പേജുകള്‍‌

Monday, October 25, 2010

ദളിതന്റെ വാലും സംവരണം എന്ന കുഴലും

എന്‍റെ ഒരു സുഹൃത്തുണ്ട്,  ആളു ഭയങ്കര സമുദായ പ്രവര്‍ത്തകനാണ്. അദ്ദേഹം ഒരു ദളിത്‌ സമുദായത്തില്‍പ്പെട്ട ആളാണ്‌, അതുകൊണ്ട് തന്നെ ദളിത്‌ സ്നേഹം ഭയങ്കരമാണ്. ദളിതരുടെ ഉന്നമനത്തിനായി മാത്രമാണ് ജീവിക്കുന്നത് എന്ന് വരെ പറയും. ആളു ബിരുദ ധാരിയാണ്. സര്‍ക്കാര്‍ ജോലിയുണ്ട്. വലിയകുഴപ്പമില്ലാതെ കുടുമ്പസ്തനായി ജീവിക്കുന്നു.
              ഇദ്ദേഹത്തെ ഇവിടെ ഓര്‍ക്കാന്‍ കാരണം, കഴിഞ്ഞ ദിവസം ഒരു വിവാഹ സ്ഥലത്ത് വച്ചു ഇങ്ങേരെ കാണാനിടയായി. സംസാരത്തിനിടയില്‍ ഭാര്യയെ എന്താ കല്യാണത്തിന്‌ കൊണ്ടുവരാത്തത് എന്ന് വെറുതെ ഞാന്‍ ചോദിച്ചു. അപ്പോള്‍ അങ്ങേര് പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു
 "അവളെ കൂടെ കൊണ്ട് നടക്കാന്‍ പറ്റില്ല കണ്ടാല്‍ എന്‍റെ അമ്മയാനെന്നെ തോന്നു"
 ഇങ്ങേര്‍ക്ക് വയസ്സ് അമ്പതായെങ്കിലും കണ്ടാല്‍ മുപ്പത്തെ പറയൂ.  അതെല്ലാം ശരി തന്നെ എന്നാല്‍ ഇതിനൊരു മറുവശം കൂടെ ഉണ്ടായിരുന്നു.
         ഞാന്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്ത്‌ പരിചയപ്പെട്ടതാണ് ഇങ്ങേരെ. ആ കാലത്ത് ഞങ്ങള്‍ വളരെയധികം അടുക്കുകയുണ്ടായി, അന്ന് കുടുംബകാര്യം ചോദിച്ചപ്പോഴും ഇതുപോലെ വിചിത്രമായ ഒരു മറുപടിയാണ് എനിക്ക് കിട്ടിയത്. ഇയാളുടെ ഭാര്യ നായര്‍ വിഭാഗത്തില്‍ പെടുന്നതാണ്. പ്രേമിച്ച് വിവാഹിതരായതാണ്.
 "താങ്കള്‍ക്ക് ഇത്രയും വിദ്യാഭ്യാസവും നല്ല ഒരു ജോലിയും ഒക്കെ ഉണ്ടല്ലോ, നിങ്ങളുടെ ജാതിയില്‍ പെട്ട ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നോ, ആ കുടുംബത്തിനും അതൊരു സഹായമാകില്ലായിരുന്നോ ?" ഞാന്‍ വെറുതെ ചോദിച്ചു

