പേജുകള്‍‌

Thursday, December 16, 2010

മാസമുറയും മതങ്ങളും

ലോകത്തുള്ള സകലമാന ജീവജാലങ്ങളിലും വച്ച് ഏറ്റവും വൃത്തികെട്ട ജന്തുക്കള്‍ സ്ത്രീകള്‍ ആണെന്ന് തോന്നുന്നു. കാരണം നാട്ടിലുള്ള ഏതു ജന്തുവിന് വേണെങ്കിലും എവിടെയും കയറി ഇറങ്ങാം ഏതു ആരാധനാലയത്തിനുള്ളിലും കയറാം വേണമെങ്കില്‍ അവിടെ വിസര്‍ജിക്കാം ഒരു തീണ്ടലും തൊടീലും ഇല്ല. എന്നാല്‍ സ്ത്രീകള്‍ക്ക്‌ അത് പറ്റില്ല. കാക്കയും എലിയും കയറാത്ത, പാറ്റയും എട്ടുകാലിയും ഇല്ലാത്ത ഒരു ആരാധനാലയം പോലും കാണില്ലെന്നാ തോന്നുന്നേ. അപ്പൊ സ്ത്രീകളെക്കാളും മെച്ചപ്പെട്ട ജന്തുക്കളാവും ഇവ.
              സകലമാന അഴുക്കുകള്‍ക്കുള്ളിലും ചിക്കിച്ചികയുന്ന കാക്ക, അഴുക്കുചാലില്‍ ജീവിക്കുന്ന എലി, രോഗങ്ങള്‍ പരത്തുന്ന കൊതുക് ഇതെല്ലാം നിങ്ങളിലും ഉയര്‍ന്ന തരമാണ്.  ലോക വനിതകളെ നിങ്ങള്‍ക്കുള്ളതല്ല ഈ ലോകം ഇത് ഞങ്ങള്‍ ആണുങ്ങളുടെ ലോകമാണ്. ഞങ്ങളുടെ ലൈഗിക ഉപകരണം മാത്രമാണ് നിങ്ങള്‍. ഞങ്ങള്‍ക്ക് പുതിയ ആണ്‍ പ്രജകളെ പെറ്റുതരാനുള്ള വെറും പടുജന്മങ്ങള്‍ മാത്രമാണ് നിങ്ങള്‍.  എന്തിനാ ഇങ്ങനെ ജീവിക്കുന്നേ........ !പോയി ചത്തൂടെ.......... !

