പേജുകള്‍‌

Wednesday, April 20, 2011

ഈസ്റ്റര്‍ പാര - വായിക്കുക അനുഭവിക്കുകവിശ്വാസമെന്നതോ കാണാത്തതിലുള്ള ഉറപ്പും അറിയപ്പെടാത്തതിലുള്ള നിശ്ചയവും ആകുന്നു. പ്രപഞ്ച നിയന്ത്രിതാവില്‍ ഞാന്‍ വിശ്വസിക്കുന്നു ദൈവത്തിലും, എന്നാല്‍ കോലംകെട്ടില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനെ ഞാന്‍ എന്നും എതിര്‍ക്കും. അതിനാല്‍ എന്റെ പോസ്റ്റുകള്‍ വായിച്ച ആര്‍ക്കെങ്കിലും അവരുടെ മതവികാരം (വിശ്വാസത്തിനു ഒരിക്കലും കേടുപാടുണ്ടാവില്ല) വൃണപ്പെട്ടെന്കില്‍ ഞാന്‍ മരുന്ന് വയ്ക്കുന്നതല്ല.  നിങ്ങള്‍ സ്വന്ത ഇഷ്ടപ്രകാരം മാത്രമാണ് വന്നത് എന്നും ഓര്‍ക്കുക. നിങ്ങള്ക്ക് എന്തെങ്കിലും വിഷമം ഉണ്ടായെന്കില്‍ ഇനി ഇവിടേയ്ക്ക് വരാതിരിക്കുക                  ഇന്ന് എനിക്ക് ഈസ്റര്‍ സമ്മാനമായി കിട്ടിയ ഇ-മെയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാന്‍ വീതം വയ്ക്കുന്നു. എനിക്കും ജീവ ഭയമുണ്ടേ....! 
               "ഇത് എനിക്കായി വന്ന പുപുതിയ നിയമപ്രകാരമുള്ള ഇ-മെയില്‍ ഇത് നിങ്ങള്‍ക്കായി ഞാന്‍ ഫോര്‍വേഡ് ചെയ്യുന്നു. ഇത് കണ്ടു വായിച്ചു അനുഭവിക്കുവിന്‍.... ആമേന്‍"


See Carefully............. 
The President of Argentina received this picture and called it "junk 
mail."  Eight days later, his son died. 
A man received this picture and immediately sent out copies.  His surprise 
was winning the lottery. 
Alberto Martinez received this picture, gave it to his secretary to make copies 
but they forgot to distribute it.  She lost her job and he lost his family. 
This picture is miraculous and sacred, don't forget to forward this within 13 
days to at least 20 people. 
Do Not Forget to forward and you will receive a huge surprise!!   

      ഒരു ഇ-മെയിലില്‍ വരുന്ന ഫോട്ടം കുറെ ആളുകള്‍ക്ക് അയച്ചില്ല എന്ന് പറഞ്ഞു ആളെക്കൊല്ലുന്ന ഇതുക്കൂട്ടു പൂഞ്ഞാറ്റിലെ (സ്ഥലം വേറെ) ദൈവങ്ങളെ ആരാധിക്കുന്ന വിവരംകെട്ട ഷണ്ഡന്‍മാരെ നിങ്ങള്ക്ക് ഹാ കഷ്ടം !!  നിങ്ങള്ക്ക് സ്വര്‍ഗരാജ്യം മാത്രമേ ഉള്ളൂ. ഈ ലോകം, നിങ്ങളെ യാതൊരു ഉളുപ്പുമില്ലാതെ ഇല്ലാത്തതും കാണാത്തതും സത്യമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന പുരോഹിത പരിഷകള്‍ക്ക് മാത്രമുള്ളതാകുന്നു. ആകയാല്‍ നിങ്ങള്‍ ഈ ലോക സുഖങ്ങളെല്ലാം വെടിഞ്ഞു സുരലോകത്തിന്റെ സുഖത്തിനായി കാത്തിരിക്കുവിന്‍...!! ഉരുട്ടി പുഴുങ്ങി ഇപ്പോത്തന്നെ കൊണ്ടുവന്നു അണ്ണാക്കിലേക്ക് തള്ളിത്തരുന്നതായിരിക്കും.

         ലോകത്തെ മുഴുവനായും ചരാചരങ്ങളെ മൊത്തമായും ചില്ലറയായും നിയന്ത്രിക്കുന്ന രക്തദാഹിയും കള്ളനും നുണയനും സര്‍വോപരി സാമാന്യ ബോധം ഇല്ലാത്തവനുമായ യഹോവ തന്റെ കുഞ്ഞാടുകളായ യിസ്രായേല്‍ ജനതയെ വിടുവിക്കുന്നതിനായി ഈജിപ്തിലെ ആദിജാതന്മാരെ കൊന്നൊടുക്കിയതിന്റെ ചാത്തം കൊണ്ടാടുന്ന ഭാരതത്തിലെ സ്വന്തമായി ദൈവമൊന്നും ഇല്ലാത്തതിനാല്‍ യിസ്രായേലിന് വേണ്ടിമാത്രം നിലകൊണ്ട പക്ഷാപാതിയായ യാഹോവയെ ആരാധിക്കുന്ന ഞാനടക്കമുള്ള ക്രിസ്ത്യാനികള്‍ക്ക് എന്റെ ഈസ്റര്‍ ദിന ആശംസകള്‍

     NB: കാര്യമിതൊക്കെ ആണെങ്കിലും ഞാന്‍ ഇത് ഒരു നൂറു പേര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്തിട്ടുണ്ട് എനിക്കും ജീവിക്കേണ്ടേ. കൊന്നു പരിചയമുള്ള ദൈവമാണെ....!  ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ ?

6 comments:

 1. പോര്‍ണോ കുടുംബജീവിതം ബാക്കി അടുത്ത പോസ്റ്റില്‍ തുടരുന്നതാണ്

  ReplyDelete
 2. ഈ മെയില്‍ കണ്ടിട്ട് ഇതിനു എതിരെ പോസ്റ്റ്‌
  ഇട്ട വിനോദ് എന്ന ബ്ലോഗ്ഗെരിന്റെ ബ്ലോഗ്
  കമന്റ്‌ ഇല്ലാതെ ഒരാഴ്ചയോളം വരണ്ടു
  പോയി .പിന്നീടു അദ്ദേഹം ഇത് പത്തു പേര്‍ക്ക്
  അയച്ചു കൊടുത്തപ്പോള്‍ അദ്ഭുതം എന്ന്
  പറയട്ടെ മാതാവ് നേരിട്ട് അദ്ദേഹത്തിന്റെ
  ബ്ലോഗില്‍ കമെന്ടി ..ഞാന്‍ സാക്ഷി ...ഹ ഹ
  കലക്കി മാഷെ ....ദൈവം അല്ലെങ്കിലും എന്നും
  sided ആണ് .അത് കൊണ്ടല്ലേ നമ്മള്‍
  പ്രാര്ധിക്കുന്നത് .കാര്യം കാണാന്‍ ...

  ReplyDelete
 3. "അല്ല ശരിക്കും ബിരിയാണി കിട്ടിക്കാണുമോ? "
  എനിക്ക് ടെന്‍ഷന്‍ ആയല്ലോ പിതാവേ :-/

  ReplyDelete

Related Posts with Thumbnails