പേജുകള്‍‌

Wednesday, November 10, 2010

നക്സലുകളെ വായിക്കുമ്പോള്‍..........2

            മലയാള സിനിമകളില്‍ ലൈംഗിക അതിപ്രസരനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ആദിവാസി ജീവിതവും കുടികളും. ഈ സിനിമകളില്‍ കാണുന്ന തരത്തിലുള്ള ഒരു ആദിവാസികളെയും നമ്മുടെ കേരളത്തില്‍ നോക്കിയാല്‍ കാണില്ല. എന്നാല്‍ ഇത്തരത്തിലുള്ള ആളുകളെ കാണണമെന്കില്‍ നക്സലുകള്‍ക്ക് വേരോട്ടമുള്ള ആന്ധ്ര, ഒറിസ്സ, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളിലൂടെ ചുമ്മാ കണ്ണോടിച്ചാല്‍ മതി. ഇന്ത്യയിലെ വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവയാണ് ഈ പ്രദേശങ്ങള്‍
           ഈ പ്രദേശങ്ങളില്‍ ഒരാളെയും നക്സലുകള്‍ വെറുതെ കൊല്ലാറില്ല. എത്ര ജന്മിയാനെങ്കിലും പാവങ്ങളോട് ദയ കാനിക്കുന്നവനാനെന്കില്‍ ഒരിക്കലും അവര്‍ ഉപദ്രവിക്കാറില്ല. ശരിക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജീവിക്കാനുള്ള  മത്സരമാണ് ഇതിലൂടെ കാണുന്നത്. അവിടുള്ള പിന്നാമ്പുറത്തേക്ക് മാറ്റപ്പെട്ടിട്ടുള്ള ജനവിഭാഗത്തിന് തൊഴിലും സംരക്ഷണവും നല്‍കുന്ന ഏതൊരു ആളെയും ഇവര്‍ സംരക്ഷിക്കും.