          നമ്മുടെ ചുറ്റുമുള്ള മതങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന ഇരട്ടതാപ്പു നയം കാണുമ്പോള്‍ ഇതാണ് എനിക്ക് വിളിച്ചു പറയാന്‍ തോന്നുന്നത്.
           ലോകത്തുള്ള സൃഷിടികളില്‍ ഏറ്റവും പൂര്‍ണ്ണമായവയും കലാപരമായി ഏറ്റവും ഔന്യത്യത്തില്‍ നില്‍ക്കുന്നതും ഈശ്വര സൃഷ്ടി മാത്രമാണ്.  (നിരീശ്വര വാദികള്‍ ക്ഷമിക്കുക സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ പ്രപഞ്ചോല്പത്തിയെ വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുവരെ ഈശ്വരന്‍ തന്നെയായിരിക്കും ആ സ്ഥാനത്ത് ) ആ ഈശ്വരന്റെ ഒരു സൃഷ്ടിയായ സ്ത്രീകള്‍ എന്തെ ഈ ഈശ്വര സാന്നിത്യം ഉണ്ടെന്നു, നിങ്ങള്‍ മതങ്ങള്‍ പറയുന്ന ചില സ്ഥലങ്ങളില്‍ നിന്നും എല്ലായിപ്പോഴും അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ആട്ടിഅകറ്റപ്പെടുന്നത്. ഇത് ഒരു മതമെന്നല്ല എല്ലാ മതങ്ങളും പുലര്‍ത്തുന്ന ഒരു നയമാണ്.
             ക്രിസ്തുമതത്തില്‍ ഒരു പുരോഹിത ഈ അടുത്തിടെയുണ്ടായ കൊലാഹലങ്ങലോടെ മാത്രമാണ് ഉണ്ടായത്. എന്തെ കര്‍ത്താവിന്റെ മണവാട്ടിമാരായി കുറെ കന്യാസ്ത്രീ(?) കൂട്ടങ്ങള്‍ മാത്രം മതിയോ ? ഒരു സ്ത്രീ കുര്‍ബാന ചൊല്ലിയാല്‍ യഹോവ കേള്‍ക്കില്ലേ ? അതോ നിങ്ങളുടെ യഹോവയും പുരുഷമേധാവിത്വം ഇഷ്ടമുള്ള കൂട്ടത്തിലാണോ.  അപ്പൊ ഈ വിശുദ്ധകള്‍ ഒക്കെ പെണ്ണല്ലേ.  നമ്മുടെ മാതാവും പുരുഷമേധാവിത്വം ഇഷ്ടപ്പെടുന്നുവോ ?  അതെങ്ങനാ ചാകാന്‍ നേരത്ത് തൊണ്ടക്ക് കുത്തിപ്പിടിച്ചു മാമോദീസാ മുക്കി ക്രിസ്ത്യാനി ആക്കിയ വി. കോന്‍സ്ടാന്റിന്റെ സൃഷ്ടിയാണല്ലോ മാതാവും കുഞ്ഞും. സൂര്യമതത്തില്‍ നിന്നും കടം കൊള്ളപ്പെട്ടവര്‍, കൂടെ വിശുദ്ധന്മാരുടെ തലയ്ക്കു മുകളിലെ വളയവും. ഞാന്‍ വിശുധമാക്കിയവയെ നീ അശുദ്ധമായി കാണരുത് എന്ന് പഴയനിയമത്തില്‍ പുറപ്പാട് പുസ്തകത്തില്‍ എങ്ങാണ്ട് ഉണ്ടെന്നാ തോന്നുന്നേ.
                നമ്മുടെ സ്വയംഭൂ ആയ ഹിന്ദുമതത്തില്‍ പിന്നെ പറയണ്ട. ചില അമ്പലങ്ങളില്‍ വയസറിയിച്ചു കഴിഞ്ഞ സ്ത്രീകള്‍ പിന്നെ അത് പറ്റാതെ കയറാന്‍ പാടില്ല.  എന്താണോ ആവോ. ദേവന്റെ കണ്ട്രോള്‍ പോകുമോ ആവോ..?  ചില ചടങ്ങുകളില്‍ ഇത്തരം അവസ്ഥയിലുള്ള സ്ത്രീകള്‍ കാതങ്ങള്‍ അകലെ മാറി നില്‍ക്കണം. ഈ പുറത്തു വരുന്ന രക്തം അത്ര ഭീകര സാധനം ആണോ..? അപ്പൊ അതും അതിലപ്പുറവും തൊലികൊണ്ട് മറച്ചുപിടിച്ച് പൂജ ചെയ്യുന്നതില്‍ കുറ്റമൊന്നും ഇല്ലേ.?  ഈ കാര്യങ്ങള്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലും ബാധകമാണോ...? അല്ല അവിടുത്തെ ദേവി തിരണ്ടാറുണ്ടത്രെ..!  അതിന്റെ ആഘോഷം ആണല്ലോ തൃപ്പൂത്താറാട്ട്. സംശയം ഉള്ളവര്‍ ഈ വാക്ക്‌ പണ്ട് പഠിച്ച സന്ധി സമാസങ്ങള്‍ ഉപയോഗിച്ച് ഒന്ന് പിരിച്ചുനോക്കിയാല്‍ മതി.