"എന്‍റെ പട്ടി കെട്ടും ഇവളുമാരെ ഒറ്റയെന്നത്തിനെ കാണാന്‍ കൊള്ളില്ല, കരത്തു പെടച്ചിരിക്കുന്ന കോലം, പോരാത്തതിന് ഒറ്റയെണ്ണം ശരിയല്ല എല്ലാം പെഴയാ സാറേ, അതുകൊണ്ടാ ഞാന്‍ ഇതിനെ വളചെടുത്തത്" കൂടെ എനിക്കൊരു ഉപദേശവും
"ഒരു കാരണവശാലും ഈ ജാതിയില്‍ നിന്നും പെണ്ണ് കേട്ടിയെക്കരുത്."
         ശരിക്കും ഞാന്‍ ആ മറുപടി കേട്ട് സ്തംഭിച്ചുപോയി. ഇതും ഇന്നത്തെ ഈ സംസാരവും കൂടി കൂട്ടി വായിച്ചു നോക്കൂ. എത്ര വിചിത്രം അല്ലെ.  ഈ നാറിടെ കൂടെ ഇറങ്ങി പോന്ന പാവം ആ ചേച്ചിയുടെ അവസ്ഥ.
          ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എന്‍റെ ആ പ്രവര്‍ത്തനകാലത്ത് പിന്നീടും പലരുടെയും വായില്‍ നിന്നും ഈ വാക്ക് കൊല്‍ക്കനിടയായിട്ടുണ്ട്. ദളിത്‌ വിഭാഗത്തില്‍ വളരെ കുറച്ചു പെരോഴിച്ചു ബാക്കിയുള്ള അത്യാവിശം വിദ്യാഭ്യാസവും ഇത്തിരി സാമ്പത്തികവും ഉണ്ടെങ്കില്‍ ഇവനൊക്കെ വെളുത്തതും വേറെ ജാതിയിലും ഉള്ള പെണ്ണിനെ മതി. ഇവനോടൊക്കെ എനിക്കൊന്നെ ചോദിക്കാനുള്ളൂ "നിന്റെയൊക്കെ അമ്മേം പെങ്ങന്മാരും പെഴയാനോടാ ചെറ്റകളെ..." സ്വന്തം ജീവിതത്തില്‍ പോലും ഒരു ദളിതനാനെന്നും ദളിതനെ അഗീകരിക്കുവാനും തയാരാകാത്തവരാണ് സമുദായത്തെ ഉദ്ധരിക്കനിരങ്ങിയെക്കുന്നത് ?....
               ഇനി മറ്റൊരു കൂട്ടരുണ്ട് താന്‍ ദളിതനാനെന്നോ താന്‍ ഇന്ന ജാതിയില്‍ പെട്ടതാനെന്നോ തുറന്നു പറയുന്നത് അപമാനമായി കരുതുന്നത്. ഇവരും ദളിത്‌ പ്രവര്‍ത്തകരാണ്. ഇവനെയൊക്കെ പുലയനെന്നോ പറയനെന്നോ ആരെങ്കിലും വിളിച്ചു പോയാല്‍ ദളിത്‌ പീഡനമായി.പോലീസ് കേസായി. ഇത്രയ്ക്കു അപമാനകരമാണോ ഈ ജാതി. ഇത് അപമാനകരമാണ് എന്ന് നിങ്ങളുടെ മനസ്സില്‍ തോന്നുന്നതുകൊണ്ടാല്ലേ ഇത് നിങ്ങളെ അപമാനിക്കാനായിട്ടു വിളിക്കുന്നതായി തോന്നുന്നത്. നിങ്ങള്‍ തന്നെ അഭിമാനത്തോടെ ഞാന്‍ പുലയനാണ്, അല്ലെങ്കില്‍ പറയാനാണ് എന്ന് പൊതുസമൂഹത്തില്‍ പറയാന്‍ തയ്യാറായാല്‍ ആരെങ്കിലും നിങ്ങളെ ഇത് പറഞ്ഞു കളിയാക്കുമോ. ഉദാഹരണത്തിന് സജി കെ ചെരമനെ ആരെങ്കിലും ചെരമാനെന്നു വിളിച്ചു കളിയാക്കുമോ. നിങ്ങള്‍ ഒന്ന് മനസ്സിലാക്കുക നാണം കേട്ട ബന്ധത്തിന്റെ സന്തതിയായ മേനോന്‍ ഇന്ന് അഭിമാനകരമായ വാലാണ്.
              ഈ തെരഞ്ഞെടുപ്പില്‍ എത്ര ദളിതന്‍ മത്സരിക്കുന്നുണ്ട് എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി ഒറ്റ ഒരെണ്ണത്തിനെ പോലും കണ്ടില്ല. ദളിതനുവേണ്ടി ഒണ്ടാക്കി വച്ചിട്ടുണ്ടല്ലോ നാണം കേട്ട സംവരന സീറ്റ്. നിനക്കും നിന്റെ യൊക്കെ നേതാക്കന്‍ മാര്‍ക്കും ഇത് നക്കാനുള്ള യോഗമേ ഉള്ളൂ. നിനക്കൊന്നും ഒരുകാലത്തും ഒരു ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ യോഗമില്ല. അതിനു നിന്റെ യൊന്നും നേതാക്കന്മാര്‍ സമ്മതിക്കില്ല. കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ കണ്ടു മഹാനായ കുമാരന്റെ വക കച്ചവട പരസ്യം ഞാനും എന്‍റെ സാഘടനയും ഇടതു പക്ഷത്തിനെ പിന്താങ്ങുന്നു. എന്നാ ചക്ക കിട്ടീട്ടാടാ നാരീ നീ LDF നു പിന്തുണക്കുന്നത്. നിന്റെ സംഘടനയിലെ ഒരാളെയെങ്കിലും ഒരു വാര്ടിലെന്കിലും ജനറല്‍ സീറ്റില്‍ ഇവര്‍ മത്സരിപ്പിച്ചിട്ടുണ്ടോ ? ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ദളിത്‌ നേതാക്കന്മാര്‍ക്ക് കുശാലാണ്. അണികളെ വിറ്റ് കാശാക്കാമല്ലോ.
             കേരളത്തില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ദളിത്‌ സംഘടനകളാണ്. ഇതിന്റെ നേതാക്കന്മാരില്‍ തൊണ്ണൂറു ശതമാനവും കള്ളും പണവും കിട്ടിയാല്‍ രാഷ്ട്രീയക്കാര്‍ക്ക്‌  വേണ്ടി എന്തും ചെയ്തുകൊടുക്കുവാന്‍  തയ്യാറാണ്. ഈ നാരികളാണ് സമുദായത്തെ നന്നാക്കനിരങ്ങിയെക്കുന്നത്.
          സംവരണം അത് മാത്രം മതി ദളിതന് എന്നാണു ഇവന്റെ ഒക്കെ വിചാരം. സംവരണം ഒരു ചവിട്ടു പടി മാത്രമാണ് സഹോദരന്മാരെ, സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത പാതയിലേക്ക് കയറാനുള്ള താങ്ങ് മാത്രമാണത്.
            ഇനി കുറെ ദളിത്‌ സാഹിത്യകാരന്മാരുണ്ട് നീയൊക്കെ ആര്‍ക്കു വേണ്ടിട്ടാ എഴുതുന്നത്‌. മാധ്യമം , മാതൃഭൂമി മുതലായവയിലാണ് കസര്‍ത്ത് നടത്തുന്നത്, ഇന്നേ വരെ സാധാരണക്കാരനായ ഒരു ദളിതന്‍ പോലും ഇതൊന്നു പിള്ളേരുടെ ചന്തി തുടക്കാന്‍ പോലും കൈകൊണ്ടു തൊട്ടു ഞാന്‍ കണ്ടിട്ടില്ല. അവര് വായിക്കുന്നത് മംഗളവും, മനോരമയും ആണ്. പിന്നെ ആരെ നന്നാക്കാനാ ഇത് പടച്ചു വിടുന്നത് നിങ്ങളുടെ ജന്മ ശത്രുക്കളായ സവര്‍ണ്ണ മൂരാച്ചികളെ നന്നാക്കാനാണോ.
                  കേരളത്തിന്റെ നവോദ്ധാനത്തിനു നല്ല പങ്ക് നല്‍കിയിട്ടുള്ള  EMS  പോലും ആദ്യം ചെയ്തത് തന്റെ സമുദായത്തെ നന്നാക്കുകയായിരുന്നു. "ഉണ്ണിനമ്പൂതിരി പ്രസ്ഥാനം". ദളിത്‌ നേതാക്കന്മാരെ നിങ്ങള്‍ ആദ്യം നിങ്ങളുടെ സമുദായത്തെ നന്നാക്കുക. അതിനുശേഷം സവര്‍ണരെന്നു നിങ്ങള്‍ വിളിക്കുന്നവരെ നന്നാക്കാന്‍ നോക്ക്. ദളിതനെ നന്നാക്കി നന്നാക്കി എന്നും താനൊരു അടിമയാണെന്ന തോന്നല്‍ നിലനിര്‍ത്താനല്ല അത് മാറ്റി താനും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്നാ ബോധം ഉണ്ടാക്കിയെടുക്ക്. സമൂഹത്തിലെ മറ്റു ജാതികളെ തെരിവിളിച്ചുകൊണ്ടാല്ല സമുദായത്തെ ഉധരിക്കേണ്ടത് അവരെ ബഹുമാനിച്ചുകൊണ്ടാണ്. സ്വന്തം സമുടായത്തിനുള്ളിലുള്ള ഉച്ചനീചത്തങ്ങളെ ആദ്യം പുറത്താക്ക്, പിന്നീട് പോരെ മറ്റുള്ളവരുടെ മുതുകത്ത് കേറുന്നത്.
              ദളിതന്റെ വാല്‍ ഇപ്പോഴും വളഞ്ഞു തന്നെയാനിരിക്കുന്നത് അത് നേരെയാക്കാന്‍ ഈ നേതാക്കന്മാര്‍ സമ്മതിക്കില്ല. വളഞ്ഞവാലിനു പറ്റിയ സംവരണമെന്ന വളഞ്ഞ കുഴല്‍ തന്നാല്‍ മതി ഞങ്ങള്‍ നേരെ ആക്കിക്കൊലാം എന്നാണു വെപ്പ്.

