പേജുകള്‍‌

Friday, October 28, 2011

അരുത് തിന്നരുത് !


കേരളത്തിലെ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന സാമൂഹിക പ്രതിസന്ധി എന്താണ് ? സ്ത്രീപീഡനം, ഗുണ്ടായിസം , അഴിമതി, എന്‍ഡോസള്‍ഫാന്‍, മുല്ലപ്പെരിയാര്‍, വര്‍ഗീയത, തീവ്രവാദം ഇതിലെന്തെങ്കിലുമായിരിക്കും നമ്മുടെ ഉത്തരം. എങ്കില്‍ അപ്പികളേ നമ്മുക്ക് പാടെ തെറ്റി. ഇതൊന്നുമല്ല ശരിയായ പ്രശ്നം.

              മലയാള ജനതയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു കൊണ്ട് അവന്‍റെ ആയുസ്സിനെ പത്തുകൊണ്ട് ഹരിക്കുന്ന ഭീകരമായ ആ വിപത്തിനെക്കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങിയിട്ട് അധികനാളായില്ല. എന്തൊരു ഭീകരനാ അവന്‍. ഹോ.. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഞാന്‍ അതനുസരിച്ച് ഇപ്പോള്‍ പൂജ്യത്തിനും താഴെയുള്ള ആയുസ്സുമായാണ് ജീവിക്കുന്നത്. എന്താണെന്ന് പുടികിട്ടിയോ യെവനാണ് അവന്‍ നമ്മുടെ മൈദാ മാവേ...

                 അല്ല അറിയാന്‍ വയ്യാന്നിട്ടു ചോദിക്കുവാ ഇവനൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ. പണ്ടാരാണ്ടും പറഞ്ഞപോലെ ഒരു പണിയുമില്ലാതെ ബോറടിച്ചിരുന്നപ്പോളാ അപ്പന്‍ ചത്തെ പിന്നെ ശവോടക്കായി ബന്ധുക്കളായി നാട്ടുകാരായി ബഹളവും ഒച്ചപ്പാടും അടിയന്തിരവും ചാത്തവും എല്ലാമായി ഒരു മേളമായി എന്നപോലെ തിന്നു എല്ലിന്റെ ഇടെക്കൂടി കേറിയവന്മാരുടെ പുതിയ കഴപ്പ് എന്നെ എനിക്ക് പറയാന്‍ പറ്റൂ... ഇതിനെ.. കാരണം ഞാന്‍ ഒരു മുപ്പത്തഞ്ചു വര്‍ഷമായി ഇത് ഉപയോഗിക്കുന്നു എനിക്ക് ഒരു ആരോഗ്യ പ്രശ്നവും ഇതിനാല്‍ ഉണ്ടായിട്ടില്ല. ഇന്നും ഞാന്‍ രണ്ടു നേരം കഴിച്ചത് പോറോട്ടയാണ്.


              ഇന്നേവരെ മൈദാ ഉപയോഗിച്ചതിന്റെ പേരില്‍ ആരും മരിച്ചതായി എന്റെ എളിയ അറിവില്‍ ഇല്ല. അതുപോലെ ആരും ജനിതക തകരാറുമായി ജനിക്കുന്നുമില്ല. പിന്നെ ചിലര്‍ക്കെല്ലാം എന്തോ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങും, പരിപ്പും കഴിച്ചാല്‍ മലയാളിക്ക് മൊത്തം ഗ്യാസ് ആണെന്ന് പറയുന്നതുപോലെ. മറ്റു നാടുകളില്‍ ഇവ നിത്യ ജീവിതത്തിന്റെ ഭാഗവും. അവര്‍ക്ക് ഈ രോഗമോന്നും ഇല്ലേ ? ആ.........
ഒരു നാലഞ്ചു വര്ഷം മുന്‍പ് തക്കാളിക്കാ കഴിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകും എന്ന് പറഞ്ഞു കേട്ടിരുന്നു കൂടെ വഴുതിനങ്ങ, കത്രിക്ക,വാളങ്ങ എന്നിവയും.  പാവം എന്റെ അമ്മ അത് വിശ്വസിച്ച് നട്ടുവളര്‍ത്തിയ കത്രിചെടി പിഴുത് കളഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

             എന്ടോസല്ഫാന്‍ എന്നപോലെ തന്നെയുള്ള ഭീകരനാണോ ഈ മൈദാ?  മേനകാ ഗാന്ധിയുടെ ചാവാലി പട്ടിപ്രേമം പോലെത്തെ ഒന്ന് അല്ലെ. ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്നു ഏലത്തിന് എന്ടോസല്ഫാന്‍ ആവശ്യത്തിന് തളിക്കുന്നുണ്ട്. അതിനാര്‍ക്കും പ്രശനമില്ല. ആരോഗ്യദായകം ആണല്ലോ അത്.!

