പേജുകള്‍‌

Tuesday, January 18, 2011

കോണ്ഗ്രസ്സ് കാരെല്ലാം വെറും ------ കള്‍ ആണോ ?

എന്റെ നാട്ടില്‍ ഒരു പാവം ചേട്ടനുണ്ട്. ഭാര്യയും മക്കളും ഒക്കെയായി സുഖമായി ജീവിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം ആ പാവത്തിന്റെ വീട്ടില്‍ രാത്രിയില്‍  ഒരു പാമ്പ് കേറിവന്നു. അവര്‍ പേടിച്ചു പുരയ്ക്കു വെളിയില്‍ ചാടി നിന്ന് നിലവിളിച്ചു. ആ നിലവിളി കേട്ട് ഓടിവന്ന അയല്‍ക്കാര്‍കൂടി പാമ്പിനെ തല്ലിക്കൊന്നു. പുള്ളിക്ക് സമാധാനമായി, വീട്ടില്‍കയറി ഒന്ന് കൂടി വേറെ പാമ്പെങ്ങാനും ഉണ്ടോ എന്ന് ലൈറ്റ്‌ അടിച്ചുനോക്കി തൃപ്തി ആയതിനു ശേഷം കിടന്നുറങ്ങി.
              അങ്ങേരോട് പിറ്റേദിവസം എന്തായിരുന്നു രാത്രി ബഹളം കേട്ടത് എന്ന് ചോദിച്ചവരോട് പുള്ളി സത്യസന്ധമായി മറുപടി പറഞ്ഞു. അതിതായിരുന്നു
 " ഇന്നലെ രാത്രി വീട്ടില്‍ ഒരു പാമ്പ് കേറിവന്നു പേടിച്ചു പോയി വീട്ടില്‍ ആണുങ്ങള്‍ ആരുമില്ലായിരുന്നു ഞാനും പെണ്ണുമ്പിള്ളയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് അയലോക്കംകാര്‍ വന്നാ പാമ്പിനെ കൊന്നേ"  എന്തൊരു നിഷ്കളങ്കന്‍ അല്ലെ.!!!
          ഇത് പോലെ നിഷ്കളങ്കര്‍ ആണ് നമ്മുടെ കോണ്ഗ്രസ്സുകാരും എത്ര പാവങ്ങളാനെന്നോ. അവരെല്ലാ ദിവസവും വിളിച്ചു പറയുന്നുണ്ട്
 "ഞങ്ങള്‍ ആണുങ്ങളല്ലേ.. ഞങ്ങള്‍ക്ക് ഒന്നുമറിയില്ലേ...... ഞങ്ങള്‍ക്ക് ജയ്‌വിളിക്കാന്‍മാത്രമേ അറിയൂ... വേറൊന്നും അറിയില്ലേ....."

