
ഭവതിയെ കുറിച്ച് ഞാന്‍ ഈ അടുത്തയിടെയാണ് അറിഞ്ഞത്, എങ്കിലും സ്വന്തം ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ആദിവാസികളുടെ ഇടയില്‍ അവരിലൊരാളെ പോലെ ജീവിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലുള്ള സ്നേഹവും ബഹുമാനവും ആദ്യമേ അറിയിക്കട്ടെ.
ഭവതി ഈയിടെ കേരളത്തില്‍ വന്നു നടത്തിയ ഒരു പ്രസ്താവനയാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. അങ്ങ് ചെറുപ്പത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കഞ്ഞി വയ്ക്കുമായിരുന്നു അല്ലെ, കഞ്ഞി വെന്തോ എന്നറിയാന്‍ അതില്‍ ഒരു വറ്റെടുത്തു നോക്കിയാല്‍ മതിയാകും എന്നും അവിടുന്ന് പഠിച്ചുകാണും അല്ലെ. ആ അളവുകോല്‍ വച്ചാണോ അവിടുന്ന് കേരളം ചെകുത്താന്മാരുടെ നാടാണ് എന്ന് വിലയിരുത്തിയത്. അപ്പോള്‍ അവിടുത്തെ അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും എല്ലാം ചെകുത്താന്മാര് തന്നെയാണോ ? അറിയാന്‍ മേലാഞ്ഞിട്ടാ... അതോ അങ്ങേക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളൊന്നും ഇല്ലേ....!
പണ്ടിതു പോലൊരു ഗോസായി ഒരു നൂറ്റാണ്ട് മുന്‍പ് കേരളത്തില്‍ വന്നു ഒന്ന് പുലംബിയേച്ചു പോയാരുന്നു. 'കേരളം ഭ്രാന്താലയം ആണെന്ന്' അവിടുന്ന് അങ്ങേര്‍ക്കു പഠിക്കുവാണോ.....! അമേരിക്കക്കാര്‍ മരിയാദക്കാരായതുകൊണ്ട് അങ്ങേരുടെ സഹോദരാ വിളി സഹിച്ചു ഭ്രാന്താലയം അല്ലാത്ത ഉത്തരേന്ത്യന്‍ നാടുകളില്‍ എവിടെയെങ്കിലും വച്ച് ഒരു പാവം ദളിതാനോ ആദിവാസിയോ ഉയര്‍ന്ന ജാതിയില്‍ പെട്ട ആരെയെങ്കിലും, ഇപ്പോഴായാലും സഹോദരാ എന്ന് വിളിച്ചാല്‍....... എന്റമ്മേ പിന്നത്തെ കാര്യം... ഓര്‍ക്കാനും കൂടി പറ്റില്ല. എന്നാല്‍ ഈ ചെകുത്താന്മാരുടെ നാട്ടില്‍ ഇപ്പൊ ആ കുഴപ്പമില്ല കേട്ടോ.. അവിടുന്ന് മധ്യപ്രദേശില്‍ ഒക്കെ ആയിരുന്നത് കൊണ്ട് അറിയാത്തതായിരിക്കം അല്ലെ....!
ഈ നാടിനെ ഇത്തരത്തില്‍ മാറ്റിയത് ഒരു ഉത്തരേന്ത്യന്‍ ഗോസായി കോപ്പനുമല്ല... ഇവിടെ തന്നെ ജനിച്ചുവളര്‍ന്ന ചില ഭ്രാന്തന്മാരാ... അങ്ങയുടെ ചെറുപ്പത്തില്‍ അവരെക്കുറിച്ച് കേട്ടിടുണ്ടാവും. നാണു എന്ന് പറയുന്ന ഒരു ഈഴവന് ഞങ്ങള്‍ ബഹുമാനത്തോടെ ഗുരുദേവന് എന്ന് വിളിക്കും. അയ്യന് കാളി എന്ന ഒരു പുലയനുണ്ടാരുന്നു അങ്ങേര്‍ക്കും ഇത്തിരി ഭ്രാന്തുണ്ടായിരുന്നു ഇവര്‍ രണ്ടു പേര്‍ക്കും കുത്തിനില്‍ക്കാന്‍ പോലും ഇടമില്ലാത്തിടത്തു നിന്ന് ആണ് ഈ സമൂഹത്തിനെ ചികത്സിച്ചത്. പിന്നെ ഒരു നായരുണ്ടായിരുന്നു പത്ഭാനാഭാന് കേട്ടിട്ടുണ്ടാവുമോ ആവോ.... പിന്നൊരു VT, EMS ......ഇങ്ങനെ നോക്കുമ്പോ അന്ന് ഒത്തിരി ഭ്രാന്തന്മാര് ഇവിടുണ്ടായിരുന്നു..... ഇവരൊന്നും പിറന്ന മണ്ണിനെ മറന്നില്ല. അമ്മക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അയലോക്കത്തെ ചെടത്തിയെ അമ്മെ എന്നും പെറ്റമ്മയെ ഭ്രാന്തി എന്നും വിളിച്ചില്ല. അതുകൊണ്ട് മാത്രമാണ് അവിടുത്തേക്ക് ഇവിടെ വന്നിതു വിളിച്ചുപറയാനുള്ള ധൈര്യം തന്നത്... ഗുജറാത്തിലോ, നാഗലാണ്ടിലോ, മഹാരഷ്ട്രയിലോ പോയിനിന്നു ഇവിടെ പറഞ്ഞത് പോലൊന്ന് പറയാവോ.... ഉടനെ വേണ്ടാ റീത്തുവയ്ക്കാന്‍ ഇപ്പൊ ഞങ്ങള്‍ക്ക് സമയമില്ല.
