പേജുകള്‍‌

Friday, October 29, 2010

ദളിതനില്‍ നിന്നും ദളിത്‌ ക്രിസ്ത്യാനിയിലേക്കുള്ള ദൂരം

പഠിപ്പിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ് എന്നാല്‍ പഠിക്കുക എന്നത് ഇത്തിരി വിഷമമുള്ള കാര്യവും. ചില കാര്യങ്ങള്‍ അനുഭവിച്ച് തന്നെ പഠിക്കണം. കഴിഞ്ഞ എന്റെ ഒറ്റ പോസ്റ്റു കൊണ്ട് ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചു. അതില്‍ കമന്റുകള്‍ വഴി അധികമാരും ചീത്ത വിളിച്ചില്ല. എന്നാല്‍ പത്തിന് മേലെ മെയില്‍ വഴി ചീത്തവിളി വന്നു. സുല്ല് ഇതാണ് ഇവിടുത്തെ സോഷ്യലിസം എങ്കില്‍ ഞാനിനി ഈ വഴിക്കില്ല. ഇനി മേലാല്‍ ഞാന്‍ ദളിത്‌ നേതാക്കന്മാരെയോ, ദളിത്‌ എഴുത്തുകാരെയോ, ദളിത് വിഷയങ്ങളെയോ കുറിച്ച് സംസാരിക്കില്ല. ഞാന്‍ മൂലം ദുഃഖം ഉണ്ടായവര്‍ ക്ഷമിക്കുക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ വിവരം എന്ന് പറയുന്ന ഒരു സാധനം എനിക്കില്ല അതിന്‍റെ വിവരക്കേടാണ്.

