര്യമെന്താണെന്നു പറയാം.
            കഴിഞ്ഞ മാസം എന്റെ ഒരു കൂട്ടുകാരന്‍ പയ്യന്‍ എന്നോട് ഒരു ചോദ്യം
         " വിനോദേട്ടന്‍ ജിമ്മില്‍ പോയിട്ടുണ്ടോ ?"
          "ഏയ്‌ അതിന്റെ ആവശ്യം എനിക്കിതുവരെ തോന്നിയിട്ടില്ല. നീ എന്നും പോണതല്ലേ തടിയൊക്കെ എട്ടും പത്തും പാക്ക് ആയല്ലോ. ഇങ്ങനെ മസിലിക്കണമെന്നു എനിക്ക് ഒരു ആഗ്രഹവുമില്ലെന്റെ പൊന്നേ !!"
            "അയ്യോ അത് മാത്രമല്ല ഇതുകൊണ്ട് ഗുണം വേറെയും ഉണ്ട്!! "
            "അതെന്തുവാടെ ?"
             "അതായത് ഒരു കല്യാണമൊക്കെ കഴിച്ചു കഴിയുമ്പോള്‍ ഭാര്യയുടെ അടുത്തു ചെല്ലുമ്പോള്‍ ഇത് കൊണ്ട് ഒത്തിരി ഗുണമുണ്ട് അറിയാവോ ?"
            "എന്ത് ഗുണം " എനിക്ക് ഒരുപിടിയും കിട്ടിയില്ല
            " അതെ ഈ ബന്ധപ്പെടുമ്പോള്‍ !!"
            ങേ ചിലപ്പോ ഒരു കോണ്ടാമോ, വല്ലോ ഗര്‍ഭനിരോധന ഗുളികയും ആണേ ഒരു ദരിദ്രവാസി ഇന്ത്യന്‍ പൌരന്‍റെ അപ്രതീക്ഷിത വരവെന്കിലും തടയാം ഈ ജിമ്മു കൊണ്ടെന്താ ഗുണം ആ...!! അവനോടുതന്നെ ചോദിച്ചു
            " അതെന്താടാ നീ ഭാര്യയുടെ അടുത്തു ഗുസ്തിക്ക് പോകുവാണോ ?"

Friday, April 1, 2011

ഞാനൊരു രാജ്യദ്രോഹി


ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്നതും അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും അനുസരിക്കുന്നതുമായ ഒന്നാണ്, " ഇന്ത്യ എന്‍റെ രാജ്യമാകുന്നു...... " എന്ന് തുടങ്ങുന്ന നമ്മുടെ പ്രതിജ്ഞ. അന്നും ഇന്നും ഞാന്‍ ഒരു ഭാരതീയനും ദേശസ്നേഹിയും ആണെന്നാണ്‌ എന്‍റെ വിശ്വാസം. എന്നാല്‍ അത് എന്‍റെ വെറും തോന്നലാണെന്നു ഈ കഴിഞ്ഞ ദിവസമാണ് എനിക്ക് ബോധ്യം വന്നത്. എന്നെ ഒരു പത്തു പേരെങ്കിലും " രാജ്യദ്രോഹി, ദേശസ്നേഹം ഇല്ലാത്തവനെ " എന്ന് മുഖത്ത് നോക്കി വിളിച്ചു.  കാര്യം അറിയുമ്പോള്‍ നിങ്ങളും എന്നെ അങ്ങനെ തന്നെ വിളിക്കും. വിളിക്കണമല്ലോ കാരണം നമ്മള്‍ മലയാളികള്‍ ആയിപ്പോയില്ലേ.
             കഴിഞ്ഞ ഇന്ത്യ-പാക്‌ യുത്തം (യുദ്ധം ?) നടക്കുന്ന സമയം എന്നോട് കുറെ ആളുകള്‍ ചോദിച്ചു ഈ യുത്തത്തില്‍ ആര് വിജയിക്കും എന്ന്. ഞാന്‍ പറഞ്ഞു കഴിവുള്ളവന്‍ ജയിക്കും കാരണം രണ്ടുപേരും ശക്തരാണ് ഏഷ്യയിലെ തന്നെ ബലവത്തായ രാജ്യങ്ങള്‍.  ആര്‍ക്കു വേണമെങ്കിലും വിജയിക്കാം. ഇപ്പൊ നിങ്ങള്‍ക്കും തോന്നുന്നില്ലേ ഇന്ത്യയുടെ കൂടെ നിലക്കാത്ത ഞാന്‍ ദേശദ്രോഹി ആണെന്ന്. അതെ ഞാന്‍ ദേശദ്രോഹിയാണ്.
            ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ കൂടെ നിന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് പറഞ്ഞ ഇന്ത്യയിലെ വിവരംകെട്ട, തെങ്ങിന് വളമായിട്ടു പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത, പീറ കമ്മ്യുണിസ്റ്റ് കാരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതിന് മുന്‍പ് ഒരു കാര്യം.