പിന്നെ പള്ളിക്കാരെല്ലാം പുരോഹിതന്മാര്ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്ന് ... അതെന്നാ അങ്ങനല്ലാത്തെ... പണ്ട് സഭ ഏതാണ്ട് ഇവുടുത്തെ ആദിവാസിക്ക് ഉരുട്ടി കൊടുത്താരുന്നെന്നു പറഞ്ഞായിരുന്നല്ലോ പള്ളിക്ക് അംഗബലം കൂട്ടാന്‍ കുറെ പാവങ്ങളെ പിടിച്ചു മാമോദീസാ മുക്കി പുതുക്രിസ്ത്യാനി എന്ന പേരുചാര്‍ത്തി കൊടുത്തതിനെ ആണോ അവിടുന്ന് ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ക്ക് പള്ളിയില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് മനസ്സിലായതോടെ കുറെപേര് തിരിച്ചു ഹിന്ദു ആയി ബാക്കിയുള്ളവര്‍ മറ്റു സഭകളിലെക്കും പോയി. പിന്നെ പണ്ട് നമ്മുടെ സഭ ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പൊ പുതിയ പ്രോട്ടെസ്റ്റെന്റ്റ് സഭകള്‍ ചെയ്യുന്നുണ്ട് അതുകൊണ്ട് അതോര്‍ത്ത് പേടിക്കേണ്ടാ...
അങ്ങയുടെ വേഷം കാരണം ചില ചടങ്ങിലോന്നും പങ്കെടുപ്പിക്കില്ല എന്ന് വായിച്ചു കണ്ടു. അങ്ങ് ഗാന്ധിക്ക് പഠിച്ചതാണോ ആ വേഷം കെട്ട്, അതോ ഹൃദയത്തില്‍ നിന്നും തോന്നിച്ചതാണോ , എങ്കില്‍ അവിടുന്നോരിക്കലും അങ്ങനെ പറയില്ലായിരുന്നു. ആടുകളെ മേയ്ക്കാന്‍ ആടിന്റെ തോല് അണിയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങ് ചെറുപ്പത്തില്‍ ബൈബിള്‍ വായിചിട്ടുണ്ടാവുമല്ലോ അല്ലെ മഠത്തില്‍ ആയിരുന്ന കാലത്തെങ്കിലും. അതിലൊരു വാക്കുണ്ട് 'നിന്റെ വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന്' അതിന്റെ അര്‍ഥം അറിയാമല്ലോ അല്ലെ. നാലുപേരുടെ മുന്പില് വച്ച് ദാനം കൊടുക്കുന്നവന് അതിന്റെ പ്രതിഫലം അപ്പോള്‍ തന്നെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. അങ്ങ് അത്തരത്തില്‍ അരുന്ധതി റോയ്ക്ക് പഠിക്കുവാണോ.
നിങ്ങള്‍ എല്ലാവരും കൂടി മധ്യപ്രദേശ് നന്നാക്കി എടുത്തല്ലോ അല്ലേ..! ഇനി കേരളം മാത്രമേ ബാക്കിയുള്ലോ. അച്ചന്മാരുടെ കൂടെ കൂടി മതം മാറ്റലല്ലോ അല്ലെ ചെയ്യുന്നത്. ഞങ്ങള്‍ പാവം ചെകുത്താന്മാര് എങ്ങനെയെങ്കിലും ജീവിച്ചോളാം.... ഉപദ്രവിക്കരുത്.... ഞങ്ങള്‍ക്ക് തലമറന്ന് എണ്ണ തേക്കാന്‍ അറിയില്ല.... ഏതെന്കിലും ഒരു ചെകുത്താന് വന്നോളും ഞങ്ങളെ നല്ലവഴിക്കു നടത്താന്‍. അവിടുന്ന് ബുദ്ധിമുട്ടണമെന്നില്ല....
പിന്നെ സമയം കിട്ടുമ്പോള്‍ കേരളത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഒക്കെ എടുത്തു ഒന്ന് വായിച്ചു നോക്ക്... മലയാളം മറന്നെന്കില് ഇംഗ്ലിഷ് പുസ്തകവും കിട്ടും. അല്പം എകനോമിക്സ് കൂടി നോക്കിക്കോ.....
എന്ന്
അങ്ങ് ഉപേക്ഷിച്ച കേരളത്തിലെ ഒരു പാവം കുട്ടിചെകുത്താന്
ദയാ ഭായി ഒരിക്കലും ഒരു മോശക്കരിയല്ല. എങ്കിലും കേരളീയരെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ ഒരു പ്രസ്താവന ഒരു കേരളീയന് എന്ന നിലക്ക് എനിക്ക് സഹിക്കാന്‍ പറ്റില്ല.
ReplyDeleteകലക്കി വിനോദെ.
ReplyDeleteനമ്മുടെ നാരാണത്തിനെ കൂടി കാണിച്ചു കൊടുക്കണം അവളുമാര്‍ക്ക് .
ആശംസകള്‍ ...