         ഇനിമുതല്‍ ഞാന്‍ ഗാന്ധിയുടെ കുറ്റങ്ങള്‍ കണ്ടുപിടിചോലാം, സവര്‍ണ്ണ ദൈവങ്ങളെ ബ്ലോഗിലിട്ട് തുണി ഉരിച്ചോലാം, സിനിമയെ കുറിച്ച് നിരൂപണം എഴുതിക്കൊലാം, ബ്ലോഗിന്‍റെ സ്വഭാവത്തെക്കുറിച്ച് ഇമ്പോസിഷന്‍ എഴുതി പഠിച്ചോളാം,ബിന്‍ലാദന്റെ കൊടും ക്രൂരതയെ കുറിച്ച് ഉപന്യാസം തയ്യാറാക്കാം. അമേരിക്കയുടെ കരാള കിരാത ഭരണത്തെക്കുറിച്ച് ഒബാമയെ ഈ ബ്ലോഗിലൂടെ ഞാന്‍ പ്രബുദ്ധനാക്കിക്കൊലാം. മാധ്യമവും, മാതൃഭൂമിയും ഞാനിനി എല്ലാ ദിവസവും കാലത്തും വൈകിട്ടും  വായിച്ചോളാം, ഇത് സത്യം, സത്യം, സത്യം. ഇനിയെങ്കിലും എന്നോട് ക്ഷമിചെന്നു ഒരു വാക്ക് പറ. ഇല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും. എന്റെ ആത്മാവ് ഗതികിട്ടാതെ ഈ ബ്ലോഗിലൂടെ അലഞ്ഞു തിരിയും.
          ഒരു ദളിത്‌ ക്രിസ്ത്യാനി ആയ ഞാന്‍ ഒരു സവര്‍ണനാണ് എന്ന കാര്യം ഇപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ ഞാന്‍ ഇത്രയും നാള്‍ ധരിച്ചിരുന്നത് തെയ്യത്താന്‍ എന്ന ഒരു ദളിതന്‍ അന്നത്തെ സമൂഹിക വ്യവസ്ഥതിയില്‍ നിന്നും ഒരുരക്ഷ്യാനെന്നു കരുതി, വാ നിന്നെ ഞാന്‍ ലച്ചിപ്പോം എന്നുപറഞ്ഞ വെള്ളക്കാരന്‍ ക്രിസ്ത്യന്‍ മിഷനറിയുടെ മുന്‍പില്‍ തലകുനിച്ച്‌ തലയില്‍ മാമോദീസാ വെള്ളം വീഴിച്ച് പുതുക്രിസ്ത്യാനി എന്ന പേര് ചുമക്കുന്ന ദളിതനായിരിക്കും എന്നാണു.
"നീ യേശുവിനെ നിന്‍റെ ദൈവമായി അംഗീകരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. നീ ഉയര്‍ന്ന ജാതികളെ ബഹുമാനിക്കുകയും അനുസരിക്കുകയുംചെയ്യണം, അതുപോലെ തീണ്ടലും തൊടീലും എല്ലാം ഉള്ളവന്‍ തന്നെ ആയിരിക്കും" ഇത്തരത്തില്‍ എന്തോ പ്രതിജ്ഞയും അപ്പോള്‍ എടുപ്പിച്ചായിരുന്നെന്നും കേട്ടിരുന്നു കേരളത്തില്‍ അവിടിവിടെയായി പുലയപള്ളിയും, പറയപ്പള്ളിയും ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടേ. ചുമ്മാ പറയുന്നതായിരിക്കും ഞങ്ങള്‍ ദളിത്‌ (അവശ)ക്രിസ്ത്യാനികള്‍ സവര്‍ണ്ണര്‍ ആണല്ലോ. ഇത് ഞങ്ങള്‍ക്കുല്ലതായിരിക്കില്ല.
തെയ്യത്താനോടൊത്തു മതം മാറിയ കുറെ പാവങ്ങളുടെ പിന്മുറക്കാരാണ് ഞങ്ങളെന്ന് വെറുതെ ഒരു ജാടക്ക് പറയുന്നതായിരിക്കും അല്ലെ. ഞങ്ങളുടെ ഒക്കെ പൂര്‍വികരുടെ ചുമലില്‍ നുകം വച്ചിട്ടുണ്ടെന്ന് പറയുന്നത് ഒരു ഗമക്കായിരിക്കും അല്ലെ, അത് ഡോക്ട്രേറ്റ് പോലെ ഒരു ബിരുദമാണല്ലോ. ഈ കര്‍ന്നോന്മാരുടെ ഒരു കാര്യമേ ചുമ്മാ നുണ പറഞ്ഞു പുതുതലമുറയുടെ മുന്‍പില്‍ ആളാകുന്നു.
         ഒരു നൂറ്റാണ്ട് കൊണ്ട് ദളിതനും ദളിത്‌ ക്രിസ്താനിയും തമ്മില്‍ ഇത്രയും അകലമുണ്ടാകുമെന്നു ഞാന്‍ അറിഞ്ഞില്ല. അപ്പൊ നമ്മള്‍ പറയുന്ന ദ്രാവിഡ സംസ്കാരവും തമ്മില്‍ എത്രത്തോളം അകലമുണ്ടാകും.
