പേജുകള്‍‌

Friday, April 1, 2011

ഞാനൊരു രാജ്യദ്രോഹി


ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്നതും അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും അനുസരിക്കുന്നതുമായ ഒന്നാണ്, " ഇന്ത്യ എന്‍റെ രാജ്യമാകുന്നു...... " എന്ന് തുടങ്ങുന്ന നമ്മുടെ പ്രതിജ്ഞ. അന്നും ഇന്നും ഞാന്‍ ഒരു ഭാരതീയനും ദേശസ്നേഹിയും ആണെന്നാണ്‌ എന്‍റെ വിശ്വാസം. എന്നാല്‍ അത് എന്‍റെ വെറും തോന്നലാണെന്നു ഈ കഴിഞ്ഞ ദിവസമാണ് എനിക്ക് ബോധ്യം വന്നത്. എന്നെ ഒരു പത്തു പേരെങ്കിലും " രാജ്യദ്രോഹി, ദേശസ്നേഹം ഇല്ലാത്തവനെ " എന്ന് മുഖത്ത് നോക്കി വിളിച്ചു.  കാര്യം അറിയുമ്പോള്‍ നിങ്ങളും എന്നെ അങ്ങനെ തന്നെ വിളിക്കും. വിളിക്കണമല്ലോ കാരണം നമ്മള്‍ മലയാളികള്‍ ആയിപ്പോയില്ലേ.
             കഴിഞ്ഞ ഇന്ത്യ-പാക്‌ യുത്തം (യുദ്ധം ?) നടക്കുന്ന സമയം എന്നോട് കുറെ ആളുകള്‍ ചോദിച്ചു ഈ യുത്തത്തില്‍ ആര് വിജയിക്കും എന്ന്. ഞാന്‍ പറഞ്ഞു കഴിവുള്ളവന്‍ ജയിക്കും കാരണം രണ്ടുപേരും ശക്തരാണ് ഏഷ്യയിലെ തന്നെ ബലവത്തായ രാജ്യങ്ങള്‍.  ആര്‍ക്കു വേണമെങ്കിലും വിജയിക്കാം. ഇപ്പൊ നിങ്ങള്‍ക്കും തോന്നുന്നില്ലേ ഇന്ത്യയുടെ കൂടെ നിലക്കാത്ത ഞാന്‍ ദേശദ്രോഹി ആണെന്ന്. അതെ ഞാന്‍ ദേശദ്രോഹിയാണ്.
            ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ കൂടെ നിന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് പറഞ്ഞ ഇന്ത്യയിലെ വിവരംകെട്ട, തെങ്ങിന് വളമായിട്ടു പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത, പീറ കമ്മ്യുണിസ്റ്റ് കാരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതിന് മുന്‍പ് ഒരു കാര്യം.

