
ഈ അടുത്തകാലത്തെ പത്രങ്ങളെടുത്തു നോക്കിയാല്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുങ്ങി മരണത്തെക്കുരിച്ചാണ്.
ഇതിനെക്കുറിച്ച് പറയാന്‍ കാരണം എനിക്ക് പ്രിയപ്പെട്ട ഒരാളും ഇതില്‍ ഉണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട ശിഷ്യ "സയന" കുളിക്കുവാന്‍ കുളക്കടവില്‍ പോയതാണ് കാലുതെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു. കൊടുങ്ങല്ലൂര്‍ വച്ച്. കുറച്ചു കൂടെ പിന്നോട്ട് പോയാല്‍ എന്റെ അനിയനെയും കാണാം ഈ ലിസ്റ്റില്‍ വളപട്ടണം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്, മണല്‍ വാരിയ കുഴിയില്‍ പെട്ടുപോയി. ഇനിയും കുറെ ക്കൂടെ പിന്നോട്ട് പോയാല്‍ എന്റെ കൂടെ പഠിച്ചുകൊണ്ടിരുന്ന എന്റെ കൂട്ടുകാരന്, കൂട്ടുകാരോടൊത്ത് പെരിയാറ്റില്‍ കുളിക്കാനായി ചാടിയതാണ് അടിയില്‍ ഊറിയിരുന്ന ചെളിയില്‍ കാലുറച്ചുപോയി. ഇവരെല്ലാം എനിക്കും, ഒത്തിരി പേര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു.
ഇവര്‍ക്കെല്ലാം ഒരു പ്രത്യേകത നീന്തല്‍ അറിയില്ലായിരുന്നു എന്നതാണ്. പോരാത്തതിന് അപകടവുമാണ്. ഇനിയെങ്കിലും ആര്‍ക്കും വെള്ളത്തില്‍ വീണു അപകടമുണ്ടാകതിരിക്കാന് നീന്തല്‍ പഠിക്കാന്‍ ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ആര്‍ക്കും ഉപകാരമില്ലാത്ത കരെട്ടെ,കളരി ഒക്കെ പഠിക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികളെ വിടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രമേ കുട്ടികളെ നീന്തല്‍ പടിപ്പിക്കാരുള്ളൂ. നമ്മുടെ സ്കൂളിലെ സിലബസില്‍ നീന്തലും ഉള്‍പെടുത്തി എന്ന് കേള്‍ക്കുന്നു. ഇനിയെന്കിലും നീന്തല്‍ അറിയാന്‍ പാടില്ലാത്തതിനാല്‍ ആരും മരിക്കാതിരിക്കട്ടെ.
ഞാന്‍ ഇത് പറയുന്നതിന് വേണ്ടിയല്ല ഈ ആമുഖം പറഞ്ഞത്. മരണം ചോദിച്ചു വാങ്ങുന്നവരെ കുറിച്ച് പറയുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ ആഴ്ച ഇവിടെ അടുത്തു കരിമ്പന്‍ ചപ്പാത്തില്‍ ഒരു മട്ടാഞ്ചേരികാരന് മുങ്ങി മരിച്ചു. കൂട്ടുകാരന്റെ അടുത്തു വന്നതാണ്. പെരിയാര്‍ വട്ടം നീന്താന്‍ നോക്കിയതാണ്. പക്ഷെ മലരിയില്‍ പെട്ടു മറിഞ്ഞു കല്ലിനിട്ടു തലയിടിച്ചു മുങ്ങി രണ്ടാം ദിവസമാണ് ശരീരം കിട്ടുന്നത്. ആ വെക്തിയെയും ഞാന്‍ അറിയുന്നതാണ് എന്റെ അളിയന്റെ കൂടെ ജോലിചെയ്തുകൊണ്ടിരുന്ന ആളാണ്. അവിടെ നിന്നും പോരാന്‍ നേരം അവന് പറഞ്ഞതാണ് ആറ്റില്‍ ഇറങ്ങരുതെന്ന്. കടലിലും കായലിലും നീന്തുന്നവന് പെരിയാര്‍ കണ്ടാല്‍ ഭയക്കുമോ.
ഇനി ഒരു വര്‍ഷം മുന്‍പ് ഉപ്പുതറ യില്‍ ഇതുപോലെ ' അത് പത്തനംതിട്ട സ്വദേശി ആണ് എന്ന് തോന്നുന്നു' ഇടുക്കി കാണാന്‍ കൂടുകാരോത്തു വന്നതാണ് പെരിയാറിന്റെ തീരത്തിരുന്നു നൂറു മില്ലി അടിച്ചപ്പോള്‍ തോന്നി പുഴയില്‍ ചാടണമെന്നു, ആ നാട്ടുകാര്‍ പറഞ്ഞു അവിടെ ചാടരുത് അപകടമാണെന്ന് ആര് കേള്‍ക്കാന്‍, ആറ്റിലേക്ക് Dive ചെയ്തു വെള്ളത്തിലുള്ള പാറയില്‍ തലയിടിച്ചു മുങ്ങി മൂന്നാം നാളാണ് മീന്‍ കൊത്തിപ്പറിച്ച ശരീരം പൊങ്ങുന്നത്.
