പേജുകള്‍‌

Friday, October 29, 2010

ദളിതനില്‍ നിന്നും ദളിത്‌ ക്രിസ്ത്യാനിയിലേക്കുള്ള ദൂരം

പഠിപ്പിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ് എന്നാല്‍ പഠിക്കുക എന്നത് ഇത്തിരി വിഷമമുള്ള കാര്യവും. ചില കാര്യങ്ങള്‍ അനുഭവിച്ച് തന്നെ പഠിക്കണം. കഴിഞ്ഞ എന്റെ ഒറ്റ പോസ്റ്റു കൊണ്ട് ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചു. അതില്‍ കമന്റുകള്‍ വഴി അധികമാരും ചീത്ത വിളിച്ചില്ല. എന്നാല്‍ പത്തിന് മേലെ മെയില്‍ വഴി ചീത്തവിളി വന്നു. സുല്ല് ഇതാണ് ഇവിടുത്തെ സോഷ്യലിസം എങ്കില്‍ ഞാനിനി ഈ വഴിക്കില്ല. ഇനി മേലാല്‍ ഞാന്‍ ദളിത്‌ നേതാക്കന്മാരെയോ, ദളിത്‌ എഴുത്തുകാരെയോ, ദളിത് വിഷയങ്ങളെയോ കുറിച്ച് സംസാരിക്കില്ല. ഞാന്‍ മൂലം ദുഃഖം ഉണ്ടായവര്‍ ക്ഷമിക്കുക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ വിവരം എന്ന് പറയുന്ന ഒരു സാധനം എനിക്കില്ല അതിന്‍റെ വിവരക്കേടാണ്.

Thursday, October 28, 2010

ഈ സ്വയംഭോഗം എന്ന് പറഞ്ഞാലെന്താ ?

 രണ്ടു ദിവസമായി ആവശ്യമില്ലാത്ത പുലിവാല് പിടിച്ച്, മെയിലിലൂടെ മാന്യമായ തെറിവിളികളൊക്കെ മേടിച്ചുകെട്ടി, ഇന്നാരുടെ മുതുകത്ത് കേറി ഒന്ന് പോസ്റ്റുക എന്നോര്‍ത്തിരിക്കുമ്പോഴാണ്, എന്റെ ഒരു സുഹൃത്ത്‌ കുശലാന്യേഷണത്തിനായി വിളിക്കുന്നത്‌.
          രാജീവ്‌ ആള് പുലിയാണ്, ഇപ്പൊ എന്ജിനീയരാന്.  സാമാന്യം നല്ല തലയും അതിലേറെ മണ്ടത്തരങ്ങളും, കാണിച്ചിട്ടുള്ള ശുദ്ധന്‍. അവന്റെ ഒരു മണ്ടത്തരമാവട്ടെ ഇന്ന്.
           അവന്റെ സ്വഭാവം മനസ്സിലാക്കാനുള്ള ഒരു ചെറിയ സംഭവം
          ആശാന്‍ കോളേജില്‍ പഠിക്കുന്ന സമയം അവനൊരു ആത്മാര്‍ത്ഥ കൂട്ടുകാരനുണ്ട് എപ്പോഴും രണ്ട് പേരും ഒരുമിച്ചേ നടക്കാറുള്ളൂ. ഇരട്ടകളെന്നാണ് കോളേജില്‍ അറിയപ്പെടുന്നത്. ഒരു ദിവസം ആശാന്‍ തന്നെ നടന്നു വരുന്നു.  ഞങ്ങള്‍ ഇതെന്തുപറ്റി എന്നോര്‍ത്ത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. ആള് നേരെ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു

Tuesday, October 26, 2010

ചന്ധാല ബാലന്‍ പട്ടം പറത്തിയാല്‍

ഞാനും എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മാത്യുവും പൂനയില്‍ താമസിക്കുന്ന കാലം. ഒരു ദിവസം വൈകിട്ട് മൂന്നു മണിയായപ്പോള്‍ വെറുതെ നടക്കാനിറങ്ങി. വെറുതെ റോഡിലൂടെയും തെരുവോരത്തു കൂടിയും കറങ്ങി നടന്ന് നേരം കളയുക എന്നതാണ് ലക്‌ഷ്യം. ഞാന്‍ അവിടെ എത്തിയതിന്റെ രണ്ടാം ദിവസമാണ്. അത് കൊണ്ട് എന്നെ പട്ടണം കാണിക്കുക എന്നതും ഒരു ലക്ഷ്യമാണ്. എതിലോടെയെല്ലാമോ ചുറ്റിനടന്നു ഞങ്ങള്‍. അന്നാണ് ഞാന്‍ ആദ്യമായി പരസ്യമായ സ്ത്രീകളുടെ ശരീരം വില്പനയും, ഇടപാടുകാരനെ തെറിവിളിക്കുന്നതും, വഴിയെ പോകുന്ന ആണുങ്ങളെ ശരീര ഭാഗങ്ങള്‍ കാണിച്ച്‌ പ്രലോഭിപ്പിക്കുന്നതും, പുരുഷ വേശ്യകളെ(?)യും എല്ലാം കാണുന്നത്. കറങ്ങി തിരിഞ്ഞു ഏതോ ഒരു തെരുവില്‍ എത്തിച്ചേര്‍ന്നു.
          ഒരിടത്ത് കുറെ ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അവിടേക്ക് ശ്രദ്ധിച്ചു. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു പിഞ്ചുകുഞ്ഞിന്‍റെ ശരീരവും മടിയിലിട്ടു കൊണ്ട് ഒരുസ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു.
"എന്റെ കുഞ്ഞിന്‍റെ വിധി ഇതാണല്ലോ ദൈവമേ... അവനെന്തേ  ഈ ഗതി നീ വരുത്തിയത് എന്റെ ദൈവമേ.. " എന്ന് തന്നെയും പിന്നെയും വിളിച്ചു പറഞ്ഞുകൊണ്ട് അവര് നിലവിളിച്ചുകൊണ്ട് നെഞ്ഞതടിക്കുകയാണ്. കൂടിനില്‍ക്കുന്നവരാരും അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമില്ല. മുഖം കണ്ടിട്ട് കഷ്ടി ഒരു അഞ്ചു വയസ്സ് കാണും അതിന്റെ ദേഹം മുഴുവനും മുറിവുകള്‍ കാണാം, കടവായില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോര ആ സ്ത്രീ തെരുതെരെ തുടക്കുന്നുണ്ട്. മുറിവുകള്‍ പറ്റിയ ചലനമറ്റ ആ കുഞ്ഞുമുഖത്ത് അവര്‍ തേര് തെരുതെരെ ഉമ്മകളും നല്‍കുന്നുണ്ട്.

Monday, October 25, 2010

ദളിതന്റെ വാലും സംവരണം എന്ന കുഴലും

എന്‍റെ ഒരു സുഹൃത്തുണ്ട്,  ആളു ഭയങ്കര സമുദായ പ്രവര്‍ത്തകനാണ്. അദ്ദേഹം ഒരു ദളിത്‌ സമുദായത്തില്‍പ്പെട്ട ആളാണ്‌, അതുകൊണ്ട് തന്നെ ദളിത്‌ സ്നേഹം ഭയങ്കരമാണ്. ദളിതരുടെ ഉന്നമനത്തിനായി മാത്രമാണ് ജീവിക്കുന്നത് എന്ന് വരെ പറയും. ആളു ബിരുദ ധാരിയാണ്. സര്‍ക്കാര്‍ ജോലിയുണ്ട്. വലിയകുഴപ്പമില്ലാതെ കുടുമ്പസ്തനായി ജീവിക്കുന്നു.
              ഇദ്ദേഹത്തെ ഇവിടെ ഓര്‍ക്കാന്‍ കാരണം, കഴിഞ്ഞ ദിവസം ഒരു വിവാഹ സ്ഥലത്ത് വച്ചു ഇങ്ങേരെ കാണാനിടയായി. സംസാരത്തിനിടയില്‍ ഭാര്യയെ എന്താ കല്യാണത്തിന്‌ കൊണ്ടുവരാത്തത് എന്ന് വെറുതെ ഞാന്‍ ചോദിച്ചു. അപ്പോള്‍ അങ്ങേര് പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു
 "അവളെ കൂടെ കൊണ്ട് നടക്കാന്‍ പറ്റില്ല കണ്ടാല്‍ എന്‍റെ അമ്മയാനെന്നെ തോന്നു"
 ഇങ്ങേര്‍ക്ക് വയസ്സ് അമ്പതായെങ്കിലും കണ്ടാല്‍ മുപ്പത്തെ പറയൂ.  അതെല്ലാം ശരി തന്നെ എന്നാല്‍ ഇതിനൊരു മറുവശം കൂടെ ഉണ്ടായിരുന്നു.
         ഞാന്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്ത്‌ പരിചയപ്പെട്ടതാണ് ഇങ്ങേരെ. ആ കാലത്ത് ഞങ്ങള്‍ വളരെയധികം അടുക്കുകയുണ്ടായി, അന്ന് കുടുംബകാര്യം ചോദിച്ചപ്പോഴും ഇതുപോലെ വിചിത്രമായ ഒരു മറുപടിയാണ് എനിക്ക് കിട്ടിയത്. ഇയാളുടെ ഭാര്യ നായര്‍ വിഭാഗത്തില്‍ പെടുന്നതാണ്. പ്രേമിച്ച് വിവാഹിതരായതാണ്.
 "താങ്കള്‍ക്ക് ഇത്രയും വിദ്യാഭ്യാസവും നല്ല ഒരു ജോലിയും ഒക്കെ ഉണ്ടല്ലോ, നിങ്ങളുടെ ജാതിയില്‍ പെട്ട ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നോ, ആ കുടുംബത്തിനും അതൊരു സഹായമാകില്ലായിരുന്നോ ?" ഞാന്‍ വെറുതെ ചോദിച്ചു