           'എണ്ണ കാണുമ്പോള്‍ പുണ്ണ് പൊങ്ങുന്നത് പോലെ'   മലയാളിക്ക് രാജ്യസ്നേഹം വാനോളം ഉയരുന്നത് എപ്പോഴാണ് ?   ഇന്ത്യ-പാക്‌  ക്രിക്കറ്റ് കളിനടക്കുമ്പോള്‍ മാത്രം. ഓരോ ഇന്ത്യ-പാക്‌  കളിയും അവന് യുദ്ധമാണ്. അതൊരിക്കലും ഒരു കായിക വിനോദമായി കാണുന്നില്ല. ഈ കഴിഞ്ഞ മത്സരത്തില്‍ ആരുജയിക്കും എന്ന് ചോദിച്ചവരോട് ഞാന്‍ എന്‍റെ വിവരക്കേട് മൂലം പറഞ്ഞു. " രണ്ടു ടീമും നല്ല കളിക്കാരാണ് അതില്‍ നന്നായി കളിക്കുന്നവന്‍ ജയിക്കും" പിന്നത്തെ കാര്യം പറയണോ.  വെറുതെ വഴിയെ പോകുന്ന പാവം മുസ്ലിമിനെ നോക്കി അവന്‍ പാക്കിസ്ഥാന്‍ പക്ഷത്താണെന്നു പറയുന്ന ആളുകള്‍ എന്നെ പിന്നെ വെറുതെ വിടുമോ . ജാതിയും മതവും തിരിച്ചാണല്ലോ നമ്മള്‍ രാജ്യസ്നേഹം അളക്കുന്നത്.
               ക്രിക്കറ്റ് കളിതീരുന്നതെ, ആസ്ഥാന വേശ്യയുടെ അടുത്ത് പോയി വരുന്നവന്റെ അവസ്ഥയില്‍ തളര്‍ന്നു കുത്തിപ്പോകും ഇവരുടെ ഒക്കെ ദേശസ്നേഹം. പിന്നെ പിറന്ന നാടിനെ കുറ്റം പറച്ചില്‍ ആരംഭിക്കും. അമേരിക്കയില്‍ അതുണ്ട് ജപ്പാനില്‍ ഇതുണ്ട് സിങ്ങപൂര്‍ സ്വര്‍ഗമാണ് ഇവിടെ എന്തുണ്ട് ഇവിടെ എന്ത് വികസനം ഉണ്ടായി. ഇവിടെ ജീവിക്കുന്നതിലും ഭേദം നരകത്തില്‍ കഴിയുന്നതാണ്..... എന്തൊരു ദേശസ്നേഹം.
             ഗവര്‍മെന്റില്‍ നിന്നും കിട്ടുന്നതെല്ലാം വാങ്ങിച്ച് കൂട്ടുന്ന നമ്മളാരെന്കിലും നേരാം വണ്ണം ഒരു ഭാരത പൌരന്‍ എന്നനിലയില്‍ സ്വന്തം രാജ്യത്തോട് ചെയ്യേണ്ട കടമകള്‍ ചെയ്തിട്ടുണ്ടോ. ഏറ്റവും കുറഞ്ഞത് ഒരു പൊതുമുതലിനോടെന്കിലും നേരാം വണ്ണം പെരുമാറിയിട്ടുണ്ടോ.
               കേരളത്തിലെ റോഡുകളെല്ലാം തോടാണ് കുഴിയാണ് കുണ്ടാണ് എന്ന് പറഞ്ഞു നിലവിളിക്കുന്ന നമ്മള്‍ എത്ര പൊതുവഴികള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാട്ടിലുള്ള മുഴുവന്‍ അഴുക്കുളും വലിച്ചെറിയുന്നത് ഈ വഴിയിലേക്ക് തന്നെയല്ലേ?  കുറഞ്ഞതു രണ്ട് വര്‍ഷമെങ്കിലും നില്‍ക്കേണ്ട ടാറിംഗ് വീട്ടിലേക്കു കയറാന്‍ വഴിവെട്ടി അടക്കുന്ന ഓടകള്‍ മൂലവും പുരയിടത്തിലേക്ക് വെള്ളം ഒഴുകി ഇറങ്ങാതെയിരിക്കുന്നതിനു വെട്ടിത്തിരിച്ചു റോഡിലേക്കു തന്നെ വിടുന്നത് മൂലവും പെട്ടന്ന് നശിക്കുന്നത് സര്‍ക്കാരിന്റെ കുഴപ്പമാണല്ലോ അല്ലെ ?  
             ദേശിയ പതാകയെയോ ദേശീയ ഗാനത്തെയോ ബഹുമാനിക്കാത്ത 'യെഹോവയുടെ സാക്ഷികള്‍' പോലുള്ള മതങ്ങളെ വളര്‍ത്തുന്ന നാടാണല്ലോ നമ്മുടേത്. ഈ മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളോട് മാത്രമേ ഈ നാറികള്‍ക്ക് വേറുപ്പുള്ളൂ ഇന്ത്യന്‍ രൂപയോടു ഒരു വെറുപ്പുമില്ല എന്തോരും കിട്ടിയാലും വാരികൂട്ടിക്കോളും. അല്ല ദേശീയ ഗാനം പാടുമ്പോള്‍ എങ്ങനെയാണ് നില്‍ക്കേണ്ടത് എന്നുപോലുമാറിയാത്ത ശശി തരൂരിനെ വിജയിപ്പിച്ചു മന്ത്രി ആക്കിയവരല്ലേ നമ്മള്‍. അങ്ങേരുടെ പൊത്തകത്തില്‍ പറഞ്ഞിരിക്കുന്നത് നമ്മക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടരുന്നല്ലോ. സ്വതന്ത്രം ആയിട്ട് അമ്പതു ആണ്ട് മാത്രം കഴിഞ്ഞ നമ്മുടെ നാടിനെ നൂറ്റാണ്ടുകളായി പുരോഗതിയില്‍ നില്‍ക്കുന്ന അമേരിക്കയുമായി തുലനം ചെയ്യുന്നത്, അമ്മക്ക് ചേലില്ലാത്തതിനാല്‍ അയോലോക്കത്തെ സുന്ദരി ചേച്ചിയെ അമ്മ എന്ന് വിളിച്ചുകൊണ്ട് പെറ്റതള്ളയെ തുണിപോക്കിക്കാണിക്കുന്നതിനു തുല്യമാണ്.
                നൂറു ജാതിയും നൂറു മതവും നൂറു ഭാഷയും ആയിരം സംസ്കാരവും ഉള്ള, വിദേശികള്‍ ആവതെല്ലാം ഊറ്റി എടുത്ത ഈ നാട് ഇത്രയെങ്കിലും അരനൂറ്റാണ്ട് കൊണ്ട് വളര്‍ന്നത്‌ തന്നെ വലിയ കാര്യമാണ്.
               കഴിഞ്ഞ ക്രിക്കറ്റ് യുത്തം ജയിച്ചവകയില്‍ എന്തെല്ലാം കിട്ടി പോലും ഇന്ത്യക്ക്.  പാക്ക്‌ അധീന കാശ്മീര്‍ ഇവിടെ ഒലത്താന്‍ വേണ്ടി വിളിച്ചു വരുത്തിയ ആ ചെറ്റ തീറാധാരം എഴുതി തന്നോ ?  അതോ പണ്ട് മുഷറഫ്‌ കളികണ്ടിട്ടു പോയി കാര്‍ഗിലില്‍ പണിതന്നത് പോലത്തെ സമ്മാനം വീട്ടില്‍ ചെന്നിട്ട് തന്നു വിടുകയേ ഉള്ളോ ?
                    മലയാളി യുദ്ധം എന്നത് കേട്ടിട്ടേ ഉള്ളൂ അനുഭവിച്ചിട്ടില്ല. കാര്‍ഗില്‍ യുദ്ധവും നമ്മള്‍ ആഘോഷിക്കുകയായിരുന്നല്ലോ.  കൂടപ്പിറപ്പുകള്‍ ചോരയില്‍ പിടഞ്ഞു വീഴുന്നതും, അമ്മ പെങ്ങന്മാരുടെ മേലെ വിദേശികള്‍ കേറിനിരങ്ങിയതിന്റെയും കഥകള്‍ കേള്‍ക്കണമെങ്കില്‍, കാണണമെന്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് ഒന്ന് പോയാല്‍ മതി.
                  ക്രിക്കറ്റ് കളി നടക്കുമ്പോള്‍ മാത്രം പൊങ്ങുന്ന രാജ്യസ്നേഹം എനിക്കില്ല അതാണ്‌ രാജ്യസ്നേഹം എങ്കില്‍ ഞാന്‍ രാജ്യദ്രോഹിയാണ് എന്നെ നിങ്ങള്‍ കല്ലെറിഞ്ഞു കൊള്ളൂ......

