പേജുകള്‍‌

Friday, October 22, 2010

നാളെ മുതല്‍ ഇതുവിട്ടോണ്ടേ ഇങ്ങു പോരാവൂ.. ഏതു..

ചെറിയൊരു അബദ്ധത്തിന്‍റെ കഥ ആകട്ടെ ഇന്ന്. ഇത് എന്റെ ഒരു വേണ്ടപ്പെട്ട ആള്‍ക്ക് പറ്റിയതാണ് ആ ആളുടെ ഭാഗത്ത് തന്നെ നിന്നുകൊണ്ട് പറയാം.
ഞാന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം.  പുതിയ കുട്ടികളെ വരവേല്‍ക്കുന്നതിനായുള്ള വെല്‍ക്കം ഡേയുടെ ആഘോഷം നടക്കുന്നു. ഞാന്‍ രണ്ടു പ്രോഗ്രാമിന് ഉണ്ട്. ഒന്ന് ഭരതനാട്യവും, അടുത്തത് സംഘ നൃത്തവും. ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്നാണ് സംഘനൃത്തം നടത്തുന്നത്. എന്നെ കൂടാതെ ബിജി, അനു, ഷിജി എന്നിവരാണ് ഉള്ളത്.
ആദ്യ ഇനം ഭരതനാട്യം ആയിരുന്നു. സഘനൃത്തത്തിനു പേര് വിളിച്ചു ഞങ്ങള്‍ സ്റ്റേജില്‍ കയറി.  കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ മുതല്‍ ആമ്പിള്ളേരു കൂവാന്‍ തുടങ്ങി. ഡാന്‍സ്‌ മുന്നോട്ടു പോകുന്നതിനു അനുസരിച്ച് കൂവലിന്റെയും വോളിയം കൂടി വന്നു.
അടുത്ത ഒരു സ്റെപ്പ് വട്ടത്തില്‍ കറങ്ങുന്നതാണ്.
ഓക്കേ കറക്കം ഒന്നാമത്തേത് കഴിഞ്ഞപ്പോള്‍ത്തന്നെ കൂവിക്കൊണ്ടിരുന്നവരെല്ലാം കൈയ്യടിക്കുവാന്‍ തുടങ്ങി. പിന്നേയും രണ്ടു മൂന്ന് കറക്കം കൂടെ ഉണ്ടായിരുന്നു അതുകൂടി കഴിഞ്ഞതെ ഭയങ്കര കൈയ്യടി അതോടെ ഞങ്ങളുടെ  കറക്കത്തിനും വേഗത കൂട്ടി. അങ്ങനെ ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തിലാദ്യമായി കൈയ്യടിയോട് കൂടി ഒരു പ്രോഗ്രാം നടത്താന്‍ പറ്റിയതിന്റെ ചാരിടാര്‍ത്യത്തോടെ ഞങ്ങള്‍ സ്റ്റേജില്‍ നിന്നും ഗ്രീന്‍റൂമിലേക്ക്‌ പോയി.
നല്ല ഒരുപരിപാടി അവതരിപ്പിച്ചതിന്റെ ഗമയില്‍ ആണ് ഞങ്ങള്‍ അവിടനിന്നും ഓടിട്ടോരിയത്തിലേക്ക് ചെല്ലുന്നത്. 'നിന്നെ കൊണ്ടൊന്നും ഇന്നേവരെ ഈ കോളേജില്‍ നിന്നും കൈക്കടി അല്ലാതെ കൈയ്യടി വാങ്ങാന്‍ പറ്റിയോ" എന്നാ മുഖ ഭാവത്തോടെ ഹാളിനുള്ളിലേക്ക് കയറി.
"ഹായ് പച്ച"
"ഹായ് ചുമല"
"അല്ലേടാ നീലയായിരുന്നെടാ"
"ഏയ്‌ പോടാ .. ഒരു കളറും ഇല്ലായിരുന്നെടാ, ഫ്രീ ആടാ ചക്കരെ"
എന്നിങ്ങനെ ഒരു മാതിരി ആക്കിയ മട്ടില്‍ ഞങ്ങളെ നോക്കികൊണ്ട് ആണ്‍കുട്ടികളുടെ ഭാഗത്ത്നിന്നും കമന്റുകള്‍ വരന്‍ തുടങ്ങി എന്തോ പന്തികേടുണ്ടല്ലോ എന്ന് ഞങ്ങള്‍ക്കും തോന്നി
 "എന്തേലും പ്രശ്നം ഉണ്ടാരുന്നോടി"  അവിടെ ഇരുന്ന ഒരു കൂട്ടുകാരിയോട് പതിയെ ചോദിച്ചു
