പേജുകള്‍‌

Monday, November 1, 2010

പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല......

ഇവരോട് ക്ഷമിച്ചില്ലെങ്കിലും.. എന്നോട് ക്ഷമിക്കേണമേ.... പറ്റുമെങ്കില്‍ അങ്ങേന്നെയും  ഒരു വിശുദ്ധനാക്കണേ..... വി: വിനോദ്  ഹോ എനിക്ക് കുളിര് കോരുന്നു. അല്ലെങ്കില്‍ ഒരു സഹനദാസന്‍ എങ്കിലും ആക്കണേ... എന്നാ കഷ്ടപ്പാടാ ഞാന്‍ സഹിക്കുന്നത് നീ ഇതൊന്നും കാണുന്നില്ലേ.. കുടുംബം നോക്കണം, പെണ്ണുമ്പിള്ളയുടെ വായിലിരിക്കുന്നത് കേക്കണം, കടക്കാരെ കാണുമ്പോ ഓടണം, ബ്ലേട്‌ പാണ്ടി എന്ന് കേള്‍ക്കുമ്പോഴേ മുട്ട് കൂട്ടിയിടിക്കുവാ.. പകലന്തിയോളം പണിയെടുക്കണം, രാഷ്ട്രീയക്കാര്‍ക്കും, നാട്ടില്‍ കാണുന്ന സര്‍വ പുല്ലന്മാര്‍ക്കും പിരിവ്കൊടുക്കണം ഹോ സഹിക്കാന്‍ പറ്റില്ല, ദേ ഇപ്പൊ ബ്ലോഗും ചെയ്യണം. പിന്നെ ആകെ ഒരു കുറവ് ഞാന്‍ പെണ്ണുപിടിക്കാന്‍ പോയിട്ടില്ല, അവിഹിത ഗര്‍ഭവും ഉണ്ടാക്കാന്‍ പറ്റിയില്ല (നിവര്‍ത്തിയില്ലേ ഞാന്‍ എന്റെ ഭാര്യയെ കൊണ്ട് സാക്ഷ്യം പറയിക്കാം "എന്‍റെ കെട്ടിയോന്‍ എന്റെയടുത്ത് പെണ്ണുപിടിക്കാന്‍ വന്നാരുന്നു, അതിയാന്‍ എനിക്ക് രണ്ടു അവിഹിതഗര്‍ഭം തന്നാരുന്നു ദേ അതുങ്ങള്‍ അതിയാനെ പപ്പാ പപ്പാന്നു വിളിച്ചോണ്ട് അങ്ങേരുടെ എളിയെ കേറിയിരിക്കുന്നു" ഇതുകൊണ്ട് എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യണം) കൊലപാതകം അയ്യോ അതുമാത്രം പറയരുത് ചോരകണ്ടാല്‍ തലകറങ്ങി വീഴും (അതിനു വി: എം. എ ബേബിയുമായി ആലോചിച്ചൊരു മോഡരേഷന്‍ പ്ലീസ്‌.... അങ്ങേരു താഴെ പോണേനിപ്പാട്) ഹോ... ഞാനേ ജീവിച്ചിരിക്കുന്ന വിശുദ്ധന്‍ (മരിക്കാന്‍ ഭയങ്കര പേടിയാ കുറഞ്ഞത് ഞാനൊരു 10-200 കൊല്ലം എങ്കിലും ജീവിക്കും ഒറപ്പാ.. അല്ല പിന്നെ )

