പേജുകള്‍‌

Friday, September 17, 2010

മിസ്റ്റിക് കഥകള്‍ -- റോഡിലെ പ്രേതങ്ങള്‍ ഭാഗം 4

           ഇന്ന് ഞാന്‍ പറയുന്ന കഥ കുറെയധികം അതിശയോക്തി നിറഞ്ഞ ഒന്നാണ് മുത്തശ്ശിക്കഥകളിലും മലയാളം ഹൊറര്‍ സിനിമകളിലും കാണുന്ന തരത്തിലുള്ള ഒന്ന്. ഇതിലെ കഥാപാത്രങ്ങളെ ഞാന്‍ മനപ്പൂര്‍വം മാറ്റിയിട്ടുണ്ട്, ഇതില്‍ പറയുന്ന സംഭവങ്ങള്‍ ചിലത് ചില മാറ്റങ്ങളോട് കൂടിയാണ് അവതരിപ്പിക്കുന്നത്‌. കാരണം ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില കുടുംബംങ്ങള്‍ക്ക് ഇപ്പോള്‍ ഈ സംഭവങ്ങള്‍ അപമാനകരമായ ഒന്നാണ്. നമ്മളെന്തിനാ മുറിവില്‍ കുത്തി വേദനിപ്പിക്കുന്നത്. ഇനി പറയുന്ന സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും ഇതുമൂലം എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയ പൂര്‍വം ക്ഷമചോദിക്കുന്നു. 

          അരവിന്ദിന് ശരിക്കും ജോലി വായി നോട്ടമാണ്. വീട്ടില്‍ അത്യാവിശ്യം പൂര്‍വികര്‍ സമ്പാതിചിട്ടുള്ളതിനാല്‍ എന്തും ആകാം എന്നാണു വിചാരം.  വീട് ചേലച്ചുവട്, ഡിഗ്രി വരെ പഠിക്കാന്‍ ആണെന്ന് പറഞ്ഞു പോയാരുന്നു. പഠിച്ചോ ഇല്ലയോ ? ഇഷ്ടന് സ്വന്തമായി ഒരു ബൈക്ക്‌ ഉണ്ട്. ഹീറോ ഹോണ്ട യുണികോണ്‍.
         കാലം 2008 ഏപ്രില്‍
         അരവിന്ദിന്‍റെ അമ്മാവന്‍ താമസിക്കുന്നത് 200ഏക്കര്‍ ആണ്. അമ്മാവന്‍റെ പേര് കുമാരന്‍. കുമാരനമ്മാവന് മൂന്നു പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ.  നമ്മുടെ അരവിന്ദനും അമ്മാവന്‍റെ രണ്ടാമത്തെ മകള്‍ ആതിരയുമായി ചെറിയ ചുറ്റിക്കളി ഒക്കെയുണ്ട്. പോരാത്തതിന് മുറപ്പെണ്ണും. രണ്ടു വീട്ടുകാര്‍ക്കും ഇതില്‍ വലിയ എതിര്‍പ്പൊന്നുമില്ല. ആതിര ബി എസ് സി ക്ക് മൂന്നാറില്‍ ആണ് പഠിക്കുന്നത്. ഹോസ്റ്റലില്‍ ആണ് താമസം. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വരും തിങ്കളാഴ്ച രാവിലെ പോകുകയും ചെയ്യും. അമ്മാവനെ സഹായിക്കാന്‍ മിക്ക ദിവസവും അരവിന്ദന്‍ 200 ഏക്കറിനു പോകും. രണ്ടാണ് ഗുണം അങ്കവും കാണാം സൗകര്യം കിട്ടിയാല്‍ ഇത്തിരി താളീം ഓടിക്കാം ഏത്?           അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അമ്മാവന്‍ നാട്ടിലേക്ക് എങ്ങോ പോയിരിക്കുകയാണ്. വരുമ്പോള്‍ രാത്രിയാകും. അതുകൊണ്ട് അരവിന്ദിനെയാണ് കൂട്ടിനു വീട്ടില്‍ ഇരിക്കാന്‍ വിളിച്ചത്. പട്ടിണിക്കാരന് ബിരിയാണി കിട്ടിയ സന്തോഷത്തോടെ അരവിന്ദന്‍ സ്ഥലത്ത് ഹാജര്‍. പശുവിനെ മാറ്റിക്കെട്ടുക അമ്മായിയെ സഹായിക്കുക മുതലായവയും പിന്നെ ചെറിയതോതില്‍ ആതിരയെ മുട്ടുക തട്ടുക ഇത്യാതി കലാ പരിപാടികളുമായി ആശാന്‍ പകല് കഴിച്ചു കൂട്ടി. എന്തെങ്കിലും ഒരു കൊച്ചുവര്‍ത്തമാനം പറയാമെന്നു വച്ചാല്‍ ആതിരയുടെ കൂടെ അനിയത്തി കൊച്ചോ, ചേടത്തിയാരോ, അതുമല്ലെങ്കില്‍ അമ്മായിയോ കാണും. കണ്ണുകൊണ്ട് കഥപറഞ്ഞ് ആശ തീര്‍ത്ത്‌ കൊണ്ടിരിക്കുംപോഴാണ് അമ്മായിടെ വിളി
            "എടാ മോനെ ഹോസില്‍ വെള്ളം വരുന്നില്ല നീയൊന്നു പോയി ശരിയാക്കാമോ"
            "ഞാന്‍ പോകാമമ്മേ" ആതിര ഏറ്റുപിടിച്ചു.
            "എന്നാ നീ കൂടെ ചെല്ലെടാ ഒരു കൂട്ടിന്" അമ്മായി
           അരവിന്ദന്‍ എപ്പോഴേ റെഡി
          വീട്ടില്‍ നിന്നും കുറെ അകലെ നിന്നുമാണ് വെള്ളം എടുക്കുന്ന ഓലി.
           "അതേ അരവിന്ദേട്ടന്‍ മുന്‍പില്‍ കേറി നടന്നെ പുറകില്‍ നിര്‍ത്താന്‍ എനിക്കത്ര വിശ്വാസം പോര" ആതിര
           "ഏയ്‌ ലേഡീസ് ഫസ്റ്റ് എന്നാ"
           "ഇന്നാളത്തെപ്പോലെ കിരണ്ടാന്‍ നോക്കിയേക്കല്ല് "
           " ഞാന്‍ ഭയങ്കര മാന്യനാ ഇപ്പൊ "  പറച്ചിലും ആതിരയുടെ നിതംബത്തില്‍ ഒരു പിച്ചും ഒരുമിച്ചു കഴിഞ്ഞു.
           "ഇയ്യേ.. " എന്നൊരു കാറിച്ചയും മുന്നോട്ടൊരു ചാട്ടവും കൊടുത്ത് ആതിര
           "അച്ഛനോട് ഞാന്‍ പറയും കേട്ടോ" ചെറിയൊരു നാണത്തോടെ അവള്‍ ചിണുങ്ങി
           "പിന്നെ,  അച്ഛാ.. അച്ഛാ.. ഈ അരവിന്ദേട്ടന്‍ എന്‍റെ കുണ്ടിക്ക് തോണ്ടിയച്ചാ... എന്ന് നീ ഇപ്പൊ ചെന്ന് പറയുവല്ലേ " അരവിന്ദന്‍
           "ആഹ് ഞാന്‍ പറഞ്ഞാലെന്നാ ചെയ്യും "
          "എന്നാ ഇതും കൂടെ ചെന്ന് പറഞ്ഞോ.."  എന്ന് പറയുകയും പുറകില്‍ നിന്നും ആതിരയുടെ വയറിനു മുകളിലൂടെ അവളുടെ  കൈകള്‍ കൂടി കൂട്ടി അവന്‍ ചുറ്റിപ്പിടിച്ച് തന്നോട് വലിച്ചടുപ്പിച്ചു.
          "അയ്യോ വിടൂന്നെ.. ആരേലും കാണും.. നാണമില്ലേ ഇങ്ങനെയൊക്കെ കാട്ടാന്‍.."  പറഞ്ഞു കൊണ്ട് അവള്‍ അവന്‍റെ പിടിയില്‍ നിന്നും വിടുവിക്കാന്‍ വേണ്ടി പുളഞ്ഞു
          "മര്യാദക്ക് വിട്ടോ ഇല്ലേ ഞാന്‍ നല്ല കടി വച്ചുതരും...."
