പേജുകള്‍‌

Friday, May 11, 2012

ആനപ്പക 2


             ആനക്കൂട്ടം അധികം ശബ്ദം ഉണ്ടാക്കാതെ വര്‍ക്കിയുടെ ഏറുമാടത്തെ ലക്ഷ്യമാക്കി നടന്നടുത്തു. അവ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ആകാംഷയോടെ വര്‍ക്കി നോക്കിനിന്നു.
             മുന്‍പില്‍ വന്ന ആന ഏറുമാടം ഇരിക്കുന്ന മരത്തില്‍ ആഞ്ഞിടിച്ചു.  തനിക്കിട്ടു പണി തരാനാണ് അവ വന്നിരിക്കുന്നത് എന്നറിഞ്ഞ വര്‍ക്കി തന്റെ പഴയ പന്തം എടുക്കാനായി തിരിഞ്ഞു. എന്നാല്‍ അടുത്ത ആനയുടെ ഇടിയോടെ ആകെ കുലുങ്ങിയ ഏറുമാടത്തില്‍ വര്‍ക്കി നിലതെറ്റി വീഴുകയാണുണ്ടായത്. കുലുക്കത്തില്‍ പേടിച്ചു അകത്തുണ്ടായിരുന്നവര്‍ എല്ലാം തന്നെ ഞെട്ടി എഴുന്നേറ്റു.
          കുലുങ്ങുന്ന മാടത്തില്‍ ഒരുവിധത്തില്‍ എഴുന്നേറ്റ വര്‍ക്കിയും കുടുംബവും കാണുന്നത് കുറെ ആനകള്‍ തോട്ടില്‍ നിന്നും തുംപികയ്യില്‍ വെള്ളം എടുത്തുകൊണ്ടുവന്നു മരത്തിന്റെ ചുവട്ടിലേക്ക് ഒഴിക്കുന്നതാണ്. മറ്റുള്ളവ ഊഴം വച്ച് മരത്തിനിട്ടു ഇടിക്കുകയും. ഓരോ ഇടിക്കും മരം വല്ലാതെ കുലുങ്ങാന്‍ തുടങ്ങി. ഇത്തരുണത്തില്‍ ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മരം കടപുഴകി വീഴാം.
            ഭയന്ന് വിറച്ച ഭാര്യയും കുഞ്ഞുങ്ങളും അലമുറയിട്ടു കാറിക്കൊണ്ട് വര്‍ക്കിയെ ചുറ്റിപ്പിടിച്ചു.  കാറിച്ച കേട്ട് മറ്റു മാടങ്ങളില്‍ നിന്നും ആളുകള്‍ എന്താണെന്ന് വിളിച്ചു ചോദിക്കുകയും ആനയെ ഓടിക്കാന്‍ ബഹളമുണ്ടാക്കുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ യാതൊന്നിലും ശ്രദ്ധിക്കാതെ ആനകള്‍ ആ മരം മറിച്ചിടുവാന്‍ ഉള്ള പ്രയത്നത്തിലാണ്.
Related Posts with Thumbnails