പേജുകള്‍‌

Wednesday, September 8, 2010

നായാട്ടു കഥകള്‍........ പാമ്പുവേട്ട അവസാനഭാഗം

      ചാച്ചന്റെ അടുത്തു നിന്നും അടയാളം കിട്ടി
     ഞാന്‍ കാഞ്ചി വലിച്ചു... വെടി പൊട്ടി...
        മുന്‍പില്‍ പുക മാത്രം. എന്തെല്ലാമോ പൊട്ടുന്നതും തകരുന്നതും കേള്‍ക്കാം എന്തൊക്കൊയോ
ദേഹത്ത് വന്നു വീഴുന്നുണ്ട്. ഒന്നും കാണാന്‍ പറ്റുന്നില്ല....
       പയ്യെ പുക നീങ്ങിത്തുടങ്ങി.. ഞാന്‍ നിന്നിരുന്നതിന്റെ എതിര്‍ വശത്തുണ്ടായിരുന്ന മറയും പത്താഴവും തകര്‍ന്നു നെല്ല് എന്റെ ചുറ്റും നിരന്നുകിടപ്പുണ്ട് . മുന്‍പില്‍ തിരമാല അടിക്കുന്നതു പോലെ കിടന്നു പുളയുന്നുണ്ട് പാമ്പ്‌. വാലില്‍ കുത്തി പൊങ്ങിചാടിക്കൊണ്ടിരിക്കുകയാണ്. മരണ വേദന കൊണ്ടുള്ള പരാക്രമാണങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുകയാണ്.
          ഞാന്‍ ശിവന്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു അടുത്ത വെടി പൊട്ടാത്തതെന്തെന്നറിയാന്‍, പക്ഷെ എന്റെ അടുത്തെങ്ങും ഒറ്റ ഒരു മനുഷ്യന്‍ പോലും ഉണ്ടായിരുന്നില്ല. എല്ലാവരും ഓടി. ഈ ജന്തു കിടന്നു കാണിക്കുന്നത് കണ്ടാല്‍ ആരും ഓടി പോകും. ഞാനും ഓടാന്‍ തീരുമാനിച്ചു കൊണ്ട് തിരിഞ്ഞു. അതെ നിമിഷത്തിലാണ് പാമ്പിന്റെ വാലുകൊണ്ട് ഒരു തട്ട് കിട്ടുന്നത്. ഞാന്‍ തെറിച്ചു ചെന്ന് അതിന്റെ ഇടയിലേക്ക് വീണു. മരണം ഉറപ്പായ നിമിഷം. മരണപരവേശത്തിനിടയില്‍ പോലും ആ ജീവി ക്രൌര്യത്തോടെ എന്റെ നേരെ തിരിഞ്ഞു.
             
          എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായില്ല. പിടച്ചില്‍ നിറുത്തിയ പാമ്പ്‌ പയ്യെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്റെ കാലില്‍ വാലുകൊണ്ട് ചുറ്റിപ്പിടിച്ച്. വെടിയേറ്റ്‌ തകര്‍ന്ന കഴുത്തുമായി എന്റെ നേരെ തിരിഞ്ഞു. പോത്തിന്റെതുപോലുള്ള വിടര്‍ന്ന നാസാദാരങ്ങളില്‍ നിന്നും ചോരയും ചലവും ഒലിച്ചിറങ്ങുന്നു. എന്റെ ദേഹത്തേക്ക് അതിന്റെ ഉച്ച്വസവായു വന്നു തട്ടുന്നു. ജീവന്‍ ഇതിനോടോത്തു തീര്‍ന്നു എന്ന് തന്നെ ഉറപ്പിച്ചു. കാലിലും ദേഹത്തുമായി ചുറ്റിയിരിക്കുന്ന പിടുത്തം മുറുകി വരുന്നു. എല്ലുകള്‍ ഓടിഞ്ഞു എന്നുതന്നെ തോന്നി. കണ്മുന്നിലൂടെ ഭാര്യയുടെയും കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും മുഖങ്ങള്‍ സ്വപ്നത്തിലൂടെന്ന വണ്ണം കടന്നു വന്നു. പതിയെ ആ ജന്തു തന്റെ ചോരയോലിച്ചിറങ്ങുന്ന വായ പൊളിക്കുവാന്‍ ആഞ്ഞു. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
".....ട്ടെ...."
           വെടി പൊട്ടുന്ന ഒച്ച കേട്ടാണ് ഞാന്‍ കണ്ണ് തുറക്കുന്നത്. ദേഹത്തേക്ക് ചിതറി തെറിച്ച ചോരയും മാംസവും. എന്നെ ആക്രമിക്കാനായി തിരിഞ്ഞ പാമ്പിന്റെ തലയുടെ ഒരു ഭാഗം തകര്‍ന്നു ചിതറിപ്പോയിരിക്കുന്നു. എന്റെ ദേഹത്തുള്ള അതിന്റെ പിടി അയഞ്ഞു. തൊട്ടടുത്തായി പുകപറക്കുന്ന തോക്കുമായി ശിവന്‍കുട്ടി.
         "ചാടി മാരടാ..." അവന്‍ അലറുന്ന ഒച്ച
          ഞാന്‍ ഒരു വിധത്തില്‍ ചാടി മാറിയതെ തെര്തെരെ മറ്റുള്ളവരുടെ തോക്കുകളും കാലിയായി. അപ്പോഴേക്കും ചാച്ചന്‍ ആദ്യത്തെ അടി അടിച്ചുകഴിഞ്ഞിരുന്നു. പിന്നെ തെരുതെരെ പത്തലുകൊണ്ടുള്ള അടിയായിരുന്നു.
       എന്നെ ശിവന്‍കുട്ടി വന്നു താങ്ങിയെടുത്തു.
         "വെടി പൊട്ടിയ നിമിഷം ഇവിടം മുഴുവന്‍ തകര്‍ത്തുകളഞ്ഞടാ, വിറച്ചു പോയി അതാ ഓടിയത് കുറച്ച് ഓടിക്കഴിഞ്ഞപ്പോഴാ നിന്റെ കാര്യം ഓര്‍ത്തെ ഞാനും നിന്റെ ചാച്ചനും തിരിച്ചോടി വന്നപ്പോള്‍ നീയതിന്റെ വളയില്‍ കുടുങ്ങിയിരിക്കുന്നതാണു കാണുന്നെ പിന്നെ ഒന്നും നോക്കിയില്ല തലനോക്കി കീറി." ശിവന്‍കുട്ടി പറഞ്ഞു നിര്‍ത്തി.
             അപ്പോഴേക്കും പാമ്പ് ചത്തു കഴിഞ്ഞിരുന്നു. എങ്കിലും ആളുകള്‍ അടിനിര്‍ത്തിയിട്ടില്ല. എനിക്ക് കാര്യമായ പരിക്കുകള്‍ ഒന്നും ഇല്ലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടതിന്റെ ഭയം മാത്രം.
             ഞങ്ങള്‍ പതിയെ പാമ്പിന്റെ അടുത്തേക്ക്‌ ചെന്നു. വാല്‍ മാത്രം പതിയെ അനങ്ങുന്നുണ്ട്. ആളുകള്‍ കൂടി പതിയെ അതിനെ എടുത്തു നേരെ നിവര്‍ത്തിക്കിടത്തി. വയലുംകല്‍ അപ്പച്ചന്‍ ചുവടുവച്ചു നീളം അളന്നു നോക്കി. ഏകദേശം നാല്പ്പത്തിയേഴ്‌ അടിയോളം വരും. തലയില്‍ ചുവന്ന നിറത്തിലുള്ള പൂവ് കഴുത്തിനടിയിലായി പാതി തകര്‍ന്നെങ്കിലും തെളിഞ്ഞു കാണാവുന്ന വി ആകൃതിയിലുള്ള അടയാളം.
           ഒന്നുരണ്ടു മണിക്കൂറോളം ആളുകള്‍ക്ക് കാണുന്നതിനായി അതിനെ അവിടെ തന്നെ  കിടത്തി പിന്നീട് ആളുകള്‍ കൂടി കുഴിച്ചിട്ടു. ഇന്നായിരുന്നെങ്കില്‍ ഫോടോയെന്കിലും എടുക്കാമായിരുന്നു. അല്ലെങ്കില്‍ എംബാം ചെയ്തു സൂക്ഷിക്കാന്‍ എങ്കിലും സാധിക്കുമായിരുന്നു.
            ഇതുകൊണ്ട് ഒരു ഗുണമുണ്ടായി വര്‍ക്കിച്ചേട്ടന്റെ പിശുക്ക് അന്നത്തോടെ തീര്‍ന്നു. പിന്നീട് അങ്ങേരു മരിക്കുന്നിടം വരെ പിശുക്കും കാണിച്ചിട്ടില്ല ഭാര്യേ തല്ലീട്ടുമില്ല.


