പേജുകള്‍‌

Thursday, December 23, 2010

GPS ഉം ബൈബിളും പിന്നെ അന്തിക്രിസ്തുവും

എന്റെ ദൈവമേ... എന്റെ ദൈവമേ..... ഞാന്‍ പാപം ചെയ്തു പോയി. .... എന്നോട് പൊറുക്കണമേ.... അങ്ങയുടെ രാജ്യം ഈ ഭൂമിയിലേക്ക്‌ ഇറങ്ങിവരുമ്പോള്‍ എന്റെ പാപങ്ങളും പൊറുത്ത്‌ എന്നെയും അങ്ങയുടെ രാജ്യത്തിലേക്ക് കെട്ടിയെടുക്കേണമേ.. ഒരു മന്ത്രിയുടെ പണിതന്നാലും മതി. പിന്നെ ആ വാനമേഘങ്ങളില്‍ വിമാനത്തിന്‍റെ ഒന്നും സഹായമില്ലാതെ ഇരിക്കുമ്പോള്‍ എനിക്കും ഒരു സീറ്റ്.... കൂടുതല്‍ ഒന്നും വേണ്ട. പിന്നെ ആ തോമാച്ചനിട്ടു ഒരു എട്ടിന്റെ പണിയും കൊടുക്കണം, അല്ല അവനെ എന്നോടൊരു ബഹുമാനമില്ല..... അല്ല സമയമുണ്ടെങ്കില്‍ മതി.
                   ഹോ.... എനിക്ക് ആശ്വാസമായി. ഇപ്പോഴെങ്കിലും എനിക്കെന്റെ തെറ്റ് മനസ്സിലാക്കാന്‍ പറ്റിയല്ലോ. നല്ലൊരു ക്രിസ്തുമസിന് ഇവനെന്ത് ഭ്രാന്താ ഈ പറയുന്നതെന്ന് തോന്നുന്നവര്‍ക്ക് വേണ്ടി അന്തിക്രിസ്തുവിനെക്കുരിച്ചും GPS, RFID,MNIC, Biochip ബൈബിള്‍ എന്നിവയെക്കുറിച്ചും...., അവന്റേതായ ഏകാധിപത്യ, സേചാധിപത്യ രാജ്യത്ത്‌ ഒരു സീറ്റ്‌ എങ്ങനെ കിട്ടുമെന്നും ഞാന്‍ ഒന്ന് വിശദീകരിക്കാം.