          ഇന്ത്യയില്‍ രാജഭരണം ഉള്ളത് രണ്ടിടത്ത് മാത്രമാണെന്നായിരുന്നു എന്റെ വിശ്വാസം. എന്നാല്‍ ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങളിലൂടെയെല്ലാം ഒന്ന് കൂടി കണ്ണോടിക്കുമ്പോള്‍ രാജ്യഭരണത്തിന്റെതായ എല്ലാ ഗുണഗണങ്ങളും കാണിക്കുന്ന ഒന്നല്ലേ ഇവിടുത്തെ കോണ്ഗ്രസ് ഭരണരീതി എന്നെ നിക്ക് തോന്നുന്നു. രാജ്യവും, കിരീടാവകാശിയും, അണികളും, രാഷ്ട്രീയ വരിയുടച്ച് ഷണ്ഡന്‍മാരാക്കിയ ഏറാന്‍ മൂളി മന്ത്രിമാരും, ഭരിക്കപ്പെടാന്‍ മാത്രം ജനിച്ച കഴുതകളായ പൊതുജനങ്ങളും എല്ലാം കൂട്ടിവായിക്കുമ്പോള്‍ അത് തന്നെയാണ് എനിക്ക് തോന്നുന്നത്.  അച്ഛന്‍, മകന്‍, മകന്റെ മകള്‍, മകന്റെ മകടെ മകന്‍, മകന്റെ മകടെ മകന്റെ പെണ്ണുംപിള്ള,  മകന്റെ മകടെ മകന്റെ മകനോ അല്ലെങ്കില്‍ മകളോ ഏതാണോ ആവോ മൂക്കാന്‍ നിറുത്തിയെക്കുവാ ഒന്ന് മൂത്തോട്ടെ.
          അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇന്ത്യയെയും കോണ്‍ഗ്രസിനെയും ഭരിക്കാന്‍ ഈ കുടുംബക്കാര്‍ക്ക് മാത്രമേ അറിയാവുള്ളൂ.  മറ്റു അണികളെല്ലാം വെറും ഉണ്ണാക്കന്മാരാണോ. അതോ അവരാരും ഇന്ത്യന്‍ പൌരന്മാരല്ലേ..
       മതേതരത്വം  കാത്തു സൂക്ഷിച്ചു എന്ന് പറയുന്ന നെഹ്രുവിനു മകളെ ഒരന്യമാതക്കാരന് കെട്ടിച്ചു കൊടുക്കാന്‍ നേരം മതതീവ്രവാദിയായ ഗാന്ധിയുടെ അടുത്തുനിന്നും ഞാനവനെ ദത്തെടുത്തു എന്ന തീണ്ടുരം വരണമായിരുന്നു.  യെവന്റെ പിന്മുറക്കാര്‍ ഭരിക്കുമ്പോള്‍ ഇവിടെ ഇനിയും ബാബറിയും ഗുജറാത്തും എല്ലാം ഉണ്ടാകും ഉണ്ടാകണമല്ലോ.  നാടൊട്ടുക്ക് ഭരിക്കാന്‍ മുട്ടി ഓടി നടന്നു ഭരണഘടന ഒണ്ടാക്കാന്‍ നടന്നിട്ട് നിവൃത്തി കേടുകൊണ്ട് മാത്രമാണല്ലോ ഒരു കീഴാളനെ ഈ കാശ്മീര്‍ ബ്രാഹ്മണനും ശിങ്കിടികളും ഭരണഘടന സമിതിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത്.  അല്ലാതെ പ്രസംഗിച്ചു നടന്ന ദേശസ്നേഹം കൊണ്ടല്ലല്ലോ.  വെറും കച്ചവടക്കാരനായ ടാറ്റാ തന്റെ സ്വത്തില്‍ ചിലത് രാജ്യത്തിനെഴുതി കൊടുത്തപ്പോള്‍ മാത്രമാണ് ഇന്ത്യക്ക് വിലപറഞ്ഞ സാറന്മാര്‍ക്ക് വീണ്ടു വിചാരം ഉണ്ടായത്. എന്തേലും നക്കാപ്പിച്ച കൊടുത്തില്ലെങ്കില്‍ നാണക്കേടാകുമല്ലോ എന്ന്.
         മോളായപ്പോ കുറേക്കൂടെ കാര്യങ്ങള്‍ വ്യക്തമാക്കി അടിയന്തിരാവസ്ഥയിലൂടെ മൊത്തോം കൂടി അങ്ങ് ഒലത്താമെന്നു വിചാരിച്ചു. അമ്മ മരിച്ചാല്‍ പിന്നെ കിരീടം മോന്. മോന്റെ കാലശേഷം എന്താണാവോ മകനെ ഗര്‍ഭശ്രീമാന്‍ ആക്കാഞ്ഞേ ആവോ...  ഓ പകരം കേട്ടിയോളെ എപ്പിച്ചല്ലോ ചെങ്കോല്‍.  അല്ല ഭരിക്കുന്നോന്റെ കൂടെ കിടന്നാലും മതിയോ ഭരണം ഏല്‍പ്പിക്കാന്‍ അത് വച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ഒത്തിരി വേശ്യളെയും ഭരണം എല്പ്പിക്കാമല്ലോ. അവരും ഒത്തിരി നേതാക്കന്മാരുടെ മുന്‍പില്‍ ഉടുമുണ്ട് പോക്കിയതാണല്ലോ. ഓ ഞാന്‍ വിട്ടു അവര്‍ക്ക് നിയമപരമായ അവകാശം ഇല്ലല്ലോ അല്ലെ.
