പേജുകള്‍‌

Monday, November 29, 2010

ദളിത്‌ നേതാക്കന്മാരും ദളിതരും വിമര്‍ശനങ്ങള്‍ക്ക് അതീതാരോ ?

നമ്മളൊരു ഉത്സവ പറമ്പിലൂടെ നടന്നു പോകുന്നു നൂറുകണക്കിന് ആളുകള്‍ നമ്മുടെ എതിരെ വരുന്നു ചിലര്‍  നമ്മെ നോക്കുന്നു നമ്മളും നോക്കുന്നു പരിചയക്കാരെ കാണുമ്പോള്‍ ചിരിക്കുന്നു കുശലം പറയുന്നു. യാതൊരു പരിചയവും ഇല്ലാത്തവരെ കണ്ടാല്‍ നമ്മളുടെ മുഖത്ത് യാതൊരു വികാരവും വരില്ല. അതാണ്‌ മനുഷ്യന്റെ സ്വഭാവം അല്ലെ....!
            ഞാന്‍ ഇത് പറയാന്‍ കാരണം നൂറുകണക്കായ മലയാളം ബ്ലോഗ്ഗെര്‍മാരില്‍ എന്നോട് മാത്രം അതും തുടക്കക്കാരന്‍ മാത്രമായ എന്നോട് " പുച്ഛം" എന്ന വികാരം ഒരു ബ്ലോഗര്‍ക്ക് തോന്നണമെന്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ആരെങ്കിലും ആയിരിക്കും അല്ലെ ?  ഒരു വികാരവും തൊന്നാത്തതിലും നല്ലതാണല്ലോ എന്തെങ്കിലും തോന്നുന്നത്. പറഞ്ഞു വന്നത് നമ്മുടെ ചാര്‍വാകന്‍ സാറിനെ കുറിച്ചാണ് ഞാന്‍ എഴുതിയ രണ്ടു പോസ്റ്റുകള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.  'ദളിതന്റെ വാലും സംവരണം എന്ന കുഴലും',  ' ദളിതനില്‍ നിന്നും ദളിത്‌ ക്രിസ്ത്യാനിയിലേക്കുള്ള ദൂരം'  എന്നിവയാണ് അത്. അതിനദ്ദേഹം നല്ല ചുട്ടമറുപടിയും തന്നു എങ്കിലും അവസാനം തന്ന മറുപടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും എനിക്ക് ഉറപ്പാണ്. ദാ വായിച്ചു നോക്കിക്കേ.
           "വിനോദിനോടെനിക്ക് പുച്ഛമാണുള്ളത്.കാരണം ദലിത്/ആദിവാസി വികസന പദ്ധതികൾ ഒന്നും ഫലപ്രഥമാകാത്തതിനു കാരണം,ഇവനൊന്നും ഒരുകാലത്തും നന്നാകത്തില്ലന്ന് ഒരു’പൊതുബോധം’പ്രക്ഷേപിക്കുന്നുണ്ട്.അതേ വാദഗതിതന്നെയാണ് അനുഭവ വാദപരമായി ചില വ്യക്തികൾ/സന്ദർഭങ്ങൾ ചൂണ്ടി ,താനീ പറഞ്ഞതും. പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞിരിക്കും. എന്ന പഴമൊഴി ഇവിടെ പോസ്റ്റുമ്പോൾ അവശക്രിസ്ത്യാനി(?)എന്ന് ജാമ്യമെടുക്കുകയും,ഒപ്പം മലർന്ന് കിടന്നു തുപ്പുകയും ചെയ്യുന്ന കാഴ്ച് അറപ്പുണ്ടാക്കുന്നത്.ഒരുകാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നു.മുലപ്പാലിന് ഉപ്പുനോക്കുന്ന മകൻ അമ്മയുടെ വേദനയാണ്.രാഷ്ട്രീയ/സാമൂഹ്യ വിഷയങ്ങളിൽ അല്പംകൂടി പക്വത കാണിക്കണമെന്ന് ഉപദേശിക്കാനല്ലേ എനിക്കു കഴിയൂ." 

