പേജുകള്‍‌

Tuesday, September 28, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 5

             കാലം 1992
           ശ്രീധരന്‍വീട്ടിലേക്കുള്ള വഴിയിലൂടെ പതിയെ നടന്നു. രാവിലെ പാലാ വരെ പോകാന്‍ഇറങ്ങിയതാണ്. അടിമാലിയില്‍നിന്നും കയറിയ ബസ്സ്‌ഇരുമ്പുപാലത്ത് വച്ച് വേറൊരു ബസ്സുമായി കൂട്ടിയിടിച്ചു. മുന്‍വശത്ത് ഇരുന്നിരുന്ന കുറേപ്പേര്‍ക്ക് പരുക്കുണ്ട്. ശ്രീധരന്‍റെ നെറ്റി പോയി തട്ടിയ വകേല്‍ചെറിയ ഒരു മുഴയുണ്ട്. മറ്റു കുഴപ്പമൊന്നും ഇല്ല. അതുകൊണ്ട് യാത്ര നാളത്തേക്ക് മാറ്റി, തിരിച്ചു വീട്ടിലേക്കു പോന്നു.
            പാലായില്‍നിന്നും ഇവിടെ വന്നു സ്ഥലം വാങ്ങിയതാണ്.  ഭാര്യ രാധ മാത്രമേ വീട്ടിലുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷത്തോളം ആയി. കുട്ടികള്‍ഒന്നും ഇല്ല. അതില്‍രണ്ടുപേര്‍ക്കും വിഷമമുണ്ട്. പരിശോധനയില്‍കുഴപ്പം ഭാര്യക്കാന് എന്ന് അറിഞ്ഞു. എന്നാല്‍ഭാര്യയെ ജീവനായ ശ്രീധരന്‍അവളെ വിഷമിപ്പിക്കാതിരിക്കാന്‍തന്‍റെയാണ് കുറ്റം എന്നാണു പറഞ്ഞിരിക്കുന്നത്. പുര പണി നടക്കുന്ന തിനാല്‍ ഇപ്പോള്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്

Friday, September 17, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 4

           ഇന്ന് ഞാന്‍ പറയുന്ന കഥ കുറെയധികം അതിശയോക്തി നിറഞ്ഞ ഒന്നാണ് മുത്തശ്ശിക്കഥകളിലും മലയാളം ഹൊറര്‍ സിനിമകളിലും കാണുന്ന തരത്തിലുള്ള ഒന്ന്. ഇതിലെ കഥാപാത്രങ്ങളെ ഞാന്‍ മനപ്പൂര്‍വം മാറ്റിയിട്ടുണ്ട്, ഇതില്‍ പറയുന്ന സംഭവങ്ങള്‍ ചിലത് ചില മാറ്റങ്ങളോട് കൂടിയാണ് അവതരിപ്പിക്കുന്നത്‌. കാരണം ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില കുടുംബംങ്ങള്‍ക്ക് ഇപ്പോള്‍ ഈ സംഭവങ്ങള്‍ അപമാനകരമായ ഒന്നാണ്. നമ്മളെന്തിനാ മുറിവില്‍ കുത്തി വേദനിപ്പിക്കുന്നത്. ഇനി പറയുന്ന സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും ഇതുമൂലം എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയ പൂര്‍വം ക്ഷമചോദിക്കുന്നു. 