              ബുദ്ധ മതത്തില്‍ പിന്നെ സ്ത്രീകളും പണവും വന്നാല്‍ മതം തന്നെ തകരും എന്നാണ് പറഞ്ഞത്. തകരുകയും ചെയ്തു. പെണ്ണിന്റെയും പണത്തിന്റെയും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പരിശുദ്ധ ആത്മാവ് വ്യഭിചരിച്ചുണ്ടാക്കിയ ബുദ്ധന്റെ പിന്ഗാമികള്‍ക്ക് സാധിച്ചില്ല. ഇവിടെയും നേരെ ചൊവ്വിനുള്ള ബീജസങ്കലനം ബുദ്ധനെ സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടില്ല. (ക്രിസ്ത്യാനികള്‍ ക്ഷമിക്കുക നിങ്ങളുടെ ആ പരിശുദ്ധാത്മാവ് അല്ല ഈ പരിശുദ്ധാത്മാവ് അത് വേ ഇത് റെ)
              ഇസ്ലാമില്‍ സ്ത്രീകളുടെ മുഖം വരെ ആശുദ്ധമാനെന്നു തോന്നുന്നു അതാണല്ലോ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത്. അലിഫ്‌ ലൈല വായിച്ചാല്‍ ശരിക്കും സ്ത്രീകളോടുള്ള ആ മതത്തിന്റെ സമീപനം മനസ്സിലാകും.  
              സസ്തനികളായ എല്ലാ ജീവികള്‍ക്കും ഈശ്വരന്‍ നല്‍കിയിട്ടുള്ള ഈ വരദാനത്തെ എന്തെ മനുഷ്യരില്‍ മാത്രം മതങ്ങള്‍ അശുദ്ധമായി കാണുന്നു. സഞ്ചരിക്കുന്ന സമൂഹത്തിനു സ്ത്രീ എന്നും ഭാരമാണ് എന്നാണു പറയുന്നത്.  പേറും പൊറുപ്പും ആയിരിക്കാം കാരണങ്ങള്‍. അവരൊറ്റക്കാണല്ലോ പേറിന് ഉള്ള സംഗതി ഒപ്പിക്കുന്നത് പുരുഷന് പങ്കൊന്നും ഇല്ലല്ലോ.
പുതിയ മേച്ചില്‍പുറങ്ങള്‍തേടി മനുഷ്യന്‍ ഓടിക്കൊണ്ടിരുന്ന കാലത്ത് ഇതില്‍ കുറെ സമ്മതിക്കാം. എന്നാല്‍ ഈ നൂറ്റാണ്ടിലും.  ബോധവും പോക്കാനവും ഇല്ലാത്ത ക്നാപ്പന്മാര്‍ എഴുതികൂട്ടിയ അല്ലെങ്കില്‍ കാട്ടികൂട്ടിയവ യാതൊരു ഉളുപ്പുമില്ലാതെ പിന്തുടരാന്‍ ഈ മതങ്ങള്‍ക്കും മത പുരോഹിത മേലധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമില്ലല്ലോ.  അല്ല ഒറ്റ നിമിഷം കൊണ്ട് ലോകത്തെ ചാരമാക്കാന്‍ പറ്റുന്ന ആയുധങ്ങള്‍ മനുഷ്യന്‍ കണ്ടു പിടിച്ചിട്ടും ഈ ദൈവങ്ങള്‍ ഇപ്പോഴും വാളും പരിചയുമായി ആണല്ലോ നടപ്പ്.
                   ഈ പറയപ്പെടുന്ന ഒരുത്തന്‍ പോലും വയസറിയിക്കാത്ത അതിനു കഴിവില്ലാത്ത ഒരു പെണ്ണിനെ കെട്ടാന്‍ തയ്യാറാകുമോ..?  ഈ വൃത്തികേട് ഇല്ലല്ലോ എന്ന വിചാരത്തോടെ. പിന്നെ കോപ്പാ.... യവള് പെണ്ണാണോടെ എന്ന് ചോദിക്കും.  അപ്പൊ പെണ്ണിന്റെ അടയാളമായ പെണ്ണിന്റെ അഭിമാനമായ ഈ അവസ്ഥയെ എന്തിനു മതങ്ങള്‍ എതിര്‍ക്കുന്നു. പുതുതലമുറ ഉണ്ടാകണമെന്കിലും ഇതുവേണം.  ഈ മതങ്ങളെ ഉണ്ടാക്കിയവനും ഈ കഴിവുള്ള ഒരു സ്ത്രീയില്‍ നിന്നും മാത്രമാണ് ഉണ്ടായത് എന്നോര്‍ക്കുക.
                ആരോഗ്യപരമായ കാരണങ്ങളെ തടയാന്‍ ഉള്ള എല്ലാ സാങ്കേതിക വിദ്യകളും ഉള്ള ഈ കാലത്ത്, സ്ത്രീകളെ അപാമാനിക്കുന്ന ഒന്നാണ് ഈ വേര്‍തിരിവ്. ഹിസ്റ്ററി എന്നാണോ ഹേര്‍സ്റ്റോറിയും കൂടിയാകുന്നത് അന്നുമാത്രമേ ഇത് മാറൂ.
               സ്ത്രീയെ മനുഷ്യനായി കാണുന്ന, വികാരവും വിചാരവും ഉള്ള ഒന്നായി പരിഗണിക്കുന്ന,  അവള്‍ക്ക്‌ ആരോഗ്യപരമായ വേര്‍തിരിവ്‌ അല്ലാതെ മറ്റൊരുതരത്തിലും ഉള്ള വേര്‍തിരിവ്‌ ഇല്ലാത്ത, പുരുഷന്റെ ലൈഗിക തൃഷ്ണ ശമിപ്പിക്കുന്നതിനുള്ള ഉപകാരമായി കാണാത്ത, ഈശ്വരന്റെ മനോഹരമായ വിശുദ്ധമായ സൃഷ്ടികളില്‍ ഒന്നായി കാണുന്ന ഒരു ദിനത്തിനായി നമ്മള്‍ക്കും കാത്തിരിക്കാം.
NB: ഈശ്വരന്‍ ഒരിക്കലും തന്റെ സൃഷ്ടിയെ അശുദ്ധമായി കാണില്ല ഉറപ്പ്‌.