          "ആഹാ നീ കടിക്കുമോ എങ്കില്‍ അതിനു മുന്‍പേ ഞാന്‍ കടിക്കാം"  ആതിരയുടെ കഴുത്തിന്‍റെ വലതു ഭാഗത്തായി പതിയെ അരവിന്ദന്‍ മുഖമമര്‍ത്തി
         "ഇതെന്താന്നെ... ഈ കാണിക്കുന്നേ.. " ആതിരയുടെ കുതറിച്ചയുടെ ബലം കുറഞ്ഞു ശബ്ദം ചെറുതായി വിറക്കാന്‍ തുടങ്ങി അവളുടെ കഴുത്തില്‍ പതിയെ ഒരു കടികൊടുത്തികൊണ്ട് അരവിന്ദന്‍ അവളെ തന്റെ നേരെ തിരിച്ചു. നാണിച്ചു കൂമ്പിയ അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍
         "ഉം..."
        "ഉം.. ഉം.. "
        പതിയെ അവളുടെ ചുവന്നു തുടങ്ങിയ ചുണ്ടുകളിലേക്ക് അവന്‍ തന്‍റെ ചുണ്ടുകള്‍ അടുപ്പിച്ചു കൊണ്ടുവന്നു
        "ഈ പിള്ളേര്‍ക്ക് പരിസര ബോധാമൊന്നുമില്ലേ " ആരോ പറയുന്നതു കേട്ട് രണ്ടു പേരും ഞെട്ടി യകന്നു, തിരിഞ്ഞു നോക്കിയപ്പോ അയല്‍വക്കത്തെ മേരിചേച്ചി. അവരെ കണ്ടപാടെ ആതിര ഹോസ് നന്നാക്കും എല്ലാം ഉപേക്ഷിച്ചു തിരിഞ്ഞോടി. എന്ത് ചെയ്യണമെന്നു പിടിയില്ലാതെ  അരവിന്ദനവിടെ നിന്നു.
         മേരിചേച്ചിയുടെ വക ഉപദേശവും ഹോസ് നന്നാക്കും എല്ലാ കഴിഞ്ഞു ഒരു മണിക്കൂറോളം കഴിഞ്ഞാണ് അരവിന്ദന്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. അരവിന്ദനെ കണ്ടതെ മുഖം ആവശ്യത്തിലുമേറ വീര്‍പ്പിച്ചു കാണിച്ചു ആതിര.
           രാത്രി പത്തുമണിയായി അമ്മാവനിത് വരെ തിരിച്ചെത്തിയിട്ടില്ല. അരവിന്ദ്‌ കിടക്കുന്നത് തിണ്ണയോടു ചേര്‍ന്ന മുറിയിലാണ്. ആതിരയുടെ മുറി ഇതിനോട് ചേര്‍ന്ന് തന്നെയാണ്. അമ്മാവന്‍ വരാത്തതിനാലും അരവിന്ദു പുറത്തു കിടക്കുന്നതിനാലും മുന്‍വശത്തെ വാതില്‍ ചാരിയിട്ടെ ഉള്ളൂ. ആതിരയുടെ മുറിയില്‍ നിന്നുമുള്ള വെട്ടം ജനലിലൂടെ പുറത്തുള്ള ചെടികളില്‍ പതിക്കുന്നത് ഇനിയും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അരവിന്ദ്‌ കണ്ടു. കാര്യം പറഞ്ഞാല്‍ ആറിഞ്ച് മാത്രമേ താനും അവളും തമ്മില്‍ ഇപ്പോള്‍ അകലം ഉള്ളൂ എന്തുചെയ്യാം നടുക്കൊരു ഭിത്തി കൊണ്ടുവച്ചെക്കുവല്ലേ. ഭിത്തി കണ്ടുപിടിച്ച തെണ്ടികളെ ഇടിവെട്ടി പോകും എന്ന് മസ്സില്‍ അവന്‍ പ്രാകി.  എന്നാപ്പിന്നെ ഈ രണ്ടു മുറിയും തമ്മില്‍ ബന്ധിപ്പിച്ചു ഒരു ജനലെന്കിലും ഉണ്ടായിരുന്നെങ്കില്‍ ഹോ അവന്‍ അറിയാതെ നെടുവീര്‍പ്പിട്ടു