Friday, October 22, 2010

നാളെ മുതല്‍ ഇതുവിട്ടോണ്ടേ ഇങ്ങു പോരാവൂ.. ഏതു..

ചെറിയൊരു അബദ്ധത്തിന്‍റെ കഥ ആകട്ടെ ഇന്ന്. ഇത് എന്റെ ഒരു വേണ്ടപ്പെട്ട ആള്‍ക്ക് പറ്റിയതാണ് ആ ആളുടെ ഭാഗത്ത് തന്നെ നിന്നുകൊണ്ട് പറയാം.
ഞാന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം.  പുതിയ കുട്ടികളെ വരവേല്‍ക്കുന്നതിനായുള്ള വെല്‍ക്കം ഡേയുടെ ആഘോഷം നടക്കുന്നു. ഞാന്‍ രണ്ടു പ്രോഗ്രാമിന് ഉണ്ട്. ഒന്ന് ഭരതനാട്യവും, അടുത്തത് സംഘ നൃത്തവും. ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്നാണ് സംഘനൃത്തം നടത്തുന്നത്. എന്നെ കൂടാതെ ബിജി, അനു, ഷിജി എന്നിവരാണ് ഉള്ളത്.
ആദ്യ ഇനം ഭരതനാട്യം ആയിരുന്നു. സഘനൃത്തത്തിനു പേര് വിളിച്ചു ഞങ്ങള്‍ സ്റ്റേജില്‍ കയറി.  കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ മുതല്‍ ആമ്പിള്ളേരു കൂവാന്‍ തുടങ്ങി. ഡാന്‍സ്‌ മുന്നോട്ടു പോകുന്നതിനു അനുസരിച്ച് കൂവലിന്റെയും വോളിയം കൂടി വന്നു.
അടുത്ത ഒരു സ്റെപ്പ് വട്ടത്തില്‍ കറങ്ങുന്നതാണ്.

Monday, October 18, 2010

ഞങ്ങള്‍ക്ക് നിങ്ങള്‍ പ്രിയപ്പെട്ടവരായിരുന്നു.....

            മരണം ഒരു യാത്രയാണ് എന്ന് വലിയവര്‍ പറയാറുണ്ട്‌ എന്നാലും, ചെറിയ നമ്മള്‍ക്കീ യാത്ര, ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര ദുഃഖങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ. യാത്രക്കാരെക്കാള്‍ യാത്ര അയക്കുന്നവര്‍ക്ക്. യാത്ര പോയവര്‍ എന്നും വിങ്ങുന്ന ഓര്‍മ്മയായി നമ്മുടെ ഉള്ളില്‍ ജീവിക്കുമെങ്കിലും.
          ഈ അടുത്തകാലത്തെ പത്രങ്ങളെടുത്തു നോക്കിയാല്‍ ഏറ്റവുമധികം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് മുങ്ങി മരണത്തെക്കുരിച്ചാണ്.