             ഞാനൊരു ഇടുക്കി കാരനായതുകൊണ്ട് പറയുകയാണ്‌ തമിഴ്നാട്ടില്‍ നിന്നല്ലാതെ പച്ചക്കറിയും സാധനങ്ങളും ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്‌ കൂടുതലും. ഒരു ഇടുക്കികാരനെന്കിലും (കര്‍ഷകരുടെ കുടുംബത്തില്‍ പെട്ട)  പാവക്കാ വാങ്ങുന്നത് കണ്ടിട്ടുണ്ടോ ? വലിപ്പം കൂടിയ എത്തവാഴക്കാ, വലിപ്പമുള്ള കപ്പകിഴങ്ങു (കപ്പ ഞങ്ങളുടെ ദേശീയ ഭക്ഷണമാണെന്നാണ് വെപ്പ്)  മുന്തിരിങ്ങാ, കോവക്കാ, പച്ചപയര്‍ എന്തെങ്കിലും നിവര്‍ത്തിയുന്ടെങ്കില്‍ വാങ്ങില്ല. അവ എങ്ങനെയാണ് ഉണ്ടാക്കുന്നത്‌ എന്ന് അവര്‍ക്കുനന്നായി അറിയാം.

              പാവല്‍ നടാന്‍ തടമെടുക്കുമ്പോള്‍ ഫുരിടാന്‍ തൂവിയാണ് തുടങ്ങുന്നത് പിന്നെ എക്കാലെക്സ്, കരാട്ടെ, കുങ്ങ്ഫു എന്ന് വേണ്ട എല്ലാ വിഷങ്ങളും വാങ്ങി അടിക്കും, കാ പകുതിയാകുമ്പോള്‍ അതിനെ ഈച്ചകുത്താതിരിക്കാന്‍ വിഷത്തില്‍ മുക്കി വയ്ക്കുന്നു.മുന്തിരിങ്ങാ, കോവക്കാ, പച്ചപയര്‍  എന്നിവയും ഇതേ തരത്തിലാണ് കൃഷി. അതാണ്‌ നമ്മള്‍ നല്ലതാണെന്ന് പറഞ്ഞു വാങ്ങി തിന്നുന്നത്.

              ഇനി എത്തവാഴക്കാ കായ്‌ വലിപ്പം വയ്ക്കുന്നതിനു കുല വിരിഞ്ഞു തീര്‍ന്നു കഴിയുമ്പോള്‍ അതിന്റെ ചുണ്ട് ഓടിച്ചു മാറ്റുന്നു. എന്നിട്ട് അവിടെ പൊട്ടാഷ്‌ കെട്ടിവയ്ക്കുന്നു കായ്ക്കു നല്ല വലിപ്പം ഉണ്ടാകും. അതുകൂടാതെ അടിക്കുന്ന വിഷം വേറെ, കവിളിലും തടത്തിലും ഇട്ടു കൊടുക്കുന്നത് അതിലുമേറെ.

           കാലത്തും വൈകിട്ടും ഉച്ചക്കും ചുമ്മാതിരിക്കുംപോഴും ചായകുടിക്കുന്ന ആളുകള്‍ അറിയുന്നുണ്ടോ, അതിനടിക്കുന്ന വിഷത്തിന്റെ തീവ്രത.  തേയിലയ്ക്ക് മരുന്നടിച്ചുകൊണ്ടിരുന്ന കുറെ പ്പേര്‍ ബോധം കെട്ടുവീണ് ആശുപതിയില്‍ ആയിട്ട് രണ്ടോ മൂന്നോ മാസമേ ആകുന്നുള്ളൂ. അതുകൂടാതെ നമ്മള്‍ മൂന്നാര്‍ കാണാനും തേക്കടികാണാനും ഒക്കെ പോണ വഴിക്ക് മുള്ളിഒഴിക്കുന്നതും തുപ്പുന്നതും വേസ്റ്റ് വലിച്ചെറിയുന്നതും എല്ലാം തേയില ചെടിയുടെ മീതെ ആണല്ലോ. ഇതാണ് പളപളാന്നുള്ള പാക്കറ്റില്‍ പ്രകൃതിയുടെ മിശ്രണം ആരാണ്ടടെ എല്ലാം പാക്കേജ്‌ എന്ന്പറഞ്ഞു വരുമ്പോള്‍ നമ്മള്‍ വാങ്ങി കുടിക്കുന്നത്.

