രാജശില്‍പികള്‍ എന്ന തലക്കെട്ടോടെ ലോകപ്രശസ്ത ചിത്രകാരാന്മാരെ പള്ളിക്കൂടം പിള്ളര്‍ക്കായി പരിചയപ്പെടുത്തുന്ന ആ ലേഖനം സൂപ്പര്‍.... വലിയവര്‍ക്കും വായിക്കാം
ദാ അതിലെ ഒരു സാമ്പിള്‍
ഇത് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രമാണ്.
എന്റെ പൊന്നു മംഗളമേ... ഇതൊരു ' ഒടുക്കത്തെ അത്താഴമായിപ്പോയല്ലോ' .....
അപ്പൊ ഇതെന്തായിരിക്കും പോലും
Jacopo Bassano എന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ 1542 ല്‍ വരച്ച ചിതരമാണ് മംഗളം ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ ആയി തെറ്റിധരിചിരിക്കുന്നത്. തനി മുക്കുവന്‍റെ രീതിയില്‍ അവസാന അത്താഴത്തെ ചിത്രീകരിച്ചിരിക്കുന്ന ഒന്നാണിത്.
1510 ല്‍ ഇറ്റലിയിലെ വെനീസില്‍ ജനിച്ച അദ്ദേഹം 13 February 1592 ആണ് മരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ചിത്രങ്ങള്‍ Purification of the Temple, Return to Canaan, Dives and Lazarus, Acteon and the Nymphs, The Last Supper , Annunciation to the Shepherds. എന്നിവയാണ്. ലാസ്റ്റ് സപ്പര്‍ റോമിലെ Galleria Borghese ല്‍ ആണ് ഇപ്പോഴുള്ളത്.
ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ ഏതാണെന്ന് ഏതു പോലീസുകാരനോട് ചോദിച്ചാലും പറയും അപ്പോഴാ മംഗളം പുതിയ പഠിപ്പീരുമായി ഇറങ്ങിയെക്കുന്നെ. ഇത്തരം പക്തികള്‍ കൈകാര്യം ചെയ്യാന്‍ കുറച്ചെങ്കിലും മൂളയുള്ളവരെ ഏല്‍പ്പിച്ചു കൂടെ.
ഇതൊരുമാതിരി വയ്യാത്ത പട്ടി കയ്യാല കേറാന്‍ നോക്കുന്ന എടപാടായി പോയി.
ലാസ്റ്റ് സപ്പറിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍
വിക്കി വക
ഡാവിഞ്ചി
http://en.wikipedia.org/wiki/The_Last_Supper_(Leonardo_da_Vinci)
ജകോപോ
http://en.wikipedia.org/wiki/Jacopo_Bassano
ലാസ്റ്റ് സപ്പറും ഡാവിഞ്ചിയുടെ കോഡും അറിയണമെങ്കില്‍
http://www.lisashea.com/hobbies/art/lastsupper.html
http://www.jaydax.co.uk/lastsupper/lastsupper.htm
mangalathinte oru kaaryam .......!!!!
ReplyDeleteവളരെ മികച്ച രീതിയില്‍ സ്വന്തം പ്രതികരണം തുറന്ന് കാട്ടിയിരിക്കുന്നു. ലാസ്റ്റ് സപ്പറിന്റെ ഒര്‍ജിനല്‍ ചിത്രം പോലീസുകാരനല്ലെങ്കിലും എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇതോടൊപ്പം ഉണ്ടായിരുന്ന മംഗളത്തിലെ ചിത്രത്തെ കുറിച്ച് ഇന്‍ഫൊര്‍മേറ്റീവ് ആയ കുറേ വിവരങ്ങള്‍ പങ്കുവെച്ചതില്‍ നന്ദി.
ReplyDelete