ആനക്കൂട്ടം അധികം ശബ്ദം ഉണ്ടാക്കാതെ വര്‍ക്കിയുടെ ഏറുമാടത്തെ ലക്ഷ്യമാക്കി നടന്നടുത്തു. അവ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ആകാംഷയോടെ വര്‍ക്കി നോക്കിനിന്നു.
മുന്പില് വന്ന ആന ഏറുമാടം ഇരിക്കുന്ന മരത്തില്‍ ആഞ്ഞിടിച്ചു. തനിക്കിട്ടു പണി തരാനാണ് അവ വന്നിരിക്കുന്നത് എന്നറിഞ്ഞ വര്‍ക്കി തന്റെ പഴയ പന്തം എടുക്കാനായി തിരിഞ്ഞു. എന്നാല്‍ അടുത്ത ആനയുടെ ഇടിയോടെ ആകെ കുലുങ്ങിയ ഏറുമാടത്തില്‍ വര്‍ക്കി നിലതെറ്റി വീഴുകയാണുണ്ടായത്. കുലുക്കത്തില്‍ പേടിച്ചു അകത്തുണ്ടായിരുന്നവര്‍ എല്ലാം തന്നെ ഞെട്ടി എഴുന്നേറ്റു.
കുലുങ്ങുന്ന മാടത്തില്‍ ഒരുവിധത്തില്‍ എഴുന്നേറ്റ വര്‍ക്കിയും കുടുംബവും കാണുന്നത് കുറെ ആനകള്‍ തോട്ടില്‍ നിന്നും തുംപികയ്യില്‍ വെള്ളം എടുത്തുകൊണ്ടുവന്നു മരത്തിന്റെ ചുവട്ടിലേക്ക് ഒഴിക്കുന്നതാണ്. മറ്റുള്ളവ ഊഴം വച്ച് മരത്തിനിട്ടു ഇടിക്കുകയും. ഓരോ ഇടിക്കും മരം വല്ലാതെ കുലുങ്ങാന്‍ തുടങ്ങി. ഇത്തരുണത്തില്‍ ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മരം കടപുഴകി വീഴാം.
ഭയന്ന് വിറച്ച ഭാര്യയും കുഞ്ഞുങ്ങളും അലമുറയിട്ടു കാറിക്കൊണ്ട് വര്‍ക്കിയെ ചുറ്റിപ്പിടിച്ചു. കാറിച്ച കേട്ട് മറ്റു മാടങ്ങളില്‍ നിന്നും ആളുകള്‍ എന്താണെന്ന് വിളിച്ചു ചോദിക്കുകയും ആനയെ ഓടിക്കാന്‍ ബഹളമുണ്ടാക്കുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ യാതൊന്നിലും ശ്രദ്ധിക്കാതെ ആനകള്‍ ആ മരം മറിച്ചിടുവാന്‍ ഉള്ള പ്രയത്നത്തിലാണ്.
ഒന്നും ചെയ്യാനാകാത്ത മനുഷ്യന് പിന്നെ ആശ്രയം ദൈവം മാത്രമാണല്ലോ.
"എന്റെ ആരീത്ര വെല്ലിച്ചാ .... ഞാന്‍ ചെയ്ത തെറ്റെല്ലാം പൊറുക്കണേ ഞങ്ങളെ കാക്കണേ.... ഇനി ഒരിക്കലും മിണ്ടാപ്രാണികളെ ഉപദ്രവിക്കില്ലേ. ഞാന്‍ വെള്ളിയാഴ്ച കുര്‍ബാന ഒന്ന് ചൊല്ലിച്ചോളാമേ.... " വര്‍ക്കി അലറിക്കൊണ്ട് വിളിച്ചു പറഞ്ഞു.
പേടിച്ച കുടുംബാഗംങ്ങളും അത് ഏറ്റ് പറഞ്ഞു.
ആനയുടെ ഓരോ ഇടിക്കും മരം വിറക്കുകയും അതോടൊപ്പം വര്‍ക്കിയുടെയും കുടുംബത്തിന്റെയും കുര്‍ബാനയുടെ എണ്ണവും പ്രാര്‍ത്ഥനയുടെ ഒച്ചയും കൂടിവന്നു.
ഏതോ ഒരിടിക്ക് മരം പതിയെ ചരിഞ്ഞു. കരച്ചിലിന്റെ ഒച്ചയും കൂടി. വര്‍ക്കി അറിയാതെ തന്നെ തന്റെ ഉടുമുണ്ടിനകത്തു നനവ് പടരുന്നതറിഞ്ഞു.
ചുറ്റുപാടുമുള്ളവര്‍ ബഹളവുമായി അടുത്തു വരാന്‍ നോക്കുന്നുണ്ടാന്കിലും അവരെ അടുത്തടുപ്പിക്കാതെ കുറെ ആനകള്‍ ചുറ്റും നില്ക്കുകയാണു.
അടുത്ത ഇടിക്കു മരം കുറച്ചു കൂടി ചാഞ്ഞു. അടുത്ത പത്തോ പതിനൊന്നോ ഇടിക്കു മരം നിലംപതിക്കും എന്നാ നിലയില്‍ എത്തി. മരണത്തെ തന്റെ മുന്പില് കണ്ട വര്‍ക്കി ഭയന്ന് കരയുന്ന ഭാര്യയേയും കുട്ടികളെയും തന്നോടമാര്‍ത്തി പിടിച്ചുകൊണ്ടു കണ്ണുകള്‍ ഇറുക്കി അടച്ചു.
"ഞങ്ങളെ നീയും കൈവിട്ടോ എന്റെ വെല്ലിച്ചാ".....
എന്നാല്‍ പെട്ടന്ന് തന്നെ ആരോ വന്ന് അടിച്ചോടിക്കുന്നത് പോലെ ആനകള്‍ ചിന്നം വിളിച്ചുകൊണ്ട് ന്നലുപാടും ചിതറി ഓടി. എന്താണ് നടന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല.
കുലുക്കം നിന്നതോടെ കണ്ണ് തുറന്ന വര്‍ക്കിക്ക് ഇപ്പോള്‍ നടന്നത് സ്വപ്നമല്ല എന്ന് ഉറപ്പായത് ചരിഞ്ഞു നില്ക്കുന്ന തന്റെ മാടം കണ്ടപ്പോളാണ്.
പിന്നീട് ഒരിക്കല്‍ പോലും വര്‍ക്കി ഒരു ജീവിയെ പോലും ഉപദ്രവിച്ചിട്ടില്ല.
അന്ന് ആ ആനക്കൂട്ടം എന്തുകൊണ്ടാണ് പോയതെന്ന് ഒരു സമസ്യ ആയിട്ട് പഴമക്കാരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.
മരത്തില്‍ ഉണ്ടായിരുന്ന ഉറുംബിന് കൂട്ടം പണിയൊപ്പിച്ചതാവും..ഹിഹിഹി...
ReplyDeleteആനപ്പക തുടരട്ടെ...!
ഉഗ്രന്‍.. വളരെ നല്ല എഴുത്ത്... ഇനിയും എഴുതുക
ReplyDeleteഎന്തിനായിരിക്കാം ആനകള്‍ ഓടിയത്?
ReplyDeleteസൂപ്പർ.
ReplyDelete