പേജുകള്‍‌

Tuesday, October 26, 2010

ചന്ധാല ബാലന്‍ പട്ടം പറത്തിയാല്‍

ഞാനും എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മാത്യുവും പൂനയില്‍ താമസിക്കുന്ന കാലം. ഒരു ദിവസം വൈകിട്ട് മൂന്നു മണിയായപ്പോള്‍ വെറുതെ നടക്കാനിറങ്ങി. വെറുതെ റോഡിലൂടെയും തെരുവോരത്തു കൂടിയും കറങ്ങി നടന്ന് നേരം കളയുക എന്നതാണ് ലക്‌ഷ്യം. ഞാന്‍ അവിടെ എത്തിയതിന്റെ രണ്ടാം ദിവസമാണ്. അത് കൊണ്ട് എന്നെ പട്ടണം കാണിക്കുക എന്നതും ഒരു ലക്ഷ്യമാണ്. എതിലോടെയെല്ലാമോ ചുറ്റിനടന്നു ഞങ്ങള്‍. അന്നാണ് ഞാന്‍ ആദ്യമായി പരസ്യമായ സ്ത്രീകളുടെ ശരീരം വില്പനയും, ഇടപാടുകാരനെ തെറിവിളിക്കുന്നതും, വഴിയെ പോകുന്ന ആണുങ്ങളെ ശരീര ഭാഗങ്ങള്‍ കാണിച്ച്‌ പ്രലോഭിപ്പിക്കുന്നതും, പുരുഷ വേശ്യകളെ(?)യും എല്ലാം കാണുന്നത്. കറങ്ങി തിരിഞ്ഞു ഏതോ ഒരു തെരുവില്‍ എത്തിച്ചേര്‍ന്നു.
          ഒരിടത്ത് കുറെ ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അവിടേക്ക് ശ്രദ്ധിച്ചു. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു പിഞ്ചുകുഞ്ഞിന്‍റെ ശരീരവും മടിയിലിട്ടു കൊണ്ട് ഒരുസ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു.
"എന്റെ കുഞ്ഞിന്‍റെ വിധി ഇതാണല്ലോ ദൈവമേ... അവനെന്തേ  ഈ ഗതി നീ വരുത്തിയത് എന്റെ ദൈവമേ.. " എന്ന് തന്നെയും പിന്നെയും വിളിച്ചു പറഞ്ഞുകൊണ്ട് അവര് നിലവിളിച്ചുകൊണ്ട് നെഞ്ഞതടിക്കുകയാണ്. കൂടിനില്‍ക്കുന്നവരാരും അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമില്ല. മുഖം കണ്ടിട്ട് കഷ്ടി ഒരു അഞ്ചു വയസ്സ് കാണും അതിന്റെ ദേഹം മുഴുവനും മുറിവുകള്‍ കാണാം, കടവായില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോര ആ സ്ത്രീ തെരുതെരെ തുടക്കുന്നുണ്ട്. മുറിവുകള്‍ പറ്റിയ ചലനമറ്റ ആ കുഞ്ഞുമുഖത്ത് അവര്‍ തേര് തെരുതെരെ ഉമ്മകളും നല്‍കുന്നുണ്ട്.നമ്മുടെ ഇവിടുത്തെ രീതി വച്ച് എന്റെ നിര്‍ബന്ധത്തിനുവഴങ്ങി മാത്യു എന്താണ് സംഭാവമെന്ന് കൂടി നില്‍ക്കുന്നവരോട് അന്വേഷിച്ചു.
"അവന്‍ വേണ്ടാത്ത പണി ചെയ്തതിന്റെ ശിക്ഷയാ, തള്ളമാര്‍ വേണ്ടേ നോക്കാന്‍" അവര്‍ പറയുന്നത് കേട്ടിട്ട് എനിക്കൊന്നും പിടികിട്ടിയില്ല ഈ കുഞ്ഞുകുട്ടി എന്ത് തെറ്റ് ചെയ്യാനാ.
"എന്താണെങ്കിലും അതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറയെടാ, അല്ലെങ്കില്‍ നമ്മുക്കായാലും കൊണ്ടുപോകാം"  ഞാനപ്പോഴും കേരളത്തില്‍ ആണ്
"മിണ്ടാതിരിയെടാ ഞാനെന്താണെന്ന് ഒന്ന് കൂടി അന്വേഷിക്കട്ടെ" കടുപ്പത്തില്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു.
          അവന്‍ വന്ന് എന്റെ കയ്യില്‍ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു "വാ നമ്മുക്ക് പോകാം ഇവിടെ നിന്നാല്‍ ശരിയാവില്ല"
            പിന്നീട് അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട എന്റെ ശരീരം വരെ തളര്‍ന്നു പോയി.
ഇന്ന് അവിടെ കുട്ടികള്‍ കൂടിനിന്ന് പട്ടം പറത്തി. ഈ കുട്ടിയും ആ കൂടെ ഉണ്ടായിരുന്നു. ഇത് ഏതോ താഴ്ന്ന ചന്ധാല ജാതിയില്‍ പെട്ട കുട്ടിയാണ്. ഈ കുട്ടി പറത്തിയ പട്ടം അവിടുത്തെ ഒരു ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട കുട്ടി ടെറസ്സിന്റെ മുകളില്‍ നിന്ന് പറത്തിയ പട്ടത്തെക്കാള്‍ ഉയരത്തില്‍ പൊങ്ങി. പിന്നെ മത്സരിച്ചുള്ള പരത്തലിനിടയില്‍ ഈ രണ്ടു പട്ടവും കുരുങ്ങി ബ്രാഹ്മണ കുട്ടിയുടെ പട്ടം പൊട്ടി പോയി. പാവം തറപിള്ളേരെല്ലാം കൂടികൂവി. ബ്രാഹ്മണന് സഹിക്കുമോ!!!
