പേജുകള്‍‌

Thursday, November 4, 2010

ഇത്തിരി നേരംപോക്ക്.....2 അയ്യോ കണ്ടോ

ഇത് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു അദ്ധ്യാപകന്‍ ക്ലാസ്സില്‍ വച്ച് പറഞ്ഞ കഥയാണ്.
പണ്ട് ഒരു മാദാമ്മ കേരളം കാണാന്‍ എത്തി കൂടെ അവരുടെ പട്ടിയും പട്ടിയുടെ പേര് 'അയ്യോ കണ്ടോ' അവരങ്ങനെ കറങ്ങി ചുറ്റി ഞങ്ങളുടെ നാടിലെത്തി. പെരിയാര്‍ കണ്ടപ്പോള്‍ മാദാമ്മക്ക് ഒന്ന് കുളിച്ചാലെന്താ എന്നൊരു ഉള്‍വിളി. മാദാമ്മ ചുറ്റും ഒന്ന് നോക്കി പരിസരത്തെങ്ങും ഒരു പട്ടിക്കുറുക്കാനും ഇല്ല.
           എങ്കില്‍ പിന്നെ കുളിച്ചിട്ടു തന്നെ കാര്യം. മാദാമ്മ ഉടുതുണിയെല്ലാം പറിച്ചു കരക്ക് വച്ച്  പിറന്ന കോലത്തില്‍ കുളിക്കാന്‍ ആരംഭിച്ചു.  കുറെ നേരം മാദാമ്മയുടെ കുളിസീന്‍ കണ്ടോണ്ടിരുന്ന പട്ടിക്ക് ബോറടിച്ചു 'എന്നും ഇത് തന്നെയാണല്ലോ കാണുന്നത്' അതായിരിക്കും. പട്ടി മാദാമ്മയുടെ തുണിയെല്ലാം കടിചെടുത്തോണ്ട് ഒറ്റ ഓട്ടം വച്ചു കൊടുത്തു.

        പട്ടി തുണിയും കൊണ്ടോടുന്നത് കണ്ട മാദാമ്മയും പുറകെ വച്ചുപിടിപ്പിച്ചു.
 "ഹേയ് അയ്യോ കണ്ടോ സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ "
   പട്ടിയുണ്ടോ നില്‍ക്കുന്നു, പട്ടി ഓടടാ ഓട്ടം ഒരു കൈ കൊണ്ട്  താഴെയും മറുകൈകൊണ്ട് മുകളിലും പൊത്തിപ്പിടിച്ചുകൊണ്ട് മാദാമ്മ പുരകെയും.
         "അയ്യോ കണ്ടോ" എന്നിങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ട് പിറന്നപടി അവര്‍ പട്ടിയുടെ പുറകെ ഓട്ടം തുടങ്ങി.
           ആ സമയത്ത് പള്ളിക്കൂടത്തില്‍ പോയിട്ട് വരികയായിരുന്ന ഒരു പെണ്‍കുട്ടിക്ക് മാദാമ്മയുടെ ഈ അവസ്ഥ കണ്ടിട്ട് ദയതോന്നി തന്‍റെ സ്ലേറ്റ്‌ എടുത്തു മാദാമ്മക്ക് കൊടുത്തു. മാദാമ്മ പിന്നെ അതുകൊണ്ടായി പൊത്തിപ്പിടുത്തം. കുറെ ഓടി കഴിഞ്ഞപ്പോള്‍ ദേ ഒരു കല്ലേല്‍ തട്ടി മാദാമ്മ ധിം തരികട ധോം  താഴെ. സ്ലേറ്റ്‌ പൊട്ടി ഫ്രെയിം മാത്രം മിച്ചം. ഇതൊന്നുമറിയാതെ മാദാമ്മ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. പിന്നേയും പട്ടിയുടെ പുറകെ "അയ്യോ കണ്ടോ " എന്നും വിളിച്ച് ഓട്ടമായി.
               ഈ സമയത്താണ് നമ്മുടെ നാരായനെട്ടന്‍ അടിച്ചു പാമ്പായി എതിരെ വരുന്നത്. മാദാമ്മയുടെ "അയ്യോ കണ്ടോ" കേട്ട് നോക്കിയ അങ്ങേര്‍ക്ക് ഭയങ്ങരമയിട്ടു സംഗതി ഇഷ്ടപ്പെട്ടു.
"ആ കണ്ടു കണ്ടു നല്ലതാ കൊഴപ്പമൊന്നും ഇല്ല എന്നാലും ഞാന്‍ പല സൈസ്‌ സാധനംകണ്ടിട്ടുണ്ട് എന്നാലും എന്റെ മോളെ ഫ്രെയിം വച്ചത് ആദ്യമായിട്ടാ കാണുന്നത് ഇതെങ്ങനെ ഒപ്പിച്ചു"
            എങ്ങനെ ഫ്രെയിം വച്ചത് കണ്ടിട്ടുണ്ടോ ? ഒരു സ്ലേറ്റ് സന്ഘ്ടിപ്പിച്ചു നോക്ക് , 'ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെലോ.....'.

2 comments:

  1. ഇതു കോളേജില്‍ ആണ് പഠിച്ചത്?
    ആ അധ്യാപകന്‍ ഇപ്പോഴും അവിടെ ഉണ്ടോ?
    ചുമ്മാ ഒന്ന് പരിചയപ്പെടാനാ...

    ReplyDelete

Related Posts with Thumbnails