പേജുകള്‍‌

Saturday, January 29, 2011

കത്തിയമര്‍ന്ന മെഴുകുതിരി


ലോകത്തിന് എന്തെങ്കിലും നന്മ ചെയ്തിട്ടുള്ള വ്യക്തികള്‍ എന്നും അല്പം എങ്കിലും അബ്നോര്‍മല്‍ ആയിട്ടുള്ളവര്‍ ആയിരിക്കും, അല്ലാത്തവര്‍ സ്വന്തം കുടുംബവും നോക്കി വീട്ടിലിരിക്കുമല്ലോ. അത്തരത്തില്‍ ദളിതന് വേണ്ടിയും കുറെ ആളുകള്‍ ഉണ്ടായിട്ടുണ്ട്. അവരും സ്വന്തം കുടുമ്പവും എല്ലാം മാറ്റിവച്ചിട്ടു അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി തിരിക്കുന്നു. കുറെ കാലങ്ങള്‍ക്കു ശേഷം അവരുടെ പ്രവര്‍ത്തിയുടെ ഫലം പറ്റുന്നവര്‍ തന്നെ അവരെ പുച്ഛിച്ചു കൊണ്ട് മറവിയുടെ അഗാഥധയില്‍ തള്ളുന്നു. അത്തരത്തില്‍ ഏറ്റവും വലിയ അവജ്ഞ നേരിട്ട വ്യക്തി BCCF നേതാവായിരുന്ന V D ജോണ്‍ ആണെന്ന് തോന്നുന്നു.
         ഈ അടുത്ത ദിവസം ഞാന്‍ ഒരു ദളിത്‌ ക്രിസ്ത്യന്‍ നേതാവ് (ചമയുന്ന) ആയ ഒരാളോട് ചോദിച്ചു ജോണ്‍ സാര്‍ മരിച്ച ദിവസം ഒന്ന് പറയാമോ എന്ന്. ആ വ്യക്തി എനിക്ക് തന്ന മറുപടി ഒരു ചോദ്യമായിരുന്നു
"ആഹാ അങ്ങേര് ചത്തോ ? " എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
         അദ്ദേഹം മരിച്ചുപോയതിനെക്കുരിച്ചു ഒരു പത്രത്തിലോ, ടിവിയിലോ, നെറ്റിലോ ഒന്നും കണ്ടില്ല. അതുകൊണ്ട് ഞാന്‍ അന്യെഷിച്ചതാണ്. പിന്നീട് ഞാന്‍ പലരോടും (ദളിത്‌ ക്രിസ്ത്യാനികളോട്) ചോദിച്ചു ചിലര്‍ക്ക് അറിയില്ല. ഭൂരിപക്ഷം പേരും ചോദിച്ചത് അതാരാണെന്നായിരുന്നു.

