പേജുകള്‍‌

Thursday, July 22, 2010

ഇടുക്കി ദൈവത്തിന്റെ സ്വന്തം ഭൂമി

തുടക്കം സ്വന്തം നാട്ടില്‍ നിന്ന് തന്നെയാവട്ടെ അല്ലെ. God's own country ലെ God's Own Land ല്‍ നിന്നും . ഇടുക്കിക്ക് ദൈവം വാരിക്കോരി തന്നിട്ടുണ്ട് പ്രകൃതി ഭംഗിയും, മനോഹാരിതയും,ശുദ്ധ വായുവും,  നന്മയും , കുടിയേറ്റക്കാരുടെതായ സഹകരണവും , ധീരതയും എല്ലാം . ഒപ്പം ഇടി, മഴ (ഭീകരമഴഅതുകൊണ്ടാണല്ലോ നമ്മളു വെട്ടം കാണുന്നെ ) , ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ ,  എന്ന് വേണ്ട കുറെ വാലായും. ഇതിനെയെല്ലാം അതിജീവിക്കാനും മുന്നേറാനും പഠിച്ച ഒരു ജനത ജീവിക്കുന്ന മണ്ണ്‍.
      കേരളത്തിന് കാര്‍ഷിക മേഖലയില്‍ ഏറ്റവുമധികം വരുമാനം നേടിത്തരുന്ന ജില്ല . കേരളത്തിന്‍റെ  ഊര്‍ജ്ജ്യ ആവശ്യങ്ങള്‍  ഭൂരിഭാഗവും നിറവേറ്റിത്തരുന്നതും ഈ ജില്ലയാണ് . എന്നാല്‍  നിലനില്‍പിനുവേണ്ടി  ഇവിടുള്ള  കര്‍ഷകര്‍  ഇന്ന് പോരാട്ടത്തിന്റെ   പാതയിലാണ് . മാറി മാറി വരുന്ന സര്‍ക്കാരോ അധികാരികള്‍ക്കോ ഇതൊന്നും ശ്രെധിക്കാന്‍  നേരവുമില്ല . ഓക്കേ  അതൊക്കെ പോട്ടെ  അറിയാതെ പറഞ്ഞു പോകുന്നതാ , എന്തുചെയ്യാം ഞാനും ഇടുക്കിക്കാരനായിപ്പോയില്ലേ .

 നമ്മള്‍ക്കിനി ഇടുക്കിയുടെ പ്രകൃതി ഭംഗിയിലൂടെ  സഞ്ചരിക്കാം 

ഇടുക്കി എന്ന് കേള്‍ക്കുന്നതെ  നമ്മുടെ മനസ്സിലേക്ക് ഓടിഎത്തുന്നത് മൂന്നാറും , തേക്കടിയും ആര്‍ച് ഡാമും ആണല്ലോ. എന്നാല്‍ ഞാനൊരിക്കലും നിങ്ങളെ മൂന്നാറിലെക്കോ തേക്കടിയിലെക്കോ കൊണ്ടുപോകില്ല . കാരണം  നിങ്ങള്‍ തന്നെ പറയും ഇത് ഞങ്ങള്‍ എത്ര തവണ എവിടെയെല്ലാം വായിച്ചിരിക്കുന്നു . തനിക്കു വേറെ പനിയോന്നുമില്ലെടാ  കൂവേ  ആളെ മെനക്കെടുത്താന്‍ ഇറങ്ങിയെക്കുന്നു . അവന്‍റെ ഒരു ബ്ലോഗും മണ്ണ്‍ അമ്കട്ടയും തോടങ്ങിതെ ഒള്ളല്ലോട വേറൊന്നും കിട്ടെല്ലേ എഴുതിക്കൂട്ടാന്‍ ചവര്‍. എന്തിനാ വേലിയെലിരിക്കുന്നത് എടുത്തു ആവശ്യമുള്ളിടത്ത് വെക്കുന്നെ.

അപ്പൊ തുടങ്ങാമല്ലേ !!!
കണ്ടതെത്ര മനോഹരം കനനിരിക്കുന്നതോ അതിലും മനോഹരം എന്നത് പോലാണ് എന്‍റെ നാടിന്‍റെ ഭംഗി . ഒന്ന്കാണുമ്പോള്‍ ഇത് SUPPER  എന്നാല്‍ അടുത്തതുകാണുമ്പോള്‍ അതാണ് SUPPER എന്ന് തോന്നും .
Classification
ഇടുക്കിയുടെ പ്രകൃതിയെ ഒരു കാഴ്ചക്കാരന്റെ ഭാഗത്ത്‌ നിന്നാകുമ്പോള്‍ രണ്ടായി തിരിക്കാം
   1 . വേനല്‍ക്കാലത്തെ കാഴ്ചയും
   2 . വര്‍ഷകാലത്തെ കാഴ്ചയും 
വീണ്ടും തിരിക്കാം
വന്യമായതും ജനവാസമുള്ളതും ആയി .
ശാസ്ത്രീയമായി / economically

വികസിച്ചത് , വികസിച്ചുകൊണ്ടിരിക്കുന്നത് , വികസിക്കാത്തത്, വികസിക്കാന്‍ സാധ്യതയില്ലാത്തത്
വികസിച്ചവ 
1 തേക്കടി
2 മൂന്നാര്‍
3 ഇടുക്കി ആര്‍ച്ച് ഡാം

വികസിച്ചുകൊണ്ടിരിക്കുന്നവ 
1 പീരുമേട്
2 പാല്‍ക്കുളം മേട്
3  രാമക്കല്‍മേട്‌
4 ചിന്നാര്‍
5 മറയൂര്‍
6 കാന്തല്ലൂര്‍
etc
വികസിക്കാത്തത്, വികസിക്കാന്‍ സാധ്യതയില്ലാത്തത്
അസന്ഖ്യം
 ബാക്കി അടുത്ത പോസ്റ്റില്‍
പിണങ്ങല്ലേ!!!

ഇനി നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത ഇല്ലാത്ത ഇടുക്കി യുടെ രണ്ടു  ചിത്രം .
രണ്ട്


അറിയാവുന്നവര്‍ പറയൂ  ഇത് ഏതാണെന്ന് .

വീണ്ടും സന്ധിക്കും വരെ വണക്കം


4 comments:

  1. പെരിങ്ങാശ്ശേരി?

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  3. Is the second picture near thottappura..? peermade ?

    ReplyDelete

Related Posts with Thumbnails