കാലം 1992
ശ്രീധരന്‍വീട്ടിലേക്കുള്ള വഴിയിലൂടെ പതിയെ നടന്നു. രാവിലെ പാലാ വരെ പോകാന്‍ഇറങ്ങിയതാണ്. അടിമാലിയില്‍നിന്നും കയറിയ ബസ്സ്‌ഇരുമ്പുപാലത്ത് വച്ച് വേറൊരു ബസ്സുമായി കൂട്ടിയിടിച്ചു. മുന്‍വശത്ത് ഇരുന്നിരുന്ന കുറേപ്പേര്‍ക്ക് പരുക്കുണ്ട്. ശ്രീധരന്‍റെ നെറ്റി പോയി തട്ടിയ വകേല്‍ചെറിയ ഒരു മുഴയുണ്ട്. മറ്റു കുഴപ്പമൊന്നും ഇല്ല. അതുകൊണ്ട് യാത്ര നാളത്തേക്ക് മാറ്റി, തിരിച്ചു വീട്ടിലേക്കു പോന്നു.
പാലായില്‍നിന്നും ഇവിടെ വന്നു സ്ഥലം വാങ്ങിയതാണ്. ഭാര്യ രാധ മാത്രമേ വീട്ടിലുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷത്തോളം ആയി. കുട്ടികള്‍ഒന്നും ഇല്ല. അതില്‍രണ്ടുപേര്‍ക്കും വിഷമമുണ്ട്. പരിശോധനയില്‍കുഴപ്പം ഭാര്യക്കാന് എന്ന് അറിഞ്ഞു. എന്നാല്‍ഭാര്യയെ ജീവനായ ശ്രീധരന്‍അവളെ വിഷമിപ്പിക്കാതിരിക്കാന്‍തന്‍റെയാണ് കുറ്റം എന്നാണു പറഞ്ഞിരിക്കുന്നത്. പുര പണി നടക്കുന്ന തിനാല്‍ ഇപ്പോള്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്
ഓരോന്ന് ചിന്തിച്ചുകൊണ്ട് വീട്ടു മുറ്റത്ത് കാലെടുത്തു വച്ച ശ്രീധരന്‍ പുരക്കകത്തുനിന്നും എന്തെല്ലാമോ തട്ടിമരയുന്ന ശബ്ദം കേട്ട് വീടിനകത്തേക്ക് ഓടി. തൊട്ടടുത്ത് തന്നെ താമസിക്കുന്ന എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന തോമച്ചനുമായി മാനത്തിനു വേണ്ടി പിടിവലി കൂടുന്ന ഭാര്യയെയാണ് അവന്‍ കാണുന്നത്.
"അവളെ വിടടാ പട്ടീ..." എന്നലറിക്കൊണ്ട് ശ്രീധരന്‍ കയ്യില്‍ കിട്ടിയ ഒരു പട്ടിക കഷണവുമായി തോമാച്ചന്റെ നേരെ അടുത്തു. തന്റെ പേരും ബഹുമാന്യതയും എല്ലാം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് തോമാച്ചന് ഒറ്റ നിമിഷം കൊണ്ട് പിടികിട്ടി, അതെനിമിഷം തൊട്ടടുത്ത് കിടന്നിരുന്ന മറക്കസേര ഉയര്‍ത്തി ശ്രീധരന്റെ തല നോക്കി അടിച്ചു. ഒറ്റ അടിക്കു തന്നെ ശ്രീധരന്‍ ബോധം മറിഞ്ഞു താഴെ വീണു. പിന്നെ തോമാച്ചന്‍ ഒന്നും നോക്കിയില്ല എന്താണ് സംഭവിക്കുന്നതെന്ന് പോലും പിടികിട്ടാതെ കാരയാന്‍ പോലും മറന്നു കീറിപ്പറിഞ്ഞ വസ്ത്രവുമായി അന്തിച്ചുനിന്ന രാധയുടെ തലക്കിട്ടും കൊടുത്ത് ഒന്ന്. ആ പാവം നിന്ന നിലയില്‍ ഒന്ന് വെട്ടി വിറച്ചു നിലത്തുകൂടി ഒഴുകി പടര്‍ന്നു കൊണ്ടിരുന്ന ശ്രീധരന്റെ ചോരയിലേക്ക് കമിഴ്ന്നു വീണു.