        നല്ല മറുപടിയല്ലേ. ഞാന്‍ എഴുതിയ രണ്ടു പോസ്റ്റിലെയും മുഴുവന്‍ കാര്യങ്ങളും ഈ ഒറ്റ കമന്റില്‍ ഉണ്ട് അതാണിതിന്റെ പ്രത്യകത.
           എന്നോട് താങ്കള്‍ക്ക് തോന്നിയ പുച്ഛം. അത് എല്ലാ ദളിത്‌ എഴുത്തുകാര്‍ക്കും നേതാക്കന്മാര്‍ക്കും ഉള്ളതാണ്.  തങ്ങള്‍ പറയുന്നത് തെറ്റാണ് എന്ന് ആര് പറഞ്ഞാലും അതിനെ അഗീകരിക്കില്ല. പറയുന്നവരോട് ഈ പറഞ്ഞ വികാരത്തോടെ മാത്രമേ സമീപിക്കൂ. അവന്‍ സ്നേഹത്തോടെ ആണോ അതോ എതിര്‍പ്പിന്റെ സ്വരത്തിലാണോ എന്നൊന്നും പിന്നെ നോക്കാറില്ല. എതിര്‍പ്പിന്റെ സ്വരത്തിലാണെന്കില്‍ വാലുമാടക്കി ആസനത്തില്‍ തിരുകി അതിനിടയിലൂടെ ആട്ടിക്കാനിച്ചു വിധേയത്യം കാണിക്കും.  സ്നേഹത്തിന്റെ ഭാഷയിലാണെന്കില്‍ തല്ല് കിട്ടില്ല എന്നുറപ്പുള്ളതുകൊണ്ട് കുരച്ചുകൊണ്ടേ ഇരിക്കും. രണ്ടായാലും ആര്‍ക്കും ഗുണമില്ല.
            അനുഭവ പരമായ വാദം സത്യമായിരിക്കും ആശയപരമായ ഒന്ന് എന്നും ആശയം മാത്രമായിരിക്കും സഹോദരാ. അനുഭവത്തില്‍ നിന്നും കിട്ടുന്നതാണ് ഏറ്റവും ശരിയായിട്ടുള്ളത്. ആശയങ്ങളിലൂടെ നിങ്ങള്‍ ഉദ്ധരിക്കാന്‍ നോക്കുന്ന ആളുകളുടെ ഇടയില്‍ ജീവിച്ചു തന്നെ ഞാന്‍ നേടിയ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. താങ്കള്‍ അപ്പര്‍ ക്ലാസില്‍ നില്‍ക്കുന്ന ദളിത്‌ നേതാക്കന്മാരെ അല്ലാതെ സാധാരണ ആളുകളുടെ ഇടയില്‍ ഒന്ന് ചര്‍ച്ച ചെയ്തു നോക്കിക്കേ. നിങ്ങള്‍ പറയുന്ന ഈ ആശയമായിരിക്കില്ല അവര്‍ അനുഭവത്തില്‍ നിന്നും പറയുന്നത്. താങ്കള്‍ക്കു എന്നെക്കാളും പ്രായവും അനുഭവവും ഉണ്ടായിരിക്കും, എന്നാല്‍ എന്റെ അനുഭവങ്ങള്‍ ആയിരിക്കില്ല താങ്കളുടേത്
           ഇവനൊന്നും ഒരുകാലത്തും നന്നാകത്തില്ലന്ന്  ഞാന്‍ ഒരിടത്തും പറഞ്ഞില്ല എങ്കിലും താന്കള്‍ അത് വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തു. ഞാന്‍ അര്‍ത്ഥമാക്കിയത് ദളിതര്‍ നന്നാവില്ലെന്നല്ല. ദളിത്‌ നേതാക്കള്‍ നന്നാവില്ല എന്നായിരുന്നു എന്ന് മാത്രം. അത് താങ്കള്‍ക്കു കൊണ്ടോ അപ്പൊ താങ്കളും അത്തരത്തിലുള്ള നേതാവാണോ..? ഏയ്‌ എനിക്ക് തോന്നുന്നില്ല. താങ്കള്‍ക്ക് ഈ വിഭാഗം രക്ഷപെടനം എന്ന് ആഗ്രഹമുണ്ട് എന്നാണു എനിക്ക് തോന്നുന്നത്.