           ഈ സംഭവത്തിനു ശേഷം ഒരു മൂന്നു മാസം കഴിഞ്ഞിട്ടുണ്ടാവും
         ആലക്കല്‍ ചാണ്ടി കുളിക്കാനായി തോട്ടിലേക്ക് ചെന്നു. അന്നൊക്കെ കുളി നാട്ടുച്ചക്കാന് അതാണ്‌ തണുപ്പ് . പിന്നെ അധികം ആള്‍ക്കാരോന്നും ഇല്ലാത്തതുകൊണ്ട് പിറന്നപടി നിന്നാണ് കുളി. ചാണ്ടിയുടെ കുളിക്കടവിനു ചുറ്റും ചണ്ണ വളര്‍ന്നു മുറ്റിനില്‍ക്കുകയാണ്. ചെന്നപടി തുണിയൊക്കെ പറിച്ചു കരക്ക് വച്ചിട്ട് പയ്യെ വെള്ളത്തില്‍ മുങ്ങി ഒരു തേയൊക്കെ തേച്ചു അടുത്ത മുങ്ങിച്ചയും കഴിഞ്ഞു അടുത്ത കല്ലേല്‍ കയറിയിരുന്നു തോര്‍ത്താന്‍ ആരംഭിച്ചു.
               എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ചാണ്ടി കാണുന്നത് ചണ്ണ രണ്ടു വശത്തേക്കായി അകലുന്നതാണ് . ഇതെന്തുവാ എന്ന് വിചാരിച്ചു നില്‍ക്കുംമ്പോള്‍ കരിനീല നിറത്തില്‍ തടിവലിഞ്ഞു വരുമ്പോലെ എന്തോ വലിഞ്ഞു വരുന്നതുകാനാം.
          "കര്‍ത്താവേ.... കോളി.."
           "എന്റെ അരീത്ര വെല്ലിച്ചാ ..." ഒരു കാറിച്ചയും ഓട്ടവും ഒന്നിച്ചായിരുന്നു ഓടി ഏറുമാടത്തിന്റെ മണ്ടയില്‍ കയറിയിരുന്നിട്ടും കാറിച്ച നിര്‍ത്തിയില്ല.
           ഈ കാറിച്ച കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഓടിചെല്ലുന്നത് . ഓടി ഏറുമാടത്തിന്റെ മുകളില്ചെന്നു . പുള്ളി പരിസരം പോലും മറന്നു പിറന്നപടി ഇരുന്നു കാറിവിടുകയാണ് .
ഞങ്ങള്‍ വിളിച്ചുനോക്കി , ഒരു രക്ഷയുമില്ല , പിന്നെ ഒരുമാര്‍ഗമേ ഉള്ളൂ. ഒറ്റ അടിയങ്ങു വച്ച് കൊടുത്ത് തുടക്കിട്ടു.
             "ങേ... ഞാനെവിടാ... പാമ്പ്....."
            "എന്ത് പാമ്പ് "
             "കോളി...."
            "എവിടെ "
            "കുളിക്കടവില്‍......."
           ഞങ്ങള്‍ കുളിക്കടവില്‍ പോയി നോക്കി ചണ്ണ രണ്ടു വശത്തേക്കും മറിഞ്ഞു കിടക്കുന്നതും നടുവിലൂടെ തടിവലിച്ചുകൊണ്ട് പോയപോലൊരു പാടും കാണാം.
            ഞങ്ങള്‍ പണ്ട് കൊന്ന പാമ്പിന്റെ ഇണയാണ് എന്നൊരു നിഗമനത്തിലെത്തി പിരിഞ്ഞു
പിന്നീടും പലരും പലയിടത്തു വച്ചും ഇതിനെ കണ്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്.