കാമം കൊണ്ട് കണ്ണ് കാണാതായ തോമാച്ചന്‍ താഴെ വീണ രാധയുടെ ശരീരം പിടിച്ചു തിരിച്ചു മലര്‍ത്തിക്കിടത്തി, കടവായിലൂടെ ഒഴുകുന്ന ചോരയുമായി രാധ പതിയെ ഞരങ്ങി. പിശാച് അധിവസിച്ചിരുന്ന മനസ്സുമായി അവളില്‍ തന്റെ കാമഭ്രാന്ത് തീര്‍ക്കുവാന്‍ വെമ്പി നിന്ന തോമാച്ചന്‍ ഇതൊന്നും നോക്കാതെ രാധയുടെ ശരീരത്തില്‍ അവശേഷിച്ചിരുന്ന ശ്രീധരന്റെ ചോരയില്‍ കുതിര്‍ന്നു തുടങ്ങിയ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ തുടങ്ങി. തോമാച്ചന്‍ തന്റെ കാമം ശമിപ്പിച്ചപ്പോഴേക്കും രാധയില്‍ അവശേഷിച്ചിരുന്ന ജീവന്‍ കൂടി വേര്‍പെട്ടിരുന്നു. അടുക്കളയില്‍ നിന്നും തീപ്പട്ടിയും എടുത്തു കൊണ്ട് പതിയെ വീടിനു പുറത്തിറങ്ങിയ തോമാച്ചന്‍ പുരക്കു തീകൊളുത്തിയതിനുശേഷം ഓടിമറഞ്ഞു.
തീ ആളിപ്പടര്‍ന്നു. തീയുടെ ചൂട് അടിച്ചപ്പോള്‍ ശ്രീധരന്റെ ബോധം പതിയെ തിരിച്ചു വന്നു. കണ്ണ് തുറന്ന അവന്‍ കാണുന്നത് ചുറ്റും ആലി നില്‍ക്കുന്ന തീയും തന്റെ തൊട്ടടുത്തായി അനക്കമില്ലാതെ ചോരയില്‍ കുളിച്ചു നഗ്നമായ ശരീരത്തോടെ കിടക്കുന്ന രാധായെയുമാണ്. പതിയെ മുട്ടുകുത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അവന്‍ പയ്യെ ഒന്ന് ആടിയ ശേഷം രാധയുടെ ദേഹത്തേക്ക് മറിഞ്ഞു വീണു. ചുറ്റും പടര്‍ന്ന തീ തങ്ങളെയും വിഴുങ്ങാന്‍ തുടങ്ങുന്നത്തവന്‍ കണ്ടു. തന്റെ അവസാനം അടുത്തു എന്ന് തിരിച്ചറിഞ്ഞ ശ്രീധരന്‍ തന്റെ എല്ലാമെല്ലാമായ രാധയെ ഇറുകെ പുണര്‍ന്നു. ചോര ഒലിച്ചിറങ്ങിയ അവളിടെ കവിളില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് തന്റെ കണ്ണുകള്‍ ഇറുക്കി അടച്ചു.
തീയും പുകയും കണ്ടു ആളുകള്‍ ഓടി കൂടിയപ്പോഴേക്കും എല്ലാം ചാരമായിരുന്നു. അവര്‍ ആത്മഹത്യ ചെയ്തതാണെന്ന് തോമാച്ചന്‍ തന്റെ സധീനം കൊണ്ട് വരുത്തിതീര്‍ത്തു. ശവം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനും മരവുചെയ്യുന്നതിനും എല്ലാം തോമാച്ചന്‍ മുന്‍പന്തിയില്‍ തന്നെ നിന്നു.
ഇത് കഴിഞ്ഞു ഏകദേശം ഒരാഴ്ച കഴിഞ്ഞു. തോമാച്ചന്‍ രാവിലത്തെ തന്റെ കരക്കമോക്കെ കഴിഞ്ഞു വീട്ടിലേക്കു വരികയാണ് സമയം ഉച്ചക്ക് ഒരുമണി ആയിക്കാണും. സ്രീധരനെയും മറ്റും മറവു ചെയ്തതിന്‍റെ അടുത്തു കൂടിയാണ് പോകുന്നത്. തോമാച്ചന്‍ തലതിരിച്ചു ശവക്കുഴിയുടെ നേരെ നോക്കി. തന്നെ തന്നെ നോക്കി കൊണ്ട് ശ്രീധരന്‍ അവിടെ നില്‍ക്കുന്നതാണ് തോമാച്ചന്‍ കാണുന്നത്. പിന്നെ തിരിഞ്ഞുപോലും നോകാതെ തോമാച്ചന്‍ ഓടി
പിന്നീട് പലയിടങ്ങളില്‍ വച്ചും തോമാച്ചന്‍ ശ്രീധരനെ കാണാന്‍ തുടങ്ങി. ഒരു ദിവസം വീട്ടില്‍ കയറിവന്ന തോമാച്ചന്‍ പിച്ച് പേയും പറയാന്‍ തുടങ്ങി. പിന്നെ പിന്നെ ആയതോടെ സത്യം വിളിച്ചുപറയാന്‍ തുടങ്ങി. തോമാച്ചന് ഭ്രാന്താണെന്ന് നാട്ടുകാരും പറയാന്‍ തുടങ്ങി. വീട്ടുകാര്‍ തോമാച്ചനെ അടുത്തുള്ള പള്ളിയില്‍ കൊണ്ടുപോയി തലയ്ക്കു പിടിപ്പിച്ചു. നോ രക്ഷ പിന്നെ പഴേ പടി. അങ്ങനെയിരിക്കെ നാടിലാരോ പറഞ്ഞു വീട്ടുകാര്‍ തൃശ്ശൂര്‍ ഉള്ള പ്രശസ്തനായ ഒരു മന്ത്രവാദിയെ കുറിച്ച് അറിയുന്നത്. നേരെ അവിടേക്ക് തോമാച്ചനെ കൊണ്ട് പോയി. അവിടെ ചെന്ന വീട്ടുകാരോട് താന്‍ നിങ്ങളുടെ നാട്ടിലേക്ക് വരാമെന്നും. ഇതിനു പ്രധിവിധി. ശ്രീധരന്റെ മോക്ഷം കിട്ടാത്ത ആത്മാവിന് മോക്ഷം നല്‍കുക മാത്രമേ ഉള്ളൂ എന്നും അറിയിച്ചു.