                നല്ലതാണ് എന്ന്പറയുന്ന ഇവയില്‍ അടങ്ങിയിട്ടുള്ള അത്രയും അപകടം പത്തു വര്ഷം അടുപ്പിച്ച് കഴിച്ചാല്‍ ഒരുദിവസം വയറ്റുവേദന ഉണ്ടാക്കുന്ന മൈദയില്‍ ഇല്ല. ഇതിനെതിരെ പ്രക്ഷോഭം നയിക്കുന്ന സാരുംമാര്‍ക്ക് ഒരു പണിയുമില്ല എങ്കില്‍ ഒരു ചൂണ്ടയുമെടുത്തു അടുത്തുള്ള തോടിന്റെ കരയില്‍ പോയിരിക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ ഒരു കറിക്കുള്ള പരലിനെ എങ്കിലും കിട്ടും, ഒരു പണിയും ആകും, അടുത്തു കുളികടവുണ്ടോ എന്നുകൂടി നോക്കണേ എങ്കില്‍ പനികൂടും നാട്ടുകാര്‍ക്കും.

               മൈദക്ക് അമേരിക്കന്‍ മാവെന്നു കൂടി പേരുള്ളതുകൊണ്ട്. അമേരിക്ക എന്നുകെട്ടാലെ ചോരതിളയ്ക്കുന്ന ചോരച്ചാലുകള്‍ നീന്തിക്കയറി വന്നവര്‍ ആണോ ഇതിനുപ്ന്നില്‍. അതോ സോദേശി അല്ലാത്ത എല്ലാ വിദേശിയെയും തൂത്തെറിയും എന്ന് പറയുന്ന ഖാദി ഉടുക്കുന്ന വെല്യെട്ടന്മാര്‍ ആണോ ?

         എന്നാപ്പിന്നെ ഞാന്‍ രണ്ടു പെറോട്ടയും മുട്ടയും കഴിച്ചിട്ട് വരാം.

NB:ഇനി എന്നാണാവോ ഭാര്യേടെ കൂടെകിടക്കുന്നത് പിള്ളേരെ അല്ലാതെ വേറെ അസുഖം ഉണ്ടാക്കും അതുകൊണ്ട് അയലോക്കത്തെ ചേട്ടനെ പിടിച്ചു കിടത്തണമെന്നും പറഞ്ഞു ഈ --- കള്‍ പ്രചരണം തുടങ്ങുന്നേ ....,?

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുക്കുന്നവര്‍ ഇതൊന്ന് വായിക്കണം.
  വെളിച്ചെണ്ണയ്ക്ക് നേരെയും ഉണ്ടായ കുപ്രചരണം ഏതാണ്ട് ഇതേ പോലെയാണ്.

  ReplyDelete
 3. ഇനി കാര്യമില്ല ഇപ്പോള്‍ തന്നെ കുറെ തിന്ന് കഴിഞ്ഞു
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 4. ഇപ്പോള്‍ രണ്ട് പൊറോട്ട/ബൊറോട്ട കഴിച്ചാല്‍ രണ്ട് ദിവസത്തേക്ക് വയര്‍ ലോക്കാകും.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തെണ്ണം ഒറ്റയിരുപ്പില്‍ തട്ടിയാലും കുഴപ്പമില്ലായിരുന്നു...ഇപ്പോഴത്തെ മൈദയില്‍ (അമേരിക്കന്‍ മാവില്‍ )സാം റാജ്യക്ത ശക്തികളുടെ ഇടപെടലുകള്‍ ഉള്ളതാണോ കാരണം..

  ReplyDelete
 5. കപ്പപ്പൊടി കൊണ്ട് പൊറോട്ട ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ക്കോണ്ടിരിക്കുകയ്യാണ്..ഇപ്പൊ ശര്യാക്കിത്തരാം....ഇനി പോസ്റ്ററൊട്ടിക്കാന്‍ പോലും മൈദ കണികാണാന്‍ കിട്ടില്ല മക്കളേ...ഫെവിക്കോള്‍ മാഫിയ രംഗത്തീറങ്ങിക്കഴിഞ്ഞു....

  ReplyDelete
 6. നല്ല പോസ്റ്റ്‌ ..ഓരോരുത്തര്‍ ഇറങ്ങി കോളും ...!

  ReplyDelete

Related Posts with Thumbnails