           വേറെ മുറിയില്‍ നിന്നൊന്നും വെട്ടം കാണുന്നില്ല, അനക്കവും ഇല്ല. എല്ലാരും ഉറങ്ങിക്കാനും, ആതിരയുടെ മുറിയിലേക്ക് പോകാനുള്ള ഒരു ചിന്ത പതിയെ  അവന്‍റെ ഉള്ളില്‍ തലപൊക്കി. കുറെ തടയാന്‍ നോക്കി അവസാനം പതിയെ കട്ടിലില്‍ നിന്നും ഇറങ്ങി ശബ്ദമുണ്ടാക്കാതെ രണ്ടു വാതിലും തുറന്ന് ആതിരയുടെ മുറിയുടെ കതകിന്‍റെ മുന്നിലെത്തി. കതക്‌ പതിയെ ചാരിയിട്ടെ ഉള്ളു. അവന്‍ അതിന്‍റെ വിടവിലൂടെ നോക്കി, അവള്‍ കട്ടിലില്‍ ചാരിയിരുന്നു എന്തോ പഠിക്കുകയാണ്.
          ധൈര്യം സംഭരിച്ച് പതിയെ കതകു തുറന്നു. കതക് തുറക്കുന്ന ഒച്ച കേട്ട് തല ഉയര്‍ത്തി നോക്കിയ ആതിര അരവിന്ദനെ കണ്ട്, അകത്തേക്ക് വരരുതെന്ന് കൈകൊണ്ടു അടയാളം കാട്ടി. അത് വല്ലോ അവന്‍ വകവേക്കുമോ. പതിയെ നടന്നു അവളുടെ അടുത്തെത്തി.
          "എന്തിനാ ഇപ്പം വന്നെ "പതിഞ്ഞ സ്വരത്തില്‍ ആതിര ചോദിച്ചു
          "നിന്നെക്കാണാന്‍" അവന്‍ അവളുടെ അടുത്തിരുന്നികൊണ്ട് പറഞ്ഞു
          "അതെന്നാ ഇതിനു മുന്‍പ് കണ്ടിട്ടില്ലേ"
          "അല്ല ഇതിനു മുന്‍പ് കാണാത്തത് വല്ലോ കാണാം പറ്റിയാലോ"
         "അയ്യോട..  എന്‍റെ പൊന്നുമോന്‍ അതിനു വച്ച വെള്ളം അങ്ങ് വാങ്ങിക്കോ. പകലത്തെ പോലെ കുന്നായ്മ കാനിക്കാനാണെ വന്നപോലെ പോയിക്കെടന്നു ഉറങ്ങാന്‍ നോക്കിക്കോ എനിക്കെ കുറ പഠിക്കാനുല്ലതാ"
         "ഞാന്‍ പഠിപ്പിക്കാം"
        "എന്നത് ?"
       "ഇത്" അവന്‍ അവളുടെ രണ്ടു തോളിലും പിടിച്ചു കട്ടിലിലേക്ക് പിടിച്ചു കിടത്തി
       "അയ്യേ വിട് "
       അവളുടെ ദുര്‍ബലമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ആ ചുണ്ടില്‍ പയ്യെ അവന്‍ ചുണ്ടമര്‍ത്തി. അവള്‍ എതിര്‍ക്കുന്ന കാര്യം മറന്നെന്ന വണ്ണം ആ ചുംബനത്തില്‍ ലയിച്ച് കണ്ണുകള്‍ അടച്ചു. തന്‍റെ കൈകള്‍ കൊണ്ട് അവന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് ദേഹത്തോട് അമര്‍ത്തി. പതിയെ അവന്‍റെ കൈകള്‍ അവളുടെ അണിവയറിലൂടെ സഞ്ചരിക്കാന്‍ ആരംഭിച്ചു.