          ക്രിസ്ത്യാനിയുടെ ഇടയില്‍ ജാതിയില്ല അതുകൊണ്ട് ജാതി സംവരണം ഞങ്ങളുടെ ഇടയില്‍ ആവശ്യമില്ല, ഞങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശം മതി എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ എല്ലാമെല്ലാമായ പള്ളി ഞങ്ങളെ ആദ്യം തോല്പിച്ചു. ഇപ്പൊ ഞങ്ങള്‍ക്ക് സംവരണം തന്നാല്‍ ഞങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് പറഞ്ഞു സഹോദരന്മാരെ നിങ്ങളും ഞങ്ങളെ തോല്പിക്കുന്നുവോ !!!!!
         ഒരു മിഷന്‍ മതമായ ബുദ്ധമത വിശ്വാസികളും, സിക്ക് മത വിശ്വാസികളും ആയ ദളിതര്‍ക്ക് സംവരണം ഉണ്ട്. കുഴപ്പമില്ല. ഓ യേശു പാശ്ചാത്യനാണല്ലോ.
       അര്‍ജുന്റെ റിഥം എന്ന സിനിമയില്‍ ഭരണിയില്‍ കുടുങ്ങി പോകുന്ന ഞണ്ടുകളെ കുറിച്ചൊരു കഥ പറയുന്നുണ്ട്. ആ ഭരണിയില്‍ നിന്നും ആദ്യം രക്ഷപെടുന്നത് പരസ്പരം സഹായിക്കുന്ന മലയാളി ഞണ്ടുകലാണ് . പിന്നെ അവരെ കണ്ട് പഠിച്ച തെലുങ്കന്‍ ഞണ്ട്, പിന്നീട് മറ്റുഞണ്ടുകളും എന്നാല്‍ ഒരുത്തന്‍ കേറിപ്പോകുംപോള്‍ അവന്റെ കാലേല്‍ പിടിച്ചു വലിച്ചു താഴെയിട്ടുകൊണ്ട് തമിഴന്‍ ഞണ്ടുകള്‍ ഇപ്പോഴും ആ ഭരണിയില്‍ തന്നെയുണ്ട്. ഈ തമിഴന്‍ ഞണ്ടുകലെപ്പോലെ യാണല്ലോ നമ്മള്‍ ഇപ്പോഴും.
           Ford Motor  കമ്പനിയെ ഇത്രത്തോളം വളര്‍ത്തിയ Henry Ford നെ കുറിച്ചും ഇത്തരത്തില്‍ ഒരു കഥ കേട്ടിട്ടുണ്ട്. പഠിച്ചു വന്ന അദ്ദേഹത്തെ പിതാവ് കമ്പനിയിലെ ഏറ്റവും ചെറിയ ജോലിയാണ് കൊടുത്തത്. അവിടെ നിന്നും പടിപടി ആയാണത്രേ മുകളില്‍ കയറി വന്നത്. അതുകൊണ്ട് അദ്ദേഹത്തിനു ആ കമ്പനിയെ ഇത്രയും വലുതാക്കാന്‍ സാധിച്ചത്രേ. നമ്മള്‍ക്കും അടിയില്‍ നിന്ന് തന്നെ പഠിക്കാം അല്ലെ.
            ഞങ്ങള്‍ ദളിത്‌ ക്രിസ്താനികള്‍ ഇപ്പോഴും ദളിതര്‍ തന്നെയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇല്ല എന്ന് ആരും പറയണ്ട.
         എന്റെ സംസ്കാരത്തെ കുറിച്ച് പഠിക്കാന്‍ വന്നവരോട് ഒറ്റ വാക്ക് "ഇത്തിരി സംസ്കാരം കുറവാ അത് ഞാന്‍ സഹിച്ചോളാം " പിന്നെ സൈബര്‍ സെല്ലില്‍ കേറ്റും എന്ന് പറഞ്ഞവരോട് എനിക്ക് സഹതാപം മാത്രം. പിന്നെ കമന്റുകള്‍ കണ്ട് ആനന്ദിക്കുന്നത് അതെന്‍റെ ഇഷ്ടം.
       എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് 'എനിക്കോ സമൂഹത്തിനോ യാതൊരു ഉപകാരവും ഇല്ലാത്തതാണെന്ന്" പറഞ്ഞവരോട് സഹോദരാ സമൂഹത്തിന് ഒന്നും ചെയ്തില്ലെങ്കിലും കേരളത്തില്‍ തന്നെ ജോലിചെയ്തു മാസം നാല്പതിനടുത്തുള്ള സംഖ്യ വാങ്ങുന്നുണ്ട് അതെന്റെ കുടുമ്പത്തിന് ഉപകരിക്കുന്നുണ്ട്.
          ഈ പോസ്റ്റു ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എനിക്കതില്‍ യാതൊരു പങ്കുമില്ല.
           NB:  ഇത് വായിച്ചതിനു ശേഷം ഏതെങ്കിലും ദയയുള്ളവര്‍ എനിക്കൊരു കിലുക്കിയും നിപ്പിള്‍ കുപ്പിയും അയച്ചു തരണം ഞാനൊരു പിഞ്ചുകുഞ്ഞ്‌ ആണെന്ന് ചില ചേട്ടായി മാരു പറഞ്ഞു, ഇല്ലേ ഒരു മുട്ടായി എങ്കിലും. പ്ലീസ്‌........
        ചിത്രകാരാ.... വള്ളിക്കുന്നെ... നിങ്ങളെങ്ങനെ പിടിച്ചു നില്‍ക്കുന്നു.... നമിച്ചിരിക്കുന്നു.
നമസ്കാരം