               പേടിക്കേണ്ട എനിക്കിങ്ങനെ ഒരു ആഗ്രഹം തോന്നാന്‍ കാരണം ഈയിടെ നമ്മുടെ സഭേലെ കുറെ വിശുദ്ധന്‍മാരെയും വാഴ്തപ്പെട്ടവരെയും കുറിച്ച് വായിക്കാനിടയായതുകൊണ്ടാണ്.  വാ. ചവറ കുരിയാക്കോസ് ഏലിയാസ്‌ , വി. അല്‍ഫോന്‍സാമ്മ മലയാളികള്‍ തീര്‍ന്നെന്നാ ഞാന്‍ കരുതിയെ ഹോ എന്റെയൊരു കാര്യമേ പുണ്യ പാവന ശുദ്ധ-പരിശുദ്ധ ഫാ: ബെനഡിക്ടിനെ ഞാന്‍ മറക്കുന്നു. അദ്ദേഹത്തിന്‍റെ വിശുദ്ധിക്കുള്ള കാരണം "http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%8A%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B8%E0%B5%8D" ഇതില്‍ നിന്നും,  പോരെങ്കില്‍ http://www.sundayshalom.com/news/index.php?option=com_content&view=article&id=1977:2010-08-06-06-40-08&catid=128:2009-10-19-05-51-00&Itemid=557%E2%80%8D ദാണ്ടെ മൊത്തം ഇവിടുണ്ട്.
           %``കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങിയോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തിയതാണ്‌.
          അതിരമ്പുഴ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയോടു ചേര്‍ന്നുള്ള വൈദികരുടെ സെമിത്തേരിയിലാണ്‌ അടക്കം ചെയ്‌തത്‌. സഭ പ്രഖ്യാപിച്ച വൈദികവര്‍ഷാചരണത്തോടനുബന്ധിച്ച്‌ സഹനദാസനെന്ന്‌ വിളിച്ച്‌ അദ്ദേഹത്തിന്റെ കല്ലറ പുതുക്കി പണിയുകയും വിശ്വാസികള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യമൊരുക്കുകയുമായിരുന്നു. സഹനത്തിന്റെ മഹത്വീകരണത്തിന്റെ നാളുകളാണിത്‌. ബെനഡിക്‌ടച്ചന്റെ കബറിടത്തിലേക്ക്‌ വിശ്വാസികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. നിരവധി രോഗസൗഖ്യങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.
          ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌." %
             ഇത്രയ്ക്കു ഒക്കെ ഉണ്ടായിട്ടു നമ്മളെന്തിനാ ഈ ആശൂത്രി ഒക്കെ പണിത് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നെ.. ചുമ്മാ കച്ചവടക്കാരാന്നു.........  അസൂയ അല്ലാണ്ടെന്താ.
           ഞാന്‍ ഈ പുണ്യാത്മാവിനെക്കുറിച്ചു ആദ്യം വായിക്കുന്നത് മാടത്തരുവി കൊലക്കേസ്‌ അന്വേഷിച്ച ഒരു ഉദ്യോഗസ്ഥന്‍ എഴുതിയ പുസ്തകത്തില്‍ നിന്നുമാണ് അതില്‍ ഈ വിശുദ്ധന്‍ നല്ല പൊളപ്പന്‍ വക്കീലിനെയും കാശും ഇറക്കിയെപ്പിന്നെയാണ്‌ നിയമത്തിന്‍റെ മുന്‍പില്‍ വിശുദ്ധനായതെന്നാ കണ്ടത്. കേരളാ പോലീസിനു വിശുദ്ധന്മാരെ കണ്ടാല്‍ അറിയാവോ. മറിയകുട്ടി പെലിയാടി.. അവരാതിച്ചു നടന്ന.. മൂന്ന് കെട്ടിയ.... തളര്‍വാതം വന്ന പാവം ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍. പാവം അച്ഛനെ അവള്‍ ചുറ്റിച്ചു കളഞ്ഞില്ലേ.. ഒന്ന് സഹായിക്കാമെന്ന് വച്ചപ്പോ.... യേശു പോലും വേശ്യകളെ സഹായിച്ചു നല്ലവഴിക്ക് കൊണ്ടുവന്നതാ.. എന്നിട്ടീ പാവം അച്ഛനോട് ചെയ്തതെ സാരമില്ല അങ്ങിപ്പോ സഹന ദാസനായില്ലേ. ഹോ എന്നാലും അങ്ങ് ചെയ്ത പുണ്യപ്രവത്തി (ഇതൊക്കെ പോട്ടെ എങ്ങനോണ്ടാരുന്നപ്പാ മൊതല്‍ എല്ലാ ദിവസവും സഹായിക്കുമായിരുന്നോ അതോ വല്ലപ്പോഴും മാത്രമേ ഉണ്ടായിരുന്നുല്ലോ അങ്ങാരുന്നോ അതോ മറിയകുട്ടി ആയിരുന്നോ സഹായിക്കാന്‍ മുന്‍കൈ എടിത്തിരുന്നത്)
       അങ്ങ് പേടിക്കണ്ട സഹനത്തിന്‍റെ ദാസി അവിടെ എവിടേലും കാണും.  ഇതൊക്കെ പറഞ്ഞാലും ഈ വിശുദ്ധചെയ്ത പുണ്യപ്രവര്‍ത്തി എന്ന്താരുന്നടാ ഉവ്വേ... എനിക്കിന്നെവരെ മനസ്സിലായിട്ടില്ല കേട്ടോ...
