ആറേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂനായില്‍ കുറെക്കാലം എനിക്ക് താമസിക്കേണ്ടി വന്നു. ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത് താമസിക്കുന്നിടത്തു നിന്നും കുറച്ചകലയുള്ള ഒരു മലയാളിയുടെ ഹോട്ടലില്‍ നിന്നുമായിരുന്നു. അന്നും ഉച്ചക്ക് നല്ല വിശപ്പുമായാണ് ഞാന്‍ കടയില്‍ ചെല്ലുന്നത്. വാതിലിന് നേരെ എതിരെ ആണ് ഇരിപ്പിടം ഒത്തത്.
സ്റ്റൂളില്‍ ഇരുപ്പുറപ്പിച്ചിട്ട് തല ഉയര്‍ത്തിയ ഞാന്‍ കാണുന്നത് എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖമാണ്. കഷ്ടി അഞ്ച് വയസ്സ് കാണും. എണ്ണ പറ്റാതെ ചെമ്പിച്ച പാറിപ്പറന്ന മുടിയും ചെളിയില്‍ കുതിര്‍ന്ന മുഷിഞ്ഞ വേഷവും, മെലിഞ്ഞുണങ്ങിയ ശരീരവും. എന്നാലും ജീവസുട്ട തിളങ്ങുന്ന മനോഹരമായ വിടര്‍ന്ന കണ്ണുകള്‍, ഐശ്വര്യമുള്ള മുഖം. അവള്‍ വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് കടക്കകത്തെക്ക് നോക്കി നില്‍ക്കുകയാണ്.
അപ്പോള്‍ എന്റെ മുന്നിലേക്ക് ചോരുവിളംബാനുള്ള ഇല കൊണ്ടിട്ടു. ഇപ്പോളവളുടെ നോട്ടം ആ ഇലയില്‍ ആണ്,എന്തോ ഒരു തോന്നലില്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ധിച്ചു. ചോറ് വിളമ്പിയപ്പോള്‍ ഓരോ പ്രാവിശവും പാത്രത്തിലേക്ക് തവി പോകുന്നതനുസരിച്ച് അവളുടെ കണ്ണുകളും അതിനോടോത്ത് സഞ്ചരിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെ കറിയും വിളംബിയപ്പോഴും.
ഞാന്‍ അവളെ തന്നെ നോക്കികൊണ്ട് രസം എടുത്തു ചോറില്‍ ഒഴിച്ചു. അവളപ്പോഴോന്നും എന്നെ ശ്രധിക്കുന്നേ ഇല്ല നോട്ടം മുഴുവന്‍ ചോറില്‍ ആണ്. ഞാന്‍ പതിയെ ചോറു വാരി വായിലേക്ക് കൊണ്ടുവരാനായി കൈ ഉയര്‍ത്തി കൊണ്ടുവന്നു അതോടൊപ്പം തന്നെ അവളുടെ തലയും എന്റെ കൈ ഉയരുന്നതിനനുസരിച്ച് ഉയര്‍ന്നുവരുന്നതാണ് ഞാന്‍ കണ്ടത്. എനിക്ക് കഴിക്കാന്‍ തോന്നിയില്ല ഞാന്‍ വാരിയ ചോറ് ഇലയിലേക്ക് തന്നെ ഇട്ടു. പെട്ടന്ന് അവള്‍ പേടിച്ച് എന്റെ മുഖത്തേക്ക് നോക്കി.
അതിനെ അപ്പോള്‍ ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ ഓടാന്‍ തുടങ്ങുകയാനെന്നു തോന്നിയ ഞാന്‍ അവളോട് നില്‍ക്കാന്‍ പറഞ്ഞു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഉറപ്പാണ് അവിടുത്തുകാര്‍ ആണെങ്കില്‍ അതിനെ ചവിട്ടുകയോ, തോഴിക്കുകയോ, അതുമല്ലെങ്കില്‍ മുഖത്ത് തുപ്പുകയോ എന്തെങ്കിലും ചെയ്തിരിക്കും. ഞാനും അതിനു വേണ്ടിയുള്ള പുറപ്പാടാനെന്നു തോന്നിയിട്ടോ എന്തോ അവള്‍ അവിടെ നിന്ന് ആലില പോലെ വിരക്കുകയാണ്.
ഞാന്‍ എന്റെ ചോറ് ഇലയോടെ പതുക്കെ രണ്ടു കയ്യിലുമായി ഉയര്‍ത്തിയെടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. "നിനക്കുള്ളതാണ്, നീ എടുത്തോളൂ" എന്ന് എനിക്കറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു. എന്തോ പറഞ്ഞുകൊണ്ട് അവള്‍ വേണ്ട എന്നാ അര്‍ത്ഥത്തില്‍ തല വെട്ടിച്ചു. എങ്കിലും ഞാന്‍ അവളെ നിര്‍ബന്ധിച്ച് അതേല്‍പ്പിച്ചു. അവള്‍ അതുമായി പയ്യെ മുന്നോട്ട് നടന്നു. അപ്പോഴേക്കും എന്റെ വിശപ്പ് കെട്ടിരിന്നു. ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗരട്ടെടുത്തു കത്തിച്ചു കൊണ്ട് അടുത്ത് കിടന്ന ഒരു വീപ്പയുടെ മുകളില്‍ കയറിയിരുന്ന് അവള്‍ അതെവിടെ ഇരുന്നാണ് കഴിക്കുന്നതെന്ന് കാണാന്‍ വേണ്ടി അവളുടെ പോക്ക് നോക്കിയിരുന്നു.
എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ നേരെ പോയത്, ഒരു വേപ്പിന്റെ ചുവട്ടിലെക്കാന് അതിന്റെ തണലില്‍ അവളെക്കാള്‍ ഇത്തിരികൂടി മൂത്തതെന്നു തോന്നുന്ന ഒരാണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു. അവന്‍റെ രണ്ട് കൈകളും ഓടിഞ്ഞതാനെന്നു തോന്നുന്നു. തുണികൊണ്ട് ചുറ്റിക്കെട്ടി കഴുത്തില്‍ തൂക്കിയിട്ട നിലയിലായിരുന്നു.
അവളാ ഇല അവന്‍റെ മുന്‍പില്‍ കൊണ്ട് വച്ചു. എന്നിട്ട് പതിയെ അവനു വാരി കൊടുക്കാന്‍ തുടങ്ങി. ആ കാഴ്ച കണ്ടിരുന്ന എന്‍റെ കണ്ണുകള്‍ ഞാന്‍ എത്ര നിയത്രിച്ചിട്ടും നറഞ്ഞു വന്നു. അവളുടെ വിശപ്പ് എത്രത്തോളം ഉണ്ടായിരിക്കാം എന്നിട്ടും അവള്‍ ഒരല്‍പ്പം പോലും കഴിക്കാതെ മറ്റേ കുട്ടിക്ക് വാരിക്കൊടുക്കുന്നത്, ഇപ്പോഴും എന്‍റെ കണ്മുന്‍പില്‍ കാണാം. ഇതിനു സ്നേഹമെന്നാണോ, സഹനമെന്നാണോ, ത്യാഗം എന്നാണോ എന്താണ് വിളിക്കുക. ഞാനാണെങ്കില്‍ ഞാന്‍ കഴിച്ചതിനു ശേഷമേ ചിലപ്പോള്‍ കൊടുക്കുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്.
എന്തായാലും കോര്‍പറേറ്റ് ലോകത്ത് ഒരിടത്തും ഇത്തരത്തിലൊരു സ്നേഹമോ സഹനമോ കാണാന്‍ കഴിയില്ല ഉറപ്പ്. ഈ ദാരിദ്രാവസ്ഥ മാറ്റാന്‍ നമ്മുടെ ഗവ. നോക്കിയാല്‍ കഴിയില്ലേ. കോടികള്‍ പൊടിച്ചും കയ്യിട്ടു വാരിയും കായിക മാമാങ്കവും, യുദ്ധ തയ്യാറെടുപ്പും നടത്തുന്നതില്‍ അല്പം ഇത്തരക്കാര്‍ക്ക് വേണ്ടി മാറ്റി വച്ചാല്‍. പെട്രോള്‍ കമ്പനിയെയും ബില്യനെര്‍സിനെയും ആണല്ലോ രക്ഷിക്കേണ്ടത്. അവരാണല്ലോ ഭാരത പൌരന്മാര്‍. മറ്റെതുങ്ങള്‍ മൃഗങ്ങളിലും താഴെ. അല്ലെങ്കിലും ഉത്തരേന്ത്യയില്‍ മനുഷ്യനേക്കാളും വില പശുവിനാണല്ലോ!! ഈ തെണ്ടികളൊക്കെ വേണേല്‍ എങ്ങനേലും ജീവിക്കട്ടെ, അല്ലെ പോയി ചാവട്ടെ, പിന്നെ ജീവനോണ്ടെല്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ട് എങ്കില്‍ മര്യാദക്ക് സമയത്ത് വന്ന് വെട്ടു ചെയ്തെക്കണം. ഇത് മാത്രമാണ് നിങ്ങള്‍ക്ക് ഉള്ള ഭാരത പൌരന്‍(?) എന്ന നിലയിലുള്ള അവകാശം മനസിലാക്കിക്കോ തെണ്ടിപരിഷകളെ.
NB:
താങ്കള്‍ക്ക് അവര്‍ക്ക് കുറച്ച് ആഹാരം കൂടി വാങ്ങി കൊടുക്കാമായിരുന്നില്ലേ? നേതാക്കന്മാര്‍ക്ക് ഇതിനൊന്നും സമയമില്ലല്ലോ
ReplyDeleteവള്ളിക്കുന്ന് ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. വളരെ നന്നായി എഴുതിയിരിക്കുന്നു. നന്ദി.
ReplyDelete@ashraf
ReplyDeleteThanks a lot
ur post brought tears to my eyes. really very touching.
ReplyDeleteബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നിന്നും തന്നെയാണ് ഞാനുമെത്തിയത്.
ReplyDeleteഎന്താ പറയാ..
ശരിക്കും കരഞ്ഞു പോയെടോ..
Really touching. A painful truth
ReplyDelete@Akbar
ReplyDelete@ കലാം
@ Xina Crooning
Thanks a lot