                   ഇന്ന് വൈകിട്ട് ഈ കൊച്ചു കവലയില്‍ സ്ക്രീന്‍ ഒക്കെ വലിച്ചു കെട്ടി സിനിമ (Documentary) ഒക്കെ കാണിച്ച് ഏതോ ഒരു പോന്തക്കൊസ്ത് വിഭാഗത്തിന്‍റെ ( ദൈവത്തിന് പോലും അറിയില്ല കേരളത്തില്‍ എത്ര പോന്തക്കൊസ്ത് സഭയുണ്ടെന്ന്. ഒരു പാസ്ടര്‍ക്ക് കൊതികുത്ത് തോന്നിയാല്‍ അടുത്ത സഭയുടെ പേറ്റുനോവ് ആരംഭിക്കും. നമ്മുടെ കേരളകോണ്ഗ്രസ് പോലെ ) വക സുവിശേഷ പ്രകടനം. സുവിശേഷമല്ലേ നല്ലതല്ലേ എന്ന് വച്ച് ഞാനും വായിനോക്കാന്‍ തീരുമാനിച്ചു. അപ്പൊ ഞാന്‍ വിചാരിച്ചില്ല ക്രിസ്തു ചുമന്നതിനെക്കാളും വലിയ കുരിശായിരിക്കും അതെന്നു.
                ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെല്ലാം തന്നെ എന്നും മതങ്ങള്‍ എതിര്‍ത്തിട്ടെ ഉള്ളൂ. അവരുടെ കാലഹരണ പെട്ട സിദ്ധാന്ധങ്ങളെ അവ പൊളിച്ചടുക്കുന്നതിനാല്‍. ഗലീലിയോയെ കൊണ്ട് ചപ്പാത്തി പരത്തുന്നത് പോലെ ഭൂമി പരത്തിപ്പിച്ചവരല്ലേ.. വണ്ടി, കരണ്ട്, സിനിമ, ടിവി, കമ്പ്യൂട്ടര്‍, ക്ലോണിംഗ്, കൊള്‍ടരിന്‍ എന്ന് വേണ്ടാ എല്ലാത്തിനെയും. എന്നാല്‍ ഇതിനെക്കുറിച്ചെല്ലാം ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന കാര്യം സത്യം സത്യമായും ഞാന്‍ ഇന്നാണ് അറിയുന്നത്. ആറു തവണക്ക് മേലെ ഞാന്‍ ബൈബിള്‍ മൊത്തമായും ചില്ലറയായും വായിച്ചിട്ടുണ്ട്, പക്ഷെ എനിക്കിതുവരെ കാണാന്‍ പറ്റിയിട്ടില്ല, എന്റെ വായനയുടെ കുഴപ്പമാണോ അതോ വായിക്കാന്‍ അറിയില്ലാഞ്ഞിട്ടോ.. ആ..........
                RFID യെ കുറിച്ചായിരുന്നു ആദ്യ സിനിമ അതൊരു ഭയങ്കര സാധനമാണ് അത് എന്തിലെങ്കിലും ഫിറ്റ്‌ ചെയ്‌താല്‍ അന്തിക്രിസ്തുവിന് ഇഷ്ടപ്പെടില്ല. പിന്നെ GPS അത് ഭയങ്കര പ്രശ്നമാണ് അതും ആകാശത്തുള്ള ഉപഗ്രഹവും ആയിട്ടുള്ള ഡിഗോള്‍ഫിക വാനമെഘത്തെക്കാളും മുകളിലായതിനാല്‍ അന്തിക്രിസ്തുവിന് നോ ഇഷ്ടം. പിന്നെ നമ്മുടെ കോത്താഴത്തെ ഗവ: കൊണ്ടുവന്നിരിക്കുന്ന MNIC അത് അതിനെക്കാളും ബീകരം പറഞ്ഞറിയിക്കാന്‍ പറ്റില്ല അതിന്റെ ഉപദ്രവം. പിന്നെ BIOCHIP ഇത് ജനിച്ചു വീഴുന്ന പുള്ളങ്ങളുടെ തലയില്‍ തുളയുണ്ടാക്കി അമേരിക്കയില്‍ എല്ലാം ഫിറ്റ് ചെയ്യുവാന്നെ. അമേരിക്കെടെ ചന്തിക്കിട്ട് നല്ല പെട കൊടുക്കാത്തതിന്റെ കുറവ്. (ഇതില്‍ വല്ലോ വാസ്തവവും ഉണ്ടോ ? അമേരിക്കയില്‍ ഉള്ളവരോടാണ്) പിന്നെ ATM, credt Card തുടങ്ങി സാത്താന്റെ സര്‍വ്വ ട്രാന്സക്ഷനെ കുറിച്ചും വിവരിച്ചു.
               ഈ പറയപ്പെടുന്ന സാധനങ്ങള്‍ കോടിക്കണക്കിനു ഉണ്ടാക്കി ഭാരതത്തിലെ പാവപ്പെട്ട, ദൈവരാജ്യത്തെ കുറിച്ചും ദൈവ വചനത്തെ കുറിച്ച് അറിയാത്ത പാവങ്ങളെ കുനിച്ചു നിറുത്തി ഇതെല്ലാം അവന്‍റെ ആസനത്തില്‍ കൂടി ബലമായി കുത്തിക്കെറ്റാന്‍ ഇന്ത്യന്‍ ഗവ: ഒരു ഫാക്ടറി തമിഴ്നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. എത്ര ഭയാനകം.... ഭീകരം... എന്റെ അടുത്തോട്ട് വരട്ടെ ഞാന്‍ കാണിച്ചുകൊടുക്കാം ഞാന്‍ ഈ വചനം കെട്ടതെ കോര്‍ക്കടപ്പിനു ഓര്‍ഡര്‍ കൊടുത്തു. നിങ്ങളും വേണേല്‍ എന്തേലും ചെയ്തോ.
                 ഇതെല്ലാം 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിസ്തു ബൈബിളില്‍ പറഞ്ഞിട്ടുണ്ടത്രേ അതാണ്... അതുമാത്രമാണ് എനിക്ക് മനസ്സിലാകാത്തത്. ക്രിസ്തു ഒരു സുവിശേഷവും എഴുതിയിട്ടില്ല. അപ്പൊസ്തലന്മാരുടെ സുവിശേഷത്തിലും ഇല്ല. പിന്നെ ഇപ്പൊ പുതിയതായിട്ടു വന്ന മഗ്ദല്ല മറിയത്തിന്‍റെ സുവിശേഷത്തിലും ഇല്ല. പിന്നെ ഇത് നൂലേല്‍ കെട്ടി ഈ ----മോന്‍ മാര്‍ക്ക്‌ ഇറക്കികൊടുത്തോ.