          ഈ സമയത്താണ് അമ്മാവന്‍ തിരിച്ചു വരുന്നത്. വാതില്‍ തുറന്നു കിടന്നതിനാല്‍ വിളിക്കാതെ അകത്തേക്ക് കയറി വന്ന ആള് വാതിലടക്കാന്‍ അരവിന്ദന്‍ മറന്നതിനാല്‍ ഈ കാഴ്ചയാണ് കാണുന്നത്. സര്‍വ നിയത്രണവും വിട്ടുപോയ കുമാരന്‍ അലറി
         "എടാ അരവിന്ദാ.."
          ഞെട്ടി പിടിവിട്ടു അരവിന്ദനും ആതിരയും. ചാടി എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അവന്‍റെ തലമുടിയില്‍ പിടിച്ചു പൊക്കി എടുത്തു ഒരെണ്ണം കൊടുത്തു കുമാരന്‍.  മകള്‍ക്കിട്ടും ഒന്ന് പൊട്ടിച്ചു.ഒച്ചപ്പാട് കേട്ടോണ്ട് മറ്റുള്ളവരും ഓടി വന്നു.
        "പിള്ളേരുടെ പ്രായം അറിയാവുന്ന നീ എന്താടി ശ്രധിക്കാന്നെ" എന്നുപറഞ്ഞു അമ്മായിക്കിട്ടും കൊടുത്തു ഒരെണ്ണം അമ്മാവന്‍ കൂടുതല്‍ ചൂടാകുന്നതിനു മുന്‍പേ ഒഴിവാകുന്നതാന് നല്ലതെന്നു തോന്നിയ അരവിന്ദന്‍ ഷര്‍ട്ടും മാറി വണ്ടിയുടെ താക്കോലും എടുത്തു പുറത്തേക്കിറങ്ങി.
         "നീ എങ്ങോട്ടാ"അമ്മാവന്‍
        " ഞാന്‍ വീട്ടില്‍ പോകുവാ" ചെടത്തിയാരുടെ ആക്കിയുള്ള നോട്ടം കണ്ടില്ല എന്ന് നടിച്ചുകൊണ്ട് അവന്‍ പറഞ്ഞൊപ്പിച്ചു. ആതിര അകത്തിരുന്ന് കരച്ചിലാണ്.
        "പെരക്കകത്ത് കേറട,  കാര്യം അവള്‍ നിനക്കുള്ളതാ പക്ഷെ ഇപ്പൊ ഈ പരിപാടി ശരിയാകില്ല അതൊക്കെ പിന്നെ അവളെ നിന്‍റെ കൈയില്‍ ഏല്‍പ്പിച്ചു കഴിഞ്ഞ് " തണുത്ത് തുടങ്ങിയ അമ്മാവന്‍ അവനെ ഉപദേശിക്കാന്‍ ആരംഭിച്ചു.
          പക്ഷെ ചമ്മലുകാരണം എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെടുക എന്നതാണ് അരവിന്ദന്റെ ആവശ്യം
          "ഞാന്‍ പോകുവാ"
          "ഞാന്‍ തല്ലി എന്ന് പറഞ്ഞു നീ പിണങ്ങിപ്പോകുവാ പോരാത്തതിന് ഈ സമയത്ത് ആ വഴി പോയാല്‍ ശരിയാകില്ല നീ അകത്ത് കേറി കിടക്കാന്‍ നോക്ക് "
           വീട്ടുകാരുടെ എല്ലാം എതിര്‍പ്പിനെ അവഗണിച്ച് അരവിന്ദ്‌ ബൈക്ക്‌ എടുത്തു.
           താഴെ മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ സമയം 11:20 കലിയും ചമ്മലും എല്ലാം കൂടിയുള്ള വിഷമം അവന്‍ ആക്സിലേറ്ററില്‍ തീര്‍ത്തു. വണ്ടി കല്ലാര്‍കൂട്ടിയില്‍ എത്തി. പനംകൂട്ടിക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഹെഡ്‌ ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഡാം പണിയുടെ ഇടയ്ക്കു മരിച്ചവര്‍ക്കായി തീര്‍ത്ത സ്മാരകം തെളിഞ്ഞുകാണാം.
