പേജുകള്‍‌

Saturday, December 18, 2010

നിനക്ക് വലുതാകുമ്പോ ആരാകണം.......?

പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത്, സാറന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും ഒരു പരിപാടിയുണ്ട് ചുമ്മാ പിള്ളേരെ ചുറ്റിക്കാന്‍.
            "നിനക്ക് വലുതാകുമ്പോ ആരാകണം"  എന്ന അടിപ്പന്‍ ചോദ്യമാണ് അത്.  മാവേതാ മാങ്ങാണ്ടിയേതാ എന്നറിയില്ലാത്ത പിറുങ്ങാണിപ്പിള്ളേരോടാണ് ഈ ചോദ്യം.
                ഞാന്‍ നാലാം ക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഈ ചോദ്യത്തെ നേരിടുന്നത്. അന്ന് ഞാനും രാജീവും മാത്രമാണ് ഒറ്റപ്പെട്ട ഉത്തരം പറഞ്ഞത്. പെണ്‍കുട്ടികളില്‍ ഒരു 75%  പേരും അന്ന് കന്യാസ്ത്രീ ആകാന്‍ തീരുമാനിച്ചു (അവര്‍ക്കെല്ലാം തന്നെ ഇപ്പൊ 2 നു മേലെ പിള്ളേരായിട്ടുണ്ട് അതില്‍ രണ്ടെണ്ണം ഇരട്ടയും പെറ്റു .. അത് വേറെ കാര്യം) ബാക്കി 25% ടീച്ചര്‍ ആകാനും തീരുമാനിച്ചു
          ആണ്‍കുട്ടികള്‍ക്ക് കൃഷി, ഡോക്ടര്‍, സാര്‍, പോലിസ്‌  പിന്നെ ഒരന്‍പതു ശതമാനം പള്ളീലച്ചനും.
           രാജീവിന് കുറച്ചുകൂടെ വിവരം ഉണ്ടായിരുന്നു. കാരണം അവന്‍റെ അപ്പന്‍ ഞങ്ങളുടെ നാട്ടിലെ അന്നത്തെ  വലതുപക്ഷ രഷ്ട്രീയത്തിന്റെ ഭീകരനായ ഒരു പുലി ആയിരുന്നു. കലുങ്കേലിരുന്നു പാവം നാട്ടുകാരോട് രാജീവ് ഗാന്ധിയുടെയും, കരുണാകരന്റെയും, മന്ത്രിമാരുടെയും എല്ലാം കാര്യങ്ങള്‍ വര്‍ണിക്കുന്ന പൌരപ്രമുഖന്‍. അതുകൊണ്ട് അവനു മന്ത്രി ആയാല്‍ മതി.
            ഞാന്‍ അന്നും ഭയങ്കര സംഭവമായിരുന്നു. അതുകൊണ്ട് ഞാന്‍ ശരിക്കും ആലോചിച്ചു
            "ആരാകണം വലുതാകുമ്പോള്‍"

Monday, December 13, 2010

വല്ലോ സംസ്കാരവും ഉണ്ടോ......?

ഈയിടെ ഒരാള്‍ എന്നോട് ചോദിച്ചതാണ് ഈ ചോദ്യം. ഹോ..! അപ്പോഴാ എനിക്ക് മനസ്സിലായത്‌ എനിക്കാ സാധനം കുറവാണെന്ന്. അല്ല അതെന്തുവാ. സിന്ധുനദീതട സംസ്കാരം, മെസോപോട്ടോമിയന്‍ സംസ്കാരം, നൈല്‍നദീതട സംസ്കാരം എന്നെല്ലാം ചരിത്ര ക്ലാസ്സുകളില്‍ കേട്ടിട്ടുണ്ട് അതെങ്ങാനും ആണോ ഈ സാധനം. അതോ ഈ ശവം മറവുചെയ്യുന്നതാണോ.  എന്തായാലും എനിക്ക് കുറവാ ഉറപ്പ്.
             കാര്യമിതാണ് ഈയിടെ ഞാനും എന്റെയൊരു മാന്യനായ സുഹൃത്തും (ഒരുമിച്ച് പഠിച്ചതാന്) യാദൃശ്ചികമായി കോട്ടയം KSRTC സ്റ്റാന്‍ഡില്‍ വച്ച് കണ്ടു മുട്ടുന്നു. ഒത്തിരി നാളുകൂടി കണ്ടതിനാല്‍ എനിക്ക് ഭയങ്കര സന്തോഷം.
" എന്തുണ്ട് അളിയാ.. " എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവനാണെ വലിയ താല്പര്യമൊന്നുമില്ലാത്ത രീതിയില്‍ മറുപടിയും തന്നു കൊണ്ടിരുന്നു. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ശരിക്കും എന്റെ കാല്‍ കഴക്കുവാന്‍ തുടങ്ങി എവിടെങ്കിലും ഒന്നിരുന്നാല്‍ മതി എന്ന അവസ്ഥ അവനും സെയിം പിച്ച്. എന്തു ചെയ്യാം ശബരിമല സീസണ്‍ ആയതിനാല്‍ ഒരു ബഞ്ച് പോലും കാലിയില്ല. പിന്നെ ഒറ്റ മാര്‍ഗമേ ഉള്ളൂ നടയില്‍ ഇരിക്കുക. ഞാന്‍ ഒന്നും നോക്കിയില്ല കിട്ടിയ ഒരു വിടവില്‍ കയറിക്കൂടി.  തിക്കിത്തിരക്കി ഒരു ഇത്തിരി ഇടകൂടി ഉണ്ടാക്കി അവനെ ക്ഷണിച്ചു

