പേജുകള്‍‌

Friday, August 5, 2011

അമ്മാ..... എന്തെങ്കിലും തരണേ !


ഈ ബ്ലോഗ്‌ വായിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
                  ഈ ബ്ലോഗ്ഗ് എഴുതുന്ന ---------എന്ന ആള്‍ ജന്മന രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അന്ധനാകുന്നു. ഇയാളുടെ വലതു കൈ ഒരു വണ്ടി അപകടത്തില്‍ പെട്ട് മുട്ടിനു മുകളിലേക്ക് മുറിഞ്ഞു പോയതാകുന്നു, ഇടതു കൈ ജന്മനാ ഇല്ലാത്തതും, കാലുകള്‍ രണ്ടും പോളിയോ വന്നു തളര്‍ന്നു പോയതും, അരക്കുമെലോട്ടു ചലനമില്ലാത്തതും ആകുന്നു. ഇയാളുടെ മാതാപിതാക്കള്‍ക്ക് കാലും കയ്യും കണ്ണും ജന്മനാ ഇല്ലാത്തതും, മൂന്നു സഹോദരന്മാര്‍ ഉള്ളത് പാറമടയില്‍ വച്ചുണ്ടായ അപകടം മൂലം പണിയെടുക്കാന്‍ പറ്റാത്ത വിധം വികലാഗരായി പോയവരും ആണ്. ഇയാളുടെ ഇളയ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന പണിയെടുക്കാന്‍ പറ്റാത്ത ഏഴ് സഹോദരിമാരുടെ വിവാഹം നടത്തി വിടെണ്ടത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. അതുകൊണ്ട് ഇങ്ങേര്‍ക്ക് വേണ്ട സഹായങ്ങള്‍ പണമായി നല്‍കണമെന്ന് അഭ്യര്‍ത്തിക്കുന്നു. നിങ്ങള്ക്ക് പുണ്യം കിട്ടുന്നതും അതോടൊപ്പം സ്വര്‍ഗത്തില്‍ ഒരു സീറ്റും ഉറപ്പായും ഉണ്ടായിരിക്കുന്നതുമാണ്
എന്ന് 
വിന്‍സെന്റ്‌ വാന്‍ഗോഗ്,
ഇടുക്കി ജില്ലാ കലക്ടര്‍
ഒപ്പ്

ഇത് നിങ്ങള്ക്ക് വിശ്വാസമാകുന്നില്ലേ. ഓക്കേ കുഴപ്പമില്ല.ഈ ബ്ലോഗ്‌ വായിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
             ഈ ബ്ലോഗ്ഗ് എഴുതുന്ന ------- എന്ന ആള്‍ രാജസ്ഥാനിലെ താര്‍ എന്ന സ്ഥലത്താണ് കുടുംബമായി ജീവിച്ചു വന്നിരുന്നത്. പതിനഞ്ചു അംഗ കുടുംബത്തിലെ ഏക തുണ ഇദ്ദേഹം ആയിരുന്നു. എന്നാല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങള്‍ എല്ലാം മരിച്ചു പോയി. അതിനാല്‍ ഇയാള്‍ക്ക് ഇപ്പൊ പണിയെടുക്കാന്‍ പറ്റില്ല നിങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
നികുംഭന്‍ സേട്ട്,
MLA താര്‍ മരുഭൂമി,
ഒപ്പ്.


ഇപ്പൊ വിശ്വാസമായില്ലേ. ഇനി എന്തേലുമൊക്കെ സഹായം ചെയ്യൂ............ പ്ലീസ്‌ എനിക്ക് പണിയെടുക്കാന്‍ വയ്യ......


NB: ഈ ആഴ്ച ഇത്തരം നാല് കൂട്ടരേ ആണ് സഹിക്കേണ്ടി വന്നത് അതുകൊണ്ട് ഞാനും ആ പനി തുടങ്ങിയാലോ എന്നാലോചിച്ച് ഒരു ട്രയല്‍ ഇട്ടിരിക്കുന്നതാണ് ഇത്. ഇതിന്റെ പ്രതികരണം അറിഞ്ഞിട്ടു വേണം വിപുലമാക്കാന്‍.

3 comments:

Related Posts with Thumbnails