Thursday, March 24, 2011

രാമക്കല്‍മേട്


ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ രാമക്കല്‍മേടിന്റെ ഒരു വിഡിയോ ആവട്ടെ  ഇന്ന്. എല്ലാരും ആല്‍ബം പിടിച്ചു സാറുമാരാകുന്നു പിന്നെ ഞാനായിട്ടെന്തിനാ കുറക്കുന്നെ അല്ലെ. രാമക്കല്മെടിന്റെ ചെറിയൊരു ചിത്രം വരച്ചുകാണിക്കാനാണ് ഇതിലൂടെ ഞാന്‍ തുനിഞ്ഞിരിക്കുന്നത്. വളര്‍ന്നു വരുന്ന മേഘലകളില്‍ ഒന്നാണ് ഇത്. അതുപോലെ തന്നെ അധികാരികളുടെ അവഗണനയാല്‍ നശിക്കപ്പെടുന്ന ഇടവും. നമ്മുടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പോലെ ഇതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനാല്‍ വീര്‍പ്പുമുട്ടുന്ന ഒന്നാണ്.
          ഇതിന്റെ നിര്‍മാണത്തിന് വേണ്ടി എന്നോടൊത്തു സഹകരിച്ച സര്‍വശ്രീ. ജോഷി, ബിബിന്‍,ജിമ്മി,സിജോ, ജെസ്റ്റിന്‍, ജയ്മോന്‍,അജീഷ്‌,സന്തു, നിതീഷ്‌ മുതലായ എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നു. സംവിധാനവും സംഭാഷണവും കശുമുടക്കും സ്വന്തം. എഡിറ്റിംഗ് ITWORLD.

          ആരെങ്കിലും ഇത് കണ്ടിട്ട് ചീത്തവിളിക്കുന്നു എങ്കില്‍ എന്നെ മാത്രം വിളിക്കുക വീട്ടുകാരെയും നാട്ടുകാരെയും വെറുതെ വിട്ടെക്കുക.  ആദ്യമായുള്ള സംരംഭമാണ് നന്നായെന്കില്‍ പറയുക കുറ്റങ്ങളും. നന്നായെന്കില്‍ അടുത്തത്‌ പുറകെ വരുന്നുണ്ട്.

NB: സിന്‍സില, കൃഷ്ണനുംരാധയും അതിനോട് പ്രതികരിച്ച രീതിയില്‍ പ്രതികരിക്കരുതെ താങ്ങാനുള്ള ശേഷിയില്ല.......:) 

Saturday, January 29, 2011

കത്തിയമര്‍ന്ന മെഴുകുതിരി


ലോകത്തിന് എന്തെങ്കിലും നന്മ ചെയ്തിട്ടുള്ള വ്യക്തികള്‍ എന്നും അല്പം എങ്കിലും അബ്നോര്‍മല്‍ ആയിട്ടുള്ളവര്‍ ആയിരിക്കും, അല്ലാത്തവര്‍ സ്വന്തം കുടുംബവും നോക്കി വീട്ടിലിരിക്കുമല്ലോ. അത്തരത്തില്‍ ദളിതന് വേണ്ടിയും കുറെ ആളുകള്‍ ഉണ്ടായിട്ടുണ്ട്. അവരും സ്വന്തം കുടുമ്പവും എല്ലാം മാറ്റിവച്ചിട്ടു അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി തിരിക്കുന്നു. കുറെ കാലങ്ങള്‍ക്കു ശേഷം അവരുടെ പ്രവര്‍ത്തിയുടെ ഫലം പറ്റുന്നവര്‍ തന്നെ അവരെ പുച്ഛിച്ചു കൊണ്ട് മറവിയുടെ അഗാഥധയില്‍ തള്ളുന്നു. അത്തരത്തില്‍ ഏറ്റവും വലിയ അവജ്ഞ നേരിട്ട വ്യക്തി BCCF നേതാവായിരുന്ന V D ജോണ്‍ ആണെന്ന് തോന്നുന്നു.
         ഈ അടുത്ത ദിവസം ഞാന്‍ ഒരു ദളിത്‌ ക്രിസ്ത്യന്‍ നേതാവ് (ചമയുന്ന) ആയ ഒരാളോട് ചോദിച്ചു ജോണ്‍ സാര്‍ മരിച്ച ദിവസം ഒന്ന് പറയാമോ എന്ന്. ആ വ്യക്തി എനിക്ക് തന്ന മറുപടി ഒരു ചോദ്യമായിരുന്നു
"ആഹാ അങ്ങേര് ചത്തോ ? " എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
         അദ്ദേഹം മരിച്ചുപോയതിനെക്കുരിച്ചു ഒരു പത്രത്തിലോ, ടിവിയിലോ, നെറ്റിലോ ഒന്നും കണ്ടില്ല. അതുകൊണ്ട് ഞാന്‍ അന്യെഷിച്ചതാണ്. പിന്നീട് ഞാന്‍ പലരോടും (ദളിത്‌ ക്രിസ്ത്യാനികളോട്) ചോദിച്ചു ചിലര്‍ക്ക് അറിയില്ല. ഭൂരിപക്ഷം പേരും ചോദിച്ചത് അതാരാണെന്നായിരുന്നു.