"ഓ ഇനി ആള്‍ക്കാരു കാണാന്‍ ബാക്കിയൊന്നും ഇല്ലേയില്ല..."ആ കുടില അപ്പോള്‍ ഒരു വല്ലാത്ത കളിയാക്കി ഒരു ചിരിയോടു കൂടി മൊഴിഞ്ഞു
"എന്നാരുന്നു നിന്‍റെ ഒക്കെ കറക്കം" അവള്‍ ബാക്കി കൂടി പൂരിപ്പിച്ചു. ഇപ്പൊ ഏകദേശം ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പിടികിട്ടി. എന്തുകൊണ്ടാണ് കൈയ്യടികിട്ടിയതെന്നും എല്ലാം, പയ്യെ ഞങ്ങള്‍ അവിടെ നിന്നും പുറത്തേക്ക് വലിഞ്ഞു.
"എടീ എന്റെയാടീ പച്ച " ബിജിക്കാനെ കരച്ചില്‍ വരുന്നുണ്ട്
"കര്‍ത്താവേ എന്റെ... എന്റെതാടീ നീല" അനു
"ചുമല എന്റെതാന്നാ തോന്നുന്നേ.." ഷിജി അവക്ക് വല്യ ഉറപ്പൊന്നുമില്ല ഏതാന്നു.
ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ ഏതായാലും ആരും പറഞ്ഞിട്ടില്ല 'ബ്രൌണ്‍' ആണ്.
"ഞാന്‍ രക്ഷപെട്ടന്നാ തോന്നുന്നേ എന്റെതാരും കണ്ടില്ല 'ബ്രൌണ്‍' ആരും പറഞ്ഞില്ലല്ലോ" ഞാന്‍ അവരെടായി പറഞ്ഞു
"എടി നിന്‍റെ നിറവും ബ്രൌണ്‍ നിറവും അത്ര എളുപ്പം തിരിച്ചരിയത്തില്ല, അതാരിക്കും അവന്മാര്‍ പറഞ്ഞെ ഒന്നും ഇല്ല ഫ്രീ ആണെന്ന് "ശകലം നേരം ആലോചിച്ചതിനു ശേഷം അനു അറിയിച്ചു.
"എന്റെ അമ്മേ " ഞാന്‍ അറിയാതെ വിളിച്ചു പോയി
ഒരു വിധത്തില്‍ ഞങ്ങള്‍ ആരുടേയും കണ്ണില്‍ പെടാതെ കോളേജില്‍ നിന്നും തടിതപ്പി.
രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ കോളേജിലേക്ക് ചെല്ലുന്നത്
ക്ലാസിലേക്ക്‌ കയറിയതെ ഞങ്ങളുടെ റെപ് എന്നെ കാത്തെന്നവണ്ണം ഓടിവന്ന്‌ ഒരുപൊതിബലമായെന്നപോലെ എന്റെ കൈയില്‍ പിടിപ്പിച്ചു
"എന്റെ പോന്നു മോളെ നമ്മുടെ ക്ലാസിന്റെ മാനം നീ കളഞ്ഞില്ലേ ദേ.. ഇതിനകത്തൊരു സാധനമുണ്ട് നാളെ മുതല്‍ ഇതുവിട്ടോണ്ടേ ഇങ്ങു പോരാവൂ.. ഏതു.." അന്തം വിട്ടു നിന്ന എന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ നടന്നു നീങ്ങി.

3 comments:

 1. ഇതെന്റെ സ്വന്തം വാമഭാഗത്തിന് പറ്റിയതാണ്. മേടിച്ച്‌ കൊടുത്തത് ആരാണെന്ന് ഊഹിച്ചോളുക

  ReplyDelete
 2. സ്വന്തം ഭാര്യക്ക് പറ്റിയത് തന്നെ എഴുതണമായിരുന്നൊ ചേട്ടാ

  ReplyDelete
 3. @ അനുരാഗ്
  thanks a lot
  ഇത് പറഞ്ഞ്‌ ഞങ്ങള്‍ ഇന്നും ചിരിക്കാറുണ്ട്. അന്നിത് ഭയങ്കര സീരിയസ്സായി എടുത്ത കാര്യമാണെങ്കിലും ഇന്നിത് വെറും നേരമ്പോക്ക് മാത്രമാണ്. ഇതൊക്കെ കോളേജ് ജീവിതത്തിലെ ഓരോ അനുഭവമല്ലേ. അത് നിങ്ങളുമായി പങ്കു വച്ചു എന്നെ ഉള്ളൂ.

  ReplyDelete

Related Posts with Thumbnails