പേജുകള്‍‌

Friday, September 10, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 2

           ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി സുബൈറിനാണെന്കില്‍ ഒരു ഭാവ വ്യത്യാസവുമില്ല എന്നാല്‍ മറ്റേയാളുടെ ഇരിപ്പ് കണ്ടാലറിയാം എന്റെ അതെ അവസ്ഥയാണെന്ന്.
          ലോറി ഈ പറഞ്ഞ സ്ഥലത്തെത്തി
         "എന്താ ഇവിടൊന്ന്‍ ഇറങ്ങണമെന്നു തോന്നുന്നുണ്ടോ ? "എന്നോടായി സുബൈര്‍
          "ഏയ് ഇല്ലേ ഇല്ല വണ്ടി വിട്ടോ കാലുപോലും അയക്കണ്ടാ" ഞങ്ങള്‍ രണ്ടും ഒരുമിച്ചു പറഞ്ഞു പോയി
        ഞാന്‍ റോഡിന്റെ ഇരു വശത്തേക്കും നോക്കി, നല്ല കാറ്റ് വീശുന്നുണ്ട്, രണ്ടു വശവും കട്ടിയേറിയ മഞ്ഞിനാല്‍ പുതപ്പിക്കപ്പെട്ടു യാതൊന്നും അറിയാത്തത് പോലെ കാണപ്പെട്ടു. വണ്ടി നീങ്ങുന്നതനുസരിച്ചു ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അറിയാതെ ദൈവത്തിനൊരു നന്ദിയും പറഞ്ഞു.
-----------------------------------------------------------------------------------------------------
         ഇനി ഞാന്‍ നേരിട്ടനുഭവിച്ച ഒന്ന്
         കാലം 1998 ഡിസംബര്‍ മാസം. ഞാന്‍ അന്ന് പഠിപ്പൊക്കെ പാതി വഴിയിലിട്ടിട്ടു ലോറി ഓടീരുമായി നടക്കുന്ന സമയം. മഹീന്ദ്രയുടെ ആല്‍വിന്‍ നിസ്സാന്‍ വണ്ടിയാണ് ഞാന്‍ കൊണ്ട് നടക്കുന്നത്
           അന്ന് കാലടിയില്‍ നിന്നും ഒരു ലോഡ്‌ മണല്‍ കട്ടപ്പനക്കടുത്തുള്ള വാഴവര എന്ന സ്ഥലത്ത് എത്തിക്കാനുള്ള ഓര്‍ഡര്‍ കിട്ടി. ഞാന്‍ രാവിലെ തന്നെ കാലടിക്ക് വിട്ടു. തിരിച്ച് ഇടുക്കിയില്‍ എത്തുമ്പോള്‍ സമയം നാല് മണിയായി. ഒരു മണിക്കൂറിനകം വാഴവരയില്‍ എത്താം എന്ന  പ്രതീക്ഷയില്‍ പതുക്കെ കയറ്റം കയറാന്‍ ആരംഭിച്ചു.
കഷ്ടകാലത്തിന് പത്താംമൈല് കഴിഞ്ഞുള്ള ഇറക്കം ഇറങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഇടതു വശത്തെ ആക്സില്‍ ഒടിഞ്ഞു വണ്ടി ഒരു വശം കുത്തി നിന്നു. ഭാഗ്യത്തിന് കൂടുതല്‍ അപകടം ഒന്നും ഉണ്ടായില്ല.
          ഞാന്‍ പുറത്തിറങ്ങി ചക്രത്തിനെല്ലാം ഊടുവച്ചു. ലോറിയുടെ മുന്‍പിലും പിന്നിലുമായി കുറെ പള്ളയൊക്കെ ഓടിച്ചിട്ടു. കാര്യം പറഞ്ഞാല്‍ ലോഡ്‌ ഇറക്കേണ്ട സ്ഥലത്തേക്ക് മൂന്നു കി.മീ. കൂടി പോയാല്‍ മതിയായിരുന്നു.
