പേജുകള്‍‌

Wednesday, June 22, 2011

കല്ലറയിലെ കോട്ടിട്ട കറുമ്പന്‍ രൂപം


               ഞാന്‍ കുറച്ചു ഡീസന്റ് ആകാന്‍ തീരുമാനിച്ചു. (ഒന്തോടിയാല്‍ വേലിയോളം ആണെങ്കിലും) . നാട്ടുകാരുടെ കുറ്റം പറച്ചിലും ചീത്തവിളിയും എല്ലാം കുറച്ചുനാള്‍ നിറുത്തിവച്ചു പ്രേതങ്ങളുടെയും പിശാച്ചുക്കളുടെയും പുറകെ പോയി അവയുടെ കൈക്ക് (കയ്യുണ്ടോ ?) പണിയുണ്ടാക്കാന്‍ തീരുമാനിച്ചു. എപ്പടി ഐഡിയ ?

          ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മൂന്നുപേരില്‍ നിന്നായി കെട്ടുള്ള അറിവാണ്. ഈ സംഭവം നടക്കുന്ന സ്ഥലം എനിക്ക് നല്ല പരിചയമുള്ള ഇടമാണ്. ഇതുവഴി പലപ്പോഴും രാത്രിയും പകലും ഞാന്‍ നടന്നിട്ടുള്ളതുമാണ്, എന്നാല്‍ ഞാന്‍ യാതൊന്നും അസ്വോഭാവികമായി കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഞാന്‍ പറയുന്ന ഈ കഥ നടക്കുന്ന പ്രദേശവും അതിന്റെ ചുറ്റുവട്ടവും തമ്മില്‍ ബന്ധപ്പെട്ട് കുറെ അധികം കഥകള്‍ ഉണ്ട്. അവക്ക് പരസ്പരം ബന്ധവും ഉണ്ട്. 


           ഇടുക്കി ജില്ലയിലെ അധികം പഴക്കമില്ലാത്ത ഒരു ഹൈസ്കൂള്‍. സ്കൂളിന് പുതിയ മൈതാനം പണിയുവാന്‍ തീരുമാനമായി. സ്കൂളിന്റെ മുന്‍വശത്തായി മുട്ടുകാല്‍ മടക്കി കിടക്കുന്ന ആനയുടെ പുറം പോലുള്ള ഒരു ചെറിയ കുന്നുണ്ട്. അത് നിരത്തി മൈതാനമാക്കുവാന്‍ PTA യും മാനേജുമെന്റും കൂടി തീരുമാനിച്ചു. ആ കുന്നില്‍ ഒരു ചെറിയ കല്‍ഗുഹ ഉണ്ട്. നാല് പരന്ന കല്ല്‌ കുത്തിനാട്ടി നിറുത്തി അതിനു മുകളില്‍ മറ്റൊരു കല്ല്‌ നിരക്കി വച്ചത് പോലെ. അതിന്റെ പുറമേ കാണാവുന്ന ചെറിയ ഭാഗത്തിലൂടെ കുട്ടികള്‍ നൂഴ്ന്നു ഇറങ്ങി അകത്ത് കുത്തി ഇരിക്കാരുള്ളതാണ്. മധ്യകാല ശിലായുഗത്തിലെ മുനിയറകള്‍ ആണ് അവ എന്ന വിശ്വാസത്തില്‍ എല്ലാവരും തന്നെ അതിനെ കാര്യമായി എടുത്തില്ല.

            മൈതാനത്തിന്‍റെ പണി തുടങ്ങുന്ന ദിവസമായി പണിക്കാര്‍ എത്തി. അന്ന് JCB യും മറ്റും പ്രചാരത്തില്‍ ആവാത്തതിനാല്‍ പത്തന്പതോളം പണിക്കാരും കുട്ടികളും എല്ലാം കൂടി ആഘോഷമായാണ് മണ്ണെടുക്കലും പണിയും. 