          അരവിന്ദിന് ശരിക്കും ജോലി വായി നോട്ടമാണ്. വീട്ടില്‍ അത്യാവിശ്യം പൂര്‍വികര്‍ സമ്പാതിചിട്ടുള്ളതിനാല്‍ എന്തും ആകാം എന്നാണു വിചാരം.  വീട് ചേലച്ചുവട്, ഡിഗ്രി വരെ പഠിക്കാന്‍ ആണെന്ന് പറഞ്ഞു പോയാരുന്നു. പഠിച്ചോ ഇല്ലയോ ? ഇഷ്ടന് സ്വന്തമായി ഒരു ബൈക്ക്‌ ഉണ്ട്. ഹീറോ ഹോണ്ട യുണികോണ്‍.
         കാലം 2008 ഏപ്രില്‍
         അരവിന്ദിന്‍റെ അമ്മാവന്‍ താമസിക്കുന്നത് 200ഏക്കര്‍ ആണ്. അമ്മാവന്‍റെ പേര് കുമാരന്‍. കുമാരനമ്മാവന് മൂന്നു പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ.  നമ്മുടെ അരവിന്ദനും അമ്മാവന്‍റെ രണ്ടാമത്തെ മകള്‍ ആതിരയുമായി ചെറിയ ചുറ്റിക്കളി ഒക്കെയുണ്ട്. പോരാത്തതിന് മുറപ്പെണ്ണും. രണ്ടു വീട്ടുകാര്‍ക്കും ഇതില്‍ വലിയ എതിര്‍പ്പൊന്നുമില്ല. ആതിര ബി എസ് സി ക്ക് മൂന്നാറില്‍ ആണ് പഠിക്കുന്നത്. ഹോസ്റ്റലില്‍ ആണ് താമസം. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വരും തിങ്കളാഴ്ച രാവിലെ പോകുകയും ചെയ്യും. അമ്മാവനെ സഹായിക്കാന്‍ മിക്ക ദിവസവും അരവിന്ദന്‍ 200 ഏക്കറിനു പോകും. രണ്ടാണ് ഗുണം അങ്കവും കാണാം സൗകര്യം കിട്ടിയാല്‍ ഇത്തിരി താളീം ഓടിക്കാം ഏത്?

Monday, September 13, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 3

            റജി ഓട്ടോ ഡ്രൈവര്‍ ആണ്. അത്യാവിശം ചെറുപ്പക്കാരുടെതായ അലമ്പും ഒക്കെയായി ജീവിതം അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു. ഇപ്പോള്‍ ടിപ്പര്‍ ഓടിക്കുന്നു. കുടുംബവും കുട്ടികളും ആയി ഹാപ്പിയായി തങ്കമണി എന്ന സ്ഥലത്ത് താമസിക്കുന്നു.  അവന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം അവന്‍റെ തന്നെ ഭാഷയില്‍ നമ്മുക്ക് കേള്‍ക്കാം.
            കാലം 1996  ഏപ്രില്‍ മാസം.  അന്നൊരു ബുധനാഴ്ച, വൈകിട്ട് പോലീസ് സ്റ്റേഷനില്‍ പോയി രാത്രി ഓടുന്നതിനുള്ള ബുക്കില്‍ ഒപ്പിട്ടുകൊടുത്തു.  രാത്രി ഓടുന്നതിനാല്‍ ഒരു ജാക്കെറ്റ്‌ ഒക്കെ ഇട്ടിട്ടുണ്ട്
            സമയം രാത്രി പത്തുമണി.  ഇതുവരെ ആകെ ഇരുനൂറു രൂപക്കെ ഓടിയിട്ടുള്ളൂ. തട്ടുകടയില്‍ കയറി ഒരു കട്ടനോക്കെ കുടിച്ചിട്ടിരിക്കുമ്പോള്‍, എന്‍റെ കൂട്ടുകാരന്‍ സിജു വന്നു ഓട്ടം വിളിക്കുന്നു എട്ടാംമൈലിന്. അവന്‍റെ ഭാര്യാ വീട്ടില്‍ പോകണം അമ്മായിയച്ചനു സുഖമില്ല. അവര് രണ്ടു പേരേ ഉള്ളു താനും. ഉടനെ തന്നെ ഞങ്ങള്‍  യാത്ര ആരംഭിച്ചു
            ഡബിള്‍കട്ടിംഗ് കഴിഞ്ഞു കുറെ മുകളിലേക്ക് ചെന്നാല്‍ ഒരു ചെറിയ നീര്‍ച്ചാല്‍ ഉണ്ട് അവിടം കഴിഞ്ഞു ഒരു നൂറു മീറ്റര്‍ മാറിയപ്പോഴേക്കും പെട്ടന്ന് വണ്ടി ഇരച്ചു കൊണ്ടങ്ങു നിന്നു.