             ചന്ദ്രബാബു നായിഡു ആന്ധ്രയില്‍ ഭരണം നടത്തിയ കാലത്ത് ഭയങ്കര വികസനമായിരുന്നു അവിടെ.  എന്തെല്ലാമോ അവാര്‍ഡുകളും അങ്ങേരു മേടിചെടുത്തു ഈ വികസനം കൊണ്ട്. എന്നാല്‍ ആ വികസനമെല്ലാം ഹൈദരാബാദ് എന്ന ഒറ്റ പട്ടണത്തില്‍ ഒതുങ്ങി പോയി പുരോഗതി IT മേഘലയില്‍ മാത്രം.  താഴെ കിടയിലുള്ള ആളുകളെ ശ്രദ്ധിച്ചതെ ഇല്ല. അതുകൊണ്ട് തന്നെയാണ് ആന്ധ്രയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും ഈ കാലത്താണ്.  വിശക്കുന്നവന് വേണ്ടത് സോഫ്റ്റ്‌വെയറും, കമ്പ്യൂട്ടറും ആണല്ലോ. ഉടുക്കനില്ലത്തവന് വീഡിയോ കോണ്‍ഫറന്‍സും, തരാതരം കാറുകളും മതിയല്ലോ ഇതെല്ലാം കൂടി പുഴുങ്ങി തിന്നാല്‍ ഇവന്റെയൊക്കെ ആവശ്യങ്ങള്‍ക്ക് പരിഹാരമാവുമല്ലോ.  ഈ അവഗണന മൂലമാണ് നായിഡു നക്സലുകളുടെ നോട്ടപ്പുള്ളിയായി മാറിയത്.  ഭാഗ്യത്തിന് മാത്രമാണ് അവരുടെ ആക്രമണങ്ങളില്‍ നിന്നും അദ്ദേഹം രക്ഷപെട്ടത്.
             ആഹാരത്തിന് മാര്‍ഗമില്ല, സ്ത്രീകളുടെ മാനത്തിനു വിലയില്ല, കിടക്കാനിടയില്ല ഇത്തരത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് പുതു യുഗത്തെ കുറിച്ചും നല്ല ജീവിതത്തെക്കുറിച്ചും മനോഹരമായ കഥകളും പറഞ്ഞുകൊണ്ട് അവര്‍ക്ക് സംരക്ഷണവും നല്‍കാന്‍ തയ്യാറായി ഏതു ചെകുത്താന്‍ വന്നാലും സ്വാഗതം ചെയ്യപ്പെടുകയെ ഉള്ളൂ.  ഇത് തന്നെയാണ് നക്സലിസത്തിന്റെ വിജയകാരണവും.
            നിവര്‍ത്തി കേടാണ് ഈ പാവങ്ങളുടെ കൈയില്‍  ആയുധം എത്തിച്ചത് എങ്കില്‍, ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയും സര്‍ക്കാരിന്റെ പിടിപ്പുകേടും അവഗണനയും ആണ് അത് താഴെ വയ്ക്കത്തതിനു കാരണം. ജാതി, വര്‍ഗം, വര്‍ണ്ണം എന്നീ വേര്‍തിരിവുകള്‍ ആ ആയുധങ്ങളെ കൂടുതല്‍ അവരുടെ നെഞ്ചോട് അടുപ്പിക്കുന്നു. സ്ത്രീകളെ ലൈഗിക ഉപകരണമായി മാത്രം കാണുന്ന വ്യവസ്ഥിതി ഈ ആയുധങ്ങളുടെ മൂര്‍ച്ച വീണ്ടുംകൂട്ടുന്നു.
            എന്തിന്റെ പേരിലാണെങ്കിലും ആളുകളെ കൊന്നോടുക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല. അതുപോലെ അക്രമത്തിനെ ആക്രമണം കൊണ്ട്നേരിടുന്നതിനെയും പിന്നെ 'നിവൃത്തി ഇല്ലെങ്കില്‍ നീതിമാന്‍ എന്ത് ചെയ്യും അല്ലെ'
         ഹിന്ദുത്വത്തിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ച് അമ്പലവും യാഗങ്ങളും നടത്തുന്നവര്‍ അതില്‍ കുറചെന്കിലും ഇവര്‍ക്കു വേണ്ടിയും,  ഈ മതത്തിലെ ഉച്ചനീച്ചത്തങ്ങള്‍ക്കെതിരായും ഉപയോഗിക്കു.  കാരണം ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍ തന്നെയാണ്.  പോരാത്തതിന് നിങ്ങള്‍ തന്നെയാണ് ആളുകള്‍ക്കിടയില്‍ ഈ ജാതിയുടെ വേലി കെട്ടിയത്. നിങ്ങള്‍ തന്നെ അത് പൊളിച്ചു മാറ്റാന്‍ ശ്രമിക്കു. ഇല്ലെങ്കില്‍ ഇനിയും ആളുകള്‍ സ്വയമേ വേലിക്കെട്ടുകള്‍ പൊളിക്കാന്‍ ശ്രമിക്കും.
           നക്സലുകളെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കാതെ.  ആ ആശയത്തിന് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ ആണ് ഗവ:  നോക്കേണ്ടത്. രോഗത്തെയല്ല രോഗ കാരണത്തെ ചികല്സിച്ചാല്‍ മാത്രമേ രോഗം പടരാതെയും തിരിച്ചു വരാതെയും ഇരിക്കൂ.  സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ചില നടപടികള്‍ അത്യാവിശമായും ഉണ്ടാകേണ്ടതുണ്ട്. നക്സല്‍ മേഘലകള്‍ എന്ന് പറയുന്ന ഇടങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ ആണ് ആദ്യം വേണ്ടത്.  പ്രാഥമിക കാര്യങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം, ആരോഗ്യം എന്നിവ.
            അതോടൊപ്പം തന്നെ പോലീസ് എന്ന് പറയുന്നത് ഒരു വൃത്തികെട്ട വര്‍ഗമല്ല എന്ന് ജനങ്ങളെ മന്സ്സിലാക്കിക്കുന്നതിനുള്ള നടപടി. അതൊരിക്കലും ജനങ്ങളുടെ ഇടയിലല്ല വേണ്ടത് പോലീസിന്‍റെ ഇടയില്‍ തന്നെ വേണം.  ആദ്യം പോല്സിനെ പഠിപ്പിക്കണം പോലീസ് എന്നാലെന്താണെന്നു. പോലിസ്‌ രാഷ്ട്രീയക്കാരുടെ ചട്ടുകമാല്ലാതാകണം.  പണക്കാരനെ കാണുമ്പോള്‍ വടിവിഴുങ്ങിയപോലെ നില്‍ക്കുന്നതാവരുത് പോലിസ്‌.
                  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ നെഹ്‌റുവിന്റെ പിന്തലമുറക്കാരാന് ഭരിക്കാന്‍ മുട്ടി നില്‍ക്കുന്നത്... ഇനിയെങ്കിലും നിങ്ങള്‍ ഗ്രാമങ്ങളെ പരിഗണിക്കൂ. പാവങ്ങളെ കാണാനായി ഒരു കണ്ണ് എങ്കിലും തുറക്കൂ..   മതങ്ങളുടെ പേരില്‍ വാളെടുത്തിരിക്കുന്നവര്‍ അത് താഴെ വച്ച് ഒരു നിമിഷമെങ്കിലും ഇവരെ പരിഗണിക്കൂ എങ്കില്‍ ഇവരാരും ആയുധമെടുക്കില്ല...
              ഈ സാമൂഹിക വ്യവസ്ഥിതി മാറാത്തിടത്തോളം കാലം ഇവിടെ ഇനിയും നക്സലുകള്‍ ഉണ്ടായികൊണ്ടേ ഇരിക്കും...... അതൊരിക്കലും തടയാനാവില്ല...  ആര്‍ക്കും....

1 comment:

 1. Dear Vinod,

  I'm new to this blog; i was lead to this blog by pancharakuttan.

  Although I do agree with you that Naxalism is a symptom and not the root cause, i do disagree with your statement that Naxals are benovolent people.

  They may have started out with good idealistic motives, but as you know power corrupts ; and i belive naxalism is very far from it's ideaological roots.

  I know a few instances of Naxalites who would like to maintain the status quo of social development because it remains a fertile ground for recruitment and to prevent themselves from becoming redundant .

  ReplyDelete

Related Posts with Thumbnails