        ഞങ്ങടെ അടുത്തിന്നാള് ഉണ്ടല്ലോടാ ഉവ്വേ ഒരു റോസമ്മ ചേടത്തി റോഡില്‍ കാലുതെറ്റി വീണ് തല കല്ലിനിട്ടിടിച്ചു  വഴിയില്‍ കിടന്നു മരിച്ചാരുന്നെ. അവര്‍ ഏഴാം പക്കം അയലോക്കത്തെ ചാക്കോ ചേട്ടന്‍റെ മുന്‍പില്‍ പ്രത്യക്ഷപെട്ട് കളഞ്ഞടാ ഉവ്വേ.. ചാക്കൊ ചേട്ടന്‍ കുറേക്കാലം അവരുടെ പുറകെ മാണത്തോണ്ട് നടന്നതാണെ.  ഹോ പ്രേതം ഇറങ്ങീന്ന് പരഞ്ഞെന്താരുന്നു ബഹളം. അവസാനം അച്ഛന്‍ ചെന്ന് ആനാവെള്ളം തളിചെപിന്നാ ശരിയായത്. നിങ്ങടെ നാട്ടില്‍ ഇങ്ങനെ കണ്ടാല്‍ അവര് വിശുദ്ധയാകും അല്ലേടാ ഉവ്വേ...  ഞങ്ങളൊക്കെ പാവങ്ങളല്ലേ ഞങ്ങക്കൊക്കെ ഒറ്റ തന്തയല്ലേ ഉള്ളൂ അതുകൊണ്ട് ഞങ്ങള്‍ ഇതിനെ പ്രേതം എന്നാ പറയാറ്.  പിന്നെ ഞങ്ങളുടെ പാവം പ്രേതങ്ങളോന്നും മടത്തില്‍ ചേര്‍ന്നിട്ടില്ലാരുന്നു.
           പിന്നെ കൊറെ പെലയന്മാരെ പിടിച്ചു കുനിച്ചുനിര്‍ത്തി തലേ വെള്ളം കോരിയോഴിച്ചാല്‍ വാഴ്തപ്പെട്ടവനാകും അല്ലിയോ. പിന്നെ പള്ളിക്ക് കാശുണ്ടാക്കാനുള്ള വഴിയും കാണിച്ച് കൊടുക്കണം. പാവം അംബേദ്കര്‍ ഏതായാലും രക്ഷപെട്ടു ബുദ്ധമാതത്തിലെക്കാണല്ലോ ചേര്‍ന്നത്‌. അല്ലെ അങ്ങേരെ പിടിച്ചു വിശുദ്ധനാക്കിയേനെ മൂന്ന് ലക്ഷത്തിനെ അല്ലെ ഒറ്റയടിക്ക് കൊണ്ടുവരുന്നെ. (സഭക്കിപ്പോള്‍ അതില്‍ ശകലം വിഷമം ഒക്കെ ഉണ്ട് കേട്ടോ, അംബേദ്കരെ അവരുടെ കുപ്പീല്‍ ഇറക്കാന്‍ പറ്റാത്തതില്‍)
            ബഹുമാനപ്പെട്ട വിശുദ്ധന്മാരില്‍ ചിലരെ പടിയടച്ചു പിണ്ഡം വച്ചെന്നു ഈയിടെ കേട്ടായിരുന്നു.  വി: ഗീവര്‍ഗീസ്. , വി: ഫിലോമിന മുതലയവരാനത്രേ ആ ഹതഭാഗ്യര്‍. ഇവരൊക്കെ വലിയ പുണ്യം ഒന്നും ചെയ്തിട്ടില്ലത്രേ കാശുകൊടുത്തോക്കെ ഒപ്പിച്ചതാണ്പോലും. എന്‍റെ ദൈവമേ ഇനി പാമ്പിനെ കണ്ടാല്‍ ആരെ മധ്യസ്ഥനായി വിളിക്കുമോ. ഞങ്ങള്‍ ഇവരുടെയൊക്കെ നാമത്തില്‍ അങ്ങയോട് പറഞ്ഞതെല്ലാം ഗോപി ആയോ. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചവരെക്കളും ഇരട്ടി ആളുകളെ കുരിശുയുദ്ധത്തിന്റെ പേരില്‍ കൊന്നോടുക്കിയ്ട്ടുണ്ടല്ലോ..  ഇവരുടെ വിശുദ്ധരും ആ താരമായിരിക്കും. കന്നുചെന്നാ കന്നും കൂട്ടത്തില്‍.
             ദൈവത്തെ ഓര്‍ത്തു നിങ്ങള്‍ ആ പാവം മദര്‍ തെരേസയെ വിശുദ്ധയാക്കി, പിച്ചക്കരിയെപ്പോലെ കവലതോറും, ചില്ലിട്ടു പിച്ചപാത്രവും കൊടുത്ത് പണമിരക്കാന്‍ ഇരുത്തിയെക്കരുതെ. അവര് ജീവിച്ചിരുന്നപ്പോള്‍ പാവങ്ങള്‍ക്കുവേണ്ടി ഒത്തിരി പേരുടെ മുന്‍പില്‍ കൈ നീട്ടിയതാ ഇനിയും ആ പാവത്തിനെ വിട്ടേരെ. അന്ന് നിങ്ങളാരും അവരെ സഹായിചില്ലല്ലോ. കല്‍ക്കട്ടാ തെരുവില്‍ ഒരു വേശ്യ കൂടി പിറന്നു എന്നല്ലേ നിങ്ങള്‍ അന്ന് ആശീര്‍വദിച്ചത്. നിങ്ങള്‍ വിശുദ്ധയാക്കുന്നതിലും ആയിരം വട്ടം മുന്‍പേ അവര് ഞങ്ങളുടെ മനസ്സില്‍ വിശുദ്ധയാണ്.  ഇനി നിങ്ങളുടെ ആ മുടിഞ്ഞ മുള്‍ക്കിരീടം അവരുടെ തലയില്‍ ചൂടിക്കരുതെ....
                "പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ ശരിക്കും അറിയുന്നുണ്ട് ഇവരോട് അങ്ങ് പൊറുക്കരുതേ"
              മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ആണ് ലോകം കണ്ട ഏറ്റവും വലിയ പാപി എന്ന് സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്ന സഭയില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും പാവം ഞങ്ങളെപ്പോലെ കുറേപ്പേര്‍ ഇപ്പോഴും ഇവരില്‍ വിശ്വസിക്കുന്നുണ്ട്. ഒരു മാര്‍പ്പാപ്പാ പറഞ്ഞത്പോലെ "ഇതിന്റെ അടഞ്ഞ വാതായനങ്ങള്‍ ഞാന്‍ പുറം ലോകത്തേക്ക് തുറക്കുകയാണ് ഇതിനുള്ളില്‍ കെട്ടികിടക്കുന്ന ദുഷിച്ച വായു പുറത്തു പോകട്ടെ അല്പം ശുദ്ധ വായുവും വെളിച്ചവും ഉള്ളില്‍ കടക്കട്ടെ."
              പ്ലീസ്‌ ഒന്ന് തുറക്കൂ, മനുഷ്യനെ തിരിച്ചറിയൂ..............