--------------------------------------------------------------------------------------

           ഇതില്‍ പറയുന്ന പാമ്പ് ജീവനോടെ ഉണ്ടാകുമെന്കില്‍ അനാകൊണ്ടയെക്കാളും വലുതും ഭീകരനുമായ ജീവിയാകാം ഇത്. പിന്നെ അനാകൊണ്ട എന്ന വാക്ക് നമ്മുടെ തമിഴില്‍ നിന്നും എടുക്കപ്പെട്ടതുമാണല്ലോ  ചിലപ്പോള്‍ ഇത് ശരിയാകാം , ചിലപ്പോള്‍ ഭാവനയും ആകാം .
എന്തൊക്കെയാണെങ്കിലും ഈ കഥയില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ആളുകളെയും എനിക്ക് പരിചയമുള്ളതാണ് . ഇവരെല്ലാം ഇത് ഏകദേശം ഒരേ രീതിയില്‍ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ഈ അടുത്തയിടെ ഇടുക്കി ഡാമില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ ഇതുപോലുള്ള ഒരു പാമ്പിനെ ജലാശയത്തിനുള്ളില്‍ കണ്ടതായി പറഞ്ഞുകേള്‍കയുണ്ടായി.
            ഇത്തരത്തിലുള്ള എന്ത്തെന്കിലും  നിങ്ങള്‍ക്കും അറിയാമെന്കില്‍ ദയവായി ഇവിടെ അതു കുറിച്ചിടുമെന്നു പ്രതീക്ഷിക്കുന്നു.

7 comments:

 1. വിനോദ് നന്നായി എഴുതിയിട്ടുണ്ട്.ശരിക്കും കണ്ടതാണോ ഈ പാമ്പിനെ ? ഇതെവിടെയാ തട്ടേക്കാടാണോ?

  ReplyDelete
 2. @ krishnakumar513
  അഭിനന്ദനങ്ങള്‍ക്ക് നന്ദി ഈ പറയപ്പെടുന്ന സ്ഥലം ഇടുക്കി ആണ് , ഇതിലെ അനുഭവസ്തനായ ആളു ഇപ്പോഴും ജീവിചിരുപ്പുണ്ട് മത്തായിയും,ചാണ്ടിയും, ശിവന്കുട്ടിയും പേട്ടക്കാരാണ് ഇപ്പോള്‍ എണ്‍പതോളം വയസ്സ് പ്രായം വരും. ഇവരില്‍ നിന്നും കേട്ടതാണീ കഥ ശരിയോ തെറ്റോ വെള്ളം ചേര്‍ത്തതോ ഉറപ്പില്ല

  ReplyDelete
 3. ചുമ്മാ പപുളുവടിക്കല്ലേ മാഷേ. നയാട്ടിനുപോയി പോലും. വിശ്വസനീയമായ കഥകള്‍ എഴുതാന്‍ നോക്ക്.

  ReplyDelete
 4. ningal christian ano

  ReplyDelete
 5. @ Anonymous
  ഇതൊക്കെ ഒളിച്ചല്ലാതെ നേരെ ചോദിക്കണ്ടേ !!!!

  ഉത്തരം : അല്ല
  തലയില്‍ മമോടിസാ വെള്ളം അനുവാദമില്ലാതെ കോരിയോഴിച്ചാല്‍ ആരും ക്രിസ്ത്യാനി ആകില്ല. അതുകൊണ്ട് ഞാനും അല്ല.

  ReplyDelete
 6. I have heard about this snake from cheenikkuzhi near thodupuzha. Some of my relatives seen it in forest. It's called KARIKKUZHALI .

  ReplyDelete
 7. Disscussion about it..
  https://m.facebook.com/groups/416238708555189?view=permalink&id=566337153545343#comment_form_100007185125537_566337153545343

  ReplyDelete

Related Posts with Thumbnails