ലോകത്തിന് എന്തെങ്കിലും നന്മ ചെയ്തിട്ടുള്ള വ്യക്തികള്‍ എന്നും അല്പം എങ്കിലും അബ്നോര്‍മല്‍ ആയിട്ടുള്ളവര്‍ ആയിരിക്കും, അല്ലാത്തവര്‍ സ്വന്തം കുടുംബവും നോക്കി വീട്ടിലിരിക്കുമല്ലോ. അത്തരത്തില്‍ ദളിതന് വേണ്ടിയും കുറെ ആളുകള്‍ ഉണ്ടായിട്ടുണ്ട്. അവരും സ്വന്തം കുടുമ്പവും എല്ലാം മാറ്റിവച്ചിട്ടു അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി തിരിക്കുന്നു. കുറെ കാലങ്ങള്‍ക്കു ശേഷം അവരുടെ പ്രവര്‍ത്തിയുടെ ഫലം പറ്റുന്നവര്‍ തന്നെ അവരെ പുച്ഛിച്ചു കൊണ്ട് മറവിയുടെ അഗാഥധയില്‍ തള്ളുന്നു. അത്തരത്തില്‍ ഏറ്റവും വലിയ അവജ്ഞ നേരിട്ട വ്യക്തി BCCF നേതാവായിരുന്ന V D ജോണ്‍ ആണെന്ന് തോന്നുന്നു.
ഈ അടുത്ത ദിവസം ഞാന്‍ ഒരു ദളിത് ക്രിസ്ത്യന്‍ നേതാവ് (ചമയുന്ന) ആയ ഒരാളോട് ചോദിച്ചു ജോണ്‍ സാര്‍ മരിച്ച ദിവസം ഒന്ന് പറയാമോ എന്ന്. ആ വ്യക്തി എനിക്ക് തന്ന മറുപടി ഒരു ചോദ്യമായിരുന്നു
"ആഹാ അങ്ങേര് ചത്തോ ? " എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
അദ്ദേഹം മരിച്ചുപോയതിനെക്കുരിച്ചു ഒരു പത്രത്തിലോ, ടിവിയിലോ, നെറ്റിലോ ഒന്നും കണ്ടില്ല. അതുകൊണ്ട് ഞാന്‍ അന്യെഷിച്ചതാണ്. പിന്നീട് ഞാന്‍ പലരോടും (ദളിത് ക്രിസ്ത്യാനികളോട്) ചോദിച്ചു ചിലര്‍ക്ക് അറിയില്ല. ഭൂരിപക്ഷം പേരും ചോദിച്ചത് അതാരാണെന്നായിരുന്നു.