           ഇനിയുള്ള വഴിയില്‍ പാംബ്ല വരെ രാത്രി ഒരു ഒന്‍പതുമണി കഴിഞ്ഞാല്‍ ആള്‍ സഞ്ചാരവും വാഹന ഓട്ടവും കുറവാണ്.  പോരാത്തതിന് വീതികുറഞ്ഞ വഴിയുടെ ഇരുവശത്തും തിങ്ങിവളര്‍ന്നിരിക്കുന്ന മരങ്ങളും ചെടികളും പകല്‍പോലും ആ വഴിക്കൊരു ഭീകരത ചാര്‍ത്തി കൊടുത്തിരുന്നു. ചമ്മലില്‍ ഇതൊന്നും ആലോചിക്കാതെ നാളെ എങ്ങനെ അവരുടെ മുഖത്ത് നോക്കും എന്നുള്ള ചിന്തയുമായി അരവിന്ദന്‍ കൈ പിരിച്ചു പിടിച്ചു
           കുറെ ദൂരംചെന്നപ്പോള്‍ (ഇവിടെ ഞാന്‍ കൃത്യമായ ദൂരം അല്ലെങ്കില്‍ സ്ഥലം മനപ്പൂര്‍വ്വം മറച്ചു വയ്ക്കുന്നു) ഒരു വളവ് തിരിഞ്ഞ അവന്‍ വണ്ടിയുടെ വെട്ടത്തില്‍ കറുത്ത ഒരു കന്നുകാലി കിടാവ് വഴിക്ക് വട്ടം നില്‍കുന്നത് അകലെ നിന്നും കണ്ടു. വണ്ടിയുടെ വെട്ടം തട്ടിയതെ അത് അവന്‍റെ നേരെ തിരിഞ്ഞു. രക്തം മരവിക്കുന്ന കാഴ്ചയായിരുന്നു അത്. നിലത്തുനിന്നും ആറടിയോളം ഉയരമുള്ള ഒരു പട്ടിയായിരുന്നു അത്. അതിന്‍റെ പൊളിഞ്ഞ വായക്കുള്ളില്‍ നിന്നും ചോരച്ച അതിന്‍റെ നാവ് ഒരടിയോളം നീളത്തില്‍ പുറത്തേക്ക് നീണ്ട് കിടന്നിരുന്നു. വെളിച്ചത്തില്‍ കൊമ്പല്ലുകള്‍ തിളങ്ങി.  കണ്ണുകള്‍ രണ്ടും ചുവന്ന രത്നങ്ങള്‍ പോലെ വെട്ടിത്തിളങ്ങി.(വെളിച്ചത്തില്‍ സാദാരണ  നീലനിറത്തില്‍ തിളങ്ങുന്നവയാണ് പട്ടിയുടെ കണ്ണുകള്‍)
          കിടുങ്ങിപ്പോയ അരവിന്ദ്‌ പെട്ടന്ന് ബ്രേക്ക് രണ്ടും പിടിച്ചു. നല്ല വേഗത്തില്‍ വന്ന വണ്ടിയുടെ പിന്‍ ചക്രം റോഡില്‍ നിന്നും ഉയര്‍ന്ന് മുന്‍ചക്രം ഉരച്ചുകൊണ്ട് കുറെ നിരങ്ങി. ആ ജന്തുവിന്‍റെ അടുത്തായി ചെന്ന് മറിഞ്ഞു വീണു. വണ്ടിയില്‍ നിന്നും  അരവിന്ദ്‌ അതിന്‍റെ കാല്ച്ചുവട്ടിലേക്ക് തെറിച്ചുവീണു.  ആ ജന്തു പെട്ടന്ന് റോഡിന്‍റെ ഒരു വശത്തേക്ക് ചാടി അപ്രത്യക്ഷമായി.
            വിറച്ചുകൊണ്ട് എഴുന്നേറ്റ അരവിന്ദിന് എന്ത് ചെയ്യനമെന്നുപോലും പിടികിട്ടിയില്ല കാറണോ ഓടണോ എന്നറിയാതെ കുറെ നേരം ആ നില്‍പ്പുനിന്നു. ബോധം തിരിച്ചു കിട്ടിയ അവന്‍ ചുറ്റും പേടിയോടെ നോക്കികൊണ്ട് വണ്ടിയെടുത്തു നിവര്‍ത്തി. വീണ്ടും മുന്നോട്ട് പോകാന്‍ ധൈര്യം കിട്ടാതെ വണ്ടി തിരിച്ചു നേരെ അമ്മാവന്‍റെ അടുത്തേക്ക്‌ തന്നെ വിട്ടു.