Friday, September 10, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 2

           ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി സുബൈറിനാണെന്കില്‍ ഒരു ഭാവ വ്യത്യാസവുമില്ല എന്നാല്‍ മറ്റേയാളുടെ ഇരിപ്പ് കണ്ടാലറിയാം എന്റെ അതെ അവസ്ഥയാണെന്ന്.
          ലോറി ഈ പറഞ്ഞ സ്ഥലത്തെത്തി
         "എന്താ ഇവിടൊന്ന്‍ ഇറങ്ങണമെന്നു തോന്നുന്നുണ്ടോ ? "എന്നോടായി സുബൈര്‍
          "ഏയ് ഇല്ലേ ഇല്ല വണ്ടി വിട്ടോ കാലുപോലും അയക്കണ്ടാ" ഞങ്ങള്‍ രണ്ടും ഒരുമിച്ചു പറഞ്ഞു പോയി
        ഞാന്‍ റോഡിന്റെ ഇരു വശത്തേക്കും നോക്കി, നല്ല കാറ്റ് വീശുന്നുണ്ട്, രണ്ടു വശവും കട്ടിയേറിയ മഞ്ഞിനാല്‍ പുതപ്പിക്കപ്പെട്ടു യാതൊന്നും അറിയാത്തത് പോലെ കാണപ്പെട്ടു. വണ്ടി നീങ്ങുന്നതനുസരിച്ചു ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അറിയാതെ ദൈവത്തിനൊരു നന്ദിയും പറഞ്ഞു.
-----------------------------------------------------------------------------------------------------
         ഇനി ഞാന്‍ നേരിട്ടനുഭവിച്ച ഒന്ന്
         കാലം 1998 ഡിസംബര്‍ മാസം. ഞാന്‍ അന്ന് പഠിപ്പൊക്കെ പാതി വഴിയിലിട്ടിട്ടു ലോറി ഓടീരുമായി നടക്കുന്ന സമയം. മഹീന്ദ്രയുടെ ആല്‍വിന്‍ നിസ്സാന്‍ വണ്ടിയാണ് ഞാന്‍ കൊണ്ട് നടക്കുന്നത്
           അന്ന് കാലടിയില്‍ നിന്നും ഒരു ലോഡ്‌ മണല്‍ കട്ടപ്പനക്കടുത്തുള്ള വാഴവര എന്ന സ്ഥലത്ത് എത്തിക്കാനുള്ള ഓര്‍ഡര്‍ കിട്ടി. ഞാന്‍ രാവിലെ തന്നെ കാലടിക്ക് വിട്ടു. തിരിച്ച് ഇടുക്കിയില്‍ എത്തുമ്പോള്‍ സമയം നാല് മണിയായി. ഒരു മണിക്കൂറിനകം വാഴവരയില്‍ എത്താം എന്ന  പ്രതീക്ഷയില്‍ പതുക്കെ കയറ്റം കയറാന്‍ ആരംഭിച്ചു.

Thursday, September 9, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 1

            ഇന്ന് ഞാന്‍ പറയുന്ന കഥയിലെ സംഭവങ്ങളും സ്ഥലങ്ങളും എല്ലാം യഥാര്‍ത്ഥം ആണ്. ഞാന്‍ നേരിട്ട് അനുഭവിച്ചതും സുഹൃത്തുക്കള്‍ പറഞ്ഞു തന്നവയും എല്ലാം ഈ കൂട്ടത്തിലുണ്ട്. വിശ്വസിക്കാന്‍ പാടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ മനുഷ്യര്‍ക്ക്‌ അഞ്ചു ഇന്ദ്രിയങ്ങള്‍ മാത്രമേയുള്ളൂ. അതുപയോഗിച്ച് അറിയുന്നവ മാത്രമേ ഈ പ്രപഞ്ചത്തില്‍ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഇത് വായിക്കുമ്പോള്‍ ആ ഇന്ദ്രിയങ്ങള്‍ shut down ചെയ്തേക്കുക.