NB: കേരളത്തില്‍ ഏതു കാലഘട്ടത്തിലാണ് നായന്മാര്‍ ചുവന്നതുണി മേലങ്കി ആയി ഉപയോഗിച്ചിരുന്നത് അതുപോലെ ഉത്തരേന്ത്യന്‍ രീതിയില്‍ താറുടുത്തിരുന്നത്, അതുപോലെ മുസ്ലീങ്ങള്‍ എന്നായിരുന്നു ചാക്ക് ഉടുപ്പായി ഉപയോഗിച്ചത്. ?     അറിയാതെ ഞാന്‍ ഉറുമി കണ്ടേ.....!

2 comments:

  1. ആളിന്റെ കുറുമ്പൊട്ടും കുറഞ്ഞിട്ടില്ലയല്ലേ?

    ReplyDelete
  2. ഞാന്‍ ബ്ലോഗില്‍ വായിച്ച നല്ലൊരു പോസ്റ്റ്‌ ....ഈ ഒണക്ക ക്രിക്കറ്റ്‌ ജയിച്ചത്‌ കൊണ്ട് കളിക്കാര്‍ക്ക് കോടികള്‍ കിട്ടി എന്നല്ലാതെ ഇന്ത്യ എന്നാ മഹാരാജ്യത്തിന് എന്ത് മെച്ചം .....!

    ഓവറിനും വിക്കറ്റിനും പരിക്കിനും ഒക്കെ ഇടയില്‍ പരസ്യം കുത്തി കേറ്റാന്‍ കഴിയില്ലയിരുന്നെന്കില്‍ കാണാമായിരുന്നു വൃത്തി കെട്ട മാധ്യമങ്ങളുടെ കളിയോടുള്ള ആത്മാര്‍ഥത .......!

    താങ്ക്സ് വിനോദ്.....!

    ReplyDelete

Related Posts with Thumbnails