            അരവിന്ദ്‌ പിണങ്ങി പോയതിനെക്കുറിച്ച് ഓര്‍ത്തു ആരും ഉറങ്ങിയിരുന്നില്ല. സങ്കടം സഹിക്കാതെ ഓരോന്നെ ആലോചിച്ചു കൂട്ടി എങ്ങലടിച്ചുകൊണ്ടിരുന്ന ആതിര അരവിന്ദിന്‍റെ ബൈക്കിന്‍റെ ശബ്ദം കേട്ടതേ ഓടി വാതില്‍ തുറന്നു. ഒരു വിധത്തില്‍ ബൈക്ക് നിറുത്തി സ്റ്റാന്‍ഡില്‍ വച്ചിട്ട് അരവിന്ദ്‌ തിണ്ണയിലേക്ക് കയറി. അപ്പോഴും അവനെ വിറക്കുന്നുണ്ടായിരുന്നു. ദേഹം മുഴുവനും ചോരയുമായി കയറിവരുന്ന അവനെക്കണ്ട് ആതിര അറിയാതെ നിലവിളിച്ചുപോയി.
                "അവനെന്തോ പറ്റിയല്ലോ, അല്ലെ അവന്‍ തിരിച്ചു വരില്ലല്ലോ " എന്ന് പറഞ്ഞു കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കുമാരനെയും ഭാര്യയേയും മകളുടെ നിലവിളി പെട്ടന്ന് തന്നെ തിണ്ണയിലെത്തിച്ചു. അരവിന്ദിനെ കോലം കണ്ടു അവരും അന്തം വിട്ടു.
         ആതിര കരയുന്നത് കണ്ടപ്പോഴാണ് അവന്‍ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നത്. വലതു കൈയുടെ മുട്ടും മുകള്‍ ഭാഗവും , കാല്‍മുട്ടും, പോരാത്തതിന് നെറ്റിയിലും എല്ലാം മുറിവുകള്‍ ആണ്. ഇട്ടിരുന്ന ഉടുപ്പും ചോരവീണു നനഞ്ഞിരുന്നു. ഇതുകണ്ടാപ്പോഴാനു അവനു പതിയെ വേദന എടുക്കാന്‍ തുടങ്ങിയത്.
           "എന്താഡാ പറ്റിയത് നീയെവിടാ വീണത്‌" അമ്മാവന്‍
           നടന്നതെല്ലാം അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
            "നീ കണ്ടത് ശ്രീധരനെ ആയിരിക്കും, അതാ നിന്നോട് രാത്രി പോകരുതെന്ന് പറഞ്ഞത്" അമ്മാവന്‍
          "ശ്രീധരനോ അതാരാ"
          "ഞാന്‍ പറഞ്ഞു തരാം അതിനുമുന്‍പ് നിന്‍റെ മുറിവെല്ലാം കഴുകി മരുന്ന് വയ്ക്ക്...  ആതിരെ.. നീ കുറച്ചു വെള്ളം ചൂടാക്കി കൊണ്ടുവാ " അമ്മാവന്‍
           "ശ്രീധരന്‍ മരിച്ചിട്ടിപ്പോള്‍ പതിനഞ്ചോളം വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും" കുമാരന്‍ പറയാന്‍ ആരംഭിച്ചു
(തുടരും.....)

4 comments:

  1. This post is being listed by Keralainside.net.This post is also added in to favourites [ തിരെഞ്ഞെടുത്ത പ്പോസ്റ്റുകൾ]category..
    you can add posts in to favourites category by clicking 'Add to favourites' link below every post..... visit Keralainside.net.- The Complete Malayalam Flash Aggregattor ..
    thank you..

    ReplyDelete
  2. ഒരു പൈങ്കിളി-ഹൊറര്‍ നോവല്‍ മൂഡാണല്ലോ. തുടരട്ടെ!

    ReplyDelete

Related Posts with Thumbnails