9 comments:

 1. വളഞ്ഞവാലിനു പറ്റിയ സംവരണമെന്ന വളഞ്ഞ കുഴല്‍ തന്നാല്‍ മതി ഞങ്ങള്‍ നേരെ ആക്കിക്കൊലാം എന്നാണു വെപ്പ്.

  www.baijuvachanam.blogspot.com

  ReplyDelete
 2. കലക്കന്‍ എഴുത്താണല്ലോ !!!
  അയ്യങ്കാളിക്കു ശേഷം നല്ലൊരു നേതാവുണ്ടായിട്ടില്ല.അതിന്റെ നഷ്ടം സഹിക്കേണ്ടിവരുന്ന സമൂഹം. ആ കാലത്തിനുശേഷം ഒരു സമുദായത്തിലും തന്തക്കുപിറന്ന സമുദായ പരിഷ്ക്കര്‍ത്താക്കളുണ്ടാകുന്നില്ല എന്നതും ഒരു ദുര്യോഗം തന്നെ. സമൂഹം മൊത്തത്തില്‍ സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും,തുടര്‍ന്ന് ഇപ്പോള്‍ കമ്പോളവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

  ReplyDelete
 3. @ chithrakaran:ചിത്രകാരന്‍
  thanks a lot
  സമുദായത്തിലെ അംഗങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ആവശ്യമെന്തെന്ന് പഠിക്കാന്‍ ഇപ്പോഴുള്ള നേതാക്കന്മാര്‍ തയ്യാറായാല്‍ മതി. പക്ഷെ കുഴലൂത്ത് കഴിഞ്ഞിട്ടിവന്മാര്‍ക്ക് സമയമില്ലല്ലോ

  ReplyDelete
 4. "ഒറ്റയെന്നത്തിനെ കാണാന്‍ കൊള്ളില്ല, കരത്തു പെടച്ചിരിക്കുന്ന കോലം, പോരാത്തതിന് ഒറ്റയെണ്ണം ശരിയല്ല എല്ലാം പെഴയാ.."

  സുഹൃത്തിന്റെ അഭിപ്രായം പകുതി ശരിയാണ്. ദളിത്‌ പെണ്ണുങ്ങളേക്കാള്‍ കാണാന്‍ കൊള്ളാവുന്നത് നായര്‍ പെണ്ണുങ്ങള്‍ തന്നെയാണ്. പക്ഷേ ദളിത്‌ പെണ്ണുങ്ങള്‍ക്കാണ് കൂടുതല്‍ ചാരിത്ര്യശുദ്ധി ഉള്ളത്. ശരിയായ പെഴകള്‍ നായര്‍ പെണ്ണുങ്ങള്‍ ആണ്. വേശ്യാവൃത്തി കുലത്തൊഴില്‍ ആക്കിയവരല്ലേ നായര്‍ പെണ്ണുങ്ങള്‍? പിന്നെ നായന്മാര്‍ ജാതി വാല് വെച്ചു തുടങ്ങിയത് അവര്‍ക്ക്‌ പേരിനൊപ്പം അച്ഛന്റെ പേര് വെക്കാന്‍ പറ്റാത്തത് കൊണ്ടാണ്‌. (ആരാണെന്ന് അറിഞ്ഞിട്ടു വേണ്ടേ!!) അതെന്തിന് അവര്‍ണ്ണര്‍ അനുകരിക്കണം?