              ഇവന്മാര്‍ എന്താ പറയുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല. ഇവര്‍ നേരത്തെ തള്ളിപറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെയാണ്  ഈ വിവരക്കേട് നാടൊട്ടുക്ക് എഴുന്നള്ളിക്കുന്നത്. ഇത് കേള്‍ക്കാന്‍ ബൈബിള്‍ പോലും ശരിക്കും വായിക്കാത്ത കുറെ വിവരദോഷികളും. ഇവനെയൊക്കെ നമ്മുടെ സുധാകരന്‍ മന്ത്രി പറഞ്ഞപോലെ ഗദ പ്രയോഗം നടത്തിയാല്‍ അറിയാം വിവരം ഉണ്ടാകുമോ എന്ന്.
               ഇതിലെല്ലാം ഉപരി എന്നെ വേദനിപ്പിച്ചത് ഇതാണ്. ഈ പ്രസംഗിക്കാന്‍ വന്നിട്ടുള്ള ഒരു ഉപദേശിയുടെ മൂന്നു കുഞ്ഞുങ്ങള്‍ പത്ത്‌ വയസ്സിന് താഴെയേ പ്രായമുള്ളൂ. അവിടെ കുറെ ആളുകള്‍ പൂത്തിരിയും, വാണവും ഒക്കെ കത്തിക്കുന്നതുകണ്ട്, ആ കുഞ്ഞികണ്ണുകളില്‍ ആയിരം മത്താപ്പൂക്കള്‍ തെളിച്ചുകൊണ്ട് അതുകാണാനായി അങ്ങോട്ടേക്ക് തിരിഞ്ഞു. അപ്പൊ ആ കഴുവേറിക്കമോന്‍ ഉപദേശി അതുങ്ങളെ വഴക്കുപറയുന്നു
             "നീ ഒക്കെ എന്നാ കാണാനാ ഇങ്ങോട്ട് വന്നെക്കുന്നെ ഈ നടക്കുന്ന സിനിമയും പ്രസംഗവും കാണെടാ....." ആ കുഞ്ഞുങ്ങളുടെ പൂ പോലെ വിരിഞ്ഞ മുഖം വാടി കണ്ണുകളിലെ മത്താപ്പൂക്കള്‍ കെട്ടു പാവങ്ങള്‍ അവിടൊരു നടയില്‍ ഇരുന്ന് ഈ വിവരക്കേട് മുഴുവന്‍ കണ്ടു.
             സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സെന്താണെന്നോ അവര്‍ക്കെന്താ വേണ്ടതെന്നോ അറിരിയില്ലാത്ത നാറിയാണ് ദൈവരാജ്യത്തെ പ്രസംഗിക്കുന്നത് ഇവനൊക്കെ ഈ പാപം ഏതു മറ്റെടത്തു കൊണ്ടുപോയി തീര്‍ക്കും എന്‍റെ ദൈവമേ.....
             ഞങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് GPS ഉപയോഗിച്ചുള്ള ഒരു പ്രൊജക്റ്റ്‌ ആണ്. അതെങ്ങനെയാണ് പാപമാകുന്നത് എന്ന് എനിക്കറിയില്ല. ഈ പറയപ്പെടുന്ന സഭക്ക് വെബ്സൈറ്റ് ഉണ്ട് അത് എങ്ങനെയാണ് പോലും പ്രവര്‍ത്തിക്കുന്നത്. ഇവന്റെ ദൈവം നേരിട്ട് ഡൊമൈന്‍ നെയിം ടൈപ്പ് ചെയ്യുന്നവന്റെ കമ്പ്യുടറില്‍ കൊണ്ട് വയ്ക്കുമോ അല്ലേല്‍ അത് പാപമല്ലേ?
                 അന്ത്യക്രിസ്തു അടുത്ത ആഴ്ചയില്‍ എങ്ങാണ്ട് വരുമെന്നാ പറഞ്ഞത്. എനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാ ഈ കോപ്പന്‍ ഇന്ന് വരും നാളെ വരും എന്ന് ഇതുവരെ ഇങ്ങോട്ട് കണ്ടില്ല. പെട്ടന്നൊന്നു വന്നു പണ്ടാരമാടങ്ങുകയാനെങ്കില്‍ മനുഷ്യന് മനസമാധാനത്തോടെ ജീവിക്കാമായിരുന്നു. കൂടെ കല്‍ക്കി കഴുവേരിയും, അന്തിപ്രവാചകനും കൂടെ കെട്ടിയെടുത്തിരുന്നേല്‍ അത്രയും നല്ലത്. മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെ കുറെ നാളായി തുടങ്ങിയിട്ട്.....നാശം.....
             വിവരക്കേട് ഒരിക്കലും തെറ്റല്ല പക്ഷെ അത് മറ്റുള്ളവരിലേക്ക് കുത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് കുറ്റമാണ്. സര്‍ക്കാര്‍ ജനന നിരക്ക് കുറക്കാന്‍ നോക്കുമ്പോള്‍ മാക്സിമം ഉണ്ടാക്കി വിട്ടോളാന്‍ പറയുന്ന കോ....ത്തിലെ കുറെ മതങ്ങളും.
             എന്നെങ്കിലും മനുഷ്യനെ അറിയുന്ന, പുരോഗതിയെ അറിയുന്ന, മനുഷ്യന്റെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന ഒരു മതം ഉണ്ടാകുമോ..? മുള്ളിനെ മുള്ള് കൊണ്ടല്ലേ എടുക്കാന്‍ പറ്റൂ..........

