പേജുകള്‍‌

Thursday, April 14, 2011

പോര്‍ണോ കുടുംബജീവിതം :1


എന്റെ കാര്യങ്ങള്‍ എല്ലാം ഇങ്ങനെയാണ്.. എന്ത് ചെയ്യാനാ വിധി അല്ലാതെന്താ. നേരെ ചൊവ്വിനു ചെയ്യേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങള്‍ താമസിച്ചേ അറിയൂ.. അല്ലേല്‍ ചെയ്യൂ.  പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോയിട്ട് ഒരു ബിരുദം എടുക്കാന്‍ പത്തുവര്‍ഷത്തെ താമസം ഉണ്ടായി. അങ്ങനെയാ എല്ലാം......... ങീ.... :(
           ഈ നല്ലോരു വിഷുവായിട്ടു ഇവനെന്തിനാ ഇരുന്നു കരയുന്നത് എന്ന് വിചാരിക്കുന്നവരോടും, ഇതെന്താ കുംബസാരക്കൂടോ എന്ന് വിചാരിക്കുന്നവരോടും ഞാന്‍ കാര്യമെന്താണെന്നു പറയാം.
            കഴിഞ്ഞ മാസം എന്റെ ഒരു കൂട്ടുകാരന്‍ പയ്യന്‍ എന്നോട് ഒരു ചോദ്യം
         " വിനോദേട്ടന്‍ ജിമ്മില്‍ പോയിട്ടുണ്ടോ ?"
          "ഏയ്‌ അതിന്റെ ആവശ്യം എനിക്കിതുവരെ തോന്നിയിട്ടില്ല. നീ എന്നും പോണതല്ലേ തടിയൊക്കെ എട്ടും പത്തും പാക്ക് ആയല്ലോ. ഇങ്ങനെ മസിലിക്കണമെന്നു എനിക്ക് ഒരു ആഗ്രഹവുമില്ലെന്റെ പൊന്നേ !!"
            "അയ്യോ അത് മാത്രമല്ല ഇതുകൊണ്ട് ഗുണം വേറെയും ഉണ്ട്!! "
            "അതെന്തുവാടെ ?"
             "അതായത് ഒരു കല്യാണമൊക്കെ കഴിച്ചു കഴിയുമ്പോള്‍ ഭാര്യയുടെ അടുത്തു ചെല്ലുമ്പോള്‍ ഇത് കൊണ്ട് ഒത്തിരി ഗുണമുണ്ട് അറിയാവോ ?"
            "എന്ത് ഗുണം " എനിക്ക് ഒരുപിടിയും കിട്ടിയില്ല
            " അതെ ഈ ബന്ധപ്പെടുമ്പോള്‍ !!"
            ങേ ചിലപ്പോ ഒരു കോണ്ടാമോ, വല്ലോ ഗര്‍ഭനിരോധന ഗുളികയും ആണേ ഒരു ദരിദ്രവാസി ഇന്ത്യന്‍ പൌരന്‍റെ അപ്രതീക്ഷിത വരവെന്കിലും തടയാം ഈ ജിമ്മു കൊണ്ടെന്താ ഗുണം ആ...!! അവനോടുതന്നെ ചോദിച്ചു
            " അതെന്താടാ നീ ഭാര്യയുടെ അടുത്തു ഗുസ്തിക്ക് പോകുവാണോ ?"

           "അതെന്തു വര്‍ത്തമാനമാ ?  വിനോദേട്ടന്‍ ഈ കമ്പ്യൂട്ടറും ഒക്കെയായി നടന്നിട്ടും ഇതൊന്നും അറിയില്ലേ ?  ഇരുപതും മുപ്പതും മിനിട്ട് പല പോസില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇതൊക്കെ വേണം. ഇടക്കൊക്കെ രണ്ടു പടമൊക്കെ നെറ്റില്‍ കയറി കണ്ടു നോക്ക് അപ്പൊ മനസിലാകും കാര്യങ്ങള്‍ "
            എന്റമ്മോ ഇതായിരുന്നോ കാര്യം. പാവം അവന്‍ കുടുംബജീവിതത്തിനും ഭാര്യയോടോത്തുള്ള ലൈംഗികതക്കും മാതൃക ആക്കിയിരിക്കുന്നത് പോര്‍ണോ സൈറ്റുകളില്‍ കണ്ട പ്രൊഫെഷണല്‍ ആളുകളെ ആണ്.
           പറന്നും, കിടന്നും, നിന്നും, കട്ടിളപ്പടിയിലും, കസേരയിലും, സീലിംഗ് ഫാനിലും എല്ലാം നേരെയും, കുനിഞ്ഞും, തലകുത്തിയും ഒക്കെ കാണിക്കുന്നത് കണ്ടു അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരെ ഞാന്‍ ആദ്യമായല്ല കണ്ടുമുട്ടുന്നത്.  ഇത് തന്നെ ആയിരിക്കാം നമ്മുടെ 'സാച്ചര'കേരളത്തിനെ ലൈഗികോത്തെജന മരുന്നുകളുടെ ഏറ്റവും നല്ല കമ്പോളമാക്കി മാറ്റിയിരിക്കുന്നത്.
             ഇത്തരത്തില്‍ ഉള്ള കുറെ സംഭവങ്ങള്‍ ഞാന്‍ ഇനി വിവരിക്കാം ഇതെല്ലാം സത്യമായ കാര്യങ്ങള്‍ തന്നെയാണ്. പേരും സ്ഥലവും മാത്രം മാറ്റുന്നു എന്ന് മാത്രം. ചിലപ്പോള്‍ ചില അശ്ലീലം എന്ന് തോന്നുന്ന സംഭാഷണം കടന്നു വന്നെന്നിരിക്കും ക്ഷമിക്കുക.
             ഒരു നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്.  എന്റെ അടുത്തുള്ള ഒരു ചേട്ടന്റെ ഭാര്യ പിണങ്ങി വീട്ടില്‍ പോയി. എന്താണ് കാര്യമെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ഞാന്‍ സൊസൈറ്റിയുടെ വര്‍ക്കില്‍ ഉള്ള സമയം. അങ്ങേരാണെ ഒരു ദോഷവും ഇല്ലാത്ത നല്ല ഒരു മനുഷ്യന്‍ ചേച്ചിയും ഒരു പാവം, ഒരു കുഞ്ഞും ഉണ്ട്. വീടിലെ മൂത്ത ആളായതുകൊണ്ട് ഒരു വര്ഷം മുന്‍പ് അനിയന്‍റെ വിവാഹം കഴിഞ്ഞതോടെ വേറെ വീടും വച്ച് മാറി. എങ്കിലും അവര്‍ തമ്മില്‍ വേര്‍പിരിയാന്‍ മാത്രം യാതൊരു പ്രശ്നവും കാണുന്നില്ല. പലരും മധ്യസ്ഥത നടത്തി നോക്കി.   ഒരു വിധത്തിലും പുള്ളിക്കാരി അടുക്കുന്നില്ല. അങ്ങേരെ എനിക്കിനി വേണ്ടാ എന്നാണു പറയുന്നത് വേറെ കാരണമെന്നും ഇല്ല.
                ഒരു ദിവസം അവരുടെ പിതാവ് ഓഫീസില്‍ കയറിവന്നു.  ഇതെങ്ങനെ എങ്കിലും ഒന്ന് യോജിപ്പിച്ചു തരണം എന്ന അപേക്ഷയുമായി.  കഷ്ടകാലത്തിനു ആ ചുമതല ചാക്കോ സാറിന്‍റെയും  ലീലാമ്മ ചേച്ചിയുടേയും കൂടെ എന്റെയും തലയില്‍ വന്നു. ഞങ്ങള്‍ അവരെ രണ്ടു പേരെയും ഓഫീസില്‍ വിളിച്ചു വരുത്തി സംസാരിച്ചു. അങ്ങേര്‍ എങ്ങനെയെങ്കിലും അവള്‍ കൂടെ വേണമെന്ന നിലപാടില്‍,  അവള്‍ ഇല്ലേ ഞാന്‍ ചാകും എന്നൊക്കെയാണ് പറയുന്നത്. പുള്ളിക്കാരി ചത്താലും ഇനി ഇതിയന്റെ കൂടെ ഇല്ല എന്നും. ഒരു രക്ഷയും ഇല്ല.
                 രണ്ടു മൂന്ന് തവണ സംസാരിച്ചും ഉപദേശിച്ചും ഒക്കെ നോക്കി രക്ഷയില്ല. ഇനി അവരെ വീട്ടില്‍ പോയി തനിച്ചു കണ്ടു സംസാരിച്ചു നോക്കാമെന്ന് തീരുമാനിച്ചു. ഇനി എന്തെന്കിലു ശാരീരിക പ്രസ്നാമാണെന്കിലോ ?  അതുകൊണ്ട് ലീലാമ്മ ചേച്ചിയോട് കാര്യമായിട്ടു തന്നെ സംസാരിക്കാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ വെളിയില്‍ നില്‍ക്കുകയാണ്.  ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ചേച്ചി വരുന്നുണ്ട്.
                 "എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ ?"
                 "എന്ത് പ്രതീക്ഷ ..!!! ഞാന്‍ ആണേ അവനെ കൊന്നേനെ..!!"
                  അപ്പൊ കാര്യമെന്താണെന്നു പിടികിട്ടി ഇനി ചികല്സിച്ചാല്‍ മതിയല്ലോ എന്ന വിചാരത്തോടെ ഞങ്ങള്‍ ചോദിച്ചു
                  "എന്താ ചേച്ചി പ്രശ്നം?"
                   "അത് നിങ്ങളോട് പറയാന്‍ എനിക്ക്...... " ചേച്ചി പരുങ്ങുകയാണ്
                   "എന്തായാലും പറഞ്ഞോ "
                 അതായതു അവര് വീട് മാറി ഒരു മാസത്തോളം കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അങ്ങേരു അതുവരെ ശാരീരികമായി ബന്ധപ്പെട്ടുരുന്നതില്‍ നിന്നും വ്യത്യസ്തമായി പുതിയ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഭാര്യയുടെ എതിര്‍പ്പും ഇഷ്ടക്കേടും ഒന്നും കാര്യമാക്കിയില്ല. അവരുടെ ശരീരത്തില്‍ എവിടെയെല്ലാം ഹോലുകളുണ്ടോ അതിലൂടെ എല്ലാം പരീക്ഷണങ്ങള്‍ മുന്നേറി.
               "എന്റെ വായിലാ ചേച്ചി അങ്ങേരു തുടങ്ങുന്നത് എന്നിട്ട് അത് കുടിക്കാന്‍ പറയും,  പിന്നെ എന്നെ തിരിച്ചും മറിച്ചും കിടത്തിയിട്ടു, ചില ദിവസം ജനലേല്‍ കേറി കാലും അകത്തി തൂങ്ങിനില്‍ക്കണം. ഡൈനിംഗ് ടെബിളെല്‍ ഒരുകാല് പൊക്കി വെച്ചോണ്ട് കുനിഞ്ഞു നില്‍ക്കണം. അങ്ങേരു ഏതാണ്ട് മരുന്നൊക്കെ കഴിചിട്ടാണെന്നാ  എനിക്ക് തോന്നുന്നത്.  ഒരു കാലു നിലത്ത് കുത്തി മറ്റേ കാലു അങ്ങേരുടെ തോളില്‍ വച്ചോണ്ട് ചെയ്യണം, ചിലപ്പോള്‍ രണ്ടു കാലും അങ്ങേരുടെ തോളെലിട്ടോണ്ട് തലകുത്തി കിടക്കണം. പോരാത്തതിന് ഞാന്‍ ഒച്ചയും ഉണ്ടാക്കണം. കുറെ നാളുകളായിട്ടു കുറെ വൃത്തികെട്ട സി.ഡി. കൊണ്ടുവന്നു ഇടും എന്നിട്ട് അതില്‍ കാണിക്കുന്നതു പോലെ കാണിക്കാന്‍ തുടങ്ങും. എങ്ങനെ സഹിക്കും ചേച്ചി. എന്റെ അവിടമൊക്കെ കടിച്ചു മുറിച്ചിട്ടുണ്ട്. ഞാന്‍ ആ പരിപാടിയെ പോലും വെറുത്തു പോയി. ഓര്‍ക്കുമ്പോള്‍ തന്നെ തലചുറ്റുന്നു. വീട്ടുകാരെല്ലാം ഒരുമിച്ചു താമസിച്ചിരുന്നപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു അന്ന് ഞാനും ഇത് ആസ്വദിച്ചിരുന്നു. വീട് മാറിയാല്‍ കൂടുതല്‍ സുഖമാകും എന്നാണു ഞാന്‍ വിചാരിച്ചത്.  ഈ ആണുങ്ങള്‍ എല്ലാ ഇങ്ങനെയാണോ ചേച്ചി...?"
                എങ്ങനെയുണ്ട്. ഇനി ചേട്ടന്റെ ഭാഗം കൂടി.
                 ഞങ്ങള്‍ ചെന്ന് പുള്ളിയോട് കാര്യങ്ങള്‍ ചോദിച്ചു
                "നിങ്ങളു തമ്മില്‍ എങ്ങനെ ശാരീരിക ബന്ധമൊക്കെ. ?"
                ആദ്യമൊന്നു മടിച്ചെങ്കിലും അവസാനം അങ്ങേരും പറഞ്ഞു. വേറെ മാറിയപ്പോള്‍ ഏതോ ഒരു കൂട്ടുകാരന്‍ പുള്ളിയെ ഉപദേശിച്ചു. പെണ്ണിനെ ത്രിപ്തിയാക്കിയില്ലേല്‍,  അതായത് 'അരിയാഹാരം മാത്രം പോര അരയാഹാരവും'  ശരിക്ക് കൊടുത്തില്ലേല്‍ അങ്ങേരു വീട്ടിലില്ലാത്തപ്പോള്‍ അവള്‍ ആരെയേലുമൊക്കെ വീട്ടില്‍ വിളിച്ചു കേറ്റുമത്രേ !!!  അതിനുള്ള പരിഹാരമായി കൂട്ടുകാരന്‍ കൊടുത്ത സി. ഡി. വഴി ചെയ്തതാണ്.  ആദ്യമൊക്കെ തന്നെ ഇരുന്നു കണ്ടിട്ട് ആയിരുന്നു.  പിന്നെ ഒരുമിച്ച് ആയി കാണല്‍.  അതില്‍ ഉള്ള ഗ്രൂപ്പ് ആയിട്ടുള്ളത് ഒഴിച്ച് ബാക്കിയെല്ലാം നടത്തിയത്രേ !!! .
                അതായിട്ടെന്തിനാ കുറച്ചേ കൂട്ടുകാരനെയും കൂട്ടി നടത്താന്‍ മേലാരുന്നോ ?എന്ന് ചോദിക്കാന്‍ തോന്നി.  ഏതായാലും ത്രിപ്തിയാക്കി ത്രിപ്തിയാക്കി അവര്‍ ലൈഗികതയെ തന്നെ വെറുത്തു പോയി. അങ്ങേരുടെ അടുത്തു നിന്നും കെട്ടുംപടി ആണ് സി. ഡി കിട്ടിയത്.
               പിന്നീട് രണ്ടു പേരെയും കൌന്സിലിങ്ങിനു പറഞ്ഞു വിട്ടു കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി.  ഇപ്പൊ അങ്ങേര്‍ക്കു മനസ്സിലായി ജീവിതം വേറെ സിനിമ വേറെ എന്ന്.  ഇപ്പൊ ഒരുമിച്ചാണ് താമസം.
                    വിവരമില്ലാത്തവന്മാരുടെ ഉപദേശത്തിനു ചെവികൊടുത്തത്, സ്വന്തം ഭാര്യയെയും, അവനവന്റെ കഴിവിനെയും വിശ്വാസമില്ലാത്തത്.  ഭാര്യക്ക് കൂടി താല്പര്യമുണ്ടോ എന്ന് നോക്കാതെയും ചോദിക്കാതെയും പുതിയ പുതിയ പരീക്ഷണം നടത്തിയത്.  ഭാര്യ എന്ത് ആഗ്രഹിക്കുന്നു എന്ന് മനസിലാക്കത്തത്, പുരുഷന് കണ്ടാല്‍ അനക്കം വെക്കുമെന്കില്‍ പെണ്ണിന് അത് സ്നേഹം കരുതല്‍ എന്നിവയിലൂടെ മനസിനുള്ളില്‍ നിന്നുമാണ് ലൈഗികത ഉണരുന്നത് എന്ന് മനസിലാക്കത്തത്.  എല്ലാമാണ് ഇവിടെ സംഭവിച്ചത്.
                എന്നാല്‍ ഭക്തിയുടെ മറവില്‍ ചെടത്തിയെയും അനിയത്തിയെയും ഉപയോഗിച്ച് കൊണ്ടിരുന്നവനെയോ ?  അത് അടുത്ത പോസ്റ്റില്‍

                                                      (തുടരും..........)

3 comments:

  1. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ശെരിക്കും ഉണ്ട് .....ഗുഡ് പോസ്റ്റ്‌.അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Related Posts with Thumbnails