Tuesday, January 18, 2011

കോണ്ഗ്രസ്സ് കാരെല്ലാം വെറും ------ കള്‍ ആണോ ?

എന്റെ നാട്ടില്‍ ഒരു പാവം ചേട്ടനുണ്ട്. ഭാര്യയും മക്കളും ഒക്കെയായി സുഖമായി ജീവിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം ആ പാവത്തിന്റെ വീട്ടില്‍ രാത്രിയില്‍  ഒരു പാമ്പ് കേറിവന്നു. അവര്‍ പേടിച്ചു പുരയ്ക്കു വെളിയില്‍ ചാടി നിന്ന് നിലവിളിച്ചു. ആ നിലവിളി കേട്ട് ഓടിവന്ന അയല്‍ക്കാര്‍കൂടി പാമ്പിനെ തല്ലിക്കൊന്നു. പുള്ളിക്ക് സമാധാനമായി, വീട്ടില്‍കയറി ഒന്ന് കൂടി വേറെ പാമ്പെങ്ങാനും ഉണ്ടോ എന്ന് ലൈറ്റ്‌ അടിച്ചുനോക്കി തൃപ്തി ആയതിനു ശേഷം കിടന്നുറങ്ങി.
              അങ്ങേരോട് പിറ്റേദിവസം എന്തായിരുന്നു രാത്രി ബഹളം കേട്ടത് എന്ന് ചോദിച്ചവരോട് പുള്ളി സത്യസന്ധമായി മറുപടി പറഞ്ഞു. അതിതായിരുന്നു
 " ഇന്നലെ രാത്രി വീട്ടില്‍ ഒരു പാമ്പ് കേറിവന്നു പേടിച്ചു പോയി വീട്ടില്‍ ആണുങ്ങള്‍ ആരുമില്ലായിരുന്നു ഞാനും പെണ്ണുമ്പിള്ളയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് അയലോക്കംകാര്‍ വന്നാ പാമ്പിനെ കൊന്നേ"  എന്തൊരു നിഷ്കളങ്കന്‍ അല്ലെ.!!!
          ഇത് പോലെ നിഷ്കളങ്കര്‍ ആണ് നമ്മുടെ കോണ്ഗ്രസ്സുകാരും എത്ര പാവങ്ങളാനെന്നോ. അവരെല്ലാ ദിവസവും വിളിച്ചു പറയുന്നുണ്ട്
 "ഞങ്ങള്‍ ആണുങ്ങളല്ലേ.. ഞങ്ങള്‍ക്ക് ഒന്നുമറിയില്ലേ...... ഞങ്ങള്‍ക്ക് ജയ്‌വിളിക്കാന്‍മാത്രമേ അറിയൂ... വേറൊന്നും അറിയില്ലേ....."

Monday, January 3, 2011

നല്ല പുതുവര്‍ഷം

ഇവരെ പോലെ നിഷ്കളങ്കമായ മനസ്സോട് കൂടിയവര്‍ക്ക് എന്‍റെ കളങ്കിതമായ മനസ്സിന്‍റെ പുതുവത്സരാശംസകള്‍

എല്ലാവര്ക്കും നല്ല   2011 ആശംസിക്കുന്നു
Related Posts with Thumbnails