          ഞാന്‍ പയ്യെ തിരിച്ചു നടന്നു പത്താംമൈലിലെത്തി ലോറിയുടെ ഉടമസ്ഥന് ഫോണ്‍ ചെയ്തു കാര്യങ്ങള്‍ പറഞ്ഞു. ഈ വണ്ടിയുടെ സ്പെയര്‍ പാര്‍ട്സ് കിട്ടണമെങ്കില്‍ എറണാകുളത്തിനു പോകണം. എങ്ങനെയായാലും ഒരു ദിവസം പോക്കാണ്.  അപ്പോ രാത്രി വണ്ടിക്കു കാവല്‍ ഇരിക്കേണ്ടി വരും.  എനിക്കൊരു കൂട്ടിനായി മനോജ്‌ എന്ന എന്റെ സുഹുര്‍ത്തിനെ ഞാന്‍ വിളിച്ചു.
           ഒരു എട്ടു മണിയോട് കൂടി അവനെത്തി അവന്‍ ഒരു ജാക്കിയും കുറെ സ്പാനരുകളും കൊണ്ടുവന്നിരുന്നു. ഞങ്ങള് രണ്ടും കൂടി വണ്ടിയുടെ ബാക്ക് പ്ലേറ്റ് സെറ്റുകള്‍ക്കടിയിലായി രണ്ടു ജാക്കി ഒക്കെ വച്ച് വണ്ടി നേരെ ആക്കിയ ശേഷം. അടുത്തുള്ള കടയില്‍ പോയി ഭക്ഷണവും കഴിച്ച് തിരിച്ചുവന്നു. കുറെ നേരം വാചകമൊക്കെ അടിച്ചിരുന്നു. പിന്നെ പയ്യെ ഉറങ്ങാന്‍ തീരുമാനിച്ചു. അപ്പൊ സമയം പതിനോന്നരയോളം ആയിരുന്നു. ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് സ്ടിയരിങ്ങില്‍ തല ചായ്ച്ചു. മനോജ്‌ കൊ-ഡ്രൈവര്‍ സീറ്റിലും. പതിയെ കോടമഞ്ഞ് അവിടെ മൂടാന്‍ തുടങ്ങി. സൂചിക്ക് കുത്തുന്ന തണുപ്പും. ഞാന്‍ പയ്യെ മയങ്ങാന്‍ തുടങ്ങി.
        എന്തോ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്. ഞാന്‍ നോക്കുമ്പോള്‍ മനോജ്‌ നല്ല ഉറക്കമാണ്. സമയം നോക്കിയപ്പോള്‍ രണ്ടു മണി. പുറത്തേക്ക് നോക്കിയപ്പോള്‍ മഞ്ഞിന്റെ കട്ടി അല്പം കുറഞ്ഞിട്ടുണ്ട്. ആകാശത്തു മുക്കാല്‍ വലിപ്പത്തില്‍ ചന്ദ്രനുദിച്ചുനില്‍പ്പുണ്ട്. നിലാവില്‍ ചെടികളും മരങ്ങളും വിചിത്രമായ രൂപങ്ങളില്‍ കാണപ്പെടുന്നു. മഞ്ഞായതിനാല്‍ അധികം ദൂരം കാണാന്‍ സാധിക്കുന്നില്ല.
        ഞാന്‍ പയ്യെ ഗ്ലാസിന്‍റെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കൈ കൊണ്ട് തുടച്ചുമാറ്റി. വൈപ്പര്‍ ഇട്ടു മുന്പിലെയും മഞ്ഞു മാറ്റി.