            ഇനി കൊച്ചു മോന്റെ ഊഴമാണ് മോനൊന്നു വന്നോട്ടെ ഇവിടം സ്വര്‍ഗരാജ്യമാക്കും എന്നാ പാവം അനിയായികള്‍ പറഞ്ഞോണ്ട് നടക്കുന്നെ.  ഇനി ഇന്ത്യ ഭരിക്കാന്‍ യോഗ്യന്‍ അങ്ങേരു മാത്രം അത്രേ. ഈ അടുത്തയിടെ ഭരിക്കാനുള്ള കോഴ്സിന്‍റെ ഭാഗമായി ഇന്ത്യയിലൂടെ തെക്ക് വടക്ക് നടന്നു പാവം കുറ പോലീസുകാരുടെ പണിയും കളഞ്ഞപ്പോഴാ കിരീടാവകാശിക്ക്‌ ഇന്ത്യയില്‍ പാവപ്പെട്ടവരുന്ടെന്നും, വായില്‍ സ്വര്‍ണകരണ്ടിയുമായിട്ടല്ലാതെ ദാരിദ്ര്യത്തിന്റെ നടുവിലും ആളുകള്‍ പിറന്നു വീഴുന്നുണ്ടെന്നും, അവര്‍ ദാരിദ്രവാസികളായി ജീവിക്കുന്നുണ്ടെന്നും, മോന്‍ അങ്ങ് ലണ്ടനില്‍ പഠിച്ച പാഠമല്ല ഇന്ത്യയില്‍ ഉള്ളതെന്നും ചെറിയ തോതിലെങ്കിലും പിടികിട്ടി തുടങ്ങിയത്.
          ഇനി ചിലര്‍ക്കാണെ കൊച്ചുമോള്‍ വരണം അതാകുമ്പോള്‍ വല്യമ്മേടെ അതെ രൂപമാ അത്രേ. രൂപം വച്ചിപ്പം ഓലത്തിക്കോരി എല്ലാവന്റെയും വായില്‍ ഒഴിച്ച് തരുമായിരിക്കും.. അല്ല പിന്നെ.
          അപ്പൊ പറഞ്ഞു വന്നത് ഇന്ത്യ ഭരിക്കണമെങ്കില്‍ ഇവിടെ ജനിച്ചു വളരണമെന്നോന്നും ഇല്ല ഈ കൂട്ടത്തില്‍ ഒന്നിന്റെ കൂടെ സോള്‍മെറ്റ് എന്ന് പറഞ്ഞു കൂടിയാല്‍ മാത്രം മതി. കൊച്ചുമോന്‍ ആരാണ്ടെ പുറത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ പോകുവാന്ന് ഒരു കരക്കംമ്പി കേള്‍ക്കുന്നുണ്ട്. ഇനി അതിനെയും നമ്മള്‍ സഹിക്കെണ്ടിവരുമോ എന്റെ ദൈവമേ.  അതിലും ഒരു വ്യത്യാസം ഉണ്ട് ആണുങ്ങള്‍ക്ക് ആ അവകാശവും ഇല്ല  ഹി ഹി...
           ഇതോര്‍ത്തു നമ്മുടെ പാവം ലീഡര്‍ ചെയ്തപ്പോള്‍ അത് മക്കള്‍ ഭരണം ആയി മൊത്തം കശപിശ.
          ഭാരതത്തിലെ നൂറുകോടി ജനങ്ങളില്‍ ഒരു കോടി എങ്കിലും കോണ്‍ഗ്രസ്സുകാര് കാണുമായിരിക്കും ഇവനൊന്നും ഇവിടം ഭരിക്കാന്‍ യോഗ്യതയില്ലെ. അല്ല തങ്ങള്‍ക്ക്‌ അതിനുള്ള യോഗ്യത ഇല്ല എന്ന് അഭിമാനത്തോടെ വിളിച്ചുപറയുന്ന ഷണ്ഡന്‍മാരുടെ കൂട്ടമായി അധംപതിച്ചു പോയല്ലോ കാന്ഗ്രസുകാര്‍. ഇവനൊക്കെ എന്നെലും ബോധം ഉണ്ടാകുമോ.
          ഒരു ജനാധിപത്യ രാജ്യത്ത് ഒരാളുടെ മാത്രം മിടുക്കാണ് ഭരണ നേട്ടം എന്ന് പറയുന്നത് അംഗീകരിക്കാന്‍ ഇത്തിരി വിഷമമുണ്ട്. കൂട്ടായ നേട്ടത്തെ തറവാട്ടു മഹിമയായി കാണുന്നതിനോടുള്ള എതിര്‍പ്പ്, അത് പോലെ ഒരു ജനതതിയെ മൊത്തം വടിയാക്കുന്നതും കാണുമ്പോളുള്ള വിഷമവും കഴുത കാമം കരഞ്ഞ് തീര്‍ക്കുന്നതുപോലെ ഞാനും വിളിച്ചു കൂവുന്നതാണ്. അല്ലാതെ എന്ത് ചെയ്യാന്‍.

