പേജുകള്‍‌

Monday, July 23, 2012

മലഞ്ചെരുവിലെ തീഗോളം


നമ്മുടെ  നാട്ടിലുള്ള പഴമക്കാരുടെ നാവിലൂടെ ഒരായിരം കഥകള്‍ പ്രച്ചരിക്കാറുണ്ട്. അതില്‍നിന്നും ചില കഥകള്‍. അതും നായാട്ടുകാരും അതിഭാവുകത്വവും, പിശാചുക്കളും എല്ലാമുള്ള ചിലത്. ഇവയെല്ലാം കേട്ടുകേള്‍വികള്‍ മാത്രമാണ്.

        നിങ്ങള്‍ രാത്രി പത്തുമണിയോടടുത്ത സമയത്ത് കൂട്ടുകാരനോടോത്ത് ഒരു മലയുടെ മുകളില്‍ ഇരിക്കുന്നു. പെട്ടന്നൊരു ഈറ്റ നിങ്ങളുടെ രണ്ടു പേരുടെയും നടുക്കായി പറന്നു വന്നു കുത്തിനില്‍ക്കുന്നു. നിങ്ങള്‍ ഭയക്കും തീര്‍ച്ച. എന്നാല്‍ ആ പ്രദേശത്തു ഒരു പത്തുകിലോമീറെര്‍ ചുറ്റളവില്‍ മനുഷ്യവാസം ഇല്ല എങ്കിലോ ?  ആ പ്രദേശത്തെങ്ങും ഈറ്റയും ഇല്ലെങ്കിലോ ? . ഈ അതിഭാവുകത്വം അതാണ് ഈ കഥകളുടെ ജീവനാഡി.

 കഥപറച്ചിലിന്റെ എളുപ്പത്തിനായി പ്രഥമ പുരുഷനില്‍ തന്നെ പിടിക്കുന്നു. നായകന്‍ സുകുമാരന്‍ ചേട്ടന്‍.


           കുടിയേറ്റത്തിന്റെ  അന്തിമകാലഘട്ടം, ഞങ്ങളുടെ പ്രദേശങ്ങളെല്ലാം തന്നെ തെളിഞ്ഞു കഴിഞ്ഞു ചില മലകളും കുന്നുകളും മാത്രമേ കാടായിട്ട് അവശേഷിക്കുന്നുള്ളൂ. അവ തന്നെയും കുറ്റിക്കാടുകളും പാറക്കെട്ടുകളും ഇഞ്ച പടര്പ്പുകളും. അവയില്‍ കീരിയും മുള്ളനും മുയലും കാട്ടുകോഴിയും ആണ് നായാട്ട്  മൃഗങ്ങളായിട്ടുള്ളത്. വെട്ടുപിഴച്ചു വല്ല കേഴയും വന്നാലായി.

Tuesday, June 26, 2012

ഇതൊന്നു സ്വകാര്യവല്കരിച്ചു തായോ....(ഗതികെട്ടവന്റെ വിലാപം)


പണ്ട് പള്ളിക്കൂടത്തില്‍ പോയപ്പോള്‍ എകനോമിക്സില്‍ നിന്നും പഠിച്ചു വച്ച കുറെ വാക്കുകള്‍ ഉണ്ട് മോണോപോളി, ഒളിഗോപോളി തുടങ്ങിയവ അന്നത് ആട്ടിന്‍ കാട്ടമാണോ കൂര്‍ക്കാ കിഴങ്ങാണോ എന്നറിയില്ലായിരുന്നു. എന്നാല്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതെന്താണെന്ന് ശരിക്കും പഠിപ്പിച്ചുതന്നു.
 കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രണ്ടു പൊതുമേഖലാ ദുരിതങ്ങളാണ് KERTC യും KSEB യും, രണ്ടും ഉപയോഗിക്കുന്നവന് ദുരിതം മാത്രം നല്കുന്നവയായി അധപധിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ KERTC യുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമുണ്ട് സ്വകാര്യ വാഹനങ്ങള്‍ ഉള്ളതുകൊണ്ട് തീരെ നിവര്‍ത്തി ഇല്ല എങ്കില്‍ മാത്രം ആ ശാപത്തിനകത്തു വലിഞ്ഞു കേറിയാല്‍ മതി. അപ്പനോട് പറയേണ്ട തെറി വാതിലടച്ചിട്ടിട്ടു ഭിത്തിയോടു പറഞ്ഞു തീര്‍ക്കുന്ന കൌമാരക്കാരന്റെ പോലെ പ്രൈവറ്റ് ബസില്‍ കയറിയിട്ട് KERTC  യെ നോക്കി കാര്‍ക്കിച്ചു തുപ്പാന്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ അവകാശികളായുള്ള സാധാരണ ജനത്തിനു പറ്റുന്നുള്ളൂ.
ഹവ്വയുടെ അവസ്ഥയാണ് KSEB യുടെ കാര്യത്തില്‍ കേരളത്തിലെ ജനതയ്ക്ക്.  നോ ചോയിസ്....  (ANERT ഏതാണ്ടും പൊക്കിപിടിചോണ്ട് ഇതിനിടയില്‍ വന്നാരുന്നു അതും സര്ക്കാര് സ്ഥാപനമായതുകൊണ്ട് അമുലിന്റെ പരസ്യം പോലെ ആയിപ്പോയി പൊടിപോലുമില്ല കണ്ടുപിടിക്കാന്‍)  പണ്ട് തമ്പുരാന്റെ മുന്‍പില്‍ അടിയാന്‍ കുനിഞ്ഞു നിന്നതുപോലെ നിലംമുട്ടെ കുനിഞ്ഞും നിന്ന് കയ്യും കാലും അവന്റെ ഒക്കെ ആസനം വരെയും നിറയുവോളം തള്ളിക്കൊടുത്താലെ ഒരു കണക്ഷന്‍ കിട്ടൂ. പിന്നെ ലൈന്‍ വലിക്കുന്നതിന് ചാര്‍ജുചെയ്യുന്നതിന് എന്നുവേണ്ട തമ്പുരാന്‍മാരുടെ ആസനം കസേരയില്‍ നിന്നും പൊങ്ങുന്നതിനു വരെ കാശെറിയണം.