9 comments:

 1. സമൂഹത്തെ കുറ്റവാളികളും,പാപികളും,ആരാധകരും,അടിമകളും,ഭക്തരുമായി നിലനിര്‍ത്തുന്നതാണ് മതത്തിന്റെ ഉടമകള്‍ക്കും,രാജ്യത്തിന്റെ ഉടമകള്‍ക്കും സൌകര്യപ്രദം. പുല്ലും കാടിവെള്ളവും കൊടുത്ത് കൊണ്ടുനടക്കാം.സ്ത്രൈണത കൂടുതലുള്ള വ്യക്തികളും സ്ത്രീകളും ഉടമയുടെ ഈ താല്‍പ്പര്യങ്ങളിലേക്ക് അനായാസം വഴങ്ങിക്കൊടുക്കും എന്നതിനാലാണ് ഈ വ്യവസ്ഥിതി നിലവിലിരിക്കുന്നത്.സമൂഹത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ഉയര്‍ച്ചയിലൂടെ മാത്രമേ ഇതിന് അന്തമുണ്ടാകു. അതുവരെ നിരന്തരം എഴുതിക്കൊണ്ടിരിക്കുക മാത്രമേ വഴിയുള്ളു. ആശംസകള്‍ !!
  ഇതുപോലൊരു വിഷയം :സ്ത്രീത്വത്തിന്റെ മൂക്കരിയുന്ന മതം !

  ReplyDelete
 2. @chithrakaran:ചിത്രകാരന്‍
  thanks for the comment

  ReplyDelete
 3. ശബരിമലയില്‍ വിപ്ലവമുണ്ടാക്കുന്നതെങ്ങനെ ? എന്ന ബെര്‍ളിയുടെ പോസ്റ്റിനു ഞാന്‍ ഇട്ട കമന്റ്. ഇതിനു നേരെ വിപരീതം ആയതിനാല്‍ കുറിക്കുന്നു

  “അയ്യപ്പന്‍ ഈശ്വരന്‍റെ അവതാരമാണ്‌. ഈശ്വരനാണ്‌ പുരുഷന്മാരെയും സ്ത്രീകളെയുമൊക്കെ സൃഷ്ടിച്ചത്. അങ്ങിനെയുള്ള ഈശ്വരന്‍ സ്ത്രീകളെ വെറുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതില്‍ എന്താണ്‌ തെറ്റെന്ന് എനിക്ക് മനസിലാകുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? സത്യം പറഞ്ഞാല്‍, സ്ത്രീകളെ കയറ്റാതിരിക്കുന്ന നടപടിയാണ്‌ പാപം. ഈശ്വരന്‍ ഈ പാപം പൊറുക്കില്ല”

  ഇതില്‍ എന്താണ് തെറ്റ്. അയ്യപ്പന്‍ ഈശ്വരന്‍ ആണ് എന്നുല്ലതോ, അതോ പറഞ്ഞത് ശ്രേയ ആയതോ ?