Thursday, October 14, 2010

എന്‍റെ സി. ഡി പരീക്ഷണങ്ങള്‍

കഴിഞ്ഞ ഒരു ദിവസം ഞങ്ങള്‍ ഭയങ്കരമായ ചില കണ്ടുപിടുത്തങ്ങള്‍ നടത്തി. ആയതിനെ സംബന്ധിച്ച പ്രബന്ധം താഴെ കൊടുത്തിരിക്കുന്നു. ക്ഷമയും സഹന ശക്തിയും ഉള്ളവര്‍ താഴേക്കുള്ള ഭാഗത്തേക്ക് നോക്കുക. (ഒറ്റയ്ക്ക് കിട്ടുമ്പോള്‍ സമ്മാനമൊന്നും തന്നെക്കല്ലേ)
              കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാമെന്ന് വിചാരിച്ചപ്പോള്‍ ദേ... നമ്മുടെ ഇലക്ട്രിസിറ്റിക്കാര്‍ സഹായ ഹസ്തം നീട്ടുന്നു. "മോനെ നീ ഒത്തിരി നേരമായില്ലേ പണിതുടങ്ങിയിട്ടു കുറച്ച് നേരം വിശ്രമിച്ചോ" എന്ന് പറഞ്ഞ്  ഫീസ്‌ ഊരി. രാത്രിയില്‍ ഈ ചതി ചെയ്തല്ലോ എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരുട്ടിലേക്ക് തുറിച്ചു നോക്കി ഇരുന്നു. നേരം പോക്കിന് വേണ്ടി കയ്യിലിരുന്ന ലൈറ്റ് തെക്കോട്ടും വടക്കോട്ടും തെളിച്ചുകൊണ്ടിരുന്നു. മേശയുടെ പുറത്തു കിടന്നിരുന്ന സിഡിയില്‍ വെളിച്ചമടിച്ചപ്പോള്‍ പുതിയ പുതിയ ചിത്രങ്ങള്‍ ഭിത്തിയില്‍ തെളിഞ്ഞ് വരുന്നു മനോഹരമായ ആ ചിത്രങ്ങള്‍ പാവം ഒരു മൊബൈലില്‍ പകര്‍ത്തിയെടുത്തത് ഞാന്‍ ഇവിടെ ഒട്ടിക്കുന്നു. എങ്ങനെ ഉണ്ട് ഞങ്ങളുടെ പരീക്ഷണം എന്നൊന്ന് നോക്ക്!!!!!!!

Monday, October 11, 2010

എന്തുണ്ട് വിശേഷം സംസ്ഥാന പക്ഷി(ക്ക്)?

ഇന്ന് കാലത്തെ പതിവില്ലാത്ത ഒരു പക്ഷിയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണരുന്നത്. സാധാരണ എട്ടുമണിയൊക്കെ കഴിയുമ്പോള്‍ ആരെങ്കിലും കുത്തിപ്പോക്കിയാണ് എന്നെ എഴുന്നേല്‍പ്പിക്കാരുള്ളത്. ഇന്നാ പതിവ് തെറ്റിയതുകൊണ്ട്, ഉറക്കം പോകാതെ വീണ്ടും ഞാന്‍ തലയിണയിലേക്ക് തലയമര്‍ത്തി പുതപ്പുകൊണ്ട് മേലാസകലം മൂടി വീണ്ടും ഒരു ഉറക്കം കൂടി പ്രതീക്ഷിച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ മടി പിടിച്ച്‌ കമിഴ്ന്നു കിടന്നു.
"ദേ.. ഇങ്ങോട്ടോന്നെഴുന്നേറ്റെ ആ റബരേല്‍ ആണ്ടെ ഒരു വെല്യ പക്ഷിയിരിക്കുന്നു ഇവിടെ കാണാത്തതാ അതെന്താന്ന് ഒന്ന് നോക്കിയെ" തലവഴി മൂടിയിരുന്ന പുതപ്പ് വലിച്ചു പൊക്കിക്കൊണ്ട് വാമഭാഗം ഏതാണ്ട് അത്ഭുതം കണ്ടിട്ടെന്നവണ്ണം വിടര്‍ന്ന കണ്ണുകളുമായി പറഞ്ഞു.
         എന്തിനാ വെറുതെ അവളുടെ മുഖം കറുപ്പിക്കുന്നത് എന്നോര്‍ത്ത്, ഉറക്കം കളഞ്ഞതില്‍ പിരുപിരുത്തുകൊണ്ടും ലോകത്തുള്ള സര്‍വ പക്ഷികളും മുടിഞ്ഞുപോകത്തെയുള്ളൂ എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടും മുറ്റത്തേക്കിറങ്ങി. അവള്‍ ചൂണ്ടിക്കാട്ടിയ മരത്തേല്‍ നോക്കിയ ഞാനും ശരിക്കും അത്ഭുതപ്പെട്ടുപോയി.