          ഒരു സിഗരറ്റ് കത്തിക്കാം എന്ന് വിചാരിച്ചു ഡാഷ് തുറന്നു. കുനിഞ്ഞു സിഗരറ്റും ലൈട്ടരും എടുത്തു. പെട്ടന്ന് എന്നെ ആരോ ഇടതുവശത്തുനിന്നും നോക്കുന്നുണ്ടെന്നു എനിക്കൊരു തോന്നല്‍. പയ്യെ ഒരു ഭയം ദേഹത്ത് കൂടെ അരിച്ചു കയറാന്‍ തുടങ്ങി. ഇടതു വശത്തേക്ക് തിരിഞ്ഞു നോക്കാനും പേടി. (സാധാരണ ഒറ്റയ്ക്ക് രാത്രിയില്‍ പോകുമ്പോള്‍ എന്തെങ്കിലും ഒരു ചെറിയ ഭയം തോന്നിയാല്‍ പുറകിലേക്ക് തിരിഞ്ഞു നോക്കാന്‍ നിങ്ങള്‍ക്കും പേടി തോന്നാറില്ലേ, സംശയമുണ്ടെങ്കില്‍ ഇന്നൊന്നു പരീക്ഷിച്ചു നോക്കിക്കോ റിസള്‍ട്ട് അറിയിക്കാന്‍ മറക്കല്ലേ, അതുവഴി ഭയം ജനിക്കുന്നതെങ്ങനെയാനെന്നു പഠിക്കാം) പെട്ടെന്ന് ഞാനോര്‍ത്തു, ഓ.. നാട്ടുകാരരേലും ആയിരിക്കും അല്ലെങ്കില്‍ കള്ളന്മാര് വണ്ടി ഒറ്റയ്ക്ക് കിടക്കുകയല്ലേ എന്തെങ്കിലും അടിച്ചോണ്ട് പോകാന്‍ വന്നതായിരിക്കും മിക്കവാറും ആ ശബ്ദം കേട്ടായിരിക്കും ഞാന്‍ ഉണര്‍ന്നത്. ആ വിശ്വാസത്തോടെ ഞാന്‍ പതുക്കെ ഇടതുവശത്തേക്ക് തലതിരിച്ചു.
         കട്ടിയുള്ള മഞ്ഞ് ഒരു ആള്‍ രൂപം ധരിച്ചതുപോലെ ആരോ ആ വശത്തു നില്‍ക്കുന്നത് പോലെ എനിക്ക് കാണാം. ഞാന്‍ പയ്യെ മനോജിനെ തോണ്ടി വിളിച്ചു. കണ്ണ് തുറന്ന അവനെ ഞാന്‍ ആ കാഴ്ച ചൂണ്ടികാണിച്ചു. ചുണ്ടത്തു വിരല്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന് അടയാളം കൊടുത്തു. കള്ളനാണ് പിടിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു. ഞാന്‍ പതിയെ ഫ്ലാട്ടുഫോമില്‍ നിന്നും ജാക്കി ലിവര്‍ തപ്പി എടുത്തു, മനോജ്‌ വലിയ ഓരു സ്പാനറും എടുത്തു. പതിയെ ഡോര്‍ തുറക്കാനായി ഹന്‍ടിലില്‍ പിടിച്ചു തിരിച്ചു. അപ്പൊ ആ രൂപം പയ്യെ മുന്നോട്ടു ചലിക്കുന്നതായി തോന്നി.
        "ഓടാനുള്ള പ്ലാനാനെന്നു തോന്നുന്നു വിടരുതെടാ "മനോജ്‌ പതിയെ പറഞ്ഞു
        ഞൊടിയിടയില്‍ ഡോറുകള്‍ തുറന്നു ഞങ്ങള്‍ രണ്ടും രണ്ടു സൈഡിലേക്ക് ചാടി. അപ്പോള്‍ ഞങ്ങളുടെ മുന്‍പിലായി റോഡിലൂടെ തന്നെ അത് നീങ്ങുന്നതു കാണാം. ഞങ്ങള്‍ പുറകെ ഓടി എന്നാല്‍ ഞങ്ങള്‍ അടുക്കുന്നതനുസരിച്ചു അതുമായുള്ള അകല വ്യത്യാസപ്പെടുന്നില്ല. പെട്ടന്നാണ് എന്റെ ശ്രദ്ധയില്‍ ഒരു കാര്യം പെടുന്നത്. അത് നിലത്തുനിന്നും അല്‍പ്പം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്. അത് മനോജും കണ്ടെന്നു തോന്നി റോഡിന്റെ രണ്ടു വശത്തുകൂടി ഓടിക്കൊണ്ടിരുന്ന ഞങ്ങള്‍ ഒരുമിച്ചു നടുക്ക് കൂടിയായി ഓട്ടം.