അധികം താമസിക്കാതെ തന്നെ അദ്ദേഹം സ്ഥലത്തെത്തി. എന്തെല്ലാമോ മന്ത്രങ്ങളും പൂജകളും നടത്തിയശേഷം പ്രധിവിധി നിശ്ചയിച്ചു. ശ്രീധരന്റെ ആത്മാവിനു സ്വാത്വിക ഭാവമാണ് അതുകൊണ്ട് ഏതെന്കിലും ഒരു വിഗ്രഹത്തിലേക്ക് ആവാഹിച്ചു ആ നാട്ടിലെവിടെയെന്കിലും ഒരു ചെറിയ അമ്പലം പണിത് മാസത്തില്‍ ഒരു തവണ തോമാച്ചന്‍ അവിടെ വിളക്ക് തെളിയിക്കണം. നിരവാഹമില്ലാത്തതിനാല്‍ വീട്ടുകാര്‍ അതിനു സമ്മതിച്ചു.
കല്ലാരിന്റെ തീരത്തായി ചെറിയൊരു അമ്പലം പണിത് ശ്രീധരന്റെ ആത്മാവിനെ അവിടേക്ക് ആവാഹിച്ചു. പറഞ്ഞതുപോലെ തോമാച്ചന്‍ വിളക്ക് തെളിയിക്കാന്‍ തുടങ്ങി. തോമാച്ചന്റെ അസുഖം പതിയെ മാറിത്തുടങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ആ സമയത്താണ് മഴ കനക്കുന്നത്, കല്ലാര്‍കുട്ടി ഡാമില്‍ വെള്ളം നിറഞ്ഞു ഡാം തുറന്നു വിട്ടു. ആറിന്റെ ഇരുകരയും വെള്ളത്താല്‍ മൂടി. ഒരാഴ്ചയോളം കാലാവസ്ഥ ആനിലയില്‍ തുടര്‍ന്നു. വെള്ളം താന്നാപ്പോള്‍ അമ്പലമോ വിഗ്രഹമോ യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല.
ഇതിനുശേഷം ഒരു മാസം തികഞ്ഞ അന്ന് തോമാച്ചന്‍ തൂങ്ങിച്ചത്തു.
ഇവിടെ നിന്നും വെള്ളം കൊണ്ടുപോയ വിഗ്രഹം താഴ്ഭാഗത്ത് കയത്തില്‍ അടിഞ്ഞു എന്നാണുവിശ്വാസം. പിന്നീട് പലരും ശ്രീധരനെ ആ ഭാഗത്ത് വച്ച്കാണാറുണ്ട്. മനുഷ്യന്റെ രൂപത്തില്‍ കാണുകയും മറ്റുള്ളവര്‍ കണ്ടാല്‍ ഒരു പട്ടിയുടെ രൂപത്തില്‍ കയത്തിലേക്ക് കുതിച്ചു ചാടി അപ്രത്യക്ഷമാകുകയും ചെയ്യുമത്രേ.
--------------------------------------------------------------------------------------------------
ഒരു പാട് ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ ഇവിടെ വച്ച് ഒരു വലിയ പട്ടിയെ കണ്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല.
ഇനി നമ്മുടെ ആനന്ദും ആതിരയും അവരുടെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു കുഞ്ഞുമുണ്ട്. സുഖജീവിതം.
ഇനി രാത്രിയില്‍ പഴയ വഴിയിലൂടെ നടക്കുന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ കഥ അടുത്ത പോസ്റ്റില്‍
കഥ കൊള്ളാം
ReplyDeleteരചനയുടെ ആ പഴയ ഷാർപ്‌നെസ് കാണാനില്ല.
ReplyDelete