           നമ്മളുടെ പഞ്ചേന്ദ്രിയങ്ങലല്ലാതെ ഏതെന്കിലും ഒരു ഇന്ദ്രിയ ശക്തി നമ്മുക്ക് ജീവിതത്തില്‍ എപ്പോഴെന്കിലും, ഞൊടിനെരത്തേക്കെന്കിലും വികസിച്ചുകിട്ടാറുണ്ട്. ചില അപരിചിത സ്ഥലങ്ങള്‍ കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവിടെ വന്നിട്ടുള്ളതായ ഒരു ഫീലിംഗ് തോന്നിയിട്ടില്ലേ, ചില സമയങ്ങളില്‍ നമ്മോടൊപ്പം ആരോ നടക്കുന്നതായും നമ്മെ ആരോ പിന്തുടരുന്നതായും, ആരോ ശ്രധിക്കുന്നതായും ഒക്കെ തോന്നിയിട്ടില്ലേ,

Wednesday, September 8, 2010

നായാട്ടു കഥകള്‍........ പാമ്പുവേട്ട അവസാനഭാഗം

      ചാച്ചന്റെ അടുത്തു നിന്നും അടയാളം കിട്ടി
     ഞാന്‍ കാഞ്ചി വലിച്ചു... വെടി പൊട്ടി...
        മുന്‍പില്‍ പുക മാത്രം. എന്തെല്ലാമോ പൊട്ടുന്നതും തകരുന്നതും കേള്‍ക്കാം എന്തൊക്കൊയോ
ദേഹത്ത് വന്നു വീഴുന്നുണ്ട്. ഒന്നും കാണാന്‍ പറ്റുന്നില്ല....
       പയ്യെ പുക നീങ്ങിത്തുടങ്ങി.. ഞാന്‍ നിന്നിരുന്നതിന്റെ എതിര്‍ വശത്തുണ്ടായിരുന്ന മറയും പത്താഴവും തകര്‍ന്നു നെല്ല് എന്റെ ചുറ്റും നിരന്നുകിടപ്പുണ്ട് . മുന്‍പില്‍ തിരമാല അടിക്കുന്നതു പോലെ കിടന്നു പുളയുന്നുണ്ട് പാമ്പ്‌. വാലില്‍ കുത്തി പൊങ്ങിചാടിക്കൊണ്ടിരിക്കുകയാണ്. മരണ വേദന കൊണ്ടുള്ള പരാക്രമാണങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുകയാണ്.
          ഞാന്‍ ശിവന്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു അടുത്ത വെടി പൊട്ടാത്തതെന്തെന്നറിയാന്‍, പക്ഷെ എന്റെ അടുത്തെങ്ങും ഒറ്റ ഒരു മനുഷ്യന്‍ പോലും ഉണ്ടായിരുന്നില്ല. എല്ലാവരും ഓടി. ഈ ജന്തു കിടന്നു കാണിക്കുന്നത് കണ്ടാല്‍ ആരും ഓടി പോകും. ഞാനും ഓടാന്‍ തീരുമാനിച്ചു കൊണ്ട് തിരിഞ്ഞു. അതെ നിമിഷത്തിലാണ് പാമ്പിന്റെ വാലുകൊണ്ട് ഒരു തട്ട് കിട്ടുന്നത്. ഞാന്‍ തെറിച്ചു ചെന്ന് അതിന്റെ ഇടയിലേക്ക് വീണു. മരണം ഉറപ്പായ നിമിഷം. മരണപരവേശത്തിനിടയില്‍ പോലും ആ ജീവി ക്രൌര്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