       "ഏതു താ-- ആയാലും ചുണയുണ്ടെങ്കില്‍ നില്‍ക്കാടാ അവിടെ "
        പതറിയ ശബ്ദത്തിലാണെന്കിലും മനോജ്‌ അലറിക്കൊണ്ട് എന്റെ മുന്നില്‍ക്കയറി ഓടി പെട്ടന്നു ഞങ്ങളുടെ മുന്‍പില്‍ പൊയ്ക്കൊണ്ടിരുന്ന വസ്തു നിശ്ചലമായി നിന്നു. ഞങ്ങളും നിന്നു. എന്താ വരാന്‍ പോകുന്നെ എന്നറിയില്ലല്ലോ. എവിടെ നിന്നെന്നറിയില്ല അധികഠിനമായ തണുപ്പ് അവിടെ മൊത്തം വ്യാപിച്ചു. എന്റെ ശരീരം മൊത്തം നിമിഷനേരം കൊണ്ട് കുളിര് കോരിയിട്ടു. രോമാമെല്ലാം എഴുന്നു. നല്ല പോലെ ഞങ്ങള്‍ക്ക് ഇപ്പോള്‍ അതിനെ കാണാം. നല്ല കട്ടി മഞ്ഞു, പറന്നു നില്‍ക്കുന്ന ഷാള്‍ പുതച്ചിട്ടുള്ള ഒരു ഏഴടി ഉയരമുള്ള മനുഷ്യന്റെ രൂപം പൂണ്ടാലെങ്ങനെ ഉണ്ടോ അതുപോലൊന്ന്. മനോജ്‌ ഒട്ടും മടിച്ചില്ല കൈയ്യിലിരുന്ന സ്പാനാര്‍ അതിനെ ലാക്കാക്കി എറിഞ്ഞു. ഒന്നും സംഭവിച്ചില്ല അതിനൊരു ചലനം പോലും ഇല്ല. ഞങ്ങള്‍ക്ക് തിരിച്ചോടാനും പേടി.  പെട്ടന്ന് തണുപ്പ് വീണ്ടും കൂടാന്‍ തുടങ്ങി. ഞങ്ങള്‍ നോക്കി നില്‍ക്കെ ആ രൂപം പതിയെ മഞ്ഞില്‍ അലിഞ്ഞു ചേര്‍ന്നു.
           ആനിമിഷം തന്നെ തണുപ്പും കുറഞ്ഞു. തിരിഞ്ഞു നടക്കാന്‍ ഭയമായതിനാല്‍ ഞങ്ങള്‍ കുറച്ചു നേരം കൂടി ആ നില്‍പ്പ് നിന്നു. അതിനുശേഷം പതിയെ ഞണ്ടിന്റെ പോലെ കുറെ ദൂരം പുറകോട്ടു നടന്നു. പിന്നെ തിരിഞ്ഞു ഒറ്റ ഓട്ടമായിരുന്നു. ചാടി വണ്ടിയേല്‍ കയറി. ആ മഞ്ഞിലും തണുപ്പിലും പോലും വെള്ളം കൊരി ഒഴിച്ചത്പോലെ ഞങ്ങളെ വിയര്‍ക്കുന്നുണ്ടായിരുന്നു.
           അതെന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല...
           ഇനിയും ഉണ്ട് ഈ റൂട്ടില്‍ ഇത്തരം കഥകളും അനുഭവങ്ങളും. ചെറുതോണിയില്‍ നിന്നും രാത്രി കട്ടപ്പന ഭാഗത്തേക്ക് ഓട്ടോ ഓട്ടം വിളിച്ചാല്‍ ഒന്നുംകില്‍ അവര്‍ ഒഴിവ് കഴിവ് പറയും അല്ലെങ്കില്‍ രണ്ടു ഡ്രൈവര്‍മാര്‍ നമ്മോടോത്തു വരും. വണ്ടി തട്ടിക്കൊണ്ടു പോകുമെന്ന് പേടിച്ചിട്ടല്ല. അതിനു പിന്നിലും ഉണ്ട് ഇത് പോലൊരു കഥ
          എന്റെ ഒരു സുഹൃത്ത് റെജി പറഞ്ഞ ആ കഥ അടുത്ത പോസ്റ്റില്‍
                         (തുടരും......)

