പേജുകള്‍‌

Friday, June 3, 2011

അമ്മയെ തല്ലിയാല്‍...........................


ഇപ്പോള്‍ ബ്ലോഗുകളിലും പത്രങ്ങളിലും എല്ലാം ഭയങ്കരമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സൌമ്യ വധക്കേസിലെ പ്രതിക്ക് വേണ്ടി ആളൂര്‍ വക്കീല്‍ ഹാജരായിരിക്കുന്നത്. ആ വക്കീലിനെ ആര് നിയമിച്ചു എന്നുള്ളതല്ല ഞാന്‍ പറയാന്‍ പോകുന്നത്, അതിലെ സന്മാര്‍ഗികതയും അല്ല. ഗോവിന്ദ ചാമി മതം മാറിയോ ഇല്ലയോ എന്നതുമല്ല.

            സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന അഡ്വ ബിജു ആന്റണി ആളുര്‍ എന്ന വക്കീല്‍ ആ കേസ്‌ ഏറ്റെടുത്തതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാരണം ഇത്രയ്ക്കു പ്രമാദമായ ഒരു കേസ്‌ അതിലെ തെളിവുകളും കാര്യങ്ങളും എല്ലാം പ്രതിക്കെതിരും, അത്തരമൊരു കേസിലെ പ്രതിയെ നിയമത്തിന്റെ മുന്‍പില്‍ നിന്നും ഊരിയെടുക്കാം എന്ന വിശ്വാസവും അതിനുള്ള ധൈര്യത്തെയും ആണ് ഞാന്‍ അഭിനന്ധിക്കുന്നത്.  


               ഒരു വക്കീലിനെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലില്‍ വെല്ലുവിളിയും വിജയിച്ചാല്‍ തന്റെ കരിയര്‍ ഗ്രാഫ് കുത്തനെ മേലോട്ട് ഉയര്‍ത്താനും സഹായിക്കുന്ന ഒന്നാണ് ഈ കേസ്‌. ഈ കേസ്‌ ആളൂര്‍ വിജയിപ്പിച്ചാല്‍ ഇപ്പോള്‍ അങ്ങേരെ തെറി വിളിക്കുന്നവര്‍ അങ്ങേരുടെ ഓഫീസിന്‍റെ മുന്‍പില്‍ കാത്തുകെട്ടി നില്‍ക്കും എന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടോ ?

            പിന്നെ ഒരു വക്കീല്‍ ശരിക്കൊന്നു ശ്രമിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നത്ര ലാഖവത്തോടെ ആണോ നമ്മുടെ കേരളാ പോലിസ്‌ ഈ കേസ്‌ അന്വേഷിച്ചിരിക്കുന്നത്, എങ്കില്‍ ഈ കേസില്‍ അപരാധിയാണ് എങ്കില്‍ ഗോവിന്ദ ചാമിക്ക് ശിക്ഷ കിട്ടിയില്ല എങ്കില്‍ അതിന്റെ പാപം ചുമക്കേണ്ടത് നമ്മുടെ പോലീസ് ആണ്.

           ഒരു വക്കീല്‍, സിനിമയിലെ വക്കീലിനെ പോലെ നിരപരാധികളുടെ കേസ്‌ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എങ്കില്‍ കേരളത്തിലെ വക്കീലന്മാരുടെ കുടുംപങ്ങള്‍ എല്ലാം ഇപ്പൊ പട്ടിണിയുടെ പടുകുഴിയില്‍ ആയിരിക്കണമല്ലോ ? 

           എന്നാല്‍ സൌമ്യക്ക്‌ വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഈ സാംസ്കാരിക സന്മാര്‍ഗ പുംഗവന്മാര്‍ക്ക് ആളൂരിനു ബദലായി ഒരു വക്കീലിനെ വയ്ക്കാന്‍ ശ്രമിക്കരുതോ? സൌമ്യക്ക്‌ വേണ്ടി കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി.