13 comments:

 1. ഇവിടെ ആര്‍ക്കും ഒന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതെങ്ങനാ മനുഷ്യ രക്ഷകനായി അവതരിച്ച ദൈവപുതനെ കഴുവേറ്റിയവന്മാരല്ലെയോ ഇവിടെയുള്ളത്. പട്ടീടെ വാല് പതീരാണ്ട് കൊല്ലം കുഴലിളിട്ടാല്‍ ചിലപ്പോള്‍ നിവര്നൂന്നു വരാം എന്നാലും ചിലര്‍ നന്നാവില്ല. എന്തുചെയ്യാനാ....

  ReplyDelete
 2. നിലവില്‍ സൈബര്‍സെല്ലിലെ അന്തേവാസിയായ ചിത്രകാരന്റെ പുതിയൊരു പോസ്റ്റ്. ഈ പോസ്റ്റുമായി ബന്ധമുള്ളതിനാല്‍ ലിങ്കുന്നു :)

  കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!

  ReplyDelete
 3. "ക്രിസ്ത്യാനിയുടെ ഇടയില്‍ ജാതിയില്ല അതുകൊണ്ട് ജാതി സംവരണം ഞങ്ങളുടെ ഇടയില്‍ ആവശ്യമില്ല, ഞങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശം മതി എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ എല്ലാമെല്ലാമായ പള്ളി ഞങ്ങളെ ആദ്യം തോല്പിച്ചു."

  അച്ചായന്മാര്‍ക്ക് ഭാവിയില്‍ വിദ്യാഭ്യാസക്കച്ചവടം, ചികില്‍സാക്കച്ചവടം ,......ഇത്യാദികളുടെ സാധ്യതകളെക്കുറിച്ച് നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ക്രിസ്ത്യാനിയായ ദളിതനു വേണ്ടി സംവരണത്തിന്റെ പുറകേ പോയിരുന്നെങ്കില്‍ ഈ സാധ്യതകള്‍ ഉപയോഗിക്കാനാവുമായിരുന്നോ ? ഒന്നുവില്ലേല്‍ ഇതൊരു ക്യാപിസ്റ്റലിസ്റ്റ് ബാര്‍(/) ഇമ്പീരിയലിസ്റ്റ് മതമാണെന്നെങ്കിലും ഓര്‍ക്കണ്ടേ വിനോദാ !

  ReplyDelete
 4. @ നിസ്സഹായന്‍
  thanks a lot and hearty welcome to my blog

  ReplyDelete
 5. @sujith
  thanks a lot and hearty welcome to my blog

  ReplyDelete
 6. വിനോദ് മാത്യു എന്ന ബ്ലോഗ്ഗർ മുമ്പിട്ടൊരു പോസ്റ്റിന് കമന്റെഴുതാതെ മെയിലയച്ചതിലൊരുവനാണ്,ഈയുള്ളവൻ.അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു.കാരണം,കണക്കുകളൊക്കെ അപ്പോൾ തന്നെ തീർക്കേണ്ടതായിരുന്നു.അതെന്റെ പിഴ ,വലിയ പിഴ.വിനോദ്,ഒരുകാര്യം ഓർക്കുന്നത് നല്ലത്.ബ്ലോഗിന്റെ ലോകത്ത് ശത്രുക്കളും മിത്രങ്ങളും സ്ഥായിയല്ല.അവരവരുടെ സാമൂഹ്യ/രാഷ്ട്രീയ വീക്ഷണങ്ങൾ അവതരിപ്പിക്കുകയും,അടയാളപ്പെടുകയും ചെയ്യുമ്പോൾ ,സംഘർഷപ്പെടുക സ്വാഭാവികം.അതിനുപരി വംശീയ/ജാതീയമായ മുൻ വിധിയും,കുയുക്തികളും തുറന്നു കാട്ടേണ്ടതു തന്നെ.ഞാനതിനു മുതിരാഞ്ഞതിന്റെ കാരണം,പറഞ്ഞിരുന്നു.
  1.വിനോദ് ആഗ്രഹിച്ചാലും ഒരു സവർണ്ണനാകാനാവില്ല.കാരണം,വർണ്ണവ്യവസ്ഥയിൽ ഉൾപ്പെടാത്തതു തന്നെ.സുറിയാനികൃസ്ത്യാനികളെ സവർണ്ണ കൃസ്ത്യാനികളെന്ന് സൌകര്യത്തിനു വിളിക്കാറുണ്ട്.അവശകൃസ്ത്യാനിയെന്നതും,വിനോദിന്റെ അവകാശവാദമാണ്.കൃസ്തുമതത്തിൽ ജാതിയില്ലാത്തതിനാൽ,ദലിത് കൃസ്ത്യാനിയെന്ന വാദം നിലനിൽക്കുന്നില്ല.പകരം പു.ക്രി(പുതു കൃസ്ത്യാനി)പ.ക്രി(പഴയ കൃസ്ത്യാനി)എന്നാണ് സാങ്കേതികം.(തുടരും)