6 comments:

  1. ഇന്നും ആളെ പേടിപ്പിക്കാന്‍ ഇറങ്ങിയെക്കുവാ ? ഹ ... ഹ...

    ReplyDelete
  2. ഞാനും കുറേ നാൾ ഹൈറേഞ്ചിൽ ഉണ്ടായിരുന്നു. പലതും ഓർമ്മ വരുന്നു (പേടിയും...!)

    ReplyDelete
  3. മുഴുവൻ പോസ്റ്റിലും കയറി ! ഇഷ്ടപ്പെട്ടിഷ്ടാ. ബാക്കി കഥകൾക്കു ഒരുപാടു കാത്തിരിക്കാൻ വയ്യ. പെട്ടന്നുപെട്ടന്ന് എഴുതുക!

    കരിങ്കോളിയെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. പേരതായിരുന്നില്ല. കോഴിപ്പൂവൻ എന്നാണ് ഇവിടെപ്പറയുന്നത്. സധാരണയിലധികം നീളമുണ്ടെന്ന്. പത്തറുപതടിയൊന്നും പറഞ്ഞു കേട്ടിട്ടില്ല. 1982 ൽ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ മരിച്ച എന്റെ വല്യമ്മച്ചി , കുട്ടിക്കാലത്ത് കാട്ടരുവിയുടെ കരയിലെ പാറക്കെട്ടിൽ വെയിൽ കാഞ്ഞു കിടക്കുന്ന അതിനെക്കണ്ട് അപ്പനോടൊപ്പം ഓടി രക്ഷപ്പെട്ടതു പറഞ്ഞു കേട്ടിട്ടുണ്ട്.

    കഴിഞ്ഞ വർഷം വേനലിന്, സഹപ്രവർത്തകരുമൊത്ത് ഇടുക്കിക്കാട്ടിലൂടെ പിക്നിക്കിനു പോയി. കാട്ടിനുള്ളിലെ ഒരു പാറക്കെട്ടിനു മുകളിൽ നിന്നു താഴേക്കു കല്ലു വലിച്ചെറിഞ്ഞപ്പോൾ ഉറക്കെ കൊക്കിക്കൊണ്ട് അടിക്കാട്ടിലൂടെ മുകളിലെക്ക് വന്ന അജ്ഞാത ജീവി, കോഴിപ്പൂവനായിരിക്കുമെന്നു പറഞ്ഞ് , ഡ്രൈവർ ഞങ്ങളെയും കൊണ്ട് ഓടുകയായിരുന്നു.

    ReplyDelete
  4. @ വെഞ്ഞാറന്‍
    thanks for comments and the informations
    പല ആളുകളും പല പേരുകളിലും ഈ ജീവിയെ കണ്ടതായി പറയുന്നുണ്ട് കൂടുതലും പഴമക്കാര്‍ എന്നെ ങ്കിലും നമ്മള്‍ക്കും ശാസ്ത്രീയ മായ്‌ അറിവ് ലഭിക്കുമായിരിക്കും

    ReplyDelete
  5. @ സമീര
    പേടിക്കാന്‍ കിടക്കുന്നതല്ലേ ഉള്ളൂ !!!!!!!

    ReplyDelete
  6. ഇത്തരം കഥകള്‍ കേള്‍ക്കുന്നത് ഒരു രസം തന്നെ

    ReplyDelete

Related Posts with Thumbnails