പേജുകള്‍‌

Wednesday, June 22, 2011

കല്ലറയിലെ കോട്ടിട്ട കറുമ്പന്‍ രൂപം


               ഞാന്‍ കുറച്ചു ഡീസന്റ് ആകാന്‍ തീരുമാനിച്ചു. (ഒന്തോടിയാല്‍ വേലിയോളം ആണെങ്കിലും) . നാട്ടുകാരുടെ കുറ്റം പറച്ചിലും ചീത്തവിളിയും എല്ലാം കുറച്ചുനാള്‍ നിറുത്തിവച്ചു പ്രേതങ്ങളുടെയും പിശാച്ചുക്കളുടെയും പുറകെ പോയി അവയുടെ കൈക്ക് (കയ്യുണ്ടോ ?) പണിയുണ്ടാക്കാന്‍ തീരുമാനിച്ചു. എപ്പടി ഐഡിയ ?

          ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മൂന്നുപേരില്‍ നിന്നായി കെട്ടുള്ള അറിവാണ്. ഈ സംഭവം നടക്കുന്ന സ്ഥലം എനിക്ക് നല്ല പരിചയമുള്ള ഇടമാണ്. ഇതുവഴി പലപ്പോഴും രാത്രിയും പകലും ഞാന്‍ നടന്നിട്ടുള്ളതുമാണ്, എന്നാല്‍ ഞാന്‍ യാതൊന്നും അസ്വോഭാവികമായി കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഞാന്‍ പറയുന്ന ഈ കഥ നടക്കുന്ന പ്രദേശവും അതിന്റെ ചുറ്റുവട്ടവും തമ്മില്‍ ബന്ധപ്പെട്ട് കുറെ അധികം കഥകള്‍ ഉണ്ട്. അവക്ക് പരസ്പരം ബന്ധവും ഉണ്ട്. 


           ഇടുക്കി ജില്ലയിലെ അധികം പഴക്കമില്ലാത്ത ഒരു ഹൈസ്കൂള്‍. സ്കൂളിന് പുതിയ മൈതാനം പണിയുവാന്‍ തീരുമാനമായി. സ്കൂളിന്റെ മുന്‍വശത്തായി മുട്ടുകാല്‍ മടക്കി കിടക്കുന്ന ആനയുടെ പുറം പോലുള്ള ഒരു ചെറിയ കുന്നുണ്ട്. അത് നിരത്തി മൈതാനമാക്കുവാന്‍ PTA യും മാനേജുമെന്റും കൂടി തീരുമാനിച്ചു. ആ കുന്നില്‍ ഒരു ചെറിയ കല്‍ഗുഹ ഉണ്ട്. നാല് പരന്ന കല്ല്‌ കുത്തിനാട്ടി നിറുത്തി അതിനു മുകളില്‍ മറ്റൊരു കല്ല്‌ നിരക്കി വച്ചത് പോലെ. അതിന്റെ പുറമേ കാണാവുന്ന ചെറിയ ഭാഗത്തിലൂടെ കുട്ടികള്‍ നൂഴ്ന്നു ഇറങ്ങി അകത്ത് കുത്തി ഇരിക്കാരുള്ളതാണ്. മധ്യകാല ശിലായുഗത്തിലെ മുനിയറകള്‍ ആണ് അവ എന്ന വിശ്വാസത്തില്‍ എല്ലാവരും തന്നെ അതിനെ കാര്യമായി എടുത്തില്ല.

Friday, June 17, 2011

വല്യമ്മച്ചി അക്കത്തിലെ അക്കത്തിലെ മണ്ട്, കുഞ്ചിക്കാടെല്ലാം പഞ്ചാനെ



അരിയാന്‍ രാജമാന്നാന്‍
  • അശകോ നിന്താര് ഏടെച്ചാ ?
  • തിക്കിലാത്തതി ?
  • ഏടെക്ക് മണ്ടിനാ ?
  • നെശമാന കുഞ്ഞിക്കാട് 
  • ശരിയാന മോകര്‍ 
  • മത്താളം ചൂടാ കൊള്ളി കൊണ്ടു ബരീ 
  • തീക്കൊള്ളി ഏടുത്തു ബരീനാ
  • ചെന്നെല്ലാം ഏടെ കൂരേന്നു ബന്തു ?

           വെളിയനുക്ക് തിക്കിലാത്തതി ?   ഒഹ്.....; ----- ഇവനെന്താ പാതിരാത്രിക്ക് പേടി സ്വപ്നം കണ്ടെഴുന്നേറ്റവന്റെ പോലെ പിച്ചും പേയും പറയുന്നേ എന്ന് വിചാരിക്കേണ്ട. ഇത് ഒരു ജനതതിയുടെ സംസാര ഭാഷയാണ്‌. ഇന്ത്യന്‍ മഹാരാജ്യത്തിനുള്ളില്‍ തന്നെ സ്വന്തമായി രാജ്യവും, രാജാവും, മന്ത്രിയും, പോലീസും, പ്രജകളും രാജകൊട്ടരവും ഉള്ള ഒരു വിഭാഗത്തിന്‍റെ - മന്നാന്‍ സമുദായത്തിന്റെ.

        ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കോഴിമല ആണ് ഇവരുടെ ആസ്ഥാനം. ഇവിടിരുന്നുകൊണ്ടാണ് ഇടുക്കിയുടെ പലഭാഗങ്ങളിലായി ചിതറികിടക്കുന്ന പ്രജകളെ രാജാവ് ഭരിക്കുന്നത്. അരിയാന്‍ (ആര്യന്‍) രാജമാന്നാന്‍ ആണ് ഇപ്പോഴത്തെ രാജാവ്. കാണിക്കാരന്‍ എന്നറിയപ്പെടുന്ന മന്ത്രിമാരാണ് ഓരോ കുടികളുടെയും ഭരണകര്‍ത്താക്കള്‍. കൊലപാതകം ഒഴിച്ചുള്ള എല്ലാ കേസുകളും ഇവരുടെ ഊരുകൂട്ടം തീര്‍പ്പ് കല്പിക്കും. മണിയാറന്കുടി,തോപ്രാങ്കുടി, വാത്തിക്കുടി, മുരിക്കാട്ടുകുടി, മണിപ്പാറ,പണിക്കംകുടി,പഴയരിക്കണ്ടം തുടങ്ങിയ കുടികളിലായി ഇവര്‍ ചിതറിക്കിടക്കുന്നു.
Related Posts with Thumbnails