              അന്ന് പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന കൂട്ടുകാര്‍ ആണ് ജോയി, സന്തോഷ്‌, മാത്യു, രാജു എന്നിവര്‍. പണി പുരോഗമിച്ചു കൊണ്ടിരുന്നു. ഇനി മണ്ണ് നീക്കേണ്ട ഭാഗം ഈ കല്ലറ നില്‍ക്കുന്ന ഭാഗമാണ്. പണിക്കാര്‍ക്ക് എന്ത് കൊണ്ടോ ചെറിയ ഭയം. അതിനാല്‍ ആ ഭാഗം പൊളിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ കുട്ടികളാണ്. മാനേജര്‍ അച്ഛനും അവരോടൊപ്പം കൂടി. ആദ്യത്തെ കുത്തിനാട്ടി നില്‍ക്കുന്ന കല്ല്‌ കമ്പിയും പിക്കാസും ഉപയോഗിച്ച് മറച്ചിട്ടു. ഉള്ളില്‍ നറഞ്ഞിരിക്കുന്ന മണ്ണിനു അവുടുത്തെ സാധാരണ മണ്ണില്‍ നിന്നും വ്യത്യസ്തമായ നിറം. അതിനുള്ളിലെ മണ്ണ് മാറ്റി വന്നപ്പോള്‍ രണ്ടു ദ്രവിച്ചു തുടങ്ങിയ വാളുകളും വലിയ ഒരു മണ്‍കുടവും കണ്ടു കിട്ടി.  തൊട്ടാല്‍ അടരുന്ന വിധത്തിലുള്ള മണ്‍കുടം ആളുകള്‍ ശ്രദ്ധയോടെ പരിശ്രമിച്ചിട്ടും അടര്‍ന്നു പൊടിഞ്ഞു പോയി. എന്നാല്‍ വാളുകള്‍ എടുക്കുവാന്‍ സാധിച്ചു. അവ സ്കൂളിന്റെ ചരിത്ര വിഭാഗത്തിന്റെ മുതലില്‍ വരവ് വയ്ക്കുകയും ചെയ്തു. വീണ്ടും അതുപോലെ മണ്‍ കുടങ്ങള്‍ ആ മൈതാനത്തിന്റെ പണിക്കിടയില്‍ കിട്ടുകയുണ്ടായി.എന്നാല്‍ വാളോ അതുപോലെ യാതൊന്നുമോ കിട്ടുകയുണ്ടായില്ല.

             അങ്ങനെ മൈതാനത്തിന്റെ പണി തീര്‍ന്നു. കുട്ടികള്‍ അവിടെ ഓടി കളിക്കുവാന്‍ തുടങ്ങി. ഈ മൈതാനത്തിന്റെ ഇടതു ഭാഗത്ത് സ്കൂളിന്‍റെ മുന്‍ഭാഗത്തായി ഒരു പൊട്ടക്കിണര്‍ ഉണ്ട്. സ്കൂളിലേക്ക് വെള്ളം എടുക്കുന്നതുനായി കുഴിച്ചതായിരുന്നു എന്നാല്‍ അടുത്തുള്ള ചെളിക്കണ്ടത്തിനെക്കാളും താഴ്ന്നിട്ടും അതില്‍ നിന്നും വെള്ളം കിട്ടാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാണ് അത്.  ഈ കിണറിനും മൈതാനത്തിനും മുന്‍പിലൂടെയാണ് പഞ്ചായത്ത് റോഡു കടന്നു പോകുന്നത്. വാഹന ഗതാഗതം കുറവുള്ള അതുവഴി കൂടുതലും ആളുകള്‍ കാല്നടയായിട്ടാണ് കടന്നു പോകുന്നത്.

                മൈതാനത്തിന്റെ പണി കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞു. വൈകിട്ട് കൂട്ടുകാര്‍ കൂടി ചീട്ടുകളിയും ഒക്കെ കഴിഞ്ഞു സ്കൂളിന് അടുത്തുള്ള കവലയില്‍ നിന്നും രണ്ടു ചേട്ടന്മാര്‍ ശിവനും സുകുവും രാത്രി പത്തുമണിയോടു കൂടി വീട്ടിലേക്കു പോകുന്നു. അവര്‍ നാട്ടുവര്‍ത്തമാനവും ഒക്കെ പറഞ്ഞു സ്കൂളിന്‍റെ മുന്‍വശത്ത്‌ എത്തി. പെട്ടന്നാണ് അവര്‍ അത് ശ്രദ്ധിക്കുന്നത്. സ്കൂളിന്‍റെ മുന്‍വശത്തുള്ള പൊട്ടക്കിണറിനുള്ളില്‍ തീകത്തുന്നതുപോലുള്ള പ്രകാശം വിതറുന്നത്. എന്താണെന്ന് അറിയുവാന്‍ രണ്ടു പേരും കൂടി അതിനടുത്തെക്ക് ഓടി ചെന്നു. കിണറിനുള്ളിലേക്ക് നോക്കിയ അവര്‍ അത്ഭുതപ്പെട്ടു പോയി. അതിനുള്ളില്‍ ജ്വലിക്കുന്ന ഒരു വന്‍ ഗോളമാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്.