അതുപോലെ തന്നെ കുണ്ടലയില്‍ ആരും പറഞ്ഞത് കേള്‍ക്കാതെ പോയി വെള്ളത്തില്‍ ചാടി പോയി മൂന്നാല് ജീവന് ഇത്തരത്തില്‍ കണക്കെടുത്താല്‍ വളരെ വളരെ ഉണ്ട്. നിങ്ങളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. നിങ്ങള്‍ ഇത് ചെയ്യാന്‍ നേരം ഞങ്ങളെ ഒന്നോര്‍ത്തോ, നിങ്ങളെ സ്നേഹത്തോടെ കാത്തിരുന്ന ഞങ്ങളെ, ഇല്ല എങ്കിലും ഞങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ഓര്ക്കാതിരിക്കാനവുന്നില്ല.
ഹൈറേഞ്ചിലെ പുഴകളും തോടുകളും മനോഹരങ്ങളാണ്. അതുപോലെ അപകടകാരികളും. പെരിയാര്‍ നേരിയമാങ്ങലത്തിനു താഴേക്കു കാണുന്നതല്ല മുകളിലെക്കുള്ളത്. ചുഴിയും മലരിയും നിറഞ്ഞതാണ് പോരാത്തതിന് വട്ടക്കുഴികളും. കല്ലില്‍ അടിച്ചു വെള്ളം ചിതരുന്നതാണ് മലരി ഇതിനടുത്തെത്തിയാല് നമ്മെ പെട്ടന്ന് ഇതിലേക്ക് വലിച്ചടുപ്പിക്കും ശരീരം കല്ലിലടിക്കുകയും ചെയ്യും. പാറയുടെ അടിയിലൂടെ വെള്ളം വലിഞ്ഞു പോകുന്നതാണ് ഇത് . അടി ഒഴുക്കുള്ളിടത്താനെങ്കില് മുകുളില്‍ യാതൊരു അടയാളവും കാണില്ല. വെള്ളത്തിലിറങ്ങികഴിയുമ്പോള് മാത്രമേ അറിയൂ. ശരീരം കറക്കി അടിയിലേക്ക് വലിച്ചെടുക്കും. അറിയില്ലാത്തവര്‍ ശരിക്കും ഭയന്ന് പോകും "ജലപ്പിശച് പിടിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്". നല്ല പരിചയമുള്ളവര്‍ക്ക് മാത്രമേ ഇതില്‍ നിന്നും പുറത്തു കടക്കാന്‍ പറ്റൂ. വട്ടക്കുഴിയില്‍ പെട്ടാല്‍ തീര്‍ന്നു എന്ന് കൂട്ടിയാല്‍ മതി. വെള്ളമോഴുകി ഉണ്ടാകുന്ന ഇതിനു നല്ല താഴ്ച ഉണ്ടായിരിക്കും. എന്നാല്‍ തിരിയാന്‍ പോലുമുള്ള വ്യാസം കാണില്ല. ഇതില്‍ പെട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അതുപോലെ ശാന്തമായ ജലത്തിന്റെ അടിയില്‍ ഊറികിടക്കുന്ന ചെളി. ഇവിടെ കുഴപ്പമില്ല എന്ന് വിചാരിച്ച് എടുത്തു ചാടിയാല്‍ കാല് അതിലുറച്ചു പോകും നിന്ന് മരിക്കേണ്ടി വരും.
ഹൈറേഞ്ചിലെ മനോഹാരിത ആസ്വതിക്കുന്നതിനു ഞങ്ങള്‍ നിങ്ങളെ ഹൃദയപൂര്പം ക്ഷണിക്കുന്നു. അതൊരിക്കലും നിങ്ങള്‍ അപകട യാത്ര ആക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരേ ഓര്‍ത്തെങ്കിലും ആ യാത്രയില്‍ മദ്യത്തെ ഒഴിവാക്കുക. മുകളില്‍ ഞാന്‍ പറഞ്ഞ എല്ലാ അപകടത്തിലും മദ്യം പങ്കാളിയായിരുന്നു. അത് പോലെ നിങ്ങള്‍ എത്ര മികച്ച നീന്തലുകാരനാനെങ്കിലും ഇവിടുള്ള ആറ്റില്‍ ഇറങ്ങരുത്. നിങ്ങള്‍ക്ക് അറിയില്ലാത്ത ഒത്തിരി ചതിക്കുഴികള്‍ ഇതിലുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ നല്ലതണ്ണി ആറുകാണുന്നു അടിയില്‍ കിടക്കുന്ന ചെറിയ മണല്‍ത്തരി വരെ നിങ്ങള്‍ക്ക് നന്നായി കാണാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ അതെടുക്കാന്‍ അവിടെ ഇറങ്ങിയാല്‍ മൂന്നും നാലും ആള് താഴ്ചയുള്ള കയമായിരിക്കും അത്. അതാണ് നല്ലതണ്ണി.
നിങ്ങള്‍ ഇവിടെ വരിക ഇവിടം കാണുക ഞങ്ങളുമായി ഇത്തിരി സ്നേഹം പങ്കിടുക, വീണ്ടും വരുവാനായി സന്തോഷത്തോടു കൂടി ഒരുപിടി നല്ല ഓര്‍മ്മകളുമായി തിരിച്ചു പോവുക. വീണ്ടും നിങ്ങള്‍ വരുന്നതിനായി ഞങ്ങള്‍ കാത്തിരിക്കും കാരണം നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ്....എന്നും
i like this post very much..keep it up mashe...
ReplyDelete