  സമയമുണ്ടെങ്കില്‍ ദാ ഇതുകൂടെ വായിക്കൂ..

  ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും

  ReplyDelete
 5. വെളുപ്പാണ് സുന്ദരം, ദളിത് ജാതികള്‍ മോശം എന്നതൊക്കെ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന വംശീയതകളാണ്. അത് ദളിതനെയും സ്വാധീനിക്കും. അതുകൊണ്ടാണ് കലാഭവന്‍ മണിമാര്‍ നായര്‍ സ്ത്രീകളെ തേടിപ്പോകുന്നത്. ദളിതന്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന് പരിഭവവും പരാതിയും പറയുന്നത്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവേണം ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ എന്നു മാത്രം സൂചിപ്പിക്കട്ടെ.

  ReplyDelete
 6. @ അനാര്യന്‍
  thanks a lot
  നമ്പൂതിരിക്ക് മുട്ടുമ്പോള്‍ വയസറിയിച്ച ഏതൊരു നായരുപെന്നും ഉടുമുണ്ട് പൊക്കി കൊടുക്കണമായിരുന്നു, അവള്‍ വിസമ്മതിച്ചാല്‍ അവളുടെ തന്തയെകൊണ്ടായാലും പൊക്കി പിടിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ മുളക്പൊടി അടുപ്പിലിട്ടാല്‍ പോലും അനക്കം വയ്ക്കില്ലാത്ത തരം നമ്പൂതിരിക്കും നായര്‍ക്കും ഉണ്ടാകുന്ന സന്തതികളെയാണ് മേനോന്‍ എന്നുപറയുന്നത്. ഇതിനു അറുതി വരുത്തിയത് മന്നത്തിന്റെ പ്രവര്‍ത്തിവഴിയാണ്,(എത്ര നായന്മാര്‍ക്ക് അറിയാം മന്നത്തിനെ !!!!!!!! ) അത്രയും നാണം കേട്ട പേരുപോലും അഭിമാനത്തോട്കൂടി പറയുമ്പോള്‍ എന്തിനു ദളിതന്‍ അപമാനിതനാകണം എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 7. @ സ്വതന്ത്ര ചിന്തകന്‍
  thanks a lot
  ദളിതന്‍ മോശമാണെന്ന് എനിക്കിന്നെവരെ തോന്നിയിട്ടില്ല. കാരണം ഞാനൊരു ദളിതനാണ് എന്നതുതന്നെ. ഞാന്‍ പറഞ്ഞത് ദളിതന്‍ ദളിതനാണ് എന്നുള്ളതില്‍ അഭിമാനിക്കുകയാണ് വേണ്ടത്‌ അല്ലാതെ അപമാനിതനായി സ്വന്തം കൂടപ്പിരപ്പുകളെ തള്ളിപ്പരയെകയല്ല വേണ്ടത് എന്നാണു. ഇവരുടെ നേതാക്കള്‍ ചമയുന്നവരും ഇത് ശ്രദ്ധിക്കണമെന്നും ആണ് പറഞ്ഞിരിക്കുന്നത്.

  ReplyDelete
 8. മന്നത്തു പദ്മനാഭന്റെ അച്ഛനും ഒരു നമ്പൂതിരി ആയിരുന്നു: ഈശ്വരന്‍ നമ്പൂതിരി.

  He was born on New Years' Day in 1877 to Eswaran Namboothiri of Nilavana Illam and Mannathu Parvathy Amma of a respectable Nair family near Changanassery, in central Travancore.

  എന്നു വിക്കിപീഡിയ.

  ReplyDelete

Related Posts with Thumbnails