Thursday, October 7, 2010

കോര്‍പറേറ്റ്‌ ലോകത്ത്‌ ഒരിടത്തും കാണാത്തത്

 ബഷീര്‍ വള്ളിക്കുന്നിന്റെ ഇന്നത്തെ പോസ്റ്റ്‌ ഐ ലവ് യു പറയേണ്ടതെങ്ങിനെ? )വായിച്ചപ്പോള്‍ എന്റെ നെഞ്ഞിനുള്ളില്‍ ഒരു നീറ്റല്‍. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ആ ഭീകര മുഖം ഒരിക്കല്‍ക്കൂടി എന്റെ മുന്നില്‍ വന്ന്  അതിന്റെ  ആ ഭയപ്പെടുത്തുന്ന ചിരി ഒരിക്കല്‍ക്കൂടി ചിരിക്കുന്നത് പോലെ. ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട് എന്റെ അഹങ്കാരം കൊണ്ട്  ഇല്ലാഞ്ഞിട്ടല്ല, നല്ല തല്ലിന്റെ കുറവുകൊണ്ട് മാത്രം. അല്ലാതെ ദാരിദ്ര്യമോ പട്ടിണിയോ ഞാന്‍ അനുഭവിച്ചിട്ടില്ല. ജഗദീശന് നന്ദി. എന്നിരുന്നാലും എന്റെ കണ്ണുകള്‍ നനയിച്ച ഒരു അനുഭവം  ഞാന്‍ ഇവിടെ പറയാം. ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ അല്ല  ലോകത്തിലെ ഒന്നാം നമ്പര്‍ കോടീശ്വരന്മാര്‍ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഇന്ത്യയില്‍.

Tuesday, October 5, 2010

കാല്‍വരിമൌണ്ട്-- പ്രകൃതിയുടെ മടിത്തട്ടില്‍

ഇത് കാല്‍വരിമൌണ്ട്,  നട്ടുച്ചക്ക് പോലും മുട്ടും പല്ലും  കൂട്ടിയിടിക്കത്തക്ക തണുപ്പ് നിറഞ്ഞ പ്രദേശം. കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളും ചെടികളും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 ഓളം മി. ഉയരം. ഒരു ഭാഗത്തായി ഇടുക്കി ജലസംഭരണിയുടെയും മറുവശത്തു കട്ടപ്പന, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ മനോഹര ദൃശ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഇടം. അധികാരികളുടെ കണ്ണ് തുറന്നാല്‍ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം വഹിക്കാന്‍ അവകാശമുള്ള സ്ഥലം.

Friday, October 1, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ അവസാന ഭാഗം

             ഭയം എല്ലാവരിലും ഉള്ള വികാരമാണ്. ഭയമില്ല എന്ന് അവകാശപ്പെടുന്നവരിലും ഭയം ഉറങ്ങിക്കിടക്കുന്നു. രാത്രി തനിച്ച് വിജനമായ പാതയിലൂടെ നടക്കെണ്ടിവരുമ്പോള്‍ ഏതു നിരീശ്വര വാദിയും അറിയാതെ ദൈവമേ എന്ന് വിളിച്ചു പോകും. അത് മനുഷ്യസഹജം. ഒരു കൊച്ചുകുട്ടിയെങ്കിലും കൂട്ടിനുണ്ടെങ്കില്‍ എന്നാ ഗ്രഹിച്ചുപോകും. എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും. പകലാനെന്കില്പോലും വിജനമായ ഒരു പ്രദേശം നമ്മെ ഭയപ്പെടുത്തും. ഉത്തരേന്ത്യയിലെ ചില വിജനമായ ഗ്രാമങ്ങള്‍, ഏക്കറുകണക്കിനു സമനിലമായിരിക്കും മൊത്തം ഏതെന്കിലും ഒരു കൃഷിയും, നടുക്ക് ഒന്നോ രണ്ടോ വേപ്പ്‌ മരവും ആ വിജനത ശരിക്കും ഭയപ്പെടുത്തും. രാത്രിയാനെന്കില്‍ കൂടുതലും. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് രണ്ടു പേര്‍ക്ക് ഉണ്ടായ അനുഭവം കൊണ്ട് നമ്മുക്ക് റോഡിലെ ഈ ചെകുത്താന്‍ കളി തല്‍ക്കാലത്തേക്ക് നിറുത്താം


            ജീപ്പ് ഡ്രൈവര്‍ സുബിന്‍ പറഞ്ഞ കഥ
          ' തൊണ്ണൂറ്റിഎട്ടു കാലം രാത്രി ഓട്ടം കഴിഞ്ഞു വണ്ടി ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടുപോയി ഒതുക്കി. കരിമ്പന്‍-മുരിക്കാശ്ശേരി റോഡ്‌ വഴി വീട്ടിലേക്കു സുമാര്‍ ഒരു കി. മി. നടക്കണം. വീട്ടിലേക്കു വണ്ടി കയറില്ലാത്തതിനാലാണ് ഈ പൊല്ലാപ്പ്.  അന്ന് സമയം രണ്ടു മണിയോളം ആയിരുന്നു.
Related Posts with Thumbnails