പേജുകള്‍‌

Wednesday, November 3, 2010

ഇത്തിരി നേരംപോക്ക്...

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ചില ചെറിയ ചെറിയ കഥകള്‍ വാമൊഴിയായി പ്രചരിക്കാറുണ്ട്. കേള്‍ക്കുവാന്‍ രസകരങ്ങളായ അവ കുറച്ച് കുശുമ്പും കുന്നായ്മയും കുറെ അശ്ലീലവും ഒക്കെ കൂടിച്ചേര്‍ന്നതായിരിക്കും. പലരും കേട്ടിട്ടുള്ള അത്തരത്തിലുള്ള അധികം പ്രശ്നങ്ങളൊന്നും ഇല്ലാത്ത രണ്ട് കഥകളാകട്ടെ ഇന്ന്.  ഇതിന്‍റെ സൃഷ്ടാക്കള്‍ ആരാണെന്ന് എനിക്കറിയില്ല. അവരെന്നോട് വഴക്കിന് വരില്ല എന്ന വിശ്വാസത്തോടെ.....

  1 ) പേഴ്സനാലിറ്റിയുടെ വലിപ്പം. 

 പണ്ട് ഞങ്ങളുടെ നാട്ടില്‍ രാജു എന്ന് പേരുള്ള ഒരു അവിവാഹിതനുണ്ടായിരുന്നു. ആകമൊത്തം പുള്ളിക്ക് സ്വന്തമായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അമ്മക്കാണേ എങ്ങനെ എങ്കിലും മോനെ പെട്ടന്ന് ഒന്ന് പെണ്ണുകെട്ടിക്കുക, ഒരു കുഞ്ഞിക്കാലുകാണുക എന്നതാണ് ആഗ്രഹം. കൊച്ചുമക്കളെ സ്വപ്നം കണ്ടുറങ്ങുന്ന അമ്മയുടെ സ്വപ്നങ്ങള്‍ എല്ലാ ചവുട്ടിമെതിച്ചു കൊണ്ട് രാജുവാണെ ഇടം തിരിഞ്ഞു നില്പാണ്.
        "തള്ളക്ക് അമ്മായിയമ്മ പോര് ചെയ്യാന്‍ കൊതിയായിട്ടാണ് " രാജുവിനോട് ചോദിച്ചാല്‍ മറുപടി ഇതാണ്.

        എന്നാലും അമ്മയെ പറ്റിക്കാന്‍ ആശാന്‍ ഇടയ്ക്കിടയ്ക്ക് പെണ്ണുകാണാന്‍ പോകും "കാപ്പി കുടിക്കാന്‍ പോകുവാണ്" എന്ന് പുള്ളി പറയും. തിരിച്ചു വന്നു എന്തെങ്കിലും കുറ്റം പെണ്ണിനെ കുറിച്ച് പറഞ്ഞു ഒഴിയും. അവസാനം മടുത്ത അമ്മ, അവനോടു ചോദിക്കാതെ തന്നെ കൂട്ടുകാരിയുടെ മകളുമായി കല്യാണം ഉറപ്പിച്ചു. അടുത്തദിവസം മകനെ ഒന്നുമറിയാത്തത് പോലെ അവിടേക്ക് പെണ്ണുകാണാന്‍ പറഞ്ഞു വിട്ടു. എന്നത്തെയും പോലെ രാജു പോയി കാപ്പി കുടിയും കഴിഞ്ഞു തിരിച്ചു വീട്ടിലെത്തി.
        "എങ്ങനുണ്ടെടാ പെണ്ണ് " അമ്മ
         "ഓ കുഴപ്പമില്ല, എന്നാലും വലിയ പേഴ്സനാലിറ്റി ഒന്നും ഇല്ല,  എനിക്ക് ചേരില്ല അമ്മെ.." രാജു
         എങ്ങനെയും ഇത് നടത്തണമെന്ന് വിചാരിച്ചിരുന്ന അമ്മക്ക് പേഴ്സനാലിറ്റി എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. അതെന്ത് കുന്തമാനെന്നു കുറെ നേരം പുള്ളിക്കാരി ആലോചിച്ചു നോക്കി. പെട്ടന്ന് ബള്‍ബ്‌ കത്തി 'ആ അതാണ്‌ കാര്യം'.
        "അതെ മോനെ രാജു ഞാന്‍ നിന്‍റെ അമ്മയാണ് എന്നാലും ഒരു കാര്യം ഞാന്‍ പറയാം. നമ്മളീ പേഴ്സനാലിറ്റിയുടെ വലിപ്പമോന്നും വലിയ കാര്യമായിട്ടെടുക്കെണ്ടാ ഡാ. നിന്‍റെ അച്ഛന്‍ എന്നെ കെട്ടിക്കൊണ്ടു വരുമ്പോള്‍ എന്‍റെ പേഴ്സനാലിറ്റി ദേ... ഒരു ചെറുനാരങ്ങയുടെ അത്രയെ ഉണ്ടായിരുന്നുള്ളൂ. എന്നാ ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും കപ്പലങ്ങായുടെ അത്രേം ആയി. അതുകൊണ്ട് ഇതും ശരിയായിക്കോളും." അമ്മ ഒറ്റശ്വാസത്തില്‍ പറഞ്ഞു മകനെ മനസ്സിലാക്കിച്ചു.
പേഴ്സനാലിറ്റിയുടെ അര്‍ത്ഥവ്യാപ്തി കേട്ട രാജു വാപൊളിച്ചു പോയി.
        എങ്ങനെയുണ്ട് പേഴ്സനാലിറ്റി, ഇനി ഇപ്പൊ ധൈര്യമായി ആരോടും പറയാമല്ലോ "നല്ല പേഴ്സനാലിറ്റി ആണല്ലോ ", "ഹൊ നിന്‍റെ ഒരു പേഴ്സനാലിറ്റി" തല്ല് കിട്ടുമെന്ന് പേടിക്കണ്ടല്ലോ. ഞാനാ ഇത് പറഞ്ഞതെന്ന് ആരോടും പറഞ്ഞേക്കല്ലേ പേഴ്സനാലിറ്റി ഉള്ളവരാരേലും ഓണ്‍ലൈനില്‍ പോട്ടിച്ചാലോ.......
           ഇതിഷ്ടപ്പെട്ടെങ്കില്‍ ഒന്ന് കമന്ടിയെരെ ... പേഴ്സനാലിറ്റി ഉള്ള ആരും തല്ലികൊന്നിലേല്‍ അടുത്ത പോസ്റ്റില്‍ അടുത്ത കഥയും പറഞ്ഞേക്കാം.

1 comment:

Related Posts with Thumbnails