  മറുപടി

  ശ്രിയ മോള്‍ പെണ്ണാണ്‌, പോരെങ്ങില്‍ സിനിമ നടിയും, വിവര്ടക്കെടിനു കൈയും കാലും വച്ച അവളുടെ അഭിപ്രായം സഹിക്കാം. സുഹൃത്തേ താങ്ങളും

  ReplyDelete
 4. അവിടെ മോടരെഷന്‍ ഉള്ളതിനാല്‍ ബാക്കി ഭാഗം അവിടില്ല . എങ്കിലും പെണ്ണിനും സിനിമ നടികള്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ലേ ഇവിടെ അവര്‍ മനുഷ്യര്‍ അല്ലെ. അതോ സ്ത്രീ വെറും ഉപഭോഗ വസ്തു മാത്രമാണോ

  അറിയാന്‍ മേലാഞ്ഞിട്ടാണ്

  ReplyDelete
 5. പ്രിയ വിനോദ്,

  താങ്കളുടെ കണ്ടുപിടുത്തങ്ങളും ഉപമകളും ഒക്കെ ഗൊള്ളാം. സമ്മധിചിരിക്കുന്നു....

  "ലോകത്തുള്ള സകലമാന ജീവജാലങ്ങളിലും വച്ച് ഏറ്റവും വൃത്തികെട്ട ജന്തുക്കള്‍ സ്ത്രീകള്‍ ആണെന്ന് തോന്നുന്നു. കാരണം നാട്ടിലുള്ള ഏതു ജന്തുവിന് വേണെങ്കിലും എവിടെയും കയറി ഇറങ്ങാം ഏതു ആരാധനാലയത്തിനുള്ളിലും കയറാം വേണമെങ്കില്‍ അവിടെ വിസര്‍ജിക്കാം ഒരു തീണ്ടലും തൊടീലും ഇല്ല. എന്നാല്‍ സ്ത്രീകള്‍ക്ക്‌ അത് പറ്റില്ല. കാക്കയും എലിയും കയറാത്ത, പാറ്റയും എട്ടുകാലിയും ഇല്ലാത്ത ഒരു ആരാധനാലയം പോലും കാണില്ലെന്നാ തോന്നുന്നേ. അപ്പൊ സ്ത്രീകളെക്കാളും മെച്ചപ്പെട്ട ജന്തുക്കളാവും ഇവ...."

  വല്ലാത്തൊരു കണ്ടുപിടുത്തം തന്നെ. സ്ത്രീകളെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആരാധനപ്രവര്‍ത്തികളില്‍ നിന്നും വിലക്കിയിരിക്കുനത് അവര്‍ സ്ത്രീകള്‍ ആയതുകൊണ്ടല്ല.... പിന്നെ പാറ്റയേയും പല്ലിയേയും ആരും വിളിച്ചി കയട്ടുന്നതല്ലല്ലോ>>.. പലപ്പോഴും അത് നമ്മുടെ നിയന്ത്രണ പരിധിയിലുമല്ല.... ഉദാഹരണങ്ങള്‍ പറയുമ്പോള്‍ ചില ലോജിക് ഒക്കെ വേണ്ടേ????
  (Menstruation is the shedding of the uterine lining (endometrium). It occurs on a regular basis in reproductive-age females of certain mammal species. Overt menstruation (where there is bleeding from the uterus through the vagina) is found primarily in humans and close evolutionary relatives such as chimpanzees.[1] The females of other placental mammal species have estrous cycles, in which the endometrium is reabsorbed by the animal (covert menstruation) at the end of its reproductive cycle. Many zoologists regard this as different from a "true" menstrual cycle.)
  സ്ത്രീകളെ വെറും ലൈംഗിക ഉപകരനമാക്കാന്‍ മാത്രമുള്ള ഒന്നല്ല ഈ ആര്‍ത്തവം എന്ന പ്രതിഭാസം. സന്താനോല്പാദന പ്രക്രിയയുടെ അവിഭാജ്യ ഖടകം കൂടിയാണത്....

  "ഇസ്ലാമില്‍ സ്ത്രീകളുടെ മുഖം വരെ ആശുദ്ധമാനെന്നു തോന്നുന്നു അതാണല്ലോ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത്. അലിഫ്‌ ലൈല വായിച്ചാല്‍ ശരിക്കും സ്ത്രീകളോടുള്ള ആ മതത്തിന്റെ സമീപനം മനസ്സിലാകും....................."

  അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് രണ്ടുവട്ടം ആലോചിക്കുക... ഇസ്ലാമില്‍ സ്ത്രീകള്‍ മുഖം മറക്കുന്നത് ആശുന്ധമായാതുകൊണ്ടാനെന്ന താങ്കളുടെ വിവര്മില്ലയ്മയെ ഞാന്‍ സഹതപിക്കുന്നു. പിന്നെ അശുദ്ധമായാത് മാത്രമേ നാം പൊതിഞ്ഞു വെക്കാരുള്ളൂ??? ഞാനും തന്ന്കളും ഒക്കെ ചിലത് മൂടി വെക്കുന്നില്ലേ??? താങ്കളുടെ ഭാര്യയും ശരീര ഭാഗങ്ങള്‍ മറക്കുന്നത് അതെല്ലാം ആശുന്ധമായത്കൊണ്ടാണോ???

  പിന്നെ ഇസ്ലാം മതപ്രകാരം ആര്തവസമയം അശുദ്ധമാണ്. അതുകൊണ്ടാണ അത്തരം അവസരങ്ങളില്‍ സ്ത്രീകള്‍ ആരാധന നിര്‍വഹിക്കുനതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആ സമയങ്ങളില്‍ ലൈംഗിക ബന്ധം പോലും നിഷിധമാക്കിയിട്ടുണ്ട്. അത് രോഗങ്ങള്‍ക്ക് കാരണമായേക്കാം എന്ന് വൈദ്യ ശാസ്ത്രവും സംമാടിക്കുന്നുന്ദ്.

  പിന്നെ അലിഫ് ലൈല യുടെ കാര്യം. അത് തന്നെയാണ് സുഹൃത്തേ താങ്കളുടെ പ്രശ്നവും. അലിഫ് ലൈല വായിച്ചു ഇസ്ലാമിനെ അളക്കാന്‍ ആരാണ് താങ്കളെ പഠിപ്പിച്ചത്. അലിഫ് ലൈല ആല്ല ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥം. അത് പരിശുന്ധ ഖുറാന്‍ ആണ്. വാത്സ്യായനന്റെ കാമസൂത്ര വായിച്ചു ഹിന്ദു മതത്തില്‍ വെറും സെക്സ് മാത്രമാണ് എന്ന് താങ്കള്‍ പറയുമല്ലോ??????

  താങ്കളുടെ പോസ്റ്റ്‌ വായിച്ചപോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിച്ചു എന്നുമാത്രം. നോ ഒഫന്‍സ്മെന്‍റ്......

  ReplyDelete
 6. @nomad / നാടോടി
  thanks for the comment
  അലിഫ് ലൈല ഒരിക്കലും ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥം അല്ല. ഞാന്‍ അതിനെക്കുറിച്ച് പറഞ്ഞത് ആ അര്‍ത്ഥത്തില്‍ അല്ലതാനും.ഒരു മതവും സ്ത്രീകളെ ഒന്നംതരത്തില്‍ പെട്ടവരായി കണക്കാക്കുന്നില്ല. അതിനോടാണ് എനിക്കെതിര്‍പ്പ്. അല്ലാതെ മതതിനോടല്ല. പരിശുന്ധ ഖുറാന്‍ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങള്‍ എത്ര പേര്‍ ആ അര്‍ത്ഥത്തില്‍ എടുത്തിരിക്കുന്നു അല്ലെ

  ഇനിയും വരിക ശരിക്കും വിമര്‍ശിക്കുക :)

  ReplyDelete
 7. "........ഒരു മതവും സ്ത്രീകളെ ഒന്നംതരത്തില്‍ പെട്ടവരായി കണക്കാക്കുന്നില്ല..."

  sorry to disagree with you...

  ഇസ്ലാം ഒരിക്കലും സ്ത്രീകളെ രണ്ടാം തരക്കാരായോ നികൃഷ്ട ജീവിയായോ കാണുന്നില്ല...

  He (God) it is who did create you from a single soul and therefrom did create his mate, that he might dwell with her (in love)...(Qur'an 7:189)

  The Creator of heavens and earth: He has made for you pairs from among yourselves ...Qur'an 42:1 1

  And Allah has given you mates of your own nature, and has given you from your mates, children and grandchildren, and has made provision of good things for you. Is it then in vanity that they believe and in the grace of God that they disbelieve? Qur'an 16:72

  സൃഷ്ടിയില്‍ അവള്‍ ഒരിക്കലും തരാം താഴ്തപെട്ടിടില്ല.... പുരുഷനെപ്പോലെ തന്നെയാണ് സ്ത്രീയും.. ശാരീരികവും മാനസികവുമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ച്..