  ReplyDelete
 7. 2ദലിത് കൃസ്ത്യാനിയായതിനാൽ സംവരണം കിട്ടുന്നില്ലന്നതാണ് പരാതിയെങ്കിൽ അത് മറ്റൊരു വിഷയമായി ച്ര്ച്ചിക്കാവുന്നതാണ്.എനിക്ക് സംവരണം കിട്ടുകയും,വിനോദിനു കിട്ടാതിരിക്കുകയും,സിക്കുമതത്തിലേക്കും,ബുദ്ധ മതത്തിലേക്കും പരിവർത്തനം ചെയ്തവർക്കു കിട്ടുകയും ചെയ്യുന്നതിന്റെ കാരണങ്ങളും,ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷമുള്ള നിയമ നിർമ്മാണത്തെ പറ്റിയുമൊക്കെ പൊളിറ്റിക്സിൽ പി.ജി.യെടുത്തിട്ടുള്ള വിനോദിനു മനസ്സിലാകേണ്ടതാണ്.
  വിനോദ് മാത്രമല്ല,ഇന്ത്യയിൽ ജനിച്ചുവീഴുന്ന ഒരോ കുഞ്ഞും ,ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകളീൽ ‘അകപ്പെടുക’യാണ് ചെയ്യുന്നത്.നമ്മുടെ തിരഞ്ഞെടുപ്പല്ലന്ന്.
  ആ അർത്ഥത്തിൽ,സംവരണം പോലുള്ള വിഷയത്തിൽ മുന്നോക്കസമുദായങ്ങളുടെ സാമ്പത്തിക സംവരണ വാദങ്ങളെ പിന്തുണക്കുകയും,സംവരണമെന്നത്’ദാരിദ്രനിർമ്മാർജന’പദ്ധതിയായി ന്യൂനീകരിക്കുകയും ചെയ്യുന്നത് ഈ വിഷയത്തിലുള്ള അരാഷ്ട്രീയ ബോധമാണ്.(ഇടക്ക് ദലിതനാണന്ന് അവകാശപ്പെടുന്നത് ജാമ്യമെടുക്കലാണല്ലോ)

  ReplyDelete
 8. ഇന്ത്യയിൽ അടിമ/അധ്:സ്ഥിത ജനത മതം മാറിയതിന്റെ സാമൂഹ്യ/രാഷ്ട്രീയ ചരിത്രം വിനോദ് പഠിക്കേണ്ടതുണ്ട്.വെറുതെ തെയ്യത്തന്റെ(ദൈവത്താൻ-എന്ന ആബേൽ)പിന്മുറക്കാർ രക്ഷനേടി പോയന്നു പറഞ്ഞാൽ ,തീരുന്നതല്ല.ആദിവാസികൾ മതം മാറിയതിന്റെ ഗുണം ഇടുക്കിക്കാരനായ വിനോദിനോട് വിശദീകരിക്കണ്ടല്ലൊ..?പിന്നെ പള്ളി തന്നതുപോലൊരു ‘പണി’ സഹോദരങ്ങളാരും തന്നില്ല.ഒറ്റകാര്യമേ പറയുന്നുള്ളു,ഒരു സമുദായത്തിന്റെ നേർപകുതിയായ ദലിത് ക്രൈസ്തവർക് സംവരണം കൊടുക്കേണ്ടതുതന്നെയാണ്,അത് ഇപ്പോഴുള്ള എട്ടു ശതമാനത്തിൽ നിന്നാകുമ്പോഴാണ് സമുദായ സംഘടനകൾ എതിർക്കുന്നത്.
  (കൃത്യമായി പ്രതികരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് വിനോദ് മൻസ്സിലാക്കുമെന്നു കരുതുന്നു ,അതുകൊണ്ട് എല്ലാ ആരോപണത്തിനും മറുപടിയില്ലാത്തത്)