Sunday, September 5, 2010

നായാട്ടു കഥകള്‍........ പാമ്പുവേട്ട ഭാഗം 1

                ഹൈറേഞ്ച് കുടിയേറ്റക്കാരുടെ ഇടയില്‍ സംഭവകഥകളായി പറഞ്ഞു പഴകിയ ഒരുപാട് കഥകളുണ്ട് അവ കേള്‍ക്കാനും പറയുവാനും രസകരങ്ങളും അത്ഭുതവും അതിശയോക്തിയും ഉണര്‍ത്തുന്നവയും ആണ് . ഈ കഥകളില്‍അതിശയകരങ്ങളായ മൃഗങ്ങളെയും പ്രേതങ്ങളെയും പിശാച്ചുക്കളെയും മനുഷ്യരെയും ദേവി - ദേവന്മാരെയും എല്ലാം കണ്ടുമുട്ടാം.  ഞാന്‍നിങ്ങളോട് പറയുന്ന ഈ കഥകള്‍എല്ലാം അനുഭവസ്തരും പഴയ നയാട്ടുകാരും മണ്‍മറിഞ്ഞു പോയ കാരണവന്മാരും അവര്‍നേരിട്ടനുഭവിച്ചതെന്ന പോലെ പറഞ്ഞു തന്നിട്ടുള്ളവയാണ്. ഇതിലെ സത്യാസത്യങ്ങളല്ല ഇവയുടെ വിശ്വാസയോഗ്യമായ അവതരണമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഇതിലെ സ്ഥലങ്ങളും ആളുകളും എല്ലാം മാറ്റിയിട്ടുണ്ട് ചിലതില്‍ ഞാന്‍തന്നെ കഥാപാത്രമായി വരുന്നുണ്ട് സാദരം ക്ഷമിക്കുക

കരിങ്കോളി

             50-60  അടിയോളം നീളവും വലിയ കവുങ്ങിനെക്കാള്‍വണ്ണവും ഉള്ള കരിനീല നിറവും വിഷം ചീറ്റിത്തെറിപ്പിക്കാന്‍ശേഷിയുമുള്ള പാമ്പ്. ആണ്‍പാമ്പിനു തലയില്‍പൂവന്‍കോഴിയുടെ പോലെ പൂവും , ഹീറോ പേനയുടെ ആരോ ചിഹ്നം പോലൊരു അടയാളം കഴുത്തിലും ഉണ്ടായിരിക്കും. പെണ്ണിനെ കോളി എന്ന് വിളിക്കും. പൂവ് ഉണ്ടായിരിക്കില്ല. ആണ്‍പാമ്പിന്‍റെ അത്ര വലിപ്പവും ഇല്ല. ഇണയെ ആകര്‍ഷിക്കുന്നതിനു പരസ്പരം ശബ്ദം ഉണ്ടാക്കും ഇതിനു കൊക്കുക എന്നാണു പറയുന്നത്. അടഞ്ഞ കാടുകളിലാണ് താമസം. മൃഗങ്ങള്‍ആണ് ഭക്ഷണം. പഴയ നായാട്ടുകാരുടെ നാവുകളിലൂടെ ഇപ്പോഴും ജീവിക്കുന്നു. ഇടുക്കി, പെരിയാര്‍, നെല്ലിയാമ്പതി കാടുകളില്‍ഇപ്പോഴും ഉണ്ടെന്നു ചിലര്‍വിശ്വസിക്കുന്നു.

              എന്റെ പേര് മത്തായി. ഈരാറ്റുപേട്ടയില്‍നിന്നും ആദ്യ കാലത്ത് കുടിയേറിയതാണ്.    ആനയോടും മലംപാമ്പിനോടും രോഗങ്ങളോടും എല്ലാം പടവേട്ടിയാണ് ഇന്നത്തെ ഈ നിലയില്‍എത്തിയത്. പുതുതലമുറക്ക് ഇതുവല്ലോം അറിയണോ. നിങ്ങള്‍ക്കുവേണ്ടി എന്‍റെ ഒരു അനുഭവകഥ പറയാം
അറുപതുകളുടെ കാലം  എന്‍റെ ചോരത്തിളപ്പിന്റെ സമയം.  ഈ ഭാഗമൊക്കെ അന്ന് കൊടുംകാടാണ്. എനിക്കന്ന് എഴാരച്ചാണിന്റെ ഒരു തോക്ക് ഉണ്ട്. അതുമായി ഒന്ന് കറങ്ങി വന്നാല്‍ആവശ്യത്തിന് ഇറച്ചി, അത്രമാത്രം മൃഗങ്ങളുണ്ടായിരുന്നു അന്ന്.
Related Posts with Thumbnails