                പണ്ട് കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നാണ് റിപ്പര്‍ ചാക്കോയുടെ കേസ്‌. അന്ന് അഡ്വ. കെ എം ഡേവിഡ്‌ ആണ് ചാക്കോയ്ക്ക് വേണ്ടി ഹാജരായത്. അതും കോടതി അനുവദിച്ചു കൊടുത്ത വക്കീല്‍. മറ്റൊരു വക്കീലും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത ആ കേസ്‌ അദ്ദേഹം വിജയിപ്പിച്ചു. റിപ്പര്‍ ചാക്കോ കുറ്റക്കാരനല്ല എന്ന് കോടതിക്ക് വിധിക്കെണ്ടിവന്നു. അതിലും, കോടതി ആദ്യം വിധി പ്രസ്ഥാവിക്കാനിരുന്ന ദിവസം മറ്റു വക്കീലന്മാര്‍ക്ക് ക്ഷീണം ഉണ്ടാകുമായിരുന്നതിനാലോ എന്തോ അന്ന് കോടതിയില്‍ വ്യാജ ബോംബ്‌ഭീഷണി ഉണ്ടാവുകയും വിധിപ്രസ്താവന മാറ്റി വയ്ക്കുകയും ചെയ്തു. പിന്നീടാണ് ചാക്കോ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നും, എന്നാല്‍ പൊതു താത്പര്യം മുന്‍നിറുത്തി തടങ്കലില്‍ വയ്ക്കാനുമുള്ള വിചിത്രമായ വിധി വരുന്നത്. 

            ഇതില്‍, കോടതി ഏര്‍പ്പെടുത്തിയ, റിപ്പര്‍ ചാക്കോ കുറ്റക്കാരനല്ല എന്ന് കോടതിയെ കൊണ്ട് പറയിപ്പിച്ച,  അഡ്വ. കെ എം ഡേവിഡ്‌  അസന്മാര്‍ഗികനാണോ, അയാളെ കേസ്‌ ഏല്‍പ്പിച്ച കോടതി അസന്മാര്‍ഗികമാണോ ? ഇവിടെ ആരാണ് തെറ്റ് ചെയ്തത്. പറയേണ്ടി വരും ഇപ്പോള്‍ കിടന്നു ചാടുന്ന സന്മാര്‍ഗികള്‍.

             താന്‍ ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ഥതയുള്ള ഏതൊരാളും തന്റെ തൊഴിലില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും. അത് കഠിനാധ്വാനം കൊണ്ട് വിജയിപ്പിപ്പുകയും ചെയ്യും. അങ്ങനെ ഉള്ളവര്‍ മാത്രമേ തന്റെ പ്രോഫോഷനില്‍ ഉയരുകയുള്ളൂ. ബോംബും കത്തിയും തോക്കും ഗുണ്ടകളും ഒക്കെയായി വന്നു നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് കാരാഗ്രഹം ഭേദിച്ച് ഗോവിന്ദ ചാമിയെ രക്ഷിച്ചു കൊണ്ട് പോകാനല്ലല്ലോ, നിയമത്തിന്റെ മുന്പിലല്ലേ നില്‍ക്കുന്നത്, ആലൂരും കൂട്ടരും.


ഓഫ്‌: പണ്ട് എന്റെ നാട്ടില്‍ ഒരു ബാങ്ക് മാനേജര്‍ ഉണ്ടായിരുന്നു. ഒരു ദിവസം അങ്ങേരുടെ അനിയന്‍ കാബിനില്‍ കയറി വന്നു പറഞ്ഞു 
"ചേട്ടാ നമ്മുടെ അച്ഛനെ ചേട്ടന്‍ തല്ലി "
"ഓഹോ.. അച്ഛന്‍ അത്ര ഭയങ്കര തെറ്റ് ചെയ്തോ ?" അതായിരുന്നു അങ്ങേരുടെ മറുപടി
പോസിറ്റീവ് ആയി ചിന്തിക്കുക. 


RSS ചേട്ടന്മാരോട് :  അതെ നിങ്ങളുടെ കൂട്ടത്തില്‍ മാത്രം മതിയോ ക്രിമിനല്‍സ് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ പിന്നെന്തോ ചെയ്യും. ഒരു സഹകരനമൊക്കെ വേണ്ടയോ, അല്ല പിന്നെ !!!


NB:  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമത്തിന്റെ ഇളവില്‍ ഗോവിന്ദ ചാമി രക്ഷപെട്ടാല്‍ പോട്ടെ. എങ്കിലും കുറ്റവാളിയാണ് അവനെങ്കില്‍ ആളൂരും കൂട്ടരും പരാജയപ്പെടണമെന്നു ഞാന്‍ ആത്മാര്‍ത്ഥമായി സര്‍വ്വെശ്വരനോട് പ്രാര്‍ഥിക്കുന്നു.

3 comments:

Related Posts with Thumbnails