  "Every soul will be (held) in pledge for its deeds" (Qur'an 74:38). It also states:

  ...So their Lord accepted their prayers, (saying): I will not suffer to be lost the work of any of you whether male or female. You proceed one from another ...(Qur'an 3: 195).

  Whoever works righteousness, man or woman, and has faith, verily to him will We give a new life that is good and pure, and We will bestow on such their reward according to the their actions. (Qur'an 16:97, see also 4:124).

  ആദിപാപത്തിനു ഖുര്‍ആന്‍ ഒരിക്കലും സ്ത്രീയെ കുറ്റപ്പെടുത്തിയിട്ടില്ല. രണ്ടു പേരും കുറ്റക്കാര്‍, രണ്ടുപേരും പശ്ചാത്തപിച്ചു, മാപ് ലഭിച്ചു.

  പള്ളിയിലും ദേവാലയങ്ങളിലും ചില പ്രതെയ്ക അവസരങ്ങളില്‍ അവര്‍ക്ക് പ്രവേശം നിഷേടിച്ചത് അവര്‍ തരം താനവരായത് കൊണ്ടല്ല.. പുരുഷന്മാരെ അപേക്ഷിച്ച് അവര്‍ക്ക് ലഭിച്ചിരിക്കുന്ന ആനുകൂല്യമാനത്.

  In terms of religious obligations, such as the Daily Prayers, Fasting, Poor-due, and Pilgrimage, woman is no different from man. In some cases indeed, woman has certain advantages over man. For example, the woman is exempted from the daily prayers and from fasting during her menstrual periods and forty days after childbirth. She is also exempted from fasting during her pregnancy and when she is nursing her baby if there is any threat to her health or her baby's. If the missed fasting is obligatory (during the month of Ramadan), she can make up for the missed days whenever she can. She does not have to make up for the prayers missed for any of the above reasons. Although women can and did go into the mosque during the days of the prophet and thereafter attendance et the Friday congregational prayers is optional for them while it is mandatory for men (on Friday)

  This is clearly a tender touch of the Islamic teachings for they are considerate of the fact that a woman may be nursing her baby or caring for him, and thus may be unable to go out to the mosque at the time of the prayers. They also take into account the physiological and psychological changes associated with her natural female functions.

  സ്ത്രീക്കും പുരുഷനും തുല്യ അവകാശമാനുല്ലെതെന്നു ഇസ്ലാം പഠിപ്പിക്കുന്നു...

  "And they (women) have rights similar to those (of men) over them, and men are a degree above them." (Qur'an 2:228).

  ഇവിടെ ഒരു ഡിഗ്രി മുകളില്‍ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികമായി സ്ത്രീ അനുഭവിക്കുന്ന ബലഹീനതകളും ബുദ്ധിമുട്ടുകള്‍ക്കും സംരക്ഷണം നല്‍കേണ്ടത് പുരുഷന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്.. നിയമതിനുമുന്നില്‍ ഒരു മേധാവിത്തവും അത് പുരുഷന് നല്‍കുന്നില്ല.

  "...But consort with them in kindness, for if you hate them it may happen that you hate a thing wherein God has placed much good." (Qur'an 4: l9).

  Prophet Muhammad. (P) said:

  The best of you is the best to his family and I am the best among you to my family.

  The most perfect believers are the best in conduct and best of you are those who are best to their wives. (Ibn-Hanbal, No. 7396)

  Behold, many women came to Muhammad's wives complaining against their husbands (because they beat them) - - those (husbands) are not the best of you.

  ReplyDelete
 8. പിന്നെ ഏത് അര്‍ത്ഥത്തിലാണ് പറഞ്ഞത്
  താങ്കള്‍ സമയം കിട്ടുമ്പോള്‍ ഖുറാന്‍
  മലയാളം വായിച്ചുനോക്കൂ
  സ്ത്രീകള്‍ക്ക് ഇസ്ലാം കൊടുത്തിരിക്കുന്ന സ്ഥാനം മനസ്സിലാകും
  അലിഫ് ലൈല ഒരിക്കലും ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥം അല്ല.

  ReplyDelete

Related Posts with Thumbnails