Friday, May 11, 2012

ആനപ്പക 2


             ആനക്കൂട്ടം അധികം ശബ്ദം ഉണ്ടാക്കാതെ വര്‍ക്കിയുടെ ഏറുമാടത്തെ ലക്ഷ്യമാക്കി നടന്നടുത്തു. അവ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ആകാംഷയോടെ വര്‍ക്കി നോക്കിനിന്നു.
             മുന്‍പില്‍ വന്ന ആന ഏറുമാടം ഇരിക്കുന്ന മരത്തില്‍ ആഞ്ഞിടിച്ചു.  തനിക്കിട്ടു പണി തരാനാണ് അവ വന്നിരിക്കുന്നത് എന്നറിഞ്ഞ വര്‍ക്കി തന്റെ പഴയ പന്തം എടുക്കാനായി തിരിഞ്ഞു. എന്നാല്‍ അടുത്ത ആനയുടെ ഇടിയോടെ ആകെ കുലുങ്ങിയ ഏറുമാടത്തില്‍ വര്‍ക്കി നിലതെറ്റി വീഴുകയാണുണ്ടായത്. കുലുക്കത്തില്‍ പേടിച്ചു അകത്തുണ്ടായിരുന്നവര്‍ എല്ലാം തന്നെ ഞെട്ടി എഴുന്നേറ്റു.
          കുലുങ്ങുന്ന മാടത്തില്‍ ഒരുവിധത്തില്‍ എഴുന്നേറ്റ വര്‍ക്കിയും കുടുംബവും കാണുന്നത് കുറെ ആനകള്‍ തോട്ടില്‍ നിന്നും തുംപികയ്യില്‍ വെള്ളം എടുത്തുകൊണ്ടുവന്നു മരത്തിന്റെ ചുവട്ടിലേക്ക് ഒഴിക്കുന്നതാണ്. മറ്റുള്ളവ ഊഴം വച്ച് മരത്തിനിട്ടു ഇടിക്കുകയും. ഓരോ ഇടിക്കും മരം വല്ലാതെ കുലുങ്ങാന്‍ തുടങ്ങി. ഇത്തരുണത്തില്‍ ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മരം കടപുഴകി വീഴാം.
            ഭയന്ന് വിറച്ച ഭാര്യയും കുഞ്ഞുങ്ങളും അലമുറയിട്ടു കാറിക്കൊണ്ട് വര്‍ക്കിയെ ചുറ്റിപ്പിടിച്ചു.  കാറിച്ച കേട്ട് മറ്റു മാടങ്ങളില്‍ നിന്നും ആളുകള്‍ എന്താണെന്ന് വിളിച്ചു ചോദിക്കുകയും ആനയെ ഓടിക്കാന്‍ ബഹളമുണ്ടാക്കുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ യാതൊന്നിലും ശ്രദ്ധിക്കാതെ ആനകള്‍ ആ മരം മറിച്ചിടുവാന്‍ ഉള്ള പ്രയത്നത്തിലാണ്.

Wednesday, April 18, 2012

ആനപ്പക 1


നീണ്ട നാലുമാസത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചു വരുമ്പോള്‍ എന്തെഴുതണം എന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ സ്വന്തം വര്‍ക്കിച്ചേട്ടന്‍ വടിയും കുത്തി വഴിയെ പോകുന്നത് കണ്ടത്. ഏകദേശം നൂറു വയസ്സിനടുത്ത് പ്രായം കാണും പഴയ മണ്ണായതു കൊണ്ട് ഇപ്പോഴും എണീറ്റുനടക്കുന്നു. ചെറുപ്പത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഇങ്ങോട്ട് കുടിയേറിയതാണ്. ഇദ്ദേഹത്തെ ബന്ധപ്പെടുത്തി പഴയ കുടിയേറ്റക്കാരുടെ ഇടയില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കഥ ആവട്ടെ ഇന്ന്.
        ജന്തുക്കളില്‍ മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധി ഉള്ളത് ആനയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ തന്നെ പക സൂക്ഷിക്കുന്നതിലും ആന മുന്‍പിലാണ്. പക വീട്ടിയ ഒരു ആനക്കൂട്ടത്തിന്റെ കഥ.
Related Posts with Thumbnails