"ഇതെന്താടാ സുകൂ"
"എനിക്കറിയില്ല... എന്റെ അയ്യപ്പാ രക്ഷിക്കണേ"

                ഇവരുടെ ശബ്ദം കേട്ടതെ, പെട്ടന്ന് കിണറ്റിനുള്ളില്‍ നിന്നും ഭയാനകമായ ഒരു അലറിച്ച മുഴങ്ങുകയും അതോടൊപ്പം ആ ഗോളം അപ്രത്യക്ഷമാകുകയും അവിടെ മുഴുവന്‍ കട്ടിയേറിയ ഇരുട്ടിനാല്‍ വലയം ചെയ്യപ്പെടുകയും ചെയ്തു. പത്തു മിനിട്ടിനകം അതെല്ലാം മാറി അന്തരീക്ഷം സാധാരണ പോലെ ആയി. തങ്ങള്‍ കണ്ടതും അനുഭവിച്ചതും സത്യമോ അതോ മിഥ്യയോ എന്നറിയാതെ സ്വപ്നത്തില്‍ എന്നവണ്ണം അവര്‍ വീട്ടിലേക്കു നടന്നു. പിന്നീട് പലരും ആ കിണറിനുള്ളില്‍ നിന്നും പുകയും തീയും വെളിച്ചവും എല്ലാം പലപ്പോഴായി കണ്ടതായി പറയുന്നു. അതോട് കൂടി ആ കിണര്‍ മൂടുവാന്‍ തീരുമാനിച്ചു. മണ്ണും കല്ലും ഉപയോഗിച്ച് ആളുകള്‍ അത് മൂടി 

                  പിന്നീട് പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ നീണ്ട പന്ത്രണ്ടുവര്‍ഷങ്ങള്‍ കടന്നു പോയി. അന്ന് മൈതാനം നിര്‍മ്മിക്കുന്നതിന് വേണ്ടി കല്ലറ പൊളിച്ച അതെ ദിവസം, തിങ്കളാഴ്ച വീണ്ടും വന്നു. അന്നത് പൊളിച്ച സന്തോഷും ജോയിയും വേറെ നാല് പേരും കൂടി സിനിമാ കാണുവാന്‍ പോകാന്‍ തീരുമാനിച്ചു. രാത്രി സിനിമയും ഒക്കെ കണ്ടിട്ട് അവര്‍ തിരിച്ചു വന്നപ്പോള്‍ സമയം രാത്രി പതിനൊന്നര. ജോയിയുടെ വീട് സ്കൂളിന് തൊട്ടു താഴെയാണ്. അതിനാല്‍ കവലയില്‍ നിന്നും അവന്‍ തനിച്ചേ ഉള്ളൂ അത് വഴി,  മറ്റുള്ളവര്‍ സ്കൂളിന്‍റെ അടുത്തുകൂടി അല്ലാതെ പോകുവാനുള്ള കുറുക്കു വഴി ഉള്ളതിനാലും, കൂടത്തില്‍ ഇരുട്ടിനെ പേടിയുള്ള ഒരുത്തനെ അവന്റെ വീട്ടു വാതില്‍ക്കല്‍ എത്തിക്കേണ്ടാതിനാലും മറ്റൊരു വഴിക്കും തിരിഞ്ഞു. കൂട്ടുകാരോട് യാത്ര പറഞ്ഞു ഒരു മൂളിപ്പാട്ടും പാടി, ഒരു സിഗരറ്റും കത്തിച്ചു കൊണ്ട് ജോയി വീടിനെ ലക്ഷ്യമാക്കി നടന്നു.

2 comments:

  1. ഒന്നും മനസ്സിലായില്ല, എന്നിട്ട് എന്ത് സംഭവിച്ചു?

    ReplyDelete
  2. where is the rest of the story?

    ReplyDelete

Related Posts with Thumbnails