NB: ജനാധിപത്യം എന്നാല്‍ ഭൂരിഭക്ഷത്തിന്റെ മണ്ടത്തരം എന്നാണല്ലോ അര്‍ത്ഥം

7 comments:

 1. സുഖം തന്നെ ശങ്കരേട്ടാ

  ReplyDelete
 2. http://iylaserikaran.blogspot.com

  'സംസ്‌കാരമില്ലാത്ത' ഈ പാവം പയ്യനെ കണ്ടിട്ടുണ്ടോ?

  ReplyDelete
 3. കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/

  ReplyDelete
 4. ഡോക്ടര്‍ മകനെ ഡോക്ടര്‍ ആകുന്നു..എഞ്ചിനീയര്‍
  മകനെ എഞ്ചിനീയര്‍ ആക്കുന്നു.രാഷ്ട്രീയക്കാരന്
  മകനെ രാഷ്ട്രീയക്കാരന്‍ ആകിക്കൂടെ വിനോദ്.?
  അത് കോണ്‍ഗ്രെസ് മാത്രമല്ല എല്ലാവരും ഇപ്പൊ അത്
  തന്നെ അനുകരിക്കുന്നു..അങ്ങനേ വരുമ്പോള്‍ വകുപ്പ്
  അനുസരിച്ച് പ്രധാന മന്ത്രിയുടെ മക്കള്‍ അത് തന്നെ
  ആകണം വേറൊന്നും ആക്കാന്‍ പാടില്ല താനും..ഹ..ഹ..
  ഈ കോപത്തിന് അഭിനന്ദനങ്ങള്‍..

  ReplyDelete
 5. ഒരു ജനതതിയെ മൊത്തം വടിയാക്കുന്നതും കാണുമ്പോളുള്ള വിഷമവും കഴുത കാമം കരഞ്ഞ് തീര്‍ക്കുന്നതുപോലെ ഞാനും വിളിച്ചു കൂവുന്നതാണ്. അല്ലാതെ എന്ത് ചെയ്യാന്‍.

  സംഭവം ഞാന്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവി ആണെങ്കിലും വിനോദ് പറഞ്ഞ കാര്യങ്ങള്‍ എനിക്കും തോന്നിയിട്ടുണ്ട്....
  തങ്ങള്‍ക്ക്‌ അതിനുള്ള യോഗ്യത ഇല്ല എന്ന് അഭിമാനത്തോടെ വിളിച്ചുപറയുന്ന ഷണ്ഡന്‍മാരുടെ കൂട്ടമായി അധംപതിച്ചു പോയല്ലോ കാന്ഗ്രസുകാര്‍.!!!!

  ReplyDelete
 6. ഞാന്‍ കോണ്ഗ്രസ്സ് അനുഭാവിയല്ല,,

  ReplyDelete

Related Posts with Thumbnails