6 comments:

 1. GPS, RFID,MNIC, Bio chip,ATM എന്നിവയുടെ പ്രശ്നത്തെക്കുറിച്ച് ഇവര്‍ കാണിച്ച documentary യില്‍ ഇതിനെക്കുറിച്ചുള്ള ഗുണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഓരോന്നിന്റെയും അവസാനം ഇത് അന്ത്യക്രിസ്തുവിന് ഇഷ്ടമല്ല എന്നും ദൈവ വചനത്തിനും ബൈബിളിനും എതിരാണെന്നും പറയുന്നുണ്ട്. അതെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

  ReplyDelete
 2. ഹോ കലക്കി.മതങ്ങള്‍ അല്ല മനുഷ്യന്‍ ആണ് മാറേണ്ടത്.മുള്ളിനെ മുള്ള് കൊണ്ടു എടുക്കുക.
  അധികാരം ഉള്ളിടത്തെല്ലാം ഈ അഹങ്കാരവും അള്ളിപിടുതവും ഉണ്ടാകും.വലിച്ച് താഴെ ഇട്ടാല്‍ പുതിയ 'മതം' പിറ്റേ ദിവസം ജനിചിരിക്കും.അത് തന്നെ.എഴുതിയാല്‍ ഒത്തിരി ഉണ്ട്.ഒന്ന്
  നിവര്‍ന്നു ഇരിക്ക് മുഖത്ത് നോക്കി വിനോദു മാഷെ..ധൈര്യം ആയിട്ട് ഈ ലോകത്തിന്റെ മുഖത്ത് നോക്കി ഇങ്ങനെ കാച്ചിക്കോ..ലോകാവസാനം. ചിരിച്ചു കണ്ണ് തളളി.കല്ക്കിയും അന്തി ക്രിസ്തുവും ഈ നാട് മുടിക്കാന്‍ ഇറങ്ങിയിട്ട് ഇങ്ങെതിയില്ല ഇതുവരെ.എന്‍റെ ചെറുപത്തില്‍ ഒരു ചങ്ങാതി മൂക്ക് മുട്ടെ ചായകടയില്‍ നിന്നു കഴിച്ചിട്ട് പറ്റു (കടം) പറഞ്ഞു. പിറ്റേ ദിവസം ചായകടക്കാരന്‍ കാശ് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ഈ മുടിഞ്ഞ മറ്റവന്മാരെ ഞാന്‍ കുത്തികൊല്ലും.നാളെ ലോകം
  അവസാനിക്കും എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞത് കൊണ്ട ഞാന്‍ ഇന്നലെ പറ്റു പറഞ്ഞു അത്രയും കഴിച്ചത്. കാശ് പോയി അവന്റെ അമ്മയോട് നീ വാങ്ങിക്കോ എന്ന്...ഹ..ഹ..

  ReplyDelete
 3. വിനോദേ,
  ഉള്ളതു പറയുന്നവന് ഇവിടെ നിലനില്പിന് അവകാശമില്ല.
  രോമമുള്ള സകല കൃസ്ത്യാനികളും ദീപികപ്പത്രം വായിക്കണമെന്നും, കമ്യൂണിസ്റ്റ്കാര്‍ ദേശാഭിമാനി വായിക്കണം, എന്നുമാണ് നാട്ടുനടപ്പ്.
  സംഗതി ഞാന്‍ ആസ്വദിച്ചു വായിച്ചു, നന്നായിരിക്കുന്നു.

  ReplyDelete
 4. നല്ല എഴുത്താണല്ലോ വിനോദ്...
  എന്നെങ്കിലും മനുഷ്യനെ അറിയുന്ന, പുരോഗതിയെ അറിയുന്ന, മനുഷ്യന്റെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന ഒരു മതം ഉണ്ടാകുമോ..?

  ReplyDelete

Related Posts with Thumbnails