NB: അഭയയെ കൊന്നവര്‍ ആരായാലും പെട്ടന്ന് കുറ്റം സമ്മതിച്ചോ.. ഇപ്പോഴാണെ നിങ്ങളെ വിശുദ്ധരാക്കും... അല്ലെ വെറാരേലും കേറി വിശുദ്ധനായിക്കഴിഞ്ഞു ഞാനാ.. ഞാനാ.. എന്നും പറഞ്ഞു കരഞ്ഞോണ്ട് വന്നേക്കരുത്... പറഞ്ഞില്ലാ എന്ന് വേണ്ടാ4 comments:

 1. മരിച്ചശേഷം കന്യാസ്ത്രീകളും പുരോഹിതന്മാരും പ്രത്യക്ഷപെട്ടാല്‍ അവര് വിശുദ്ധര്.നമ്മുടെ ഇവിടെയെങ്ങാനും ഏതേലും പള്ളീന്നിരങ്ങാതെ നടക്കുന്ന അമ്മച്ചിക്കെങ്ങാന്‍ പ്രത്യക്ഷപെട്ടാല്‍ സ്പോട്ടില്‍ "അയ്യോ പ്രേതമെന്നുപറഞ്ഞു" അമ്മച്ചി വടിയാകും. അല്ലെത്തന്നെ ഇവിടാര്‍ക്ക് പ്രത്യക്ഷപെടാന്‍ ഇവിടുല്ലോരെല്ലാം മഹാപാപം ചെയ്യുന്നവരല്ലിയോ?

  ReplyDelete
 2. വിനോദ് മാഷേ,
  നന്നായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴും കച്ചവടം, ചത്തുകഴിഞ്ഞാലും കച്ചവടം ! കമഴ്ന്നു വീണാൽ കാൽ‌പ്പണം. ചോദ്യം ചെയ്യാതെ വണങ്ങി നിൽക്കാൻ നമ്മളുണ്ടല്ലോ. എഴുതൂ വിനോദ്, ഇനിയും.

  ReplyDelete
 3. @പ്രതികരണൻ
  thanks a lot and hearty welcome to my blog

  ReplyDelete

Related Posts with Thumbnails