അതിനു പ്രതികാരമായി ഈ പാവത്തിനെ പിടിച്ച് തല്ലിക്കൊന്നതാണ് അവിടുത്തെ ദ്വിജന്മാര്‍, ഭൂമിയിലെ ദൈവങ്ങള്‍ ഫൂ.........
            ഇതേതു വേദഗ്രന്ധമുപയോഗിച്ചാണ് ന്യായീകരിക്കുക. ഞാന്‍ വായിച്ചിട്ടുള്ള ഒരു വേദത്തിലും ഇതിനൊരു ന്യായികരണം കാണുന്നില്ല. എന്റെ അറിവില്ലയ്മകൊണ്ടാണോ എന്തോ.
എങ്കിലും എനിക്ക് അത്ഭുതം തോന്നിയത് ഇതൊന്നുമല്ല. ഇതെന്റെ കുട്ടിയുടെ വിധിയാണെന്നും, അവന്‍ ചെയ്ത തെറ്റിന്റെ സിക്ഷയാനെന്നും, ദൈവം നല്‍കിയതാണെന്നും അവിടെ കൂടിനിന്നവരും ആ സ്ത്രീയും വിസ്വസിക്കുന്നതിലാണ്.
          അല്ല തെരുവിലുറങ്ങികിടക്കുന്ന അത്താഴപട്ടിനിക്കാരന്റെ പള്ളയില്‍കൂടി വാള് കുത്തിയിറക്കി ശിവസേന കീ ജയ്‌ എന്ന് വിളിച്ചു മഹാരാഷ്ട്ര തന്റേതുമാത്രമായ സ്വകാര്യ സ്വത്താണെന്ന് പറയുന്ന കടുവ ബാല്‍ താക്കറെയുടെ നാടാണല്ലോ ഇതല്ല ഇതിലപ്പുറം നടന്നാലും ആരും പ്രതികരിക്കില്ല.
           ഇവിടെയും ജാതി തിരിച്ചു ആളുകള്‍ വോട്ടു പിടിക്കുന്നുണ്ട്. ഓരോ ജാതിക്കും നേതാക്കന്‍ മാരും ഉണ്ട്.  ഇവന്റെയൊക്കെ കണ്ണും വായും വിസ്ര്ജിക്കുനിടത്താണോ പിടിപ്പിച്ചിരിക്കുന്നത്. അംബേദ്‌കര്‍ ജീവിച്ച മണ്ണാനതു വിപ്ലവത്തിലൂടെ അല്ലാതെ അവകാശങ്ങള്‍ എങ്ങനെ നേടിയെടുക്കാം എന്ന് തന്റെ ജീവിതം കൊണ്ട് ആ മഹന്‍ നമ്മെ കാട്ടിത്തന്നു. പഠിക്കില്ല ഇവനൊന്നും ഒരിക്കലും
           ഈ സ്ഥാനത്ത്‌ കല്ലിലോ സിമെന്റിലോ ഉണ്ടാക്കി വച്ചിരിക്കുന്ന പീറ ദൈവീക രൂപങ്ങളുടെ നേരെ തറപ്പിചോന്നു നോക്കിയാല്‍ മതി. വിപ്ലവം പൊട്ടിപുറപ്പെടാന്‍ ആ കൂടെ ഈ കീഴ്ജാതിക്കാരനും കാണും ഏറ്റവും മുന്‍പില്‍ കൊടിയും പിടിച്ചോണ്ട്.
           "നിന്റെയൊന്നും ജീവനോ ജീവിതത്തിനോ യാതൊരു ഉപകാരവും ചെയ്യാത്ത നിന്നയോക്കെ ഇപ്പോഴും അടിമയാക്കി നിലനിര്‍ത്തുന്നതിന് ഉപയോഗിക്കുന്ന ഈ ചട്ടുക ദൈവങ്ങളെ ഇനിയെങ്കിലും തിരിച്ചറിയാന്‍ ശ്രമിക്ക് മതത്തിന്റെ പേരില്‍ നിന്നെയൊക്കെ കെട്ടിയിട്ടിരിക്കുന്ന ഈ കയറിന്റെ വ്യാസത്തില്‍കിടന്നുകറങ്ങാതെ അത് പൊട്ടിച്ചുകളഞ്ഞു വിശാലമായി പറന്നു കിടക്കുന്ന ഈ ലോകത്തേക്ക് ഇറങ്ങു, പട്ടിണി കിടന്നുചത്താലും അന്തസായി ചാക്, നിന്റെ സ്വന്തം ദൈവത്തിനെ കണ്ടുപിടിക്കാന്‍ നോക്ക് "
           കേരളത്തില്‍ എന്നെ ജനിപ്പിച്ചതിനു ഞാന്‍ പ്രപഞ്ച നാഥനോട് നന്ദി പറയുന്നു

5 comments:

 1. കേരളത്തില്‍ എന്നെ ജനിപ്പിച്ചതിനു ഞാന്‍ പ്രപഞ്ച നാഥനോട് നന്ദി പറയുന്നു......സത്യം..
  യാഥാര്‍ത്ധ്യങ്ങള്‍ തുറന്നു പറയുന്ന താങ്കളുടെ പോസ്റ്റ്‌ കള്‍ക്ക് വളരെ നന്ദി സുഹൃത്തേ ...... തുടരൂ ....

  ReplyDelete
 2. Thanks...I am even more impressed with your profile...Great Journey...Thommy

  ReplyDelete
 3. കേരളത്തിന്‌ പുറത്ത് ചില സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലാ. ഇതാണല്ലേ നാം ജീവിക്കുന്ന മതേതരത്വ ഭാരതം??..

  ReplyDelete

Related Posts with Thumbnails