                  നമ്മള്‍ പട്ടിയുടെ വാല്‍ നിവര്‍ത്താന്‍ തുടങ്ങുമ്പോള്‍ ആദ്യം തന്നെ പട്ടിയെ പറഞ്ഞു മനസ്സിലാക്കണം, വളഞ്ഞിരിക്കുന്ന വാല്‍ അഭംഗിയാണ്, അതിനിന്ന ഇന്ന കുഴപ്പങ്ങള്‍ ഉണ്ട് എന്ന് അതുപോലെ നിവര്‍ന്നിരിക്കുന്ന വാലിന്റെ ഗുണഗണങ്ങളും. അല്ലാതെ " നിന്റെ വാല് കൊള്ളില്ലെടാ പട്ടീ... " എന്നുപറഞ്ഞു ബലമായി പിടിച്ചു കുഴലില്‍ ഇറക്കാന്‍ നോക്കിയാല്‍ പട്ടി തിരിഞ്ഞു കടിക്കുകയെ ഉള്ളൂ. അതുപോലെ പട്ടിക്ക് വാല്‍ നിവര്‍ക്കണം എന്ന് തോന്നുകയും വേണം. അതുപോലെ പട്ടിയുടെ വാല്‍ നൂറ്റാണ്ടുകളായി വളഞ്ഞാനിരിക്കുന്നത്, അടുത്തനൂറ്റാണ്ടിലും അത് വളഞ്ഞിരിക്കും എന്ന് പറഞ്ഞുകൊണ്ട് നൂര്‍ക്കാന്‍ നോക്കല്ലേ.... നടക്കില്ല. വരികള്‍ക്കിടയില്‍ വായിക്കുന്ന അങ്ങേക്കിത് പിടികിട്ടികാനുമല്ലോ എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്നു.
                മലര്‍ന്നു കിടന്നു തുപ്പുമ്പോള്‍ കാറ്റുന്ടെന്കില്‍ ദേഹത്ത് ചാടാതെ വെളിയില്‍ പോകാനുള്ള ചെറിയ ചാന്‍സ്‌ എങ്കിലും ഉണ്ടേ....  എന്നാല്‍ നിവര്‍ന്നു നിന്നുകൊണ്ട് നേരെ നെഞ്ചത്തെക്ക് തന്നെ തുപ്പുമ്പോള്‍ അതിനുള്ള അവസരവും കൂടിയാണ് നഷടപ്പെടുത്തുന്നത് എന്നോര്‍ക്കുക.
             അമ്മയുടെ മുലപ്പാലിനു ഉപ്പുനോക്കണമെങ്കില്‍ മകന് ഏറ്റവും കുറഞ്ഞത് നാല് വയസ്സെങ്കിലും ആകണം. അപ്പോഴേക്കും അമ്മയുടെ പാല്‍ വറ്റിക്കാണും. പിന്നെ മുലകുടിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ നോട്ടിനുണഞ്ഞു രുചിച്ചു മാത്രമേ മുല കുടിക്കൂ. അത് അമ്മ ആസ്വദിക്കുകയെ ഉള്ളൂ. അതിനാലാണല്ലോ ചെന്നിനായകം തേച്ച് കുട്ടികളുടെ മുലകുടി നിര്‍ത്തുന്നത്. ഇത് കൊണ്ടാണ് ഞാന്‍ വീണ്ടും വീണ്ടും പറയുന്നത് നിങ്ങള്‍ സാധാരണക്കാരുടെ ഇടയില്‍ ജീവിക്കാന്‍ നോക്കൂ. അവരെ കണ്ടു പഠിക്കാന്‍ നോക്കൂ. പിന്നെ മകന് ബോധവും വിവരവും വച്ചതിനു ശേഷം അമ്മയുടെ സമ്മതമില്ലാതെ ബലമായി ഒരു കുപ്പി കള്ളിന് വേണ്ടി അമ്മയെ അയലോക്കാത്തെ ചേട്ടന് അച്ഛനറിയാതെ കൂട്ടികൊടുക്കുന്നതാണ് ഏറ്റവും വലിയ ശാപവും വേദനയും. അതെന്തേ താന്കള്‍ മനസ്സിലാക്കാത്തത്.