  ReplyDelete
 9. @ ചാർ‌വാകൻ‌
  കമന്റിനും ബ്ലോഗ്‌ സന്ദര്‍ശിച്ചത്തിനും നന്ദി
  സംവരണം എന്നതു ഒരിക്കലും ദാരിദ്രനിര്‍മാജന പദ്ധതി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുപോലെ എനിക്ക് കിട്ടാത്തതുകൊണ്ട് അസൂയയും ഇല്ല. എങ്കിലും ഒന്ന് വീണ്ടും വീണ്ടും താനൊരു അടിമയാണ് എന്ന ബോധം നിറക്കുന്ന ഒന്നാണ് അത്. കോളേജില്‍നിന്ന് നിന്ന് ഗ്രാന്‍ഡ്‌ മേടിക്കാന്‍ ഒളിച്ചും പാത്തും വന്നിരുന്ന ദളിതന്‍മാരെ യാണ് ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത്. ഇത് അഭിമാനകരമായ ഒന്നാണെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യേണ്ടാതില്ലല്ലോ. സാധാരണക്കാരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് അടുത്ത തലമുറയെങ്കിലും ഇതില്‍ നിന്നും ഒഴിവാകെന്ദത്തിനു വേണ്ട സാമൂഹിക ഉന്നമനവും ചുറ്റുപാടും വളര്‍ത്തിയെടുക്കേണ്ടത് നേതാക്കന്‍മാരുടെ കടമയാണ്. ഏതു രീതിയിലുല്ലതാനെന്കിലും സൌജന്യം എപ്പോഴും മറ്റുള്ളവന്‍റെ ഒചാരം തന്നെയാണ്. ലോകമുള്ളിടത്തോളം കാലം ദളിത്‌ ജനത സംവരണം വാങ്ങിച്ചുകൊണ്ടിരിക്കണം എന്ന് അംബേദ്കര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ക്രിമിലെയര്‍ എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ.
  ഈ സംവരണം സാമ്പത്തിക സംവര്‍ണത്തിലേക്ക് വഴിമാറാന്‍ ഇടയാക്കുന്നുണ്ട് അതും അപകടം തന്നെയാണ്. അതെന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ. സംവരണം വിഭാവനം ചെയ്തതെന്തിനാണോ അതിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് അത്.
  പിന്നെ സാമൂഹിക പുരോഗതിക്ക് സാമ്പത്തിക പുരോഗതിയും ആവശ്യം തന്നെയാണ്

  ReplyDelete
 10. @ ചാർ‌വാകൻ‌
  താങ്കളോട് ഒരിക്കലും എനിക്ക് പിണക്കമോ പരിഭവമോ ഇല്ല. അങ്ങനെ ഒരിക്കലും ചിന്തിക്കരുതെ please ........

  ReplyDelete
 11. വിനോദിനോടെനിക്ക് പുച്ഛമാണുള്ളത്.കാരണം ദലിത്/ആദിവാസി വികസന പദ്ധതികൾ ഒന്നും ഫലപ്രഥമാകാത്തതിനു കാരണം,ഇവനൊന്നും ഒരുകാലത്തും നന്നാകത്തില്ലന്ന് ഒരു’പൊതുബോധം’പ്രക്ഷേപിക്കുന്നുണ്ട്.അതേ വാദഗതിതന്നെയാണ് അനുഭവ വാദപരമായി ചില വ്യക്തികൾ/സന്ദർഭങ്ങൾ ചൂണ്ടി ,താനീ പറഞ്ഞതും.പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞിരിക്കും.എന്ന പഴമൊഴി ഇവിടെ പോസ്റ്റുമ്പോൾ അവശക്രിസ്ത്യാനി(?)എന്ന് ജാമ്യമെടുക്കുകയും,ഒപ്പം മലർന്ന് കിടന്നു തുപ്പുകയും ചെയ്യുന്ന കാഴ്ച് അറപ്പുണ്ടാക്കുന്നത്.ഒരുകാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നു.മുലപ്പാലിന് ഉപ്പുനോക്കുന്ന മകൻ അമ്മയുടെ വേദനയാണ്.രാഷ്ട്രീയ/സാമൂഹ്യ വിഷയങ്ങളിൽ അല്പംകൂടി പക്വത കാണിക്കണമെന്ന് ഉപദേശിക്കാനല്ലേ എനിക്കു കഴിയൂ.

  ReplyDelete
 12. മലര്‍ന്നു കിടന്നുതുപ്പുംപോള്‍ അതിനുമുകളില്‍ ചിലരുടെയെങ്കിലും മോന്ത കാണും. പിന്നെ പട്ടിയുടെ വാലിന്റെ കാര്യം വാല് നിവര്‍ക്കണമെന്നു പട്ടിക്കുകൂടി ആഗ്രഹമുന്ടെന്കില്‍ അത് സാധിക്കും Mr.ചാർ‌വാകൻ‌.

  ReplyDelete

Related Posts with Thumbnails