Friday, December 10, 2010

ഡാവിഞ്ചിയും മംഗളവും

                 പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ കാലുപോലെ ഒന്ന് എന്ന് പറഞ്ഞത് പോലെയാണ് മംഗളത്തിന്റെ പിള്ളേരെ പഠിപ്പീര്. ഈ ആഴ്ചയിലെ മംഗളം പത്രത്തിന്‍റെ കൂടെയുള്ള പള്ളിക്കൂടം എന്ന ഏച്ചുകെട്ട് വായിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ തപ്പിപിടിച്ചു വായിച്ചിരിക്കണം. പുതിയ പുതിയ അറിവുകള്‍ കിട്ടും.
                രാജശില്‍പികള്‍ എന്ന തലക്കെട്ടോടെ ലോകപ്രശസ്ത ചിത്രകാരാന്മാരെ പള്ളിക്കൂടം പിള്ളര്‍ക്കായി പരിചയപ്പെടുത്തുന്ന ആ ലേഖനം സൂപ്പര്‍....  വലിയവര്‍ക്കും വായിക്കാം
ദാ അതിലെ ഒരു സാമ്പിള്‍

         ഇത് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ്‌ സപ്പര്‍ എന്ന ചിത്രമാണ്.
എന്റെ പൊന്നു മംഗളമേ... ഇതൊരു ' ഒടുക്കത്തെ അത്താഴമായിപ്പോയല്ലോ' .....

Thursday, December 2, 2010

വീണ്ടും ഒരു പ്രേത കഥ കൂടി

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട്‌ ചീത്ത വിളിയൊക്കെ കേട്ടു കഴിഞ്ഞപ്പോ എന്തൊരു ആശ്വാസം. അതുകൊണ്ടിനി വീണ്ടും പ്രേതത്തിന്റെ പിടലിക്ക് പിടിക്കാമെന്ന് വിചാരിക്കുന്നു അതാവുമ്പോ വലിയ കുഴപ്പമൊന്നും ഇല്ലല്ലോ.  പ്രേതത്തിന് ചോദിക്കാനും പറയാനും ആരുമില്ലല്ലോ........... :)
           എന്റെ നാടിന്റെ സമീപ പ്രദേശത്ത് നടന്നതായി പറഞ്ഞു കേട്ട ഒരു കഥയാണിത്.  പത്തു പതിനഞ്ചു വര്ഷം മുന്‍പ് നടന്നതാണെന്കിലും ഞാന്‍ ഈ അടുത്ത ഇടെയാണ് കേള്‍ക്കുന്നത്. ഇതില്‍ പങ്കാളികളായിരിക്കുന്ന രണ്ടു പേരില്‍ നിന്നും വെവ്വേറെയായി ഞാന്‍ ഇത് കേള്‍ക്കാനിടയായി. അപ്പൊ നമ്മുക്ക് പ്രേതങ്ങളുടെ കൂടെ വീണ്ടും ഒന്ന് കറങ്ങാം അല്ലെ...!
              കാലം 1984
            ഉപ്പുതോട് എന്ന ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമം. നല്ലവരായ ആളുകള്‍.  അവിടെ നിന്നും പ്രകാശ്‌ എന്ന സ്ഥലത്തേക്കുള്ള വഴിയിലൂടെ, ഒരു സുപ്രഭാതം മുതല്‍ ആളുകള്‍ രാത്രി സഞ്ചാരം നിറുത്തിവച്ചു. ആ റോഡിനു ഇരുവശത്തുമുള്ള വീട്ടുകാര്‍ എട്ടുമണി ആകുന്നതെ പുരക്കകത്ത് കയറി വാതിലടക്കാന്‍ തുടങ്ങി. ചെറുപ്പക്കാര്‍ സെകണ്ട് ഷോ പരിപാടികള്‍ നിറുത്തി.  കുടിയന്മാര്‍ എന്നാ കിക്ക്‌ ആണെങ്കിലും ഒരു കാരണവശാലും വഴിയില്‍ കിടക്കാതെ തെറ്റിയും തെറിച്ചും ആണെങ്കിലും എട്ടുമണിക്ക് മുന്‍പ് വീടെത്താന്‍ നോക്കും അല്ലേല്‍ കുടി രാവിലത്തേക്ക് മാറ്റും. രാത്രി രഹസ്യക്കാരികളുടെ അടുത്ത് പോയ്ക്കൊണ്ടിരുന്നവര്‍ കമിഴ്ന്നുകിടന്നു രാമനാമം ജപിക്കാന്‍ തുടങ്ങി. ആസ്ഥാന കച്ചവടക്കാരി പട്ടിണിയായി.
Related Posts with Thumbnails