               താന്കള്‍ ഉദ്ദേശിച്ച പക്വത രാഷ്ട്രീയക്കാര്‍ക്കും, ദളിതനെ കൂട്ടിക്കൊടുക്കുന്ന പീറ നേതാക്കന്മാര്‍ക്കും, ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ സാഹിത്യം ശര്‍ദ്ദിക്കുന്ന ദളിത്‌ എഴുത്തുകാര്‍ക്കും കുഴലൂതുക എന്നതാണെങ്കില്‍ ആ പക്വത എനിക്കില്ല. അതിന്റെ കുറവ് ഞാന്‍ എങ്ങനെയെങ്കിലും സഹിച്ചോളാം....
                ദളിത വിഷയങ്ങളെക്കുറിച്ച് ഇനി പറയുന്നില്ല എന്ന് ഞാന്‍ വിചാരിച്ചിരുന്നതാണ്. ഏതായാലും ഇനി അതേ പറയുന്നുള്ളൂ.  ഒന്നുംകില്‍ ഞാന്‍ നന്നാവണം. അല്ലേല്‍ ഈ കുഴലൂത്തുകാര്‍. ഒരു ദളിതന്‍ ഒറ്റക്കുനിന്നെന്നു വച്ച് അവനെ പിടിച്ചാരും അറ്റം ചെത്തിവിടില്ലല്ലോ.
             അപ്പൊ ചാര്‍വാകന്‍ സാറേ തിരിച്ചു പറയാന്‍ മറുപടിയില്ലാത്ത വിധത്തില്‍ മറുപടി പറയാന്‍ പഠിപ്പിക്കുന്ന ഏതെന്കിലും സ്ഥലമുണ്ടെങ്കില്‍ അവിടെ പോയി പഠിച്ചതിനു ശേഷം വാ എങ്കില്‍ താങ്കളെ ഞാന്‍ അംഗീകരിക്കാം, അതുവരെ എനിക്ക് താങ്കളോട് സ്നേഹം മാത്രം കാരണം താങ്കള്‍ ദളിതര്‍ക്ക് വേണ്ടി ഒത്തിരി ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം മറുപടികള്‍ ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
             അപ്പൊ എങ്ങനെ ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലെ.... കാണണം... കണ്ടേ പറ്റൂ...
            ദളിത്‌ നേതാക്കന്മാരോ ദളിതരോ ഒരിക്കലും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പഠിക്കുക. അടിക്കുംതോറും സ്വര്‍ണത്തിന് തിളക്കം കൂടുന്നു എന്ന് മനസ്സിലാക്കുക.  അസഹിഷ്ണത മാത്രം പോര സഹിഷ്ണതയും വേണം കാരണം നമ്മള്‍ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്.....

2 comments:

  1. വിമര്‍ശനങ്ങള്‍ എപ്പോഴും നല്ലതാണ് പക്ഷെ അത് വ്യക്തി ഹത്യ ആകരുത്
    ഇതാണോ താങ്കള്‍ എനിക്ക് താങ്ങാന്‍ പറ്റാത്തരീതിയില്‍ വിമര്‍ശിക്കും എന്ന് പറഞ്ഞത് ഇത് നാട്ടിലെ ഏതു ചന്തയില്‍ ഇറങ്ങിയാലും കേള്‍ക്കുന്ന ഭാഷയാണ്‌ താങ്കളില്‍ നിന്നും ഇത്തിരി കൂടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇനി നമ്മുടെ ആലും ആസനവും മിച്ചമുണ്ട് അതും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. വിനോദ്,തീരെ സമയമില്ല.വേറെയാരെങ്കിലുമുണ്ടോന്നു നോക്ക്.

    ReplyDelete

Related Posts with Thumbnails