        നാട്ടില്‍ ഒരു പട്ടിചത്താല്‍ അതിനെക്കുറിച്ച് ന്യൂസ് അവര്‍ ഉണ്ടാക്കുന്ന കോ... ത്തിലെ ചാനലുകാര്‍ അറിഞ്ഞില്ല. രാഷ്ട്രീയക്കാരന്റെ വീട്ടിലെ പൂച്ച പെലിയാട്ടിയാല്‍ അതില്‍ അവിഹിതമുണ്ടോ എന്ന് അന്വേഷിക്കുന്ന പത്രധര്‍മ്മവും ഇവിടെ കണ്ടില്ല. പണ്ട് ആദ്യപേജില്‍ കോട്ടയം കറുത്ത പുഴയായി എന്ന് വെണ്ടക്കാ നിരത്തിയ മനോരമക്കും അത് വാര്‍ത്ത അല്ലായിരുന്നു. ഇവരെല്ലാം പോട്ടെ.
         ദളിത്‌ ക്രിസ്ത്യാനികളെ നിങ്ങളെ ഓര്‍ത്ത്‌ ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ അറിയില്ല അല്ലെ അദ്ദേഹത്തെ, അറിയരുത് അറിഞ്ഞാല്‍ അത് പാപമാണ്, സ്വര്‍ഗരാജ്യം നിനക്കൊന്നും കിട്ടാതെ വരും. നീയൊക്കെ അറിയുന്നത് അങ്ങ് വത്തിക്കാനില്‍ കൂട്ടിവച്ച സ്വത്തിന്റെ മുകുളില്‍ അടയിരിക്കുന്ന കടല്‍ക്കിഴവനെയല്ലേ, അങ്ങേരുടെ ദേഹത്ത് ഒരു കൊതുക് കടിച്ചാലും നീയൊക്കെ കിടന്നുകരയും. പരിശുദ്ധ പിതാവിന് ഉവ്വാവു ഉണ്ടായെന്നു പറഞ്ഞു. ഒന്ന് ചോദിച്ചോട്ടെ ഇവനൊക്കെ എങ്ങനാ നിന്റെയൊക്കെ പിതാവായത് നിന്റെയൊക്കെ അമ്മേടെ കൂടെ കിടന്നിട്ടുണ്ടോ ? സിനിമാതാരങ്ങളുടെ ഗോഴ്സീപ്പുകള്‍ നീയൊക്കെ അറിയും.
         നീയൊക്കെ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഗ്രാണ്ടെന്ന പേരില്‍ വര്‍ഷാവര്‍ഷം മേടിച്ചു നക്കിയ പൈസാ ഓര്‍ക്കുന്നുണ്ടോ ? OEC എന്ന് പൂരിപ്പിച്ചു കൊടുത്തപ്പോള്‍ 210 മാര്‍ക്ക് വാങ്ങി പത്താംതരം പാസ്സായ നിനക്കൊക്കെ കോളേജില്‍ പോകാന്‍ പറ്റിയത് എങ്ങനെയാണെന്ന് അറിയാമോ ? അവിടെ നിന്നും മാസാമാസം ചെക്ക് വാങ്ങി ബാങ്കില്‍ കൊടുത്ത് മേടിച്ച് ഊംബിയ തുക ഓര്‍ക്കുന്നുണ്ടോ ?.  ഇതും കഴിഞ്ഞു ജോലിക്ക് അപേക്ഷിച്ചപ്പോഴും ഒരു ശതമാനം സംവരണം എങ്ങാനാ നിനക്കൊക്കെ കിട്ടിയത് എന്നോര്‍ക്കുന്നുണ്ടോ ?
         ഇതൊന്നും നിന്റെയൊന്നും വലിപ്പം കണ്ടു ആരും തന്നതല്ല, നീയൊക്കെ പോയി കുമ്പിട്ടു പഞ്ചപുച്ചമടക്കി തൊഴുന്ന പള്ളീം പട്ടക്കാരനും നേടിത്തന്നതല്ല.  അവരായി വഴിമുടക്കിയ ഈ അവകാശങ്ങള്‍ നേടിത്തന്ന ഒരു പ്രസ്ഥാനം ഉണ്ടായിരുന്നു BCCF  അതിന്റെ അമരക്കാരനായിരുന്ന ജോണ്‍ സാറും. അവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇപ്പൊ അനുഭവിക്കുന്നത്.
           ഇപ്പോള്‍ കേരളത്തില്‍ ദളിത്‌ ക്രിസ്ത്യാനിക്ക് വേണ്ടി നൂറുകണക്കിന് സംഘടനകള്‍ ഉണ്ട് എന്നാല്‍ BCCF  നടത്തിയത് പോലെ ഒരു സമരം നടത്താനോ, ഒരു പ്രകടനം നടത്താനോ യോഗ്യമായ ഒരു സംഘടനയും ഇന്നില്ല. 1970 കളില്‍ നടത്തിയ സമരത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ അനുഭവിക്കുന്ന 1% സംവരണം എന്നത്.  നിയമസഭയെ അന്ന് വിറപ്പിച്ചിരുന്നു ഇവര്‍. ആ നേട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ചവരെ നമ്മള്‍ മറക്കണം. ജോണ്‍ സാറിനെയും.
          അദ്ദേഹത്തിന്റെ സംസ്കര ചടങ്ങിലും ഈ ആനുകൂല്യം പറ്റുന്ന അധികം ആരെയും കണ്ടില്ല. എന്തിനു കണ്ടവനൊക്കെ ചാവുന്നിടത്തു നമ്മള്‍ പോകണം അല്ലെ ?. ദളിത്‌ ക്രിസ്ത്യാനികള്‍ക്ക് യോജിക്കാം എന്ന് പഠിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ BCCF ല്‍ നിന്ന് ഊര്‍ജ്യം ഉള്‍ക്കൊണ്ടുകൊണ്ട് ഉണ്ടായ ഒരു സംഘടനകളുടെയും സാന്നിധ്യം കണ്ടില്ല. എന്തെ നിനക്കൊക്കെ അന്ന് തിരണ്ടിയിരിക്കുകയായിരുന്നോ?
          NDCF  എന്ന ഒരു സംഘടന മാത്രം അതിനു അപവാദമായി. അവര്‍ ചടങ്ങിലും കൂടാതെ അനുശോചനയോഗം മുതലായവ സംഘടിപ്പിക്കുകയുണ്ടായി. BCCF ന്റെ പേരിലുള്ള സ്വത്തിന് വേണ്ടി ചാവാലിപ്പട്ടികളെ പോലെ കടിപിടികൂടുന്നവര്‍ ഇനിയെങ്കിലും നേരെ ചോവ്വിനു ഒരു അനുശോചനയോഗം എങ്കിലും സംഘടിപ്പിക്കു. ഒരു രണ്ടാം നിര നേതാക്കന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ BCCF  നു പിഴവ് പറ്റി, അത് പോലെ എനിക്ക് ശേഷം പ്രളയം എന്ന് ജോണ്‍ സാറും കരുതി. അവസാന നാളുകളില്‍ അദ്ദേഹം വളരെ പരുഷമായാണ് അണികളോട് പെരുമാറിയിരുന്നത് എങ്കിലും ഒരിക്കലും മറക്കാനാവാത്ത നേട്ടങ്ങള്‍ ഈ വിഭാഗത്തിന് നല്‍കിയിട്ടാണ് അദ്ദേഹം പോയത്. അതിനാല്‍ ഇനിയെങ്കിലും ഒരു നിമിഷം ആ വലിയ മനുഷ്യന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കാം.
        പ്രിയ ജോണ്‍ സാര്‍ അങ്ങയുടെ പ്രവര്‍ത്തിയുടെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങയുടെ കൊടിയടയാളം പോലെ കത്തി നിന്നപ്പോള്‍ ആയിരങ്ങള്‍ ചുറ്റും കൂടി. ആ വെളിച്ചത്തില്‍ ബഹുദൂരം ആയിരങ്ങള്‍ മുന്നേറി. അണയാറായപ്പോള്‍ പുതിയ വെളിച്ചം തേടി ഓടിയകന്നു.  അങ്ങയെ മറന്ന ഞങ്ങളോട് പൊറുക്കുക.
        അങ്ങയുടെ മുന്‍പില്‍ കണ്ണീരോട് കൂടിയ എന്റെ ഒരു പൂച്ചെണ്ട്.

NB: V D ജോണ്‍  മരിച്ച ദിവസം ഏതാണെന്ന്‌ അറിയാവുന്ന ഏതെന്കിലും ദളിത്‌ ക്രിസ്ത്യാനി ഇത് വായിക്കുന്നുണ്ടെങ്കില്‍ പറയുക. നിങ്ങളെങ്കിലും മറന്നില്ലല്ലോ എന്ന് ആശ്വസിക്കാമല്ലോ

3 comments:

  1. വിനോദ് മോനെ,
    ജോണ്‍ സാറിന് ഒരു പൂച്ചെണ്ട് എന്റെ വകയും!

    ReplyDelete
  2. കൊട്ടുംപോള്‍ ഇങ്ങനെ കൊട്ടണം ഞാനും നിങ്ങടെ ലൈനാ തല്ലുമ്പോള്‍ തലോടി തല്ലും അത് ഇമ്മടെ വീക്ക്ന്സാ നന്നായി ഈ പ............പോ.............മക്കളെ നമുക്ക് എയുതി തോല്‍പ്പിക